Thursday, August 4, 2011

പികെ കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെയും ഗണ്‍മാന്‍ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസര്‍

മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെയും ഗണ്‍മാനായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചു. മജീദ് ചീഫ്വിപ്പായിരുന്ന കാലത്തും മുമ്പ്കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോഴും സുരക്ഷാചുമതലയുണ്ടായിരുന്ന കെ അബ്ദുല്‍ റഷീദിനാണ് ഡെപ്യൂട്ടേഷനില്‍ നിയമനം. ഡിവൈഎസ്പി റാങ്കില്‍ മലപ്പുറം ആംഡ് റിസര്‍വ് പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ റഷീദ് വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയാണ്. പാസ്പോര്‍ട്ട് ഓഫീസറായി കേരളാ പൊലീസില്‍നിന്ന് ഒരാളെ നിയമിക്കുന്നത് ആദ്യമാണ്. മുസ്ലിംലീഗിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് നിയമനമെന്നറിയുന്നു. കേന്ദ്ര സര്‍വീസിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഈ നിയമനം അമ്പരപ്പിച്ചിട്ടുണ്ട്. നിലവിലെ പാസ്പോര്‍ട്ട് ഓഫീസറെ മാറ്റാന്‍ പ്രത്യേക കാരണം പറയാതെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസില്‍നിന്ന് നേരിട്ടുള്ള നിയമനം. കേന്ദ്ര സര്‍വീസില്‍ ക്ലാസ് ഒന്ന് ഓഫീസറായി മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്തവരാണ് പാസ്പോര്‍ട്ട് ഓഫീസര്‍ തസ്തികയിലെത്താറുള്ളത്. സംസ്ഥാന സര്‍വീസിലുള്ളവരെ പരിഗണിക്കാറില്ല. റഷീദ് വ്യാഴാഴ്ച ചുമതലയേല്‍ക്കും. എന്നാല്‍ നിലവിലെ ഓഫീസര്‍ പി വി മാത്യുവിന് പുതിയ നിയമന ഉത്തരവ് ലഭിച്ചിട്ടുമില്ല. പാസ്പോര്‍ട്ട് ഓഫീസര്‍ തസ്തികക്ക് ആവശ്യമായ യോഗ്യതയുണ്ടെന്ന് റഷീദ് പറഞ്ഞു. കേന്ദ്ര സര്‍വീസിലെ ക്ലാസ് ഒന്ന് ഓഫീസറുടെ തത്തുല്യയോഗ്യതയാണ് ഡിവൈഎസ്പി റാങ്ക്. എട്ട് വര്‍ഷമായി ഡിവൈഎസ്പിയാണ്. 1991-ല്‍ ആംഡ് പൊലീസില്‍ എസ്ഐയായാണ് തുടക്കം. തിരുവനന്തപുരത്ത് സ്പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിലും ജോലിചെയ്തു. കോഴിക്കോട് റൂറലിലും കണ്ണൂര്‍ എആര്‍ ക്യാമ്പിലും ജോലി ചെയ്തശേഷമാണ് മലപ്പുറത്ത് തിരിച്ചെത്തിയത്. ബികോം, ബിഎഡ്, എംബിഎ ബിരുദങ്ങളും ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡിപ്ലോമയുമുണ്ട്. രണ്ട് തവണ ഹജ്ജ് കോര്‍ഡിനേറ്ററായിരുന്നു. പാസ്പോര്‍ട്ട് ഓഫീസിലെ പ്രശ്നങ്ങള്‍ പഠിച്ചശേഷം നടപടിയെടുക്കുമെന്ന് റഷീദ് പറഞ്ഞു. മുസ്ലിംലീഗ് പ്രതിനിധിയായി മത്സരിച്ച ഭാര്യ ലേഖാ റഷീദ് എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ്. റിഷ്തയും ലസ്നയും മക്കളാണ്.

1 comment:

ജനശബ്ദം said...