Tuesday, July 27, 2010

പ്രതിപക്ഷ മുറവിളി ഭീകരവാദവും തീവ്രവാദവും സമൂഹത്തില്‍ അടിച്ചേല്‍‌പിക്കാന്‍

പ്രതിപക്ഷ മുറവിളി ഭീകരവാദവും തീവ്രവാദവും സമൂഹത്തില്‍ അടിച്ചേല്‍‌പിക്കാന്‍.
നാരായണന്‍ വെളിയംകോട്.
വര്‍ഗ്ഗിയതക്കും തീവ്രവാദത്തിനും ഭീകരവാദത്തിന്നും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എതിരെ വളരെ ശക്തവും വിട്ടു വീഴ്ചയില്ലാത്തതുമായ നിലപാട് സ്വികരിക്കേണ്ടത് സമൂഹത്തിന്റെ നിലനില്പിനു ജനങളുടെ സ്വൈരജിവിതത്തിന്നും അനിവാര്യമാണ്. മതങ്ങളുടെ മറപറ്റിക്കൊണ്ട് ഒരു ചെറു വിഭാഗം നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ മൂലം സമൂഹത്തിനു കനത്ത ആഘാതമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വർഗ്ഗീയതയെ അതു ഭൂരിപക്ഷ വർഗ്ഗീയതയായാലും ന്യൂനപക്ഷ വർഗ്ഗീയതയായാലും ഒരേ പോലെ രാജ്യത്തിന്ന് അപകടകരമാണു എന്ന നിലപാട് എടുക്കുന്നവരാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുവാനും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരിക്കുവാനും എക്കാലത്തും വര്‍ഗ്ഗീയവാദികളും വലതുപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും മുന്നിട്ടിറങ്ങാറുണ്ട്. വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഒരു സംഘം മതതിവ്രവാദികള്‍ ആ അധ്യാപകന്റെ കൈവെട്ടുകയും സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉണ്ടായി. അത്യന്തം നീചമായ ഈ കൃത്യത്തെ ശക്തമായ ഭാഷയില്‍ കേരളസ്മൂഹം അപലപിക്കുകയും ഉത്തവാദികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയുമാണ്. സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ട് വേണം ഇത്തരം ഭീകരപ്രവർത്തനത്തിന്റെ വേരുകളെ ഇല്ലാതാക്കുവാന്‍. അതിനു സാമൂഹിക സാംസ്കാരിക രാഷ്ടീയ മത വിഭാഗങ്ങളില്‍ നിന്നും ഉള്‍പ്പെടെ ഉള്ള വ്യക്തികളുടേയും സംഘടനകളുടേയും സമയോചിതമായ സഹകരണവും സമചിത്തതയോടൂകൂടിയ പ്രവര്‍ത്തനവും അനിവാര്യമാണ്. "പോപ്പുപ്പര്‍ ഫ്രണ്ടൂ പോലുള്ള വര്‍ഗ്ഗിയ സംഘടനകള്‍ വ്യക്തമായ പ്ലാനും പരിപാടിയും അനുസരിച്ചാണൂ കാര്യങള്‍ നീക്കുന്നത്. ഇരുപതുവര്‍ഷം കഴിയുമ്പോള്‍ കേരളത്തെ മുസ്ലിം രാഷ്ട്രമാക്കാമെന്നു വിചാരിച്ചാണു പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ പണം കൊടുത്തും തെറ്റിദ്ധരിപ്പിച്ചും സംഘടനയില്‍ അംഗമാക്കും. ഇവരെ മതം മാറ്റുകയും ചെയ്യും.വിവാഹത്തിലൂടെയും പണമൊഴുക്കിയും മതംവളര്‍ത്താന്‍ സംസ്ഥാനത്തു ശ്രമമുണ്ടെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മറ്റു മതങ്ങളില്‍നിന്നു വിവാഹം കഴിച്ച് സ്വന്തം മതത്തിലേക്കു മാറ്റുന്ന പ്രവണതയുമുണ്ട്. സ്വന്തം മതം വളര്‍ത്താനാണ് ഈ പ്രവര്‍ത്തനം. മുസ്ലിം മതത്തില്‍പ്പെട്ട യുവാക്കള്‍ വിവാഹിതരായി മറ്റു മതത്തിലേക്കു മാറുന്നത് ഇവര്‍ നേരിടും. പോപ്പുലര്‍ ഫ്രണ്ടാണു കേരളത്തില്‍ ഈ ശ്രമങ്ങള്‍ നടത്തുന്നത്." പോപ്പുലര്‍ ഫ്രണ്ടിന്നെതിരെ വി എസിന്റെ പ്രസ്തവന വസ്തുനിഷ്ടം. സത്യസന്ധവും ആധികാരികവുമാണൂ മാത്രമല്ല വി.എസ് അച്യുതാന്ദന്റെ ഈ പ്രസ്ഥാവന മുസ്ലീം വിരുദ്ധമല്ലെന്നും മറിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരാണെന്നും വളരെ വ്യക്തമാണ്. എന്നാല്‍ ആ പ്രസ്ഥാവനയെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും മുസ്ലീം വിരുദ്ധമാക്കുന്നതിനു പുറകിലെ യു.ഡി.ഫിന്റെ നിലപാട് അത്യന്തം ഭയാനകമാണ്. പോപ്പുലർ ഫ്രണ്ട് മുസ്ലീം വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നതാണ്. അല്ലാതെ അവരെയോ അവരുടെ പ്രവര്‍ത്തിയേയോ മുസ്ലീം ഭൂരിപക്ഷം അംഗീകരിക്കുന്നില്ല. അവരുടെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളുടേയും മറ്റും അടിസ്ഥനത്തില്‍ അവർക്കെതിരെ ശക്തമായ ഭാഷയില്‍ ആണ് മുഖ്യമന്ത്രി പ്രതികരിച്ചത്.ഇതിനെ അനുകൂലിക്കാനായിരുന്നു യു ഡി എഫും മറ്റ് മുസ്ലിം സംഘടനകളും രംഗത്ത് വരേണ്ടീയിരുന്നത്. എന്നാല്‍ ഇടതു സർക്കാരിന്റെ ശക്തമായ നടപടികള്‍ വലതുപക്ഷക്കാരെ കൂടെ അസ്വസ്ഥരാക്കിയെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഇവടെ ഇതിനെ വിവാദമാക്കി ,അതിന്റെ മറവില്‍ രാഷ്ടീയ മുതലെടുപ്പിനു ശ്രമിക്കുന്നത്. കുറ്റവളീകള്‍ക്കെതിരെ ഉള്ള നടപടിയെ സമുദായത്തിനെതിരായി ചിത്രികരിച്ച് പോലീസ് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താം എന്ന് അവര്‍ വ്യാമോഹിക്കുന്നു. രാഷ്ടീയമായോ മതപരമായോ ഉള്ള മുതലെടുപ്പിനുള്ള അവസരമായി പ്രയോജനപ്പെടുത്താതെ ഒറ്റക്കെട്ടായി ഭീകരതയ്ക്കും വിധ്വംസക ശക്തികള്‍ക്കും എതിരെ പോരാടണം. സമൂഹത്തോട് ഉത്തരവാദിത്വപ്പെട്ട് ഒരു പൊതുപ്രവർത്തകനും പ്രസ്ഥാനത്തിനും ഇത്തരം സന്ദര്‍ങ്ങളില്‍ തിവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും അനുകൂലമായ ഭാഷയില്‍ സംസാരിക്കുവാണ്‍ കഴിയില്ല. അങിനെ ചെയ്യാന്‍ കഴിയുക കടുത്ത രാജ്യദ്രോഹികള്‍ക്ക് മാത്രമാണു.എന്നാല്‍ യു.ഡി.എഫ് ഇപ്പോള്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പറഞ്ഞത് മുസ്ലീം വിരുദ്ധമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ്.അതായത് പോപ്പുലർ ഫ്രണ്ടിനെതിരെ പറയുന്നത് മുസ്ലീം വിരുദ്ധമാണെന്ന് വരുത്തിതീര്‍ക്കുന്നതിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെ സമാധാനപ്രിയരായ മുസ്ലീം സമൂഹത്തിനു മുകളില്‍ വച്ചുകെട്ടിക്കൊടുക്കുന്നു. ആര്‍.എസ്സ്.എസ്സിനെതിരെ സംസാരിച്ചാല്‍ അത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് പറയുന്നത് പോലെ ആണിത്. എന്നാല്‍ അങിനെ പറയാന്‍ ഒരു ഹിന്ദുവും തയ്യാറായിട്ടില്ലായെന്നത് ആശ്വാസകരമാണു. ആര്‍.എസ്സ്.എസ്സ് ചെയ്യുന്ന അക്രമ പ്രവർത്തനങ്ങള്‍ ഹിന്ദുസമൂഹത്തിനു ഏറ്റെടുക്കുവാന്‍ ഒരിക്കലും ആകില്ല. എന്നാല്‍ യു.ഡി.ഫ് താല്‍ക്കാലിക ലാഭത്തിനായി ചെയ്യുന്ന ഈ രീതിയില്‍ ഉള്ള പ്രചരണങ്ങള്‍ പിന്തുടര്‍ന്നാല്‍ ഭാവിയില്‍ ആര്‍.എസ്.എസ്സിന്റെ കൊള്ളരുതായ്മകള്‍ ഹിന്ദുസമൂഹത്തിന്റെ അക്കുണ്ടില്‍ വന്നു ചേരും. ഇതു തന്നെ ആണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും സംഭവിക്കുക.ഇത് രാജ്യത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങള്‍ തിരിച്ചറിയപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ഉണ്ടായാലും വേണ്ടില്ല തങ്ങള്‍ക്ക് നേട്ടം കൊയ്യണം എന്ന വലതുപക്ഷ തന്ത്രമാണ് ഈ വിവാദത്തിന്റെ പുറകിലെ യാഥാര്‍ത്ഥ്യം. രാഷ്ടീയ സംഘര്‍ഷങ്ങളും വർഗ്ഗീയ സംഘര്‍ഷങ്ങളും രണ്ടാണ്. ഇപ്പോള്‍ പല ചര്‍ച്ചകളിലും സി.പിഐ.എം ഉള്‍പ്പെട്ട രാഷ്ടീയ സംഘർഷങ്ങളെ ആണ് വലതുപക്ഷവും പോപ്പുലര്‍ ഫ്രണ്ടും അതുപോലെ മറ്റു ഉള്ളവരും കൗണ്ടറിന്നായി ചൂണ്ടികാണീക്കുന്നത്. രാഷ്ടീയ സംഘര്‍ഷങ്ങള്‍ നേത്ര്വത്വത്തിന്റെ ഇടപെടലിലൂടെ നിയന്ത്രിക്കുവാന്‍ സാധിക്കും എന്നതിനു ധരാളം തെളിവുകള്‍ ഉണ്ട്. എന്നാല്‍ വര്‍ഗ്ഗിയ സംഘര്‍ഷങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെ ൾ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടാണ് അതുമാത്രമല്ല ഇത് സമൂഹത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിക്കുക. തലമുറകളിലേക്ക് ഇത്തരം വിരോധം നീണ്ടുപോകുവാൻ ഇടയുണ്ട്. അതിന്നെതിരെ ലീഗ് അടക്കമുള്ളവര്‍ പോപ്പുലറ് ഫ്രണ്ടിനെ സഹായിക്കാന്‍ രംഗത്ത് വന്നതിന്റെ ഉദ്ദേശം വ്യക്തമല്ല എന്നാലും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനാണെന്ന് വ്യക്തം..ഇതില്‍ ന്യൂനപക്ഷങളെ കൂട്ടു പിടിച്ച് ന്യൂനപക്ഷങള്‍ക്ക് എതിരെ വി എസ് എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കോടുകൂടിത്തന്നെയാണു.പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയെപ്പറ്റി പറയുമ്പോള്‍ അവരെ സഹായിക്കാന്‍ ആരുവരുന്നോ അവരൊക്കെ കേരളിയ സമൂഹത്തിന്റെ ശത്രുക്കളാണു.

1 comment:

കാഴ്ചകൾ said...

കുറ്റവാളികള്‍ക്ക് എതിരെയുള്ള നടപടിയെ സമുദായത്തിനെതിരായി ചിത്രികരിച്ച് പോലീസ് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താം എന്ന് അവര്‍ വ്യാമോഹിക്കുന്നു. രാഷ്ടീയമായോ മതപരമായോ ഉള്ള മുതലെടുപ്പിനുള്ള അവസരമായി പ്രയോജനപ്പെടുത്താതെ ഒറ്റക്കെട്ടായി ഭീകരതയ്ക്കും വിധ്വംസക ശക്തികള്‍ക്കും എതിരെ പോരാടണം.