കേരള താലിബാന്‍.
1995 ഡിസംബര്‍ 29ന് വാടാനപ്പള്ളിയില്‍ രാജീവിനെ കൊലപ്പെടുത്തി. 1996 ആഗസ്ത് 9ന് തൃശൂര്‍ ജില്ലയിലെ മതിലകത്ത് സന്തോഷിനെ കൊലപ്പെടുത്തി. 1998 നവംബര്‍ 16ന് തൃശൂര്‍ പഴയന്നൂരിലെ മുഹമ്മദ് ഉപ്പാപ്പ എന്ന സിദ്ധനെ കൊലപ്പെടുത്തി. 2001ല്‍ എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് കലാധരനെ ആക്രമിക്കുകയും കൊലപ്പെടുത്തിയശേഷം വലതു കൈപ്പത്തി വെട്ടിമാറ്റുകയുംചെയ്തു. 2002 ജൂലൈ 18ന് പുനലൂരില്‍ എം എ അഷറഫിനെ കൊലപ്പെടുത്തി. 2004ല്‍ വടക്കേക്കാട്ടില്‍ മണികണ്ഠനെ വെട്ടിക്കൊന്നു. 2004 നവംബര്‍ 19ന് തൃശൂര്‍ വാടാനപ്പള്ളിയില്‍ ഉദയനെന്നയാളെ കൊലപ്പെടുത്തി. 2005 മാര്‍ച്ച് പത്തിന് കണ്ണൂര്‍ ജില്ലയിലെ പുന്നാട് വച്ച് അശ്വനികുമാറിനെ ബസില്‍ സഞ്ചരിക്കവെ കൊലപ്പെടുത്തി. 2006 മെയ് ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സുനില്‍കുമാറിനെ ബസില്‍ സഞ്ചരിക്കവെ കൊലപ്പെടുത്തി. 2006 ഡിസംബര്‍ അഞ്ചിന് കണ്ണൂര്‍ സിറ്റിയില്‍ വിനോദിനെ കൊലപ്പെടുത്തി. 2007 ജനുവരി 26ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ രവീന്ദ്രനെ വെട്ടിക്കൊന്നു. 2007 മാര്‍ച്ച് 16ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ലക്ഷ്മണനെ കൊലപ്പെടുത്തി. 2007 ഡിസംബര്‍ 23ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് വിനോദിനെ വെട്ടിക്കൊന്നു. 2008 ഏപ്രില്‍ 14ന് കാസര്‍കോട്ട് വച്ച് സന്ദീപിനെ കൊലപ്പെടുത്തി. 2008 ഏപ്രില്‍ 17ന് കാസര്‍കോട്ട് വച്ച് അഡ്വ. സുഹാസിനെ വെട്ടിക്കാന്നു. 2008ല്‍ കണ്ണൂര്‍ മാഹിയിലെ യു കെ സലീമിനെ കൊലപ്പെടുത്തി. 2008 ഡിസംബര്‍ 17ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ സജീവനെ വെട്ടിക്കൊന്നു. 2008 ആഗസ്ത് 21ന് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ ബൈജുവിനെ കൊലപ്പെടുത്തി. 2008 ആഗസ്ത് 24ന് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലെ ചാക്കാട് ദിലീപനെ വെട്ടിക്കൊന്നു. 2009 മെയ് 13ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ സ്വദേശി വിനീഷിനെ വെട്ടിക്കൊന്നു. 2009 ഒക്ടോബര്‍ 23ന് തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് ബിജേഷിനെ വെട്ടിക്കൊന്നു. പതിനാലു വര്‍ഷത്തിനിടയില്‍ എന്‍ഡിഎഫ് മതതീവ്രവാദിസംഘം കൊലപ്പെടുത്തിയവരുടെ പേരുകളാണ് മുകളില്‍. അതില്‍ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയമില്ലാത്തവരുണ്ട്. ഹിന്ദുവും മുസല്‍മാനുമുണ്ട്. താലിബാന്‍ വധശിക്ഷാ കോടതിയുടെ വിധിക്ക് വിധേയരായവരാണ് ഇവരെല്ലാം. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം ആര്‍എസ്എസിന്റെ മറുപതിപ്പായി പിറന്നുവീണ സംഘടനയാണ് ഇത്. 1993ലാണ് ജനനം. ആര്‍എസ്എസിനെ അനുകരിക്കാനാണ് സംഘടന ശ്രമിച്ചത്. ആര്‍എസ്എസ് റൂട്ടുമാര്‍ച്ചും കൊലനടത്തുന്ന രീതിയും രഹസ്യസ്വഭാവവും ശാഖകളിലെ വ്യായാമമുറകളും എല്ലാം അനുകരിക്കുന്ന സംഘടനാശൈലിയാണ് ഇവര്‍ സ്വീകരിച്ചത്. തുടക്കത്തില്‍ മത പൊലീസായി പ്രവര്‍ത്തിച്ച് മുസ്ളിം സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു അവരുടെ രീതി. അങ്ങനെ ചില പള്ളി കമ്മിറ്റികളില്‍ അവര്‍ക്ക് സ്വാധീനം നേടാനായി. ഇസ്ളാമിക ആചാരങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് അവര്‍ പരിശോധിക്കുന്നു. അതിനായി ഭീഷണിയും മര്‍ദനവും ശൈലിയാക്കി. പ്രമോദ് മുത്തലിഖ് എന്ന സംഘപരിവാറുകാരന്റെ ശ്രീരാമ സേനാ ശൈലി. മുസ്ളിം പെകുട്ടികള്‍ മറ്റു സമുദായത്തില്‍പ്പെട്ടവരുമായി സംസാരിക്കുന്നതുപോലും വിലക്കി. വിലക്ക് അനുസരിക്കാത്തവരെ ആക്രമിച്ചു. എന്‍ഡിഎഫിന് ഒരു വിദ്യാര്‍ഥി സംഘടനയുണ്ട്. ക്യാമ്പസ് ഫ്രണ്ട്. മുസ്ളിം വിദ്യാര്‍ഥികളെ ഇതര വിദ്യാര്‍ഥികളില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യുന്നു ഈ സംഘടന. ഇതിന്റെ ഒന്നാംതരം ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനുഭവം. സ്വതന്ത്രസംഘടനയുടെ ബാനറിലാണ് അവിടെ കോളേജ് യൂണിയന്‍ കൈയടക്കിയത്. കോളേജിന് തൊട്ടപ്പുറത്ത് മുസ്ളിം പള്ളിയുണ്ടായിട്ടും ഹോസ്റല്‍ മുറിയില്‍ പ്രാര്‍ഥനാമുറി സജ്ജീകരിച്ചുകൊണ്ടാണ് തീവ്രവാദി പ്രവര്‍ത്തനം. ഈയിടെ വനിതാ കമീഷനുമുന്നില്‍ ഒരു പരാതി വന്നു. എന്‍ഡിഎഫ് മുഖപത്രമായ തേജസില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് എതിരെ ആയിരുന്നു ആ പരാതി. കണ്ണൂര്‍ ജില്ലക്കാരിയായ ഒരു മുസ്ളിം യുവതി മലപ്പുറം ജില്ലയിലെ തിരൂരിലുള്ള യുവാവുമായി സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരായി. ആ യുവതി മതില്‍ചാടി എന്നായിരുന്നു പത്രത്തിലെ തലക്കെട്ട്. യുവതി ഇസ്ളാം മതാചാരങ്ങള്‍ ഇപ്പോഴും അനുഷ്ഠിക്കുന്നു. എങ്കിലും അന്യമതബന്ധം അവര്‍ക്ക് സഹിക്കാനാകുന്നതേയില്ല. ഈ തീവ്രവാദി സംഘത്താല്‍ കൊലചെയ്യപ്പെട്ട മേല്‍പ്പറഞ്ഞവരില്‍ ചിലരെ അന്യമത സ്ത്രീബന്ധം ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍, ഇങ്ങനെയുള്ള ഭീകരമുഖം മറച്ചുവയ്ക്കാനുള്ള പബ്ളിക് റിലേഷന്‍ പ്രവര്‍ത്തനവും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇതും ആര്‍എസ്എസ് ശൈലിതന്നെ. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരെ നേരിട്ട് ബന്ധപ്പെട്ട് ഫാസിസ്റ് മുഖം പോളിഷ് ചെയ്ത് അവതരിപ്പിക്കുക ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖരുടെ ഡ്യൂട്ടിയാണ്. ഇപ്പോള്‍ പേരുമാറി പോപ്പുലര്‍ ഫ്രണ്ട് ആയതോടെ ഈ ശൈലിയും മാതൃകയാക്കിയിരിക്കുന്നു. സിനിമാ പ്രദര്‍ശനത്തോടും കടുത്ത ശത്രുതയാണ് എന്‍ഡിഎഫിന്. 1996വരെയുള്ള കാലഘട്ടത്തില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 14 തിയറ്ററാണ് അഗ്നിക്കിരയാക്കിയത്. തങ്ങളുടെ കേന്ദ്രങ്ങളില്‍ പള്ളി കോമ്പൌണ്ടിലടക്കം എന്‍ഡിഎഫ് ആയുധപരിശീലനം നടത്തിയപ്പോള്‍ ലീഗ് മിണ്ടിയില്ല. തീവ്രവാദത്തിനെതിരെ പ്രസംഗം നടത്തുമെങ്കിലും ലീഗ് പ്രായോഗികമായി ഒന്നും ചെയ്യാറില്ല. ലീഗും എന്‍ഡിഎഫും തമ്മില്‍ അതുകൊണ്ടുതന്നെ പറയത്തക്ക സംഘര്‍ഷം ഉണ്ടായില്ല. എന്നുമാത്രവുമല്ല സിപിഐ എമ്മിനെയും മറ്റും കടന്നാക്രമിക്കുന്നതിന് ലീഗിന് എന്‍ഡിഎഫ് ഒന്നാന്തരം കൂട്ടാളികൂടിയാണ്. നാദാപുരത്ത് ഒരു മുസ്ളിം സ്ത്രീയെ സിപിഐ എമ്മുകാര്‍ ബലാത്സംഗം നടത്തി എന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ രണ്ടുകൂട്ടരും ഒന്നിച്ചു. ഇതിന്റെ പേരിലാണ് ബിനു എന്ന ചെറുപ്പക്കാരനെ ലീഗ്-എന്‍ഡിഎഫ് സംഘം വെട്ടിക്കൊന്നത്. സിപിഐ എം വിരുദ്ധ പ്രചാരവേലയുടെ മറപിടിച്ച് ഗള്‍ഫിലും മറ്റും പോയി പിരിച്ച ഫണ്ടിനെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോഴും തീര്‍ന്നിട്ടില്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഉള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സ്വീകരണച്ചടങ്ങില്‍ ദേശീയപതാക വലിച്ചെറിയാനും മാധ്യമപ്രവത്തകരെ ആക്രമിക്കാനും എന്‍ഡിഎഫുകാരും കൂട്ടുണ്ടായിരുന്നുവെന്നത് കേസിലെ പ്രതിപ്പട്ടികതന്നെ തെളിവ്. മാത്രമല്ല, ലീഗിനുകൂടി പങ്കാളിത്തമുള്ള യുഡിഎഫ് ഗവമെന്റ്, എന്‍ഡിഎഫുകാര്‍ മലപ്പുറം ജില്ലയില്‍ നടത്തിയ അക്രമസംഭവങ്ങളുടെ പേരില്‍ ചാര്‍ജുചെയ്ത കേസുകള്‍പോലും പിന്‍വലിച്ചു. ലീഗ് എംഎല്‍എ കെ എന്‍ എ ഖാദര്‍ മന്ത്രി കുഞ്ഞാലിക്കുട്ടി വഴി മുഖ്യമന്ത്രി ആന്റണിക്ക് ശുപാര്‍ശക്കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിച്ചത്. മലപ്പുറം കോടതി-287/2000, 765/96, 766/96, 767/96, പരപ്പനങ്ങാടി കോടതി-553/99, 116/94, തിരൂര്‍ കോടതി-118/94, മഞ്ചേരി കോടതി-151/2000, 587/2000, പൊന്നാനി കോടതി-93/99 എന്നിങ്ങനെയുള്ള കേസുകളാണ് ആന്റണി സര്‍ക്കാര്‍ പിന്‍വലിച്ചത്. മാത്രവുമല്ല സിഐടിയു നേതാവായിരുന്ന ഷംസു പുന്നക്കലിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുള്‍പ്പെടെ എന്‍ഡിഎഫുകാര്‍ പ്രതികളായ 68 കേസ് പിന്‍വലിക്കാനാണ് മഞ്ചേരി എംഎല്‍എയായിരുന്ന ലീഗ് നേതാവ് ഇസഹാക്ക് കുരിക്കള്‍ ആന്റണിക്ക് ശുപാര്‍ശക്കത്ത് നല്‍കിയത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന ഐ ഡി സ്വാമി ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. എന്‍ഡിഎഫ് നേതാക്കളെ ആരും അറിയാതെ രക്ഷപ്പെടുത്താനുള്ള യുഡിഎഫ് ഗവമെന്റിന്റെ നീക്കം അങ്ങനെ പാളിപ്പോകുകയായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ പൈപ്പ് ബോംബും എന്‍ഡിഎഫ് ബന്ധമുള്ളതായിരുന്നു. 2001-06 കാലത്ത് യുഡിഎഫ് ഭരിച്ചപ്പോഴാണ് ബേപ്പൂരില്‍ ബോട്ട് സ്ഫോടനമുണ്ടായത്, കോഴിക്കോട് ബസ് സ്റാന്‍ഡില്‍ നടന്ന സ്ഫോടനങ്ങള്‍, എന്‍ഡിഎഫ് ആസ്ഥാനമായ ഗ്രീന്‍വാലി ഫൌണ്ടേഷന്‍ വളപ്പില്‍ നടന്ന സ്ഫോടനം, വളപട്ടണത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെടുത്ത കേസ്, കളമശേരിയില്‍ ബസ് കത്തിച്ച കേസ് എന്നിവയൊക്കെ ഉണ്ടായത.
പി ജയരാജന്‍
3 comments:
Oru manglam vartha............
പോപ്പുലര്‍ ഫ്രണ്ടിനെ 'വേണ്ടണം'!: കോണ്‍ഗ്രസ് നേതാക്കള്‍ രണ്ട് തട്ടില്‍
Text Size:
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാടിന്റെ പേരില്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍. ഇതേച്ചൊല്ലി നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായി. പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാടിന്റെ പേരില്‍ മലബാറിലും തിരുവിതാംകൂറിലുമുള്ള നേതാക്കള്‍ രണ്ടുതട്ടിലാണ്.
കാര്യങ്ങള്‍ ഇത്രയേറെ വഷളായിട്ടും പോപ്പുലര്‍ ഫ്രണ്ടിനെതിരേ കടുത്ത നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പ്രതിഷേധം ശക്‌തമാണ്. കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ പ്രതികരിച്ച ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ നിലപാട് വ്യക്‌തമാക്കാതെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണു ശ്രമിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ പരസ്യനിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്നും പിണറായി പ്രഖ്യാപിച്ചു. അങ്ങനെയൊരു ശക്‌തമായ തീരുമാനം കോണ്‍ഗ്രസ് കൈക്കൊള്ളാത്തതിലാണ് അണികള്‍ക്ക് അതൃപ്‌തി. ഇത് തദ്ദേശതെരഞ്ഞെടുപ്പില്‍ മലബാര്‍ ഭാഗത്തു വന്‍തിരിച്ചടിക്കു കാരണമാകുമെന്ന് അവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. തീവ്രവാദം സംബന്ധിച്ച വിഷയങ്ങള്‍ കഴിഞ്ഞ 12-നു യു.ഡി.എഫ്. യോഗം ചര്‍ച്ചചെയ്‌തിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണു 15-നു സെക്രട്ടേറിയറ്റ് നടയില്‍ മതമൈത്രിസംഗമം സംഘടിപ്പിച്ചത്. വോട്ട് വേണ്ടെന്നതുള്‍പ്പെടെയുള്ള ശക്‌തമായ തീരുമാനങ്ങള്‍ക്ക് പകരം പോപ്പുലര്‍ ഫ്രണ്ടിനോടു കോണ്‍ഗ്രസ് മൃദുസമീപനം കൈക്കൊള്ളുകയാണെന്നാണ് ആരോപണം.
മുസ്ലിംലീഗിന്റെ സമ്മര്‍ദമാണു കോണ്‍ഗ്രസിന്റെ ഈ നിലപാടിനു കാരണമെന്ന് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു. ഒരു വിഭാഗത്തെയും കണ്ണടച്ചെതിര്‍ക്കാന്‍ പാടില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ നയത്തിലെ ഈ വ്യക്‌തതയില്ലായ്‌മ മലബാറില്‍ ഏറെ ബാധിക്കുമെന്ന് അവിടെനിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
*ആര്‍. സുരേഷ്
NDF കൊന്നവരുടെ ലിസ്റ്റ് കൊള്ളാം. നാലുവരിയില്‍ തീര്‍ന്നല്ലോ. ഇതിനാണോ ഈ കാടിളക്കള്‍..
ഇനി CPI(M) -ണ്റ്റെ ലിസ്റ്റ് വരട്ടെ..
CPI(M) കൊന്നു തീര്‍ത്ത ആയിരക്കണക്കിനു മഷ്യരുടെ ലിസ്റ്റും നിങ്ങളുടെ കയ്യില്‍ കാണുമല്ലൊ. ഒരു പോസ്റ്റില്‍ നിക്കുമെങ്കില്‍ ആ ലിസ്റ്റ് ഒന്നു തരണം. ഒരു 5 പോസ്റ്റാക്കി തന്നാലും വിരോധമില്ല.
എന്നാലും കാണൂം വേറെ 15 പോസ്റ്റില്‍ ഇടാനുള്ള CPI(M) കൊന്നുതള്ളിയവരുടെ ലിസ്റ്റ്..
കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!
Post a Comment