മലപ്പുറം: മുസ്ളിംലീഗ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞത് പാര്‍ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര അടക്കം മലപ്പുറത്തെ 10 ലീഗ് മണ്ഡലങ്ങളിലും ലോക്സഭ -തദ്ദേശഭരണ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ്് കുറഞ്ഞു. മലപ്പുറം ജില്ലയില്‍ 74.25 ശതമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 76.56 ശതമാനവും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 78 ശതമാനവുമായിരുന്നു. മലപ്പുറത്ത് കോഗ്രസ് മത്സരിച്ച നാല് സീറ്റിലും പോളിങ് ശതമാനം കൂടിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകവും പ്രാദേശിക നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ അടിച്ചേല്‍പ്പിച്ചതും ലീഗ് വോട്ടര്‍മാരെ നിഷ്ക്രിയരാക്കിയതായാണ് സൂചന. ജില്ലയില്‍ ലീഗ് തുടരുന്ന അവഗണനക്ക് കോഗ്രസുകാര്‍ വോട്ട് ചെയ്യാതെ പ്രതികരിച്ചോയെന്നും സംശയിക്കുന്നു. വേങ്ങരയില്‍ 68.87 ശതമാനമാണ് പോളിങ്. 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ ഇത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് ശതമാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 71.87 ശതമാനമായിരുന്നു. സ്ത്രീകള്‍ കുറഞ്ഞവോട്ടുചെയ്ത മൂന്ന് മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കൊണ്ടോട്ടിയില്‍ 75.48 ശതമാനമായിരുന്നു പോളിങ്. ഇവിടെ അഞ്ചുശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80.22 ശതമാനമായിരുന്നു. മഞ്ചേരിയില്‍ ഇത്തവണ 70.91 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.41 ശതമാനമായിരുന്നു പോളിങ്. എം ഉമ്മര്‍ സ്ഥാനാര്‍ഥിയായത് മഞ്ചേരിയിലെ പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ലീഗ് സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ മത്സരിക്കുന്ന മങ്കടയില്‍ ഇക്കുറി 73.6 ശതമാനം പേര് വോട്ടുചെയ്തു. ലോക്സഭയില്‍ 75.3 ശതമാനമായിരുന്നു. കബീര്‍ വരുന്നതിനോട് ലീഗില്‍ കടുത്ത എതിര്‍പ്പായിരുന്നു. മലപ്പുറത്ത് 72.6 ശതമാനം പേര് ഇക്കുറി വോട്ട് ചെയ്യാനെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 78.69 ആയിരുന്നു. പി കെ അബ്ദുറബ്ബ് മത്സരിക്കുന്ന തിരൂരങ്ങാടിയിലാണ് ജില്ലയിലെ കുറഞ്ഞ പോളിങ്ങ്. 65.53 ശതമാനം. ലോക്സഭയില്‍ ഇവിടെ 74.36 ശതമാനമായിരുന്നു. അബ്ദുറബ്ബിനെതിരെ ലീഗിലും കോഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. ലീഗിന്റെ പ്രധാന മേഖലകളില്‍ വോട്ട് മരവിപ്പിക്കപ്പെട്ടു. വള്ളിക്കുന്ന് 72.2 (73.93), താനൂര്‍ 75.3 (77.8) എന്നിവിടങ്ങളിലും പോളിങ്ങ് കുറഞ്ഞു. ലീഗ് സ്ഥാനാര്‍ഥി സി മമ്മൂട്ടിക്കെതിരെ തെരുവില്‍ പ്രതിഷേധമുണ്ടായ തിരൂരില്‍ ആറ് ശതമാനം വോട്ടാണ് കുറഞ്ഞത്. ലോക്സഭയിലേക്ക് 81.51 ശതമാനമുണ്ടായിരുന്നത് 75.85 ശതമാനമായി കുറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി മത്സരിക്കുന്ന കോട്ടക്കലില്‍ 70.53 ശതമാനമാണ് പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78.53 ശതമാനമായിരുന്നു.
Subscribe to:
Post Comments (Atom)
1 comment:
മലപ്പുറത്ത് പോളിങ്് കുറഞ്ഞു ലീഗ് നേതൃത്വത്തിന് ആശങ്ക

Post a Comment