Saturday, August 13, 2011

പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മുസ്തഫ

കൊച്ചി: പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ഭക്ഷ്യമന്ത്രിയായിരുന്ന തനിക്കും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇടപാടില്‍ ഒരേ പങ്കാണുള്ളത്. താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടലാണോ ധനമന്ത്രിയുടെ പണിയെന്ന് ഇന്ത്യാവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുസ്തഫ ചോദിച്ചു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയത്തിനിടയില്ലാത്ത വിധം ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മുസ്തഫ നടത്തിയത്. ഭക്ഷ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്നും ഇടപാടില്‍ പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ധനമന്ത്രിയാണ് ഉത്തരം പറയേണ്ടതെന്നും മുസ്തഫ പറഞ്ഞു. വിവാദ ഇടപാടിനെക്കുറിച്ച് തുടക്കത്തിലേ സംശയമുണ്ടായിരുന്നെന്ന് മുസ്തഫ പറഞ്ഞു. 15 ശതമാനം കമീഷനില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായി ചീഫ് സെക്രട്ടറിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയും തനിക്ക് ഫയല്‍ അയച്ചു. സംശയം കാരണം ഒപ്പിടാതെ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാനുള്ള തന്റെ കുറിപ്പിനടിയില്‍ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയും ഒപ്പിട്ടാണ് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചത്. ഇറക്കുമതിയില്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തീരുമാനം മന്ത്രിസഭക്കു വിട്ടത്. ഉത്സവകാലത്ത് ഭക്ഷ്യഎണ്ണയ്ക്ക് വന്‍ ദൗര്‍ലഭ്യമുണ്ടാകുമെന്നു പറഞ്ഞാണ് ഇറക്കുമതി തിടുക്കത്തിലാക്കിയത്. മറ്റു കാര്യം മുഴുവന്‍ ചീഫ് സെക്രട്ടറിതലത്തിലാണ് നടന്നത്. അതുകൊണ്ട് തന്നെമാത്രമായി കേസില്‍ പ്രതിയാക്കാനാവില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തമേ തനിക്കുമുള്ളൂ. ഒരര്‍ഥത്തില്‍ മന്ത്രിസഭയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നിയമപരമായി എല്ലാവരെയും പ്രതികളാക്കാന്‍ കഴിയുമോ എന്നറിയില്ല. എന്നാല്‍ , സാക്ഷികളെങ്കിലുമാക്കണം. ഇടപാടില്‍ സംശയമുണ്ടായിരുന്നിട്ടും ഫയലുകള്‍ പരിശോധിക്കാതെ താന്‍ മണ്ടനായി അഭിനയിക്കുകയായിരുന്നു. അപ്പോള്‍ മണ്ടനായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. കാരണം നല്ലതില്‍ തൊട്ടാലും ചീത്തയില്‍ തൊട്ടാലും അപകടത്തില്‍ ചാടും. അതിനേക്കാള്‍ നല്ലത് താന്‍ മണ്ടനാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നതാണ്. ഉദ്യോഗസ്ഥരൊക്കെ അങ്ങനെ കരുതിക്കോട്ടെ. ദൈവം അങ്ങനെ തോന്നിച്ചത് എത്ര നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ഫയല്‍ ധനവകുപ്പില്‍ എത്താതിരുന്നതിന് താന്‍ ഉത്തരവാദിയല്ല. അത് തന്റെ ജോലിയല്ല. കിട്ടിയില്ലെങ്കില്‍ അവരാണ് അന്വേഷിക്കേണ്ടത്. പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ചീഫ് സെക്രട്ടറി പത്മകുമാറും പ്രതിയാകുന്ന സാഹചര്യത്തില്‍ തന്നെയും ബലിയാടാക്കി. ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നു അതൊക്കെ. തുടരന്വേഷണ ഉത്തരവ് ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രം പോലെയാണ്. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ല. അന്വേഷണത്തെ തള്ളുകയോ, സ്വീകരിക്കുകയോ അല്ലാതെ കുറ്റപത്രത്തിനു സമാനമായ ഉത്തരവിറക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും മുസ്തഫ അഭിമുഖത്തില്‍ പറഞ്ഞു

1 comment:

ജനശബ്ദം said...