കൈ വെട്ടിയത് ആറംഗ പോപ്പുലര്‍ ഫ്രണ്ട് സംഘം.

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിലെ അധ്യാപകന് ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായ ആറംഗ സംഘമാണെന്ന് എറണാകുളം റൂറല്‍ എസ്പി ടി വിക്രം അറിയിച്ചു. അക്രമിസംഘം സഞ്ചരിച്ച വാന്‍ പൊളിക്കാനായി ഒളിച്ചുകടത്തവെ ഞായറാഴ്ച അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. എറണാകുളം സ്ഷ്യെലിസ്റ്റ്സ് ആശുപത്രിയില്‍ 16 മണിക്കുര്‍ നീണ്ട ശസ്ത്രക്രിയയില്‍ ജോസഫിന്റെ വലതുകൈപ്പത്തി വിജയകരമായി തുന്നിച്ചേര്‍ത്തു. കോതമംഗലം ഇരമല്ലൂര്‍ പൂവത്തൂര്‍ പരുത്തിക്കാട് ജാഫര്‍ (36), മേക്കാലടി മുണ്ടേത്ത് അഷറഫ് (42) എന്നിവരെയാണ് മൂവാറ്റുപുഴ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. അക്രമികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, ആലുവ കുന്നത്തേരി സ്വദേശികളായ രണ്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഞായറാഴ്ച അമ്മയ്ക്കും സഹോദരിക്കുമൊപ്പം പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ വീടിനുസമീപം കാര്‍ തടഞ്ഞുനിര്‍ത്തിയശേഷമാണ് അക്രമിസംഘം ജോസഫിന്റെ കൈപ്പത്തി വെട്ടിയത്. കാറില്‍നിന്ന് വലിച്ചിറക്കി രണ്ടുപേര്‍ ജോസഫിനെ റോഡില്‍ പിടിച്ചുകിടത്തിയശേഷം കൈപ്പത്തി വെട്ടിയെടുക്കുകയായിരുന്നു. കോടാലിയും വടിവാളും അക്രമികളുടെ കൈവശം ഉണ്ടായിരുന്നു. ഓമ്നിവാനില്‍ ഡ്രൈവറടക്കം ആറു പേരാണ് ഉണ്ടായിരുന്നത്. പള്ളിയില്‍നിന്നിറങ്ങിയ ജോസഫിനെ ഇന്‍ഡിക കാറിലും ബൈക്കിലുമായി അഞ്ചോളംപേര്‍ വേറെയും പിന്തുടര്ന്നിരുന്നു. ഈ ഇന്‍ഡിക്ക കാര്‍ കോതമംഗലത്തുനിന്ന് തിങ്കളാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാഫറും അഷറഫും അക്രമിസംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. അര കിലോമീറ്റര്‍ അകലെയായി കാത്തുനിന്ന ഇവര്‍ അക്രമിസംഘം സഞ്ചരിച്ച ഓമ്നിവാനുമായി കടക്കുകയായിരുന്നു. അക്രമികള്‍ മറ്റൊരു കാറില്‍ രക്ഷപെട്ടു. നേരത്തെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ജാഫറിന് അക്രമത്തെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടായിരുന്നില്ല. എന്നാല്‍ അഷറഫ് ഇതിന്റെ ആസൂത്രണത്തിലടക്കം പങ്കാളിയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
3 comments:

ഇത് സാംസ്കാരിക ഫാസിസം
ചോദ്യപേപ്പര്‍ വിവാദത്തില്‍ അന്വേഷണം നേരിടുന്ന തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകന് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവം സാംസ്കാരിക ഫാസിസത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ് അനാവരണം ചെയ്തിരിക്കുന്നത്. ചര്ച്ചി ല്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോസഫിനെ, അമ്മയും സഹോദരിയും കണ്ടുനില്ക്കേ, മാരകമായി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്....
ഇത് സാംസ്കാരിക ഫാസിസം
ഡി.പ്രദീപ്കുമാറിന്റെ(
ജിഹാദികൾ ഉണ്ടാകുന്നത്...) ബ്ലോഗിലെഴുതിയ കമന്റ്
ഇവിടെ കോപ്പി പേസ്റ്റുന്നു.
വിവിധ മൌദൂതി ഗ്രൂപ്പുകള്‍ കേരളത്തില്‍ തുടങ്ങിവച്ചിട്ടുള്ള
താലിബാന് ഇസ്ലാമിക നിയമം നടപ്പാക്കല്‍
പാക്കിസ്ഥാനി ഇന്റലിജന്‍സിന്റെ കാര്‍മ്മികത്വത്തില്‍
നടത്തപ്പെടുന്ന ... സാംസ്ക്കാരിക,രാഷ്ട്രീയ,നിയമപാലക,മാധ്യമരംഗങ്ങളെ വിലക്കെടുത്തുകൊണ്ടുള്ള ഇന്ത്യക്കെതിരെയുള്ള തുറന്ന യുദ്ധം തന്നെയാണ് ഇത്.
ഇന്ത്യന്‍ പൌരന്മാരെത്തന്നെ ഉപയോഗിച്ചുകൊണ്ടൂള്ള യുദ്ധമായതിനാല്‍... ഇന്ത്യന്‍ ജനത്തില്‍ നിന്നും വളരെ അകന്നു കഴിയുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യന്‍ ഭരണകൂടത്തിന് അതു പെട്ടെന്നു മനസ്സിലാക്കാനോ
പ്രതിരോധിക്കാനോ കഴിയില്ലെന്നതാണ്
പരിതാപകരമായ അവസ്ഥ.
കേരളത്തിലെ രണ്ടു മുന്നണികളുടേയും നേതാക്കളേയും കനത്ത കോടികളുടെ സംഭാവനകൊണ്ടും, മക്കളെ തൊഴിലും വിദ്യാഭ്യാസവും നല്കി ഊട്ടിപ്പോറ്റുന്നതിലൂടെയും മൌദൂതികള്‍ കെണിയില്‍ പെടുത്തി അടിമകളാക്കിയിരിക്കുന്നതിനാലാകണം...
ആര്യാടനും,പിണറായിയും,കുഞ്ഞാലിക്കുട്ടിയും,യൂത്ത്ലീഗ് ഷാജിയുമൊഴിച്ച് മറ്റുള്ള മണ്ണുണ്ണി രാഷ്ട്രീയ നേതാക്കളെല്ലാം മിഴുങ്ങസ്യ മിഴിച്ചിരിപ്പാണ്...
ഒരു കയ്യല്ലേപോയുള്ളു !!!
അല്ലെങ്കില്‍, മനുഷ്യനെന്തിനാ രണ്ടു കയ്യ് !!!
ഒരു കയ്യുകൊണ്ടുതന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാം.
നമുക്ക് നെലോളിക്കാതെ(നെലോളിക്കരുത്
) അനുസരണയോടെ കാത്തിരിക്കാം. ഇസ്ലാമിക ഭരണം
നമ്മളെ അറബികളെപ്പോലെ സംബന്നരാക്കുമെങ്കില്‍ എന്തിനു വേണ്ടെന്നുവക്കണം. ജിന്നക്കും, മൌദൂതിക്കും ജൈ വിളിക്കാന്‍ ...തയ്യാറാകുക.
നമ്മുടെ ഡിഫിക്കാരൊക്കെ അടുത്ത മനുഷ്യ ചങ്ങലക്കായി ഉറക്കമുണരുന്നത് എന്നാണാവോ?
താലീബാനികളുടെ പെര്മിഷന് ലഭിക്കണമായിരിക്കും:)
Post a Comment