Saturday, April 9, 2011

അവര്‍ പറഞ്ഞതും നാം കണ്ടതും

അവര്‍ പറഞ്ഞതും നാം കണ്ടതും

തിരു: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയും പ്രചാരണത്തിനെത്തിയിട്ടും യുഡിഎഫ് സംവിധാനം ചലനമറ്റുതന്നെ. കഴിഞ്ഞ ദിവസം ഹരിപ്പാട്ടും തൃശൂരും കോഴിക്കോട്ടും സോണിയഗാന്ധിയുടെ പൊതുയോഗങ്ങള്‍ കോഗ്രസ് നേതൃത്വത്തെ നിരാശരാക്കിയതായിരുന്നു. യോഗത്തിന് ആള് കുറഞ്ഞതിന് കോഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിക്കുന്ന സ്ഥിതിവരെയെത്തി. കോടികള്‍ ഒഴുക്കിയിട്ടും മന്‍മോഹന്‍സിങ്ങിന്റെയും രാഹുല്‍ഗാന്ധിയുടെയും പൊതുയോഗങ്ങളും പരാജയപ്പെട്ടതോടെ ഈ പ്രശ്നം കോഗ്രസിനെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിച്ചിരിക്കയാണ്. കേരളത്തിലെ വികസനത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. കേരളസര്‍ക്കാരിനെ രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രായത്തെ പരിഹസിക്കാന്‍പോലും തയ്യാറായി കോഗ്രസിന്റെ നാല്‍പ്പതു പിന്നിട്ട യുവത്വത്തിന്റെ പ്രതീകം. തമിഴ്നാട്ടില്‍ തൊണ്ണൂറു വയസ്സിനോടടുത്ത കരുണാനിധിക്കുവേണ്ടി രാഹുല്‍ഗാന്ധി പ്രചാരണം നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രധാനമന്ത്രി പറഞ്ഞത്: . കേരളത്തില്‍ വികസനമുണ്ടായത് കേന്ദ്രപദ്ധതികള്‍മൂലം. . എല്‍ഡിഎഫ് ഭരണത്തില്‍ കേരളം പുരോഗതി പ്രാപിച്ചില്ല. . സാധാരണക്കാരുടെ താല്‍പ്പര്യം പരിഗണിച്ചില്ല. . നിക്ഷേപാനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ കഴിയാത്തതുമൂലം സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാനായില്ല. . കേന്ദ്രം കേരളത്തിന് എല്ലാ സഹായവും നല്‍കിയിട്ടും കേന്ദ്രപദ്ധതികള്‍ കേരളം ശരിയായ വിധം ഉപയോഗിച്ചില്ല. . തൊഴിലുറപ്പുപദ്ധതിയും നഗരവികസനപദ്ധതിയും പ്രയോജനപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടു. . പാലക്കാട് കോച്ച് ഫാക്ടറിയും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും കേന്ദ്രം നല്‍കിയത്. . കേന്ദ്രം അവഗണിക്കുന്നെന്നു പറയുന്നതില്‍ അര്‍ഥമില്ല. രാഹുല്‍ഗാന്ധി പറഞ്ഞത്: . കേന്ദ്രം കേരളത്തിന് കോടികള്‍ നല്‍കിയിട്ടും അതൊന്നും ഉപയോഗിക്കാന്‍ തയ്യാറായില്ല. . കേരളത്തില്‍ വ്യവസായ, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആരും വരരുതെന്ന സമീപനം. . കേരളത്തിലെ രാഷ്ട്രീയസംവിധാനം അക്രമാസക്തി നിറഞ്ഞത്. . കേരളത്തില്‍ തൊഴിലില്ലായ്മ പെരുകുന്നു. . 70,000 കോടി രൂപയുടെ കര്‍ഷകരുടെ കടം എഴുതിതള്ളി. . ഐടിമേഖലയില്‍ കേരളം പിന്നില്‍. എന്നാല്‍ വസ്തുതകള്‍ ഇങ്ങനെയൊക്കെ . രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയും ശനിയാഴ്ച വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചിട്ടും കേരളത്തില്‍ അഴിമതിയുണ്ടെന്നോ, ഭരണവിരുദ്ധ വികാരമുണ്ടെന്നോ പറയാന്‍ തയ്യാറായിട്ടില്ല. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കൊച്ചി മെട്രോയും ഐഐടിയും അനുവദിക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി മൌനം പാലിക്കുകയായിരുന്നു. . തൊഴിലുറപ്പു പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളം പ്രകീര്‍ത്തിക്കപ്പെട്ടത് മറച്ചുവച്ചു. . 70,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളിയിട്ടും കര്‍ഷക ആത്മഹത്യ തടയാനായത് കേരളത്തിന് മാത്രമാണെന്നു മിണ്ടിയില്ല. കോഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശ്, മഹാരാഷ്ട സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ നിര്‍ബാധം തുടരുന്ന കാര്യവും. . പാലക്കാട് കോച്ച് ഫാക്ടറിക്ക് സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടും റെയില്‍ ബജറ്റില്‍ ഒരു രൂപപോലും അനുവദിച്ചില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും ഭൂമി കണ്ടെത്തി നല്‍കിയത് സംസ്ഥാനസര്‍ക്കാര്‍. എന്നിട്ടും ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവഗണിച്ചു. . പ്രതിരോധമന്ത്രാലയത്തിന്റെ നിക്ഷേപത്തോടെ പാലക്കാട് കഞ്ചിക്കോട് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനം ആവശ്യപ്പെട്ടതിലും മൂന്നു മാസംമുമ്പ് പൂര്‍ത്തിയാക്കി. ഉദ്ഘാടന ചടങ്ങില്‍ കേരള വ്യവസായമന്ത്രിയെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. . സ്മാര്‍ട്ട് സിറ്റി പദ്ധതി ആരംഭിക്കുന്നതോടെ ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. വിവിധ ജില്ലകളില്‍ ഇന്‍ഫോര്‍പാര്‍ക്കുകളും ടെക്നോപാര്‍ക്കുകളും തുടങ്ങി. . കേന്ദ്രത്തില്‍നിന്നുള്ള അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രിയും എംപിമാരും മറ്റും പാര്‍ലമെന്റിനുമുന്നില്‍ സമരം ചെയ്യേണ്ടിവന്നു.

No comments: