Saturday, August 13, 2011

ആഗസ്ത് 15



ആഗസ്ത് 15




ചിറകരിയപ്പെട്ട കിളിക്ക് തുറന്നുകിട്ടുന്ന
ആകാശമാണോ സ്വാതന്ത്ര്യം?
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ
നാളങ്ങള്‍ ഒന്നൊന്നായി
കെട്ടുപോകുമ്പോള്‍ ഏത് ജനതയും
മനസ്സുകൊണ്ട് ചോദിച്ചുപോകുന്ന ചോദ്യമാണിത്.
നിരക്ഷരതയുടെ അന്ധകാരത്തില്‍
കഴിയാന്‍ ...
അണയാത്ത വിശപ്പിന്റെ എരിതീയില്‍
പിടയാന്‍ ...
ആകാശംമാത്രം മേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍
കൊടും തണുപ്പില്‍ മരവിച്ചു
മരിക്കാന്‍ ...
കടക്കെണിയില്‍ കുരുങ്ങി
ആത്മഹത്യ ചെയ്യാന്‍ ...
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും കോടിക്കണക്കിന്
ഇന്ത്യന്‍ പൗരന്മാര്‍
അനുഭവിക്കുന്നത്.
ലോകത്തെ ശതകോടീശ്വരന്മാരുടെ
തിളക്കമുറ്റ പട്ടികയില്‍
ഒന്നാമനാകാന്‍ ...
ആറക്കത്തിനുമപ്പുറമുള്ള
കോടികളിലേക്ക്
സ്വകാര്യനിക്ഷേപങ്ങള്‍
പെരുപ്പിക്കാന്‍ ...
സാമ്രാജ്യത്വ മള്‍ട്ടി കോര്‍പറേറ്റുകളുടെ
ദല്ലാളുകളാകാന്‍ ...
മന്ത്രിമാരെ പകിടകളെ പോലെ
എടുത്തുപെരുമാറാന്‍ ...
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും അപൂര്‍വം
ഇന്ത്യന്‍ പൗരന്മാര്‍
അനുഭവിക്കുന്നത്.
മനസ്സ് നിര്‍ഭയവും
ശിരസ്സ് സമുന്നതവുമായിരിക്കുന്ന
ഒരു ഇന്ത്യയെക്കുറിച്ച്
രവീന്ദ്രനാഥടാഗോര്‍ സ്വപ്നം കണ്ടു
എല്ലാ മനസ്സും ഭയഗ്രസ്തവും എല്ലാ ശിരസ്സും
താണടിയുന്നതുമായ ഒരു വര്‍ത്തമാനകാല
ഇന്ത്യയെ ആധുനിക രാഷ്ട്രശില്‍പ്പികള്‍ നമുക്ക്
പ്രദാനംചെയ്തു.
എല്ലാ വിളക്കും അണയ്ക്കാനുള്ള
സ്വാതന്ത്ര്യം!
എല്ലാപോരിലും തോല്‍ക്കാനുള്ള
സ്വാതന്ത്ര്യം!
ഗില്ലറ്റിനിലേക്ക് കൂട്ടിക്കൊണ്ടുപോക
പ്പെട്ടപ്പോള്‍ മാഡം റോളണ്ട് പറഞ്ഞ വാചകമുണ്ട്: "
''Oh, Liberty, Liberty!
What Crimes are
Committed in your
Name!
ഏത് കുറ്റകൃത്യത്തിനുമുള്ള
ലൈസന്‍സാണോ
സ്വാതന്ത്ര്യം?
ഗുരുനാഥന്റെ കൈകളെ
ലക്ഷ്യമാക്കുന്ന
കരവാളിന്റെ സ്വാതന്ത്ര്യം...
ഗര്‍ഭപാത്രത്തിലുറങ്ങുന്ന
കുഞ്ഞിനെ തേടിയെത്തുന്ന
ത്രിശൂലത്തിന്റെ സ്വാതന്ത്ര്യം!
സ്വാതന്ത്ര്യത്തിന്
എന്തെല്ലാം രൂപങ്ങള്‍!
എന്തെല്ലാം ഭാവങ്ങള്‍!
എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്‍ക്കടക കരിങ്കാവിനു
മപ്പുറത്ത് ഒരു പൊന്‍ചിങ്ങ-
പ്പുലരിയുണ്ടെന്ന്. ഏത് പീഡാനുഭവത്തിന്റെ
ദുഃഖവെള്ളിക്കുമപ്പുറത്ത്
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
ഞായറുണ്ടെന്ന്.
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്റെ
മഹാസ്വാതന്ത്ര്യമുണ്ടെന്ന്!
മനുഷ്യത്വത്തിന്റെ
മഹാവസന്തമുണ്ടെന്ന്
പ്രഭാവര്‍മ

1 comment:

ജനശബ്ദം said...

ആഗസ്ത് 15



ചിറകരിയപ്പെട്ട കിളിക്ക് തുറന്നുകിട്ടുന്ന

ആകാശമാണോ സ്വാതന്ത്ര്യം?

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ

നാളങ്ങള്‍ ഒന്നൊന്നായി

കെട്ടുപോകുമ്പോള്‍ ഏത് ജനതയും

മനസ്സുകൊണ്ട് ചോദിച്ചുപോകുന്ന ചോദ്യമാണിത്.

നിരക്ഷരതയുടെ അന്ധകാരത്തില്‍

കഴിയാന്‍ ...

അണയാത്ത വിശപ്പിന്റെ എരിതീയില്‍

പിടയാന്‍ ...

ആകാശംമാത്രം മേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍

കൊടും തണുപ്പില്‍ മരവിച്ചു

മരിക്കാന്‍ ...

കടക്കെണിയില്‍ കുരുങ്ങി

ആത്മഹത്യ ചെയ്യാന്‍ ...

ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്

ഇതേ ആഗസ്ത് പതിനഞ്ച്

കടന്നുപോകുമ്പോഴും കോടിക്കണക്കിന്

ഇന്ത്യന്‍ പൗരന്മാര്‍

അനുഭവിക്കുന്നത്.

ലോകത്തെ ശതകോടീശ്വരന്മാരുടെ

തിളക്കമുറ്റ പട്ടികയില്‍

ഒന്നാമനാകാന്‍ ...

ആറക്കത്തിനുമപ്പുറമുള്ള

കോടികളിലേക്ക്

സ്വകാര്യനിക്ഷേപങ്ങള്‍

പെരുപ്പിക്കാന്‍ ...

സാമ്രാജ്യത്വ മള്‍ട്ടി കോര്‍പറേറ്റുകളുടെ

ദല്ലാളുകളാകാന്‍ ...

മന്ത്രിമാരെ പകിടകളെ പോലെ

എടുത്തുപെരുമാറാന്‍ ...

ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്

ഇതേ ആഗസ്ത് പതിനഞ്ച്

കടന്നുപോകുമ്പോഴും അപൂര്‍വം

ഇന്ത്യന്‍ പൗരന്മാര്‍

അനുഭവിക്കുന്നത്.

മനസ്സ് നിര്‍ഭയവും

ശിരസ്സ് സമുന്നതവുമായിരിക്കുന്ന

ഒരു ഇന്ത്യയെക്കുറിച്ച്

രവീന്ദ്രനാഥടാഗോര്‍ സ്വപ്നം കണ്ടു

എല്ലാ മനസ്സും ഭയഗ്രസ്തവും എല്ലാ ശിരസ്സും

താണടിയുന്നതുമായ ഒരു വര്‍ത്തമാനകാല

ഇന്ത്യയെ ആധുനിക രാഷ്ട്രശില്‍പ്പികള്‍ നമുക്ക്

പ്രദാനംചെയ്തു.

എല്ലാ വിളക്കും അണയ്ക്കാനുള്ള

സ്വാതന്ത്ര്യം!

എല്ലാപോരിലും തോല്‍ക്കാനുള്ള

സ്വാതന്ത്ര്യം!

ഗില്ലറ്റിനിലേക്ക് കൂട്ടിക്കൊണ്ടുപോക

പ്പെട്ടപ്പോള്‍ മാഡം റോളണ്ട് പറഞ്ഞ വാചകമുണ്ട്: "

''Oh, Liberty, Liberty!

What Crimes are

Committed in your

Name!

ഏത് കുറ്റകൃത്യത്തിനുമുള്ള

ലൈസന്‍സാണോ

സ്വാതന്ത്ര്യം?

ഗുരുനാഥന്റെ കൈകളെ

ലക്ഷ്യമാക്കുന്ന

കരവാളിന്റെ സ്വാതന്ത്ര്യം...

ഗര്‍ഭപാത്രത്തിലുറങ്ങുന്ന

കുഞ്ഞിനെ തേടിയെത്തുന്ന

ത്രിശൂലത്തിന്റെ സ്വാതന്ത്ര്യം!

സ്വാതന്ത്ര്യത്തിന്

എന്തെല്ലാം രൂപങ്ങള്‍!

എന്തെല്ലാം ഭാവങ്ങള്‍!

എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,

ഏതു കര്‍ക്കടക കരിങ്കാവിനു

മപ്പുറത്ത് ഒരു പൊന്‍ചിങ്ങ-

പ്പുലരിയുണ്ടെന്ന്. ഏത് പീഡാനുഭവത്തിന്റെ

ദുഃഖവെള്ളിക്കുമപ്പുറത്ത്

ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ

ഞായറുണ്ടെന്ന്.

ഏതു യാതനാകാലത്തിനുമപ്പുറത്ത്

വിമോചനത്തിന്റെ

മഹാസ്വാതന്ത്ര്യമുണ്ടെന്ന്!

മനുഷ്യത്വത്തിന്റെ

മഹാവസന്തമുണ്ടെന്ന്

പ്രഭാവര്‍മ