Saturday, August 13, 2011

'അഴിമതിക്കെതിരെ ജനങ്ങള്‍ ഉണരും. യുവാക്കള്‍ മുന്നോട്ടുവരും. ഈ സമരത്തില്‍ ജീവത്യാഗത്തിനുവരെ ജനങ്ങള്‍ തയ്യാറാവണം.''

ന്യൂഡല്‍ഹി: സുശക്തമായ ലോക്പാല്‍ നിയമം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ അന്ന ഹസാരെ ആഗസ്ത് 16ന് തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തിന് കേന്ദ്രസര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നു. സമരം മൂന്നു ദിവസംകൊണ്ട് അവസാനിപ്പിക്കണം എന്നതുള്‍പ്പെടെ ഒട്ടേറെ ഉപാധികള്‍ ഡല്‍ഹി പോലീസ് മുന്നോട്ടുവെച്ചു. എന്നാലിത് ഹസാരെയും കൂട്ടരും തള്ളി. നിബന്ധനകളില്‍ മിക്കതും ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി അന്ന ഹസാരെ പ്രധാനമന്ത്രിക്ക് കത്തെഴുതി.
പോലീസ് അനുവദിച്ച ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ തന്നെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഹസാരെയും സംഘവും ശനിയാഴ്ച വൈകിട്ട് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിബന്ധനകള്‍ അംഗീകരിക്കാമെന്ന് ഹസാരെയും സംഘവും സമ്മതപത്രം ഒപ്പിട്ടുനല്‍കിയാലേ സമരത്തിന് അനുമതി നല്‍കൂവെന്നാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. എന്നാല്‍, ഇവയില്‍ ഭരണഘടനാവിരുദ്ധമായ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഹസാരെയുടെ നിലപാട്.
ഡല്‍ഹിയിലും പരിസരത്തും പോലീസ് നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ സമരങ്ങള്‍ക്കുള്ള പതിവുവേദിയായ ജന്തര്‍മന്തറില്‍ അനിശ്ചിതകാലസമരം നടത്താനാവില്ലെന്നു പറഞ്ഞാണ് ഹസാരെയ്ക്ക് ജെ.പി. പാര്‍ക്ക് അനുവദിച്ചത്. എന്നാല്‍, ഇവിടെയും ഒട്ടേറെ ഉപാധികള്‍ വെച്ചതോടെ സര്‍ക്കാറും ലോക്പാല്‍ സമിതിയിലെ പൊതുസമൂഹപ്രതിനിധികളും തമ്മിലുള്ള യുദ്ധം മുറുകുകയാണ്.
സമരത്തില്‍ 5000 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും 18ന് വൈകിട്ട് ആറുമണിയോടെ സമരം അവസാനിപ്പിക്കണമെന്നുമാണ് ഡല്‍ഹി പോലീസിന്റെ മുഖ്യനിബന്ധനകള്‍. സമരത്തിനെത്തുന്നവര്‍ റോഡിലേക്കിറങ്ങാതെ പാര്‍ക്കില്‍ തന്നെയിരിക്കണം, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തരുത്, പന്തലുകള്‍ കെട്ടരുത് തുടങ്ങിയവയാണ് മറ്റുപാധികള്‍. ഉപവാസത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ദിവസം കുറഞ്ഞത് മൂന്നുതവണ പരിശോധിക്കും.
ഉപവാസക്കാരെ ആസ്പത്രിയിലാക്കുന്ന കാര്യത്തിലുള്‍പ്പെടെ ഡോക്ടര്‍മാരുടെ തീരുമാനം സംഘാടകര്‍ അംഗീകരിക്കണം. എന്നാല്‍, നിബന്ധനകളില്‍ മിക്കതും അംഗീകരിക്കാനാവില്ലെന്ന് ഹസാരെ വ്യക്തമാക്കി. മുപ്പതുദിവസത്തെ സമരത്തിനാണ് ഹസാരെ അനുമതി തേടിയിരുന്നത്. മൂന്നുദിവസം കഴിഞ്ഞ് സമരം നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന്, അപ്പോഴേക്കും പരിഹാരം തെളിഞ്ഞുവരുമെന്ന് അന്ന ഹസാരെ പറഞ്ഞു.
''അഴിമതിക്കെതിരെ ജനങ്ങള്‍ ഉണരും. യുവാക്കള്‍ മുന്നോട്ടുവരും. ഈ സമരത്തില്‍ ജീവത്യാഗത്തിനുവരെ ജനങ്ങള്‍ തയ്യാറാവണം.'' -ഹസാരെ പറഞ്ഞു. അഴിമതിക്കെതിരെയുള്ള മുന്നേറ്റം കണ്ട് സര്‍ക്കാര്‍ ഭയക്കുകയാണെന്ന് പൗരസമൂഹ പ്രതിനിധികളിലൊരാളായ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തുപോലും സമരം നടത്തുന്നതിന് സര്‍ക്കാര്‍ ഇത്തരം നിബന്ധനകള്‍ വെച്ചിട്ടില്ലെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി ചൂണ്ടിക്കാട്ടി. ''ഡല്‍ഹി പോലീസ് അയച്ച കത്തിലെ വരികള്‍ മറ്റാരോ തയ്യാറാക്കിയതാണ്. പോലീസ് സ്വതന്ത്രമായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത് '' -അവര്‍ പറഞ്ഞു.
പോലീസ് ഇപ്പോള്‍ അനുവദിച്ച ജെ.പി. പാര്‍ക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. സമരത്തിന് അവരുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍, ജെ.പി. പാര്‍ക്കില്‍ത്തന്നെ സമരം നടത്തുമെന്ന് ഹസാരെയും സംഘവും വ്യക്തമാക്കി. ഹസാരെയുടെ സമരത്തെ രാജ്യം മുഴുവന്‍ പിന്തുണയ്ക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു.

1 comment:

ജനശബ്ദം said...