Saturday, August 13, 2011

കുഞ്ഞാലിക്കുട്ടിക്കും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

കോഴിക്കോട്: അനധികൃതസ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, മുന്‍ ലീഗ് മന്ത്രിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. മന്ത്രിമാരായിരിക്കെ ഇവര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍ കെ അബ്ദുല്‍അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ നടപടി ആരംഭിച്ചത്. 17ന് പ്രാഥമിക തെളിവെടുപ്പിന് ഹാജരാകാനാവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്പി ടി ആര്‍ പ്രകാശ് അബ്ദുല്‍ അസീസിന് നോട്ടീസ് നല്‍കി. മന്ത്രിയായിരിക്കെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തിനകത്തും പുറത്തും സ്വത്ത് വാങ്ങിക്കൂട്ടിയതായി പരാതിയില്‍ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ ഖത്തറില്‍ സ്റ്റീല്‍ ഫാക്ടറി ആരംഭിച്ചതായും പരാതിയിലുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാറില്‍ മന്ത്രിമാരായിരിക്കെ ഇ ടി മുഹമ്മദ് ബഷീര്‍ , ചെര്‍ക്കളം അബ്ദുള്ള, ആര്യാടന്‍ മുഹമ്മദ് എന്നിവരും അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി ബിനാമി പേരില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ ഭീമമായ തുക നിക്ഷേപിച്ചതായും ഹോട്ടലുകള്‍ , റിസോര്‍ടുകള്‍ , ബാറുകള്‍ , അപ്പാര്‍ടുമെന്റുകള്‍ തുടങ്ങിയവ വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഇടനിലക്കാരനും സഹായിയുമായി പ്രവര്‍ത്തിച്ചത് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനാണ്. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സീഷോര്‍ ഹോട്ട് റോളിങ് എന്നപേരില്‍ അടുത്ത കാലത്താണ് ഖത്തറില്‍ ഇരുമ്പുരുക്ക് വ്യവസായശാലയ്ക്ക് തുടക്കമിട്ടതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിക്കും മുന്‍മന്ത്രിമാരായ ഇ ടി മുഹമ്മദ്ബഷീറിനും ചെര്‍ക്കളം അബ്ദുള്ളയ്ക്കും എതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് നേരത്തെ ആരോപണങ്ങളുന്നയിച്ച കാര്യം അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. അബ്ദുള്‍ അസീസിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വകുപ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. അതേസമയം അന്വേഷണം നടക്കുന്നതായി ആരു പറഞ്ഞെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരണത്തില്‍ ചോദിച്ചു. ഇങ്ങനെയാരന്വേഷണമില്ലെന്ന് വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. ഏത് അന്വേഷണവും നേരിടുമെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചപ്പോള്‍ ഇതിനു പിന്നില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരം വരുമ്പോള്‍ അതാരാണെന്ന് വെളിപ്പെടുത്തുമെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

1 comment:

ജനശബ്ദം said...