പ്രവാചക വേഷം കെട്ടുന്ന ഖുറൈശികളെ ജനം തിരിച്ചറിയും: വി.എസ്
വേങ്ങര: പ്രവാചകനെ കല്ലെറിഞ്ഞോടിച്ച ഖുറൈശികള്‍ ഇപ്പോള്‍ പ്രവാചകന്റെ വേഷം കെട്ടി രംഗത്തുണ്ടെന്നും കുറ്റിപ്പുറത്തെ ജനങ്ങള്‍ ഖുറൈശികളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്. വേങ്ങരയിലെ പ്രവാചക വേഷം കെട്ടി വരുന്ന ഖുറൈശിമാരെ ജനങ്ങള്‍ നിറുത്തേണ്ടിടത്ത് നിറുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിങ്ങും കോണ്‍ഗ്രസും കടുത്ത അഴിമതിയില്‍ കുളിച്ചു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ അണ്ണാ ഹസാരെ അഴിമതികെതിരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. അന്നാഹസാരയെകുറിച്ചും അദ്ദേഹത്തിന്റെ നിരാഹാരത്തെ കുറിച്ചും അറിയാതെയല്ല സോണിയാഗാന്ധി കേരളത്തിലെത്തി അഴിമതിക്കെതിരെ പ്രസംഗിച്ചത്. കേരളത്തിലെ കൃഷിക്കാരുടെ ആത്മഹത്യകളെ കുറിച്ചും സോണിയ സംസാരിച്ചു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും ആന്റണിയുമായിരുന്നു കേരളം ഭരിച്ചിരുന്നത്. സര്‍ക്കാരിന്റെ ചന്ദനക്കാടുകളില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് സ്വന്തം ഫാക്ടറിയില്‍ പ്രോസസ് ചെയ്ത് വിദേശത്തേക്ക് കയറ്റിയയച്ച് കോടികള്‍ സമ്പാദിച്ചപ്പോള്‍ ചിലര്‍ക്ക് സ്വന്തം ഭാര്യ മാത്രം പോരെന്ന് വന്നു. നിരവധി പെണ്‍കുട്ടികളെ ചൂഷണത്തിന് വിധേയരാക്കി. അവര്‍ക്ക് പുതിയ ഭര്ത്താക്കന്മാരെ ഉണ്ടാക്കിക്കൊടുത്തു. ഗള്‍ഫിലേക്കയച്ചു. വീട് വെച്ചു കൊടുത്തു. പരാതിയെന്നുമില്ലാതിരിക്കാന്‍ പൊലീസിനെയും ജഡ്ജിമാരെയും കയ്യിലെടുത്തു. എല്ലാം ശാന്തമായെന്ന് കരുതി മാന്യന്മാരായിരിക്കുമ്പോഴാണ് കൂറ്റന്‍ വസ്തുതകള്‍ പുറത്ത് വന്നു തുടങ്ങിയത്. ഇതോടെ ഇത്തരക്കാര്‍ ബേജാറിലായി. അവരാണ് ഇപ്പോള്‍ വി.എസ് പ്രതികാര ദാഹിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വി.എസിന് ആരോടും പ്രതികാരമില്ല. പൊതുമുതല്‍ കട്ടുതിന്നുന്നവരോട് എനിക്ക് സന്ധിയില്ല. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും സന്ധിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാര്‍ഥികളായ കെ.പി. ഇസ്മഈല്‍-വേങ്ങര, കെ.വി ശങ്കരനാരായണന്- വള്ളിക്കുന്ന്, അഡ്വ.കെ.കെ സമദ്-തിരൂരങ്ങാടി, മഠത്തില്‍ സാദിഖലി-മലപ്പുറം, ഇ.ജയന്-താനൂര്‍ എന്നിവരും പങ്കെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.ഉമ്മര്‍മാസ്റ്റര്‍, ഐ.എന്‍.എല്‍ സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ്അനില്‍ കാഞ്ഞിലി, ടി.കെ സുന്ദരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
1 comment:
പ്രവാചക വേഷം കെട്ടുന്ന ഖുറൈശികളെ ജനം തിരിച്ചറിയും: വി.എസ്
[Image]

Post a Comment