Sunday, July 4, 2010

പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ച കോടതിവിധി പൊതുപ്രശ്നമായി കണ്ട് ജനങ്ങള്‍ ഒന്നാകെ പ്രതികരിക്കണം.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ച കോടതിവിധി പൊതുപ്രശ്നമായി കണ്ട് ജനങ്ങള്‍ ഒന്നാകെ പ്രതികരിക്കണം.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍.
ജഡ്ജിമാരെയും കോടതിയെയും വിമര്‍ശിക്കാന്‍ പൌരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. ജഡ്ജിമാരെ അധിക്ഷേപിക്കുന്നത് അപകടകരമാണെന്ന ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന വിമര്‍ശനം പാടില്ല. അത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തില്‍ പരമപ്രധാനമായ ജുഡീഷ്യറിയുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലാവരുത് വിമര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനാണ് കോടതി. പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ച കോടതിവിധി പൊതുപ്രശ്നമായി കണ്ട് ജനങ്ങള്‍ ഒന്നാകെ പ്രതികരിക്കണം. മാധ്യമങ്ങള്‍ വളച്ചൊടിക്കാതെ വാര്‍ത്ത നല്‍കാന്‍ തയ്യാറാവണം. ജഡ്ജിമാരെ കളങ്കപ്പെടുത്തുന്നരീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് ഭൂഷണമല്ല. ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തരുത്. ജഡ്ജിമാര്‍ പൊതുവെ സംശുദ്ധിയുള്ളവരാണ്. അഴിമതിക്കാരായി ഒറ്റപ്പെട്ട ചിലര്‍ ഉണ്ടാവാം. അവരെ വിമര്‍ശിക്കുന്നതില്‍ ഒരുതെറ്റുമില്ലെന്നുംജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ .

No comments: