Tuesday, July 6, 2010

ജമാ അത്തെ ഇസ്ലാമി സൂക്ഷ്മ നിരീക്ഷണത്തില്‍: സര്‍ക്കാര്‍

ജമാ അത്തെ ഇസ്ലാമി സൂക്ഷ്മ നിരീക്ഷണത്തില്‍: സര്‍ക്കാര്‍

കൊച്ചി: ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയും സമാന സംഘടനകളുടെയും പ്രവര്‍ത്തനം രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇതുവരെ റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദേശിച്ചതനുസരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര, വിജിലന്‍സ്) കെ. ജയകുമാര്‍ കോടതിയില്‍ ഹാജരാവുകയും ചെയ്തു.ജമാ അത്തെ ഇസ്ലാമിക്കെതിരായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുവെന്ന ഹര്‍ജിയില്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതിനാലാണ് കോടതി ആഭ്യന്തര സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്.യഥാസമയം മറുപടി നല്‍കാതെ മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. വാഴക്കാലയിലെ ഇസ്ലാം മതപ്രബോധന സംഘത്തിനു വേണ്ടി അബ്ദുള്‍ സമദ് നല്‍കിയ ഹര്‍ജിയിലാണിത്.ജമാ അത്തെ ഇസ്മാമിയുടെ പ്രസിദ്ധീകരണങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ഡിജിപി (ഇന്റലിജന്‍സ്) യോട് നിര്‍ദേശിച്ചിട്ടുണ്ട്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി അന്വേഷിച്ച് തുടര്‍ നടപടി സംബന്ധിച്ച് വ്യക്തമായ ശുപാര്‍ശയും റിപ്പോര്‍ട്ടിലുള്‍പ്പെടുത്താനാവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.1908-ലെ ക്രിമിനല്‍ ലോ ഭേദഗതി നിയമത്തിലെ 16-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിനു തന്നെ ആവശ്യമെങ്കില്‍ സംഘടനയെ നിരോധിക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം അതിക്രമങ്ങളിലെ പങ്കാളിത്തത്തെപ്പറ്റി തെളിവൊന്നുമില്ലാത്തതിനാല്‍ ഈ നിയമം ബാധകമാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.ഹര്‍ജിക്കൊപ്പം ജമാ അത്തെ ഇസ്ലാമിയുടേതായി ഹാജരാക്കപ്പെട്ട 20-ഓളം രേഖകളും പ്രസിദ്ധീകരണങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങള്‍ ഉടന്‍ പിടിച്ചെടുക്കത്തക്ക കാരണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.ഇക്കഴിഞ്ഞ 28-നുള്ള കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഡിജിപി (ഇന്റലിജന്‍സ്), നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നു. ഇന്റലിജന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. ജീവിതത്തിന്റെ എല്ലാ തുറകളിലും ഇസ്ലാമിക മാര്‍ഗം നടപ്പാക്കുകയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഘടനയ്ക്ക് രാജ്യത്ത് 20 സംസ്ഥാനങ്ങളിലായി മൂന്നു ലക്ഷം അനുയായികളുണ്ട്. ആഗോളീകരണത്തെ എതിര്‍ക്കുന്നതാണ് നയം. രാജ്യത്ത് നടന്ന എല്ലാ ബോംബ് സേ്ഫാടനങ്ങളെയും ജമാ അത്തെ ഇസ്ലാമി അപലപിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1 comment:

ജനശബ്ദം said...

ജമാ അത്തെ ഇസ്ലാമി സൂക്ഷ്മ നിരീക്ഷണത്തില്‍: സര്‍ക്കാര്‍

Posted on: 06 Jul 2010






കൊച്ചി: ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയും സമാന സംഘടനകളുടെയും പ്രവര്‍ത്തനം രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇതുവരെ റിപ്പോര്‍ട്ടൊന്നും കിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദേശിച്ചതനുസരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര, വിജിലന്‍സ്) കെ. ജയകുമാര്‍ കോടതിയില്‍ ഹാജരാവുകയും ചെയ്തു.

ജമാ അത്തെ ഇസ്ലാമിക്കെതിരായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുവെന്ന ഹര്‍ജിയില്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതിനാലാണ് കോടതി ആഭ്യന്തര സെക്രട്ടറിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്.
യഥാസമയം മറുപടി നല്‍കാതെ മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. വാഴക്കാലയിലെ ഇസ്ലാം മതപ്രബോധന സംഘത്തിനു വേണ്ടി അബ്ദുള്‍ സമദ് നല്‍കിയ ഹര്‍ജിയിലാണിത്.

ജമാ അത്തെ ഇസ്മാമിയുടെ പ്രസിദ്ധീകരണങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ഡിജിപി (ഇന്റലിജന്‍സ്) യോട് നിര്‍ദേശിച്ചിട്ടുണ്ട്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി അന്വേഷിച്ച് തുടര്‍ നടപടി സംബന്ധിച്ച് വ്യക്തമായ ശുപാര്‍ശയും റിപ്പോര്‍ട്ടിലുള്‍പ്പെടുത്താനാവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

1908-ലെ ക്രിമിനല്‍ ലോ ഭേദഗതി നിയമത്തിലെ 16-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിനു തന്നെ ആവശ്യമെങ്കില്‍ സംഘടനയെ നിരോധിക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം അതിക്രമങ്ങളിലെ പങ്കാളിത്തത്തെപ്പറ്റി തെളിവൊന്നുമില്ലാത്തതിനാല്‍ ഈ നിയമം ബാധകമാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ഹര്‍ജിക്കൊപ്പം ജമാ അത്തെ ഇസ്ലാമിയുടേതായി ഹാജരാക്കപ്പെട്ട 20-ഓളം രേഖകളും പ്രസിദ്ധീകരണങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങള്‍ ഉടന്‍ പിടിച്ചെടുക്കത്തക്ക കാരണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇക്കഴിഞ്ഞ 28-നുള്ള കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഡിജിപി (ഇന്റലിജന്‍സ്), നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നു.

ഇന്റലിജന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി. ജീവിതത്തിന്റെ എല്ലാ തുറകളിലും ഇസ്ലാമിക മാര്‍ഗം നടപ്പാക്കുകയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഘടനയ്ക്ക് രാജ്യത്ത് 20 സംസ്ഥാനങ്ങളിലായി മൂന്നു ലക്ഷം അനുയായികളുണ്ട്. ആഗോളീകരണത്തെ എതിര്‍ക്കുന്നതാണ് നയം. രാജ്യത്ത് നടന്ന എല്ലാ ബോംബ് സേ്ഫാടനങ്ങളെയും ജമാ അത്തെ ഇസ്ലാമി അപലപിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.