എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷ ധര്‍ണ.
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാനകവാടത്തില്‍ ധര്‍ണ നടത്തി. ഇനിയും പഠിച്ചശേഷമേ മാരാകമായ വിഷം നിരോധിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണെന്ന് ഇടതുപക്ഷ എംപിമാര്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ധര്‍ണയില്‍ സംസാരിച്ചു. പി കരുണാകരന് , ബസുദേവ്ആചാര്യ, ഡി രാജ തുടങ്ങിയവര്‍ നേതൃത്വം നല്കി. കേരളത്തിലെയും ബംഗാളിലെയും എംപിമാര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കാസര്‍കോട് ചിലപ്രദേശങ്ങളിലുള്ളവര്‍ക്ക് തുടര്‍ച്ചയായി വൈകല്യങ്ങള്‍ ഉണ്ടാകുന്നത് എന്‍ഡോസള്‍ മൂലമല്ലെന്നും വിശദമായി പഠിച്ചശേഷമേ നിരോധനം സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു
1 comment:

Post a Comment