Sunday, April 17, 2011
അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ.
അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ. കാസര്‍കോട്: അഴിമതിക്കാരനായതു കൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ. ക്രിക്കറ്റിനുവേണ്ടി വാദിക്കുന്ന പവാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കണ്ണുനീര് കാണണം. കേന്ദ്ര സര്‍ക്കാര്‍ നല്കിയ നികുതിയളിലൂടെ ഐസിസിക്ക് ലഭിച്ച തുകയെങ്കിലും ദുരിതബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കണമെന്ന് വന്ദനശിവ കാസര്‍കോട്ട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വന്ദന ശിവ. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ഡോക്ടര്‍ രവീന്ദ്ര നാഥ് ഷാന്ഭോഗ്, ബിനോയ് വിശ്വം, വി.എം. സുധീരന്, ലീലാകുമാരിയമ്മ, തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുധ സമരം, ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്, കണ്വന്ഷന് സംഘടിപ്പിക്കുന്നത്. സ്റ്റോക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ, എന്‍ഡോസള്‍ഫാന്‍ വിരുധ നിലപാട് സ്വീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വന്‍ഷനിലൂടെ ലക്ഷ്യമിടുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരയായ ഷാഹിനയുടെ പ്രതിജ്ഞയോടെയായിരുന്നു കണ്വെന്ഷന് തുടക്കമായത്. എന്‍ഡോസള്‍ഫാനെതിരായി ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. എം.എ.റഹ്മാന്റെ അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗ്ഗം, പുഞ്ചിരി ക്ലബ്ബിന്റെ ആഫ്റ്റര്‍ ദ സെല്യൂജ് എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
Subscribe to:
Post Comments (Atom)
1 comment:
I agree with this statement.
Post a Comment