അധ്യാപകന്റെ കൈവെട്ടല്‍ ആസൂത്രണം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം.
കൊച്ചി: ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണമെന്ന് പൊലീസ്വൃത്തങ്ങള്‍ പറഞ്ഞു. മെയ് 27ന് സംഘം വീട്ടിലെത്തിയെങ്കിലും ജോസഫ് ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. അതിനുശേഷമാണ് പള്ളിയില്‍നിന്നു മടങ്ങുമ്പോള്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. മൂന്നാഴ്ചമുമ്പ് ഇതിന് തീരുമാനം എടുത്തിരുന്നു. എട്ടു ദിവസം മുമ്പ് തൃശൂര്‍ സ്വദേശി ലോറന്‍സില്‍നിന്ന് കാര്‍ വാങ്ങി. കഴിഞ്ഞ ഞായറാഴ്ചയും സംഘത്തിലെ ചിലര്‍ പള്ളിയും പരിസരവും വീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അറസ്റ്റിലായ അഷറഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ പെരുമ്പാവൂര്‍ ഡിവിഷന്‍ കമ്മിറ്റി അംഗമാണ്. പഠനക്ളാസുകള്‍ നടത്തിയിരുന്ന ഇയാള്‍ താത്വിക നേതാവായാണ് അറിയപ്പെട്ടിരുന്നത്. നാലുവര്‍ഷം ഗള്‍ഫിലായിരുന്ന അഷറഫ് ഒന്നരവര്‍ഷം മുമ്പാണ് നാട്ടില്‍ എത്തിയത്. അതിനുശേഷം 15 ലേറെത്തവണ വിദേശരാജ്യങ്ങളില്‍ പോയി. ഇത് സ്വന്തം പാസ്പോര്‍ട്ടിലാണോ എന്ന് അന്വേഷിച്ചുവരികയാണ്. ജോസഫിനെ കൊല്ലരുതെന്നും ഇസ്ളാമിക ശിക്ഷാരീതിയില്‍ കൈ വെട്ടുകമാത്രമേ പാടുള്ളൂവെന്നും നേരത്തെത്തന്നെ തീരുമാനിച്ചിരുന്നതായി അഷറഫ് പൊലീസിനോടു പറഞ്ഞതായി അറിയുന്നു. ആസൂത്രണത്തിലും ഗൂഢാലോചനയിലും ആരൊക്കെ പങ്കാളികളായി എന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏതോ ആക്ഷനുണ്ടെന്നും സംഘം വരുന്ന കാറ് ഓടിച്ച് അഷറഫിന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്നും മാത്രമെ അറസ്റ്റിലായ ജാഫറിന് അറിയുമായിരുന്നുള്ളു. ആക്രമണ ശേഷം കാറുമായി മേക്കാലടിയിലേക്കുലേക്കുപോകുമ്പോള്‍, കാറില്‍ രക്തക്കറ കണ്ടപൊലീസ്് ജാഫറിനെ കാറുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാഫര്‍ നല്‍കിയ വിവരമനുസരിച്ചാണ് കാറിന്റെ വരവുംകാത്ത് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നിന്ന അഷറഫിനെ കസ്റ്റഡിയിലെടുത്തത്. അക്രമികള്‍ സഞ്ചരിച്ച കാറിനു പിറകില്‍ ഉണ്ടായിരുന്ന ഇന്‍ഡിക്ക കാറില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവും ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
1 comment:

Post a Comment