Saturday, August 13, 2011

മംഗളൂരു വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് എയര്‍ ഇന്ത്യയും വയലാര്‍ രവിയും കാണിക്കുന്ന്ത് കൊടുംക്രൂരത.

കൊച്ചി/കാസര്‍കോട്: മംഗളൂരു വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിവിധിക്കെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അന്താരാഷ്ട്ര നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിക്കെതിരെയാണ് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വിധി അംഗീകരിക്കുമെന്നും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുടെ വാഗ്ദാനം ഇതോടെ പാഴ്വാക്കായി. യാത്രചെയ്ത ക്ലാസ്, പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും, തൊഴില്‍ , പ്രായം എന്നിവ കണക്കിലെടുക്കാതെ ദുരന്തത്തിനിരയായ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള വിധി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ . ദുരന്തത്തിനിരയായവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡപ്രകാരം 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജൂലൈ 20ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ ഉത്തരവിട്ടത്. 1999ലെ മോണ്‍ട്രിയല്‍ ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം എസ്ഡിആര്‍ (സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്-ഇന്ത്യയില്‍ ഇത് 75 ലക്ഷം രൂപ വരും) ലഭിക്കാന്‍ അവകാശമുണ്ടെന്നും അനുബന്ധ ഇന്ത്യന്‍ നിയമമായ 2009ലെ കാരിയേജ് ബൈ എയര്‍ നിയമത്തിലും ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വയലാര്‍ രവിയും എയര്‍ ഇന്ത്യ അധികൃതരും കോടതിവിധി നേരത്തെ സ്വാഗതം ചെയ്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തിയ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിനെകൂടി എതിര്‍കക്ഷിയാക്കിയാണ് വ്യാഴാഴ്ച ഡിവിഷന്‍ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ പാടില്ലെന്ന് 1995ലെ ഒഎന്‍ജിസി കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. ഇത് ലംഘിച്ച് അപ്പീല്‍ നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നു. നഷ്ടപരിഹാരം പരമാവധി താമസിപ്പിച്ച് ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയെ എയര്‍ ഇന്ത്യ സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്. റിട്ട. ജസ്റ്റിസ് എച്ച് ഡി നാനാവതിയാണ് അപ്പീല്‍ കേസിലും എയര്‍ ഇന്ത്യയുടെ അഭിഭാഷകന്‍ . 2010 മെയ് 22ന് നടന്ന ദുരന്തത്തില്‍ 158 പേരാണ് മരിച്ചത്്. ഇതുവരെ 62 പേരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കി. മന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാക്കിനും വിലയില്ലാത്ത സാഹചര്യത്തില്‍ ഇനി ആരെ സമീപിക്കുമെന്ന ചിന്തയിലാണ് മരിച്ചവരുടെ ബന്ധുക്കള്‍ .

1 comment:

ജനശബ്ദം said...