Saturday, April 9, 2011

ജനങ്ങള്‍ വികസനത്തുടര്‍ച്ച ആഗ്രഹിക്കുന്നു: പിണറായി

ജനങ്ങള്‍ വികസനത്തുടര്‍ച്ച ആഗ്രഹിക്കുന്നു: പിണറായി.

കൊച്ചി: നല്ല ആത്്മവിശ്വാസത്തോടെയാണ്എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ എറണാകുളം പ്രസ്ക്ളബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അത് ഓരോദിവസംകഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഭരണം മികവുറ്റതാണെന്ന് എല്‍ഡിഎഫിനോട് ആഭിമുഖ്യമില്ലാത്തവര്‍ പോലും വിലയിരുത്തുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കേന്ദ്രഭരണത്തെയും വിലയിരുത്തും. രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ പോലും ഭരണത്തെ വളരെ നന്നായി കാണുന്നണ്ട്. യുഡിഎഫിന്റെ സ്ഥിരം മണ്ഡലത്തില്‍ പോലും ഇത്തവണ എല്‍ഡിഎഫിനോട് അനുഭാവം കാണുന്നുണ്ട്. തുടര്‍ച്ചയായ ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണിത്. മുന്‍കാലങ്ങളില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയ നേട്ടങ്ങളെയെല്ലാം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് തകര്‍ക്കും. അതുകൊണ്ടുതന്നെ വികസനത്തുടര്‍ച്ചയില്ലാതായി. ഇത്തവണ അതിനു മാറ്റമുണ്ടാക്കുന്നതിനുള്ള തീരുമാനം ജനങ്ങളെടുക്കും. ഐസ്ക്രീം പാര്‍ലര്‍ കേസ് നന്നായി മുന്നോട്ട് കൊണ്ടുപോകുഒന്നതിനായി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടാവാം. ജമാഅത്തെ ഇസ്ലാമിയുമായി വോട്ടിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ലതികസുഭാഷിന്റെ കാര്യത്തില്‍ രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കെതിരെയുമുള്ള ആക്രമണങ്ങളും മുന്നണിക്കെതിരായി വരുന്നതിനാല്‍ പ്രതികരിക്കുമെന്നും പിണറായി പറഞ്ഞു

1 comment:

ജനശബ്ദം said...