ഹസാരെ സമരം നിര്‍ത്തി
ന്യൂഡല്‍ഹി: അണ്ണാഹസാരെ 12 ദിവസമായി തുടര്‍ന്നു വന്ന നിരാഹാരസമരം ഞായറാഴ്ച രാവിലെ 10.20 ന് അവസാനിപ്പിച്ചു. കുട്ടികളില്‍ നിന്ന് ഇളനീര് സ്വീകരിച്ചാണ് സമരം അവസാനിപ്പിച്ചത്. തന്റെ സമരം ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടത് ഇന്ത്യന്‍ ജനതയുടെ വിജയമാണെന്നും ഹസാരെ പറഞ്ഞു. ഹസാരെ അനുകൂലികള്‍ സമരവിജയത്തെ തുടര്‍ന്ന് വൈകിട്ട് ഇന്ത്യഗേറ്റിലേക്ക് റാലി നടത്തും. ഹസാരെ ഉന്നയിച്ച മൂന്നു നിര്‍ദേശങ്ങളും ഉള്‍പ്പെടുതി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം ഇരു സഭകളുംഅംഗീകരിച്ചിരുന്നു. രാംലീല മൈതാനത്തിലേക്ക് ഹസാരെ അനുയായികളുടെ പ്രവാഹം തുടരുകയാണ്. നീണ്ട നിരാഹാര സമരത്തെ തുടര്‍ന്ന് അവശനായ ഹസാരെയെ ആശുപത്രിയിലേക്കു മാറ്റും. പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയമനുസരിച്ച് താഴെതട്ടുവരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ലോക്പാലിന്റെ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശ രേഖസ്ഥാപിക്കും. ഹസാരെയുടെ മൂന്നു നിര്‍ദേശങ്ങളോട് എതിര്‍പ്പു പ്രകടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ശക്തമായ ലോക്പാലിനു വേണ്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെ വഴങ്ങി. ഇതോടെ 12 ദിവസമായി നടക്കുന്ന സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി.
1 comment:
ഹസാരെ സമരം നിര്‍ത്തി Posted on: 28-Aug-2011 02:13 PM

Post a Comment