എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം വിജയിപ്പിക്കുക: എല്‍ഡിഎഫ്
തിരു: തിങ്കളാഴ്ചത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. മാരകവിഷമൊഴുക്കി പരിസ്ഥിതിയെയും ജനങ്ങളുടെ നിലനില്‍പ്പിനെയും തകര്‍ക്കുന്ന ബഹുരാഷ്ട്രകമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രനയത്തിനെതിരെ വന്‍ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനീവയില്‍ 25ന് നടക്കുന്ന കവന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള അപകടകരമായ കീടനാശിനികളുടെ നിരോധനം ചര്‍ച്ചയ്ക്ക് വരും. ഒക്ടോബറില്‍ വിദഗ്ധസമിതി ചേര്‍ന്നപ്പോള്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഉപയോഗത്തെതുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ കാരണം 84 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനിയുടെ ഏറ്റവും വലിയ ഉല്‍പ്പാദകരായ അമേരിക്ക തന്നെ 2010ല്‍ നിരോധനത്തിനുള്ള നടപടി സ്വീകരിച്ചു. എന്‍ഡോസള്‍ഫാനു പകരം മറ്റ് കീടനാശിനികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസംഘടന സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എന്നിട്ടും ഇത് നിരോധിക്കില്ലെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍മാത്രം നാനൂറിലേറെ പേര്‍ മരിച്ചു. നാലായിരത്തിലേറെ പേര്‍ ചികിത്സയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ ദുരിതബാധിതരെ സംരക്ഷിക്കാനായി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം സഹായധനം അനുവദിച്ചു. രണ്ടായിരം രൂപ പെന്‍ഷനും എല്ലാവര്‍ക്കും സൌജന്യ ചികിത്സയും ഉറപ്പുവരുത്തി. ദുരിതബാധിതര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയും നടപ്പാക്കി. മനുഷ്യരെ തീരാദുരിതങ്ങളിലേക്ക് വലിച്ചെറിയുന്ന എന്‍ഡോസള്‍ഫാന്‍ ലോകത്താകെ നിരോധിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അത്ഭുതകരമാണ്. എന്‍ഡോസള്‍ഫാനെതിരെ ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ദിനാചരണം വന്‍വിജയമാക്കാന്‍ മുഴുവന്‍ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണം. ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
1 comment:

Post a Comment