കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണം: വി എസ്
തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എ കെ ആന്റണി ഉള്‍പ്പെടെ കേരളത്തില്‍നിന്ന് ആറു കേന്ദ്രമന്ത്രിമാരുണ്ട്. എന്‍ഡോസള്‍ഫാനെ പാടിപുകഴ്ത്തുന്ന കേന്ദ്രകൃഷി സഹമന്ത്രി കെ വി തോമസും കേരളക്കാരനാണ്. ശരത്പവാറിന്റെ അതേ അഭിപ്രായം പങ്കുവച്ച്് എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച കെ വി തോമസ് ബഹുജനപ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയുകയുണ്ടായി. എന്നാല്‍, അദ്ദേഹം കൂടി ഭാഗമായ കേന്ദ്ര കൃഷിമന്ത്രാലയം ഇപ്പോഴും എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുകയാണ്. കാസര്‍കോട്ടെ പതിനൊന്ന് പഞ്ചായത്തുകളില്‍ നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ആയിരക്കണക്കിനാളുകളെ മാറാരോഗികളാക്കുകയുംചെയ്ത മാരകകീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ വിവാഹങ്ങള്‍ നടക്കാതായിരിക്കുന്നു. വിവാഹിതകള്‍ ഗര്‍ഭിണികളാകാന്‍ വിസമ്മതിക്കുന്നു. ഗര്‍ഭം അലസിപ്പിക്കുന്നു. അത്യന്തം ദാരുണമായ അവസ്ഥയാണ് എന്‍ഡോസള്‍ഫാന്‍മൂലം സംഭവിച്ചത്. ഇതു കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാസര്‍കോട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന ഒട്ടനേകം പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും നാശകാരിയാണെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ഐസിഎംആര്‍ വീണ്ടും പഠനം നടത്തിയശേഷമേ എന്‍ഡോസള്‍ഫാന്‍ ദോഷകരമാണോ എന്ന നിഗമനത്തിലെത്താനാകൂ എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നത്. ഒമ്പതുവര്‍ഷംമുമ്പ് ഐസിഎംആര്‍ കാസര്‍കോടുനടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആപത്കരമാണെന്ന് തെളിഞ്ഞതാണ്. ആ റിപ്പോര്‍ട്ട് കൈയ്യില്‍ വച്ചാണ് നിര്‍ണായകമായ ജനീവാകവന്‍ഷന്‍ നടക്കുന്ന ഘട്ടത്തില്‍ വീണ്ടും പഠനം വേണമെന്ന് കൃഷിമന്ത്രാലയം ശഠിക്കുന്ന ത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരായ കുത്തകകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ലോകത്തിനുമുമ്പില്‍ പരിഹാസ്യമാകുകയാണ്. എപത്തൊന്ന് രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ണുതുറക്കാത്തത് എന്തുകൊണ്ടാണ്? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ പാക്കേജ് നടപ്പാക്കാന്‍ 125 കോടി രൂപയും കേന്ദ്രമനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാന്‍ 217 കോടി രൂപയും അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതേക്കുറിച്ച് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നത് ഇന്ന് ലോക സമൂഹത്തിന്റെ പൊതുഅഭിപ്രായമായി മാറി. അതിനെ നഖശിഖാന്തം എതിര്‍ത്ത് ഇന്ത്യയെ അവഹേളനപാത്രമാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. ഈ നിലപാട് തിരുത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് കഴിയില്ലെങ്കില്‍ ജനങ്ങളോടു മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
1 comment:

Post a Comment