തൊടുന്യായങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്‍ കേരളം പൊതുവെ എക്കാലവും പുലര്‍ത്തിപ്പോന്നിട്ടുള്ള രാഷ്ട്രീയ ധാര്‍മികതയുടെയും സാമൂഹ്യ സദാചാരത്തിന്റെയും ലംഘനമാണ്. നീതിന്യായപീഠത്തില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതിന്റെ പേരില്‍പോലും അധികാരം വിട്ടിറങ്ങിയിട്ടുള്ളവരുണ്ട് കേരളത്തില്‍ . എന്നാല്‍ , ഇവിടെയിതാ, കോടതി അക്കമിട്ട് കുറ്റപ്പെടുത്തിയശേഷവും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ വ്യഗ്രതപ്പെടുന്നു ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് കോണ്‍ഗ്രസുകാരില്‍ ചിലര്‍ വിശേഷിപ്പിച്ചുപോന്ന ഉമ്മന്‍ചാണ്ടി.
ജനാധിപത്യം പുലരുന്നത്, സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ മാത്രമല്ല, അടിസ്ഥാനപരമായ ചില ധാര്‍മികമൂല്യങ്ങളുടെകൂടി ബലത്തിലാണ്. അക്കാര്യം വിസ്മരിച്ചുകൂടാ. പാമൊലിന്‍ അഴിമതിക്കേസില്‍ തന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന കേവല പരാമര്‍ശംമാത്രമാണ് കോടതിയില്‍നിന്നുവന്നത് എന്ന് സങ്കല്‍പ്പിക്കുക. എങ്കില്‍പ്പോലും രാഷ്ട്രീയ ധാര്‍മികത ആവശ്യപ്പെടുന്നത് രാജിയാണ്. ഇവിടെ, അന്വേഷിക്കണമെന്ന് പറഞ്ഞുനിര്‍ത്തുക മാത്രമല്ല കോടതി ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ പങ്ക് എന്താണെന്ന് കോടതി മുമ്പാകെ വന്ന രേഖകളുടെ അടിസ്ഥാനത്തില്‍ അക്കമിട്ടു വിവരിക്കുകകൂടി ചെയ്തു. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയെ ഏജന്റായി നിശ്ചയിച്ച് പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചതും അവര്‍ക്ക് 15 ശതമാനം കമീഷന്‍ നല്‍കിയതുമെല്ലാം ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ചതിന്റെ ബലത്തിലാണെന്ന് കോടതി കണ്ടെത്തി. കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനും സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്റെ നിരക്കിനേക്കാള്‍ പാമൊലിന്‍ വില ഉയര്‍ത്തി നിശ്ചയിച്ചതിനും കൂട്ടുനിന്നു ഉമ്മന്‍ചാണ്ടിയെന്ന് രേഖകളിലൂടെ, മൊഴികളിലൂടെ, കോടതി കണ്ടെത്തി. അഴിമതിയാണ് നടക്കാന്‍ പോകുന്നത് എന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വന്നശേഷവും അത് തടയണമെന്ന് ഉമ്മന്‍ചാണ്ടിക്ക് തോന്നിയില്ലത്രെ. ടെന്‍ഡര്‍ വിളിച്ചല്ല പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന് ഇറക്കുമതിച്ചുമതല ഏല്‍പ്പിച്ചുകൊടുത്തത്. 15 ശതമാനം കമീഷന്‍ എന്നത് ചര്‍ച്ചചെയ്തുപോലുമല്ല നിശ്ചയിച്ചത്. നിരക്ക് കുറപ്പിക്കാന്‍ ശ്രമം നടന്നതുമില്ല. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു ഇറക്കുമതി. ആ ഇറക്കുമതിയാകട്ടെ, ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തത്തോടെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത്രയും കാര്യങ്ങളാണ് കോടതി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം ഇതേക്കുറിച്ച് നടത്താന്‍ കോടതി നിര്‍ദേശിച്ചതും. ഇത്രയും കുറ്റപ്പെടുത്തലുകളുള്ളതില്‍ ഏതെങ്കിലും ഒരെണ്ണംമാത്രം പരിഗണിച്ചാല്‍പ്പോലും രാജിവയ്ക്കേണ്ടതാണ് മുഖ്യമന്ത്രി. പാമൊലിന്‍ ഇടപാടില്‍ അഴിമതിയുണ്ടായിരുന്നുവെന്ന് വിജിലന്‍സുതന്നെ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, എട്ടുപേര്‍ക്ക് കുറ്റപത്രം കൊടുത്തത്. അപ്പോള്‍ , അഴിമതിയുണ്ടായി എന്നത് വ്യക്തം. ആ അഴിമതിക്ക് വഴിതെളിച്ച ഒരാള്‍ മാത്രമെങ്ങനെ പ്രതിയാകാതിരിക്കും!
സാമാന്യബുദ്ധിയുള്ള ആരുടെ മനസ്സിലും വരുന്ന ഈ ചോദ്യമാണ് പരോക്ഷമായി കോടതി ഉന്നയിച്ചത്. ഇതിനിടെ, ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കാനുള്ള ഗൂഢശ്രമം നടന്ന കാര്യംകൂടി പുറത്തുവന്നിരിക്കുന്നു. വിജിലന്‍സ് വിഭാഗം ആദ്യം തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി നാലാം പ്രതിയായിരുന്നുവെന്നും ആ തുടരന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് മറ്റൊരു റിപ്പോര്‍ട്ട് പിന്നീട് തയ്യാറാക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത് ശിക്ഷിക്കപ്പെടേണ്ട മറ്റൊരു കുറ്റകൃത്യമാണ്. ആദ്യതുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരായി ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടിരുന്നുവെന്നും ആ റിപ്പോര്‍ട്ട് മുക്കുകയായിരുന്നുവെന്നും വരുന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണ പ്രക്രിയയില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ഇതിനര്‍ഥം. റിപ്പോര്‍ട്ട് മുക്കിയതിനെക്കുറിച്ചും കേസ് ഡയറി തിരുത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതാണ്. കോടതി ഇത് ശ്രദ്ധിക്കുമെന്നുവേണം കരുതാന്‍ . കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞശേഷമുണ്ടായ ഈ കൃത്രിമം ആരുടെ ഇടപെടല്‍കൊണ്ടുണ്ടായതാണെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. എന്തായാലും ഈ കൃത്രിമത്തിന്റെ ഗുണഭോക്താവ് ഉമ്മന്‍ചാണ്ടിയാണെന്നത് വ്യക്തം.
കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്ന നടപടിയാണ് ഉമ്മന്‍ചാണ്ടിയില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. വിജിലന്‍സ് വകുപ്പിന്റെ ചുമതലയൊഴിഞ്ഞ് "ആദര്‍ശപുരുഷനായി" എന്ന് നടിക്കുന്നതുതന്നെ ഇതില്‍ മുഖ്യം. വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ട് വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഇടപെടാനുള്ള ഒരു പഴുതും ഇനിയില്ല എന്ന് കേരളജനത വിശ്വസിക്കണമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്തിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ പക്കലാണുള്ളത്. വിജിലന്‍സ് വകുപ്പുമേധാവിയായി ആരിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരവും പൊതുഭരണച്ചുമതലയും ആഭ്യന്തരച്ചുമതലയുള്ള ഉമ്മന്‍ചാണ്ടിയില്‍ നിക്ഷിപ്തമാണ്. ഐപിഎസ് ഓഫീസര്‍മാരുടെ നിയമന-സ്ഥലംമാറ്റ കാര്യങ്ങളില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എടുക്കുക. വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പൊലീസ് ഓഫീസര്‍മാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുപോലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താല്‍പ്പര്യത്തിലാണ് തയ്യാറാക്കപ്പെടുന്നത്. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ ഏതെങ്കിലുമൊരു ഡിവൈഎസ്പി മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കെങ്കിലും എഴുതാന്‍ ധൈര്യപ്പെടുമോ? ഇല്ല എന്ന് ഏവര്‍ക്കുമറിയാം. ഇതുകൊണ്ടാണ്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകുമെന്നു പറയുന്നത്. ആര്‍ക്കുമറിയുന്ന ഇക്കാര്യം അംഗീകരിച്ചുകൊണ്ട് അധികാരം വിട്ടുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മനസ്സില്ല.
പാമൊലിന്‍ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നതുകൊണ്ടാണ് അപ്പീല്‍ നല്‍കാത്തത് എന്നുള്ള ഉമ്മന്‍ചാണ്ടിയുടെ വാദം രസകരമാണ്. അപ്പീല്‍ നല്‍കിയാലുണ്ടാകാവുന്ന ഫലത്തെക്കുറിച്ചുള്ള ഭയവും തന്റെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് (വിജിലന്‍സിലും ഐപിഎസ് ഓഫീസര്‍മാര്‍തന്നെ) തന്നെക്കുറിച്ചന്വേഷിപ്പിച്ച് ക്ലീന്‍ചിറ്റ് വാങ്ങാമെന്ന അധികാരധാര്‍ഷ്ട്യവുമാണ് ഉമ്മന്‍ചാണ്ടിയിലുള്ളത്. കോണ്‍ഗ്രസ് നീതിന്യായപീഠത്തോടു പുലര്‍ത്തുന്ന യഥാര്‍ഥ മനോഭാവമെന്താണെന്നറിയാനുള്ള അവസരംകൂടിയായി ഇത്. ജഡ്ജിയെ വ്യക്തിപരമായി ഭര്‍ത്സിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുമുണ്ടായത്. ജഡ്ജിയെ ആക്ഷേപത്തില്‍ കുളിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് കോണ്‍ഗ്രസ് മുഖപത്രം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നത്. ഇതിനെയൊക്കെ വിലക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധനാവുന്നില്ല. ഉമ്മന്‍ചാണ്ടി ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കില്‍ അന്ന് നില്‍ക്കുമായിരുന്നു ജുഡീഷ്യറിക്കുനേര്‍ക്കുള്ള ഈ അധിക്ഷേപം. പക്ഷേ, അതിനെ വിലക്കാന്‍പോലും ഉമ്മന്‍ചാണ്ടിയുടെ "ആദര്‍ശധീരത" അനുവദിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എല്‍ഡിഎഫ് പ്രക്ഷോഭം ജനാധിപത്യത്തിന്റെയും ധാര്‍മികമൂല്യങ്ങളുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും മൂല്യങ്ങള്‍ പരിരക്ഷിക്കാനുള്ള പ്രക്ഷോഭമായി മാറുന്നത്.

1 comment:
എന്തുകൊണ്ട് എല്‍ഡിഎഫ് പ്രക്ഷോഭം Posted on: 12-Aug-2011 12:20 AMതൊടുന്യായങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്‍ കേരളം പൊതുവെ എക്കാലവും പുലര്‍ത്തിപ്പോന്നിട്ടുള്ള രാഷ്ട്രീയ ധാര്‍മികതയുടെയും സാമൂഹ്യ സദാചാരത്തിന്റെയും ലംഘനമാണ്. നീതിന്യായപീഠത്തില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതിന്റെ പേരില്‍പോലും അധികാരം വിട്ടിറങ്ങിയിട്ടുള്ളവരുണ്ട് കേരളത്തില്‍ . എന്നാല്‍ , ഇവിടെയിതാ, കോടതി അക്കമിട്ട് കുറ്റപ്പെടുത്തിയശേഷവും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ വ്യഗ്രതപ്പെടുന്നു ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് കോണ്‍ഗ്രസുകാരില്‍ ചിലര്‍ വിശേഷിപ്പിച്ചുപോന്ന ഉമ്മന്‍ചാണ്ടി.

Post a Comment