Saturday, April 9, 2011

കോട്ടയത്ത് പ്രധാനമന്ത്രിയെ കാണാന്‍ ആയിരം തികഞ്ഞില്ല

കോട്ടയത്ത് പ്രധാനമന്ത്രിയെ കാണാന്‍ ആയിരം തികഞ്ഞില്ല.

കോട്ടയം/ കൊല്ലം: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ തെരഞ്ഞെടുപ്പുയോഗത്തിലും പ്രവര്‍ത്തകള്‍ കുറഞ്ഞതില്‍ യുഡിഎഫ് ക്യാമ്പില്‍ മ്ളാനത. കോട്ടയത്തും കൊല്ലത്തുമായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. കോട്ടയത്ത് പതിനായിരങ്ങളെ ഉള്‍ക്കൊള്ളാവുന്ന നെഹ്റുസ്റേഡിയത്തില്‍ പ്രധാനമന്ത്രിയെ കേള്‍ക്കാനെത്തിയത് ആയിരത്തില്‍ താഴെ ആളുകള്‍മാത്രം. സ്റേഡിയത്തില്‍ നിരത്തിയ രണ്ടായിരത്തോളം കസേരയില്‍ പകുതിയും ഒഴിഞ്ഞുകിടന്നു. സ്ഥാനാര്‍ഥികളുടെ പര്യടനപരിപാടികളടക്കം നിര്‍ത്തിയാണ് ജില്ലയിലെ ഒമ്പത് യുഡിഎഫ് സ്ഥാനാര്‍ഥികളും ശനിയാഴ്ച രാവിലെ പത്തിന് കോട്ടയത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് എത്തിയത്. കസേരകള്‍ ഒഴിഞ്ഞുകിടന്നപ്പോള്‍ സ്റേജില്‍നിന്ന് പലവട്ടം അറിയിപ്പെത്തി. മുന്‍ നിരയിലെ കസേരകളിലേക്ക് ആളുകള്‍ കയറി ഇരിക്കണമെന്ന് ഡിസിസി നേതാക്കള്‍ നിരന്തരം അനൌസ് ചെയ്തു. സുരക്ഷാ പരിശോധകളൊന്നുമില്ലാതെ എല്ലാവരെയും പൊലീസ് കടത്തിവിടണമെന്നും സ്റേജില്‍നിന്ന് ആവശ്യം ഉയര്‍ന്നു ആള് കൂടാത്തതിന് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടായി എതിര്‍വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. യോഗം തങ്ങള്‍ക്കുകൂടി അപമാനകരമായെന്നാണ് കെ എം മാണിയടക്കമുള്ള കേരള കോഗ്രസ് സ്ഥാനാര്‍ഥികളുടെ വികാരം. ഇത്രയും ശുഷ്കമാകുമെന്നറിഞ്ഞിരുന്നെങ്കില്‍ എവിടെനിന്നെങ്കിലും ആളെ എത്തിക്കാമായിരുന്നെന്നും കേരള കോഗ്രസ് നേതാക്കള്‍ പറഞ്ഞു. കൊല്ലത്ത് ഡിസിസി ഓഫീസ് പരിസരത്തെ നെഹ്റു മണ്ഡപത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുയോഗം. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രത്യേക വാഹനത്തില്‍ ആള്‍ക്കാരെ ഇറക്കിയെങ്കിലും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാനായില്ല.

No comments: