മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക .
മതതീവ്രവാദത്തെയും വര്‍ഗീയതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുവരുന്നു. മതവും വര്‍ഗീയതയും ഒന്നാണെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് വസ്തുതകളുമായി ബന്ധമുള്ളതല്ല. ഇന്ത്യയില്‍ മതങ്ങള്‍ രൂപപ്പെട്ടിട്ട് കാലമേറെയായി. വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് ഏകദേശം ഒരു നൂറ്റാണ്ടിന്റെ പഴക്കം മാത്രമേ ഉള്ളൂ. വര്‍ഗീയത ആധുനിക കാലത്ത് രൂപപ്പെട്ടതാണെന്ന് അര്‍ഥം. വിഭജിച്ചുഭരിക്കുക എന്ന് ബ്രിട്ടീഷുകാരന്റെ താല്‍പ്പര്യമായിരുന്നു ഇതിനു പിന്നിലെ പ്രധാന ചാലകശക്തി. ബ്രിട്ടീഷ് ഭരണം നിലനിന്ന കാലത്തുതന്നെ വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടാണ് യഥാര്‍ഥ മതവിശ്വാസികള്‍ സ്വീകരിച്ചത്. ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി ഹിന്ദുവര്‍ഗീയവാദത്തിനെതിരായി എടുത്ത നിലപാട് പ്രസിദ്ധമാണ്. ഇസ്ളാംമത വിശ്വാസിയായിരുന്ന അബ്ദുള്‍ കലാം ആസാദ് വര്‍ഗീയവാദത്തിനെതിരായി സ്വീകരിച്ച നിലപാടും ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ മതവിശ്വാസികള്‍ നടത്തിയ സമരം അവര്‍ ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയശേഷം അധികാരത്തിലെത്തിയ ബൂര്‍ഷ്വ- ഭൂപ്രഭു ഭരണവര്‍ഗം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യന്‍ ഭരണവര്‍ഗം സ്വീകരിച്ച ഈ നിലപാടു സംബന്ധിച്ച് സിപിഐ എം പരിപാടി ഇങ്ങനെ വിശദീകരിക്കുന്നു: 'ഭരണഘടനയില്‍ മതനിരപേക്ഷതയുടെ തത്ത്വങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വന്‍കിട ബൂര്‍ഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തില്‍ ബൂര്‍ഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അപ്പാടെ അവര്‍ വളച്ചൊടിക്കുന്നു. മതത്തെ പൂര്‍ണമായും രാഷ്ട്രീയത്തില്‍നിന്നു വേര്‍പെടുത്തുന്നതിനുപകരം ഭരണകൂട വിഷയങ്ങളിലും രാഷ്ട്രീയജീവിതത്തിലും ഒരുപോലെ ഇടപെടാന്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്യ്രമെന്നാണ് മതനിരപേക്ഷതയുടെ അര്‍ഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ പ്രവണതകള്‍ക്കെതിരെ അടിയുറച്ചുനിന്നു പോരാടുന്നതിനുപകരം ബൂര്‍ഷ്വാസി പലപ്പോഴും ഇളവുകള്‍ നല്‍കി അവയെ ശക്തിപ്പെടുത്തുന്നു.' (പാര്‍ടി പരിപാടി, 5.7) ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ഈ നിലപാടു തന്നെയാണ് ഇന്ത്യയില്‍ വര്‍ഗീയസംഘര്‍ഷങ്ങളും മതതീവ്രവാദങ്ങളും കുത്തിപ്പൊക്കുന്നതിന് ഇടയാക്കിയത്. ഷബാനു ബീഗം കേസിലെ വിധിയെ മറികടക്കുന്നതിനുതകുന്ന നയസമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. അതേ അവസരത്തില്‍ത്തന്നെ അടഞ്ഞുകിടന്ന ബാബറി മസ്ജിദ് ഹിന്ദുവര്‍ഗീയ വാദികളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുറന്നുകൊടുത്തു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ശക്തമായ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുന്നതിന് ഇടയാക്കിയത് ഭരണകൂടത്തിന്റെ ഈ നടപടികളായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെയാണ് നടപ്പാക്കപ്പെട്ടതെന്നത് കേവല യാദൃച്ഛികത മാത്രമായി കാണേണ്ടതില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന വംശീയ-മത മൌലികവാദ കാഴ്ചപ്പാടുകള്‍ ഇത്തരം ധ്രുവീകരണങ്ങളെ ശക്തിപ്പെടുത്തി. സമഗ്രമായ സിദ്ധാന്തങ്ങളെല്ലാം കാലഹരണപ്പെട്ടു പോയെന്നും കൊച്ചുകൊച്ചു വിഭാഗങ്ങളെ ആസ്പദമാക്കിയുള്ള ചിന്തകളും അതിജീവനങ്ങളുമാണ് ലോകത്ത് നടക്കാന്‍ പോകുന്നതെന്ന ഉത്തരാധുനികതപോലുള്ള സൈദ്ധാന്തിക സമീപനങ്ങളും ഈ അവസ്ഥയെ ശക്തിപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലത്തെക്കൂടി കണക്കിലെടുത്തുവേണം നമ്മുടെ നാട്ടില്‍ രൂപപ്പെടുന്ന വര്‍ഗീയതയെയും തീവ്രവാദ-ഭീകരവാദ രാഷ്ട്രീയത്തെയും കാണാന്‍. വര്‍ഗീയത മതത്തെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന സമീപനമാണ്. അതിലൂടെ പ്രത്യേക മതത്തില്‍പ്പെട്ട ജനവിഭാഗത്തെ സ്ഥാപിത താല്‍പ്പര്യത്തിന് ഉപയോഗിക്കുന്നു. ജനാധിപത്യ സമൂഹത്തിലെ സമ്മര്‍ദഗ്രൂപ്പായി മതപരമായ കൂടിച്ചേരലിനെ ഉപയോഗപ്പെടുത്തി രാഷ്ട്രീയം കൈയാളുന്നു. സമൂഹത്തിലെ പൊതുവായ പങ്കുവയ്ക്കലില്‍ തങ്ങളുടെ വിഭാഗത്തിന്റെ പേരുപറഞ്ഞ് അതിലെ സമ്പന്നവിഭാഗത്തിന് നേട്ടമുണ്ടാക്കി കൊടുക്കുകയെന്ന സമീപനം ഇവര്‍ സ്വീകരിക്കുന്നു. ഇതിലൂടെ പൊതുവായി ഉയര്‍ന്നുവരേണ്ട പ്രസ്ഥാനങ്ങളെയും മതേതര കാഴ്ചപ്പാടിനെയും ദുര്‍ബലപ്പെടുത്തുന്നു. മതതീവ്രവാദം മതത്തെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം മറ്റു മതങ്ങള്‍ക്കുനേരെ ഹിംസാത്മകമായ നിലപാടു സ്വീകരിക്കുന്നു; രാജ്യത്തിനകത്ത് ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും എത്തിക്കുന്നു. രക്തച്ചൊരിച്ചില്‍ സൃഷ്ടിക്കലാണ് ഇതിന്റെ അനന്തരഫലം. ജനങ്ങള്‍ പൊതുവായി ഇടപെടുന്ന പൊതുമണ്ഡലങ്ങളെയും കാഴ്ചപ്പാടുകളെയും തകര്‍ക്കപ്പെടുന്നു. മതഭീകരവാദവും മതതീവ്രവാദവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മതതീവ്രവാദത്തെ ഉപയോഗപ്പെടുത്തുന്ന തരത്തില്‍ വിദേശ ശക്തികളടക്കമുള്ള ബാഹ്യഇടപെടലുണ്ടാകുന്നതു സ്വാഭാവികമാണ്. മതപരമായ രാഷ്ട്രസ്ഥാപനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമായും അതു മാറുന്നു. അങ്ങനെ അതു മതഭീകരവാദമായി രൂപപ്പെടുന്നു. ഇവ ദേശവിരുദ്ധ പ്രവര്‍ത്തനവുമാണ്. ഇവയ്ക്ക് പലപ്പോഴും രാഷ്ട്രത്തിന്റെ അതിര്‍ത്തി വിട്ട് മറ്റു രാജ്യങ്ങളിലെ സംഘടനകളുമായും ബന്ധമുണ്ടാകും. അങ്ങനെ ഇതു കടുത്ത രാജ്യദ്രോഹത്തിന്റെ നിലയിലേക്കു വളരുന്നു. വിദേശശക്തികളില്‍നിന്ന് ഉള്‍പ്പെടെ ധനസഹായം വാങ്ങി പ്രവര്‍ത്തിക്കുക എന്നതും ഇതിന്റെ സവിശേഷതയായിത്തീരുന്നു. ഒരേ കേന്ദ്രത്തില്‍നിന്നുതന്നെ പണം നല്‍കി വിവിധ മതഭീകരതകളെ പ്രോത്സാഹിപ്പിക്കുന്ന സാമ്രാജ്യത്വ അജന്‍ഡ വ്യക്തമായിട്ടുണ്ട്. പണം വാരിയെറിഞ്ഞുള്ള ഇവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമിതാണ്. പലപ്പോഴും വിവിധ ജനവിഭാഗങ്ങളിലെ ദാരിദ്യ്രവും പണത്തോടുള്ള ആര്‍ത്തിയും ചൂഷണം ചെയ്താണ് ഇവര്‍ വളര്‍ന്നുവരുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭീകരവാദം ശക്തിപ്പെടുന്നതിനു പ്രധാനപ്പെട്ട കാരണക്കാര്‍ സംഘപരിവാര്‍ ശക്തികളാണ്. അവര്‍ നടത്തുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു പലപ്പോഴും ഭരണകൂടത്തിന് പോരായ്മ സംഭവിക്കുന്നു. ഇതു ന്യൂനപക്ഷങ്ങളിലെ ചെറുവിഭാഗത്തെ ഭീകരവാദ പ്രസ്ഥാനത്തിലേക്ക് നയിക്കുന്നതിനു സാഹചര്യമൊരുക്കുന്നു. എന്നാല്‍, ഭീകരവാദമെന്നത് ഏതെങ്കിലും ഒരു മതത്തില്‍നിന്നുമാത്രം രൂപപ്പെടുന്ന ഒന്നല്ല. മലേഗാവ്, ഗോവ, മക്കാ മസ്ജിദ് തുടങ്ങിയ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ സ്ഫോടനങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തീവ്രവാദ ശക്തികള്‍ നടത്തുന്ന കൈവെട്ടുപോലുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന്റെ ഉറവിടങ്ങളെ ശക്തമായി നേരിടുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. അതോടൊപ്പം രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാറിന്റെ ജനദ്രോഹപരമായ സമീപനങ്ങളെയും തുറന്നുകാട്ടേണ്ടതുണ്ട്. കേരളത്തില്‍ എല്ലാ വര്‍ഗീയവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ബിജെപിയുമായി ഉള്‍പ്പെടെ പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയത് കേരളം മറന്നിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ ബാന്ധവം ആരും മറന്നിട്ടില്ല. ഇസ്ളാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ളാമിയുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍ പുറത്തായതും അതില്‍നിന്നു തലയൂരാന്‍ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ളിം ലീഗ് പെടാപ്പാടു പെടുന്നതും നാം കണ്ടതാണ്. മതസൌഹാര്‍ദത്തിനു പേരുകേട്ട സംസ്ഥാനമാണ് കേരളം. അത്തരമൊരു സ്ഥിതി സംജാതമാക്കുന്നതിന് ആധുനിക കാലത്ത് പൊതുവിദ്യാഭ്യാസത്തിനും സവിശേഷമായ പങ്കുണ്ട്. എല്ലാ മതവിഭാഗത്തില്‍പ്പെട്ട കുട്ടികളും ഒന്നായിച്ചേര്‍ന്നു പഠിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് മതങ്ങള്‍ക്കതീതമായ ബന്ധങ്ങള്‍ താഴെത്തട്ടില്‍ത്തന്നെ രൂപീകരിക്കുന്നതിന് ഇടയായിത്തീരുകയും ചെയ്യുന്നു. മാനേജ്മെന്റിന്റെ ജാതി-മതം നോക്കിയല്ല കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാറുള്ളത്. എന്നാല്‍, ഈ അന്തരീക്ഷത്തെ തകര്‍ക്കുംവിധം പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ ചില പ്രത്യേക സ്ഥാപനങ്ങളില്‍ മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്ന നിലപാട് മതേതരത്വത്തിന്റെ ഘടനകളെ തകര്‍ക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ. മുസ്ളിങ്ങളുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നത്. കേരള കോഗ്രസ് ലയനത്തിനു പിന്നില്‍ ചില പള്ളി മേധാവികളുടെ ഇടപെടലുകള്‍ ഉണ്ടെന്നത് വ്യക്തമായി കഴിഞ്ഞിട്ടുള്ളതാണ്. ഇതിനര്‍ഥം വര്‍ഗീയത പ്രോത്സാഹിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നാണ്. എന്‍ഡിഎഫുകാരുടെ കിരാതമായ കൈവെട്ടല്‍ സംഭവത്തെ വാക്കുകളില്‍ എതിര്‍ക്കുമ്പോഴും അവര്‍ പരോക്ഷ പിന്തുണ നല്‍കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മാത്രമല്ല, ചില ക്രിസ്ത്യന്‍ വിഭാഗങ്ങളെ യോജിപ്പിച്ചുനിര്‍ത്തിക്കൊണ്ട് അവരില്‍ ചില തെറ്റായ പ്രവണതകള്‍ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നുവരികയാണ്. ഇതിനായി ഇടയലേഖനങ്ങളെ ഉപയോഗിക്കുന്ന നിലയും രൂപപ്പെട്ടുവരികയാണ്. യുഡിഎഫിനായി ചിലര്‍ നടത്തുന്ന ഇത്തരം സമീപനങ്ങള്‍ സംഘപരിവാറിന്റെ അജന്‍ഡയെ ശക്തിപ്പെടുത്താനേ ഇടയാക്കൂ. എന്‍ഡിഎഫുകാരുടെ വര്‍ഗീയ ഭീകരവാദ അജന്‍ഡ തുറന്നുകാട്ടി അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളത്തിലെ ജനങ്ങളോടു പറയുമ്പോള്‍ എന്തിനാണ് യുഡിഎഫിന് വിറളിപിടിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തെ ഭീകരവാദ രാഷ്ട്രീയവുമായി കൂടി കണ്ണിചേര്‍ക്കാനുള്ള അപകടകരമായ നീക്കമായി ഇതിനെ നാം കാണേണ്ടതുണ്ട്. ഇത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവരെല്ലാം യോജിച്ചുനില്‍ക്കുകയാണ്. മതേതരത്വത്തിന്റെ എല്ലാ സമീപനത്തെയും തകര്‍ക്കുന്നതിനുള്ള എല്ലാ ഒത്താശയും മതേതരകക്ഷികളെന്ന് അഭിമാനിക്കുന്നവര്‍കൂടി അധികാര രാഷ്ട്രീയത്തിന്റെകൂടി ഭാഗമായി ചെയ്തുകൊടുക്കുന്നുവെന്ന ഗുരുതരമായ പ്രശ്നം കേരളം അഭിമുഖീകരിക്കുകയാണ്. ഈ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന യുഡിഎഫിനെ ഒറ്റപ്പെടുത്തിയെങ്കില്‍ മാത്രമേ ഇതിന് കേരളത്തില്‍ അവസാനമുണ്ടാക്കാനാകൂ. അതിനായി മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശാല ഐക്യമാണ് കേരളം ആവശ്യപ്പെടുന്നത്. ഏതെങ്കിലുമൊരു വര്‍ഗീയതകൊണ്ട് മറ്റൊന്നിനെ പ്രതിരോധിക്കാനാകില്ല. ഇവ പരസ്പരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വര്‍ഗീയതയ്ക്കെതിരായി മതേതര കാഴ്ചപ്പാടിനെ ജീവിതത്തിലുടനീളം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഓരോ മതസ്ഥരും ഇത്തരത്തില്‍ മാത്രമേ ജീവിക്കാന്‍ പാടുള്ളൂ എന്ന നിലയില്‍ മൌലികവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ശക്തികള്‍ അതിനകത്തെ ജനാധിപത്യപരമായ മുന്നേ
എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍
No comments:
Post a Comment