Wednesday, April 6, 2011
വിഎസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം
വിഎസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം ഡല്‍ഹി: കേരള നിയമസഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ ഫലം ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫല പ്രവചനം. ഡല്‍ഹി ആസ്ഥാനമായ ഒരു വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്‌്. കഴിഞ്ഞ ജനുവരി 12 നും 14 നും ഇടയില്‍ നടത്തിയതായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന സര്‍വേ.സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തില്‍ ഓരോന്നിലും പ്രത്യേകം പ്രത്യേകം 100 സ്‌ത്രീകളില്‍നിന്നും 100 പുരൂഷന്‍മാരില്‍നിന്നും ആയി 200 പേരെ വീതം സര്‍വേയില്‍ ഇന്റര്‍വ്യൂ ചെയ്‌തു എന്നാണ് വെബ്‌സൈറ്റ് അവകാശവാദം ഉന്നയിക്കുന്നത്.ഇടതുമുന്നണിക്ക് 75 സീറ്റും ഐക്യമുന്നണിക്ക് 65 സീറ്റും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിലും അഴിമതി ആരോപണങ്ങളിിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതാണ് യുഡിഎഫിനെ പ്രധാനമായും പ്രതികൂലമായി ബാധിച്ചതെന്ന് വെബ്‌സൈറ്റ് വിലയിരുത്തുന്നു.മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ക്ലീന്‍ പ്രതിഛായ, ക്രമക്കേടുകാര്‍ക്കെതിരെയുള്ള നിലയ്‌ക്കാത്ത സമരം എന്നിവയും എല്‍ഡിഎഫിനെ തുണക്കുമെന്ന് സര്‍വേ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment