Monday, August 9, 2010

സമാധാനപൂര്‍ണമായ ജനജീവിതം-2

സമാധാനപൂര്‍ണമായ ജനജീവിതം-2
പിണറായി വിജയന്
‍ജനങ്ങള്‍ക്ക് സ്വൈരജീവിതവും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യവും ഒരുക്കുക സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇത് നിര്‍വഹിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കി ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. അതിനുപുറമെ ഭീകരവാദത്തെയും വര്‍ഗീയ- തീവ്രവാദ സമീപനത്തെയും കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും അവയുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ബിപിഎല്‍ ലിസ്റ് വെട്ടിക്കുറച്ച് പാവപ്പെട്ടവന് ലഭിക്കാവുന്ന ആനുകൂല്യം ഇല്ലാതാക്കുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു. സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ദുര്‍ബലപ്പെടുത്തുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി, വിദേശനയത്തില്‍ വെള്ളംചേര്‍ത്തു. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്ന ഇറാന്‍ വാതകക്കുഴല്‍പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഉപേക്ഷിച്ചത്. രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കുന്ന ആണവകരാര്‍ നടപ്പാക്കുന്നതിന് ധൃതികാണിക്കുന്നതും ഇതേ യുപിഎ സര്‍ക്കാരാണ്. മാവോയിസം വിവിധ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി. ഈ ഭീകരവാദപ്രവര്‍ത്തനത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തിനുമാത്രം ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. ശക്തമായി ഇടപെടാന്‍ കഴിയുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ധസൈനിക വിഭാഗങ്ങള്‍തന്നെ തുടര്‍ച്ചയായി മാവോയിസ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. മാവോയിസ്റ് ഭീകരവാദത്തെമാത്രമല്ല, മതഭീകരവാദത്തെയും അതിന്റെ ശരിയായ അര്‍ഥത്തില്‍ കണ്ട് നേരിടുന്നതിനുള്ള പരിശ്രമമല്ല നടക്കുന്നത്. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയശക്തികള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് അനുയായികളെ തള്ളിവിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. യുഡിഎഫ് കേരളം ഭരിച്ച ഘട്ടത്തില്‍ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിലും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും തുടര്‍ച്ചയായി പരാജയപ്പെട്ടു. തൃശൂരിലെ മാളയില്‍ വരപ്രസാദമാതാ പള്ളിയിലെ ഫാ. ജോബ് ചിറ്റിലപ്പള്ളിയെ പള്ളിയിലിട്ട് കുത്തിക്കൊന്നു. അഞ്ച് ആര്‍എസ്എസുകാരാണ് കൊലയ്ക്കുപിന്നിലെന്ന് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നുപേരെ പിടികിട്ടിയെന്നും അറിയിച്ചിരുന്നു. അവസാനം ഒരു മനോരോഗിയെ അറസ്റുചെയ്ത് തടിതപ്പുകയാണ് അവര്‍ ചെയ്തത്. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൌസിനുനേരെയും ആ കാലഘട്ടത്തില്‍ ആക്രമണമുണ്ടായി. ഇതിന് നേതൃപരമായ പങ്കുവഹിച്ചത് കോഗ്രസ് പ്രവര്‍ത്തകര്‍തന്നെയായിരുന്നു. യഥാര്‍ഥ കുറ്റവാളികളെ അറസ്റുചെയ്യുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഇടപെടലാണ് നടന്നത്. ഇതിനെതിരെയും മതവിശ്വാസികള്‍ക്ക് പ്രക്ഷോഭം നടത്തേണ്ടിവന്നു. 2005 ജൂലൈയില്‍ ആലുവ സെന്റ്പീറ്റേഴ്സ് പള്ളിയില്‍ അതിക്രമിച്ചുകടന്ന പൊലീസ് വൈദികരെയും കന്യാസ്ത്രീകളെയും വൃദ്ധരെയുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. കളമശേരി എആര്‍ ക്യാമ്പില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. മൃതദേഹം അടക്കംചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാനെത്തിയ പൊലീസ്, തൃശൂര്‍ മാരാക്കോട് സെന്റ് ജോര്‍ജ് ലെബനന്‍ പള്ളിയിലെ വിശ്വാസികളെ തല്ലി ഓടിച്ചു. ഏഴു പുരോഹിതരടക്കം 30 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയെ കാണാനെത്തിയ ഇന്‍ഫാം ചെയര്‍മാന്‍ ഫാ. മാത്യു വടക്കുമുറിയെ ബലംപ്രയോഗിച്ച് അറസ്റുചെയ്ത് ലോക്കപ്പിലിട്ടു. കൊച്ചി തിരുവാണിയൂര്‍ കണ്ണിയാട്ട് നിരപ്പ് പള്ളിയിലും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോഴിക്കോട്ടെ ഒളവണ്ണയില്‍ മിഷണറി ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകരെ സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണമുണ്ടായി. പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന് നേതൃത്വം കൊടുത്ത സംഘപരിവാര്‍ ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് തികഞ്ഞ അലംഭാവമാണ് ഈ അവസരത്തില്‍ ഉണ്ടായത്. എല്ലാ വര്‍ഗീയതകളെയും രാഷ്ട്രീയലാഭത്തിന് പ്രോത്സാഹിപ്പിക്കുക എന്ന യുഡിഎഫ് സമീപനം കേരളത്തെ വര്‍ഗീയസംഘര്‍ഷങ്ങളുടെ വേദിയാക്കി. 121 വര്‍ഗീയസംഘട്ടനമാണ് അന്ന് കേരളത്തില്‍ നടന്നത്. 18പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരാകട്ടെ 250 പേരായിരുന്നു. 22 ദേവാലയം ആക്രമിക്കപ്പെട്ടു. മാറാട്ട് ആദ്യം നടന്ന കലാപത്തിന് ഉത്തരവാദിയായ വര്‍ഗീയവാദികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിനുപോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യകലാപത്തിന് നേതൃത്വം നല്‍കിയ ആളുകളെത്തന്നെ സമാധാന- പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏല്‍പ്പിച്ച് മാന്യത നല്‍കിയതും യുഡിഎഫ് സര്‍ക്കാരാണ്. കേരള-തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംഘര്‍ഷത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ പരിഗണിച്ചില്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന കാര്യം സ്ഥലം എംഎല്‍എയായിരുന്ന വി കെ സി മമ്മദുകോയ ചൂണ്ടിക്കാണിച്ചിട്ടും അത് മുഖവിലയ്ക്ക് എടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. മുസ്ളിം സമുദായത്തിലെ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് സമുദായത്തെയാകെ പീഡിപ്പിക്കാനാണ് ആര്‍എസ്എസ് പരിശ്രമിച്ചത്. ഇതിനെ കര്‍ശനമായി നേരിടാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ ആര്‍എസ്എസ് നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള നിലപാടാണ് സ്വീകരിച്ചത്. മതേതരപ്രസ്ഥാനങ്ങളെ സമാധാനശ്രമങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തി വര്‍ഗീയവാദികള്‍ക്ക് മാന്യത നല്‍കിയത് ആ സര്‍ക്കാരായിരുന്നു. മന്ത്രിമാരെ സംഭവസ്ഥലത്ത് കൊണ്ടുപോകുന്നതിന് അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞില്ല. വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിന് ആര്‍എസ്എസിന്റെ ഔദാര്യത്തെയാണ് അവര്‍ ആശ്രയിച്ചത്. ഇത്തരത്തില്‍ വര്‍ഗീയസംഘടനകള്‍ക്ക് അഴിഞ്ഞാടുന്നതിനുള്ള അവസരമാണ് യുഡിഎഫ് ഒരുക്കിയത്. നായനാര്‍ വധശ്രമക്കേസിലെ കുറ്റവാളികളെ അറസ്റുചെയ്യുന്നതിലും കടുത്ത അലംഭാവമാണുണ്ടായത്. എന്‍ഡിഎഫുകാര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നതിനും തയ്യാറായി. ഗുണ്ടാസംഘങ്ങളും മാഫിയസംഘങ്ങളും അഴിഞ്ഞാടുന്ന കാലഘട്ടമായിരുന്നു അത്. ഈ നിലയ്ക്ക് മാറ്റംവരുത്തി കേരളത്തെ വര്‍ഗീയശക്തികളില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ഇടപെടല്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്രമസമാധാനപരിപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി ഇന്ത്യാ ടുഡെ തെരഞ്ഞെടുത്തത് കേരളത്തെയാണ്. മാറാട് അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് തയ്യാറായത് ഈ സര്‍ക്കാരാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, വര്‍ക്കല ശിവപ്രസാദ്, പത്തനംതിട്ട വാസുക്കുട്ടി, ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസുകള്‍, സിബിഐ അന്വേഷണത്തിലായിരുന്ന മാളയിലെ കൊലപാതകം, ചേലമ്പ്ര-പെരിയ ബാങ്ക് കവര്‍ച്ചകള്‍, ക്ഷേത്രക്കവര്‍ച്ചകള്‍ തുടങ്ങിയവയിലെല്ലാം ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നു. വ്യാജ സന്യാസിമാര്‍ക്കും ആത്മീയവ്യാപാരികള്‍ക്കുമെതിരായുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്തു. ഗുണ്ടകളെ അറസ്റുചെയ്യുന്നതിനായി പഴുതില്ലാത്ത നിയമം കൊണ്ടുവന്നു. ദേശീയ- രാജ്യാന്തര തലത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂചന കണ്ടയുടന്‍ അവ മുളയിലേ നുള്ളുന്നതിനുള്ള നടപടി സ്വീകരിച്ചു. ബിനാനിപുരത്തെ സിമി ക്യാമ്പ്, വാഗമ ക്യാമ്പ് എന്നിവയെക്കുറിച്ച് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. കശ്മീരില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികളുടെ ആസൂത്രണങ്ങളും തന്ത്രങ്ങളും മനസ്സിലാക്കി അത് തടയുന്നതിനുള്ള ഇടപെടല്‍ നടത്തി. കൈവെട്ടല്‍സംഭവത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടി അതിവേഗം പൂര്‍ത്തിയാക്കി. മതസൌഹാര്‍ദം തകര്‍ക്കുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധ്യമായി. ജനങ്ങളുടെ സ്വത്തും ജീവനും രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ച് രാജ്യത്തിനുതന്നെ മാതൃകയായി എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങുകയാണ്. കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലംപോലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കാലഘട്ടം മുമ്പുണ്ടായിട്ടില്ല. മുത്തങ്ങ വെടിവയ്പിനെതുടര്‍ന്ന് സ്ത്രീകളെ പീഡിപ്പിച്ച നിരവധി സംഭവമുണ്ടായി. സ്ത്രീപീഡന കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ഗുരുതരമായ അനാസ്ഥയാണ് ആ സര്‍ക്കാര്‍ കാണിച്ചത്. ഈ നിലയ്ക്ക് മാറ്റംവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പെവാണിഭസംഘങ്ങള്‍ക്കെതിരായി സുശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നു. സന്തോഷ് മാധവനെപ്പോലുള്ള സ്ത്രീപീഡനത്തിന് നേതൃത്വം കൊടുക്കുന്ന ആള്‍ദൈവങ്ങളെ ജയിലിലടച്ചു. പൊലീസ് സ്റേഷനുകളില്‍ 10 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. സൈബര്‍ കേസ് അന്വേഷണത്തിനുള്ള സംവിധാനവും ഈ കാലത്തുണ്ടായി. മത്സ്യത്തൊഴിലാളികളുടെയും സംഘടനകളുടെയും സഹായത്തോടെ തീരദേശങ്ങളില്‍ ജാഗ്രതാസമിതികളുണ്ടാക്കി ഇടപെട്ടതും ഈ സര്‍ക്കാര്‍തന്നെ. ഗുണ്ടകളുടെയും മാഫിയകളുടെയും ഭരണത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചെടുത്ത് ജനകീയ പൊലീസ് നയം നടപ്പാക്കിയ സര്‍ക്കാരെന്ന അംഗീകാരം ജനങ്ങള്‍ തീര്‍ച്ചയായും ഈ സര്‍ക്കാരിന് നല്‍കുമെന്ന് ഉറപ്പാണ്. (അവസാനിക്കുന്നില്ല)

പത്രഭാഷയെ സമ്പുഷ്ടമാക്കാനുള്ള ആഹ്വാനവുമായി ശില്‍പ്പശാല

പത്രഭാഷയെ സമ്പുഷ്ടമാക്കാനുള്ള ആഹ്വാനവുമായി ശില്‍പ്പശാല

തൃശൂര്‍: ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന പത്രഭാഷയെ സമ്പുഷ്ടമാക്കാന്‍ പത്രപ്രവര്‍ത്തകരുടെ അന്വേഷണം തുടരണമെന്ന ആഹ്വാനവുമായി പത്രഭാഷ ശില്‍പ്പശാല. സാഹിത്യ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും തൃശൂര്‍ സാഹിത്യഅക്കാദമി ഹാളിലാണ് രണ്ടുനാള്‍ നടക്കുന്ന ശില്‍പശാല ഒരുക്കിയത്. മലയാളഭാഷയെ കൂടുതല്‍ തിളക്കമുള്ളതാക്കേണ്ടതിന്റെ അനിവാര്യതകളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു ആദ്യദിവസത്തെ സെമിനാറുകള്‍. ഭാഷയും ശൈലിയും പദസമ്പത്തും വളര്‍ത്താനുള്ള പത്രങ്ങളുടെയും പത്രപ്രവര്‍ത്തകരുടെയും കടമ, ഭാഷ നേരിടുന്ന വെല്ലുവിളി, ഭാഷയെ കൊല്ലുന്ന പ്രവണത, സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷാപ്രയോഗം, ജനാധിപത്യം ശക്തിപ്പെടുമ്പോഴും ജനകീയ പത്രഭാഷ രൂപപ്പെടാത്തത്, പദപ്രയോഗത്തിലെ അധിനിവേശ സംസ്കാരം, പത്രഭാഷയിലെ ക്രിയാത്മകത തുടങ്ങിയ ചര്‍ച്ചകളും പ്രഭാഷണങ്ങളും സര്‍വതലസ്പര്‍ശിയായി. ഉദ്ഘാടനത്തിന് ശേഷം പത്രഭാഷയും സംസ്കാര രൂപീകരണവും എന്ന വിഷയത്തില്‍ സംവാദം നടന്നു. പത്രഭാഷാപ്രയോഗത്തിലെ വൈകല്യവും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനവും തുറന്നുകാട്ടുന്നതായി ഈ സെഷനിലെ പ്രഭാഷണങ്ങള്‍. കെ വി കുഞ്ഞിരാമന്‍ (ദേശാഭിമാനി) മോഡറേറ്ററായി. പ്രൊഫ. കെ പി ശങ്കരന്‍, കെ സി നാരായണന്‍ (ഭാഷാപോഷിണി), എം പി സുരേന്ദ്രന്‍ (മാതൃഭൂമി) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വി എം രാധാകൃഷ്ണന്‍ സ്വാഗതവും ശ്രീല പിള്ള നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കായികവാര്‍ത്തകളുടെ ഭാഷാ പ്രയോഗത്തിന്റെ വിപുലമായ സാധ്യത ചൂണ്ടിക്കാട്ടുന്നതായി സ്പോര്‍ട്സും ഭാഷയും എന്ന സെമിനാര്‍. ഫിറോസ് ഖാന്‍ (മാധ്യമം) മോഡറേറ്ററായി. എ വിനോദ് (ദി ഹിന്ദു), കമാല്‍ വരവൂര്‍ (ചന്ദ്രിക) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജലീല്‍ ഖാദര്‍ സ്വാഗതവും മഠത്തില്‍ രവി നന്ദിയും പറഞ്ഞു. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത സംവാദവും ഉണ്ടായി. വൈശാഖന്‍ മോഡറേറ്ററായി. മേയര്‍ ആര്‍ ബിന്ദു സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാര്‍ത്ത: വായനയും കാഴ്ചയും, 11ന് പത്രഭാഷയുടെ രാഷ്ട്രീയം, രണ്ടിന് പത്രഭാഷയുടെ ഭാവി എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 3.30ന് സമാപനസമ്മേളനം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും.

പത്രങള്‍ പണം വാങി വാര്‍ത്തകൊടുക്കുന്നു,പത്രമുതലാളി പ്രസ്താവനയും

പത്രങള്‍ പണം വാങി വാര്‍ത്തകൊടുക്കുന്നു,പത്രമുതലാളി പ്രസ്താവനയും

കോഴിക്കോട്: സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് എം പി വീരേന്ദ്രകുമാര്‍ സോളിഡാരിറ്റി വേദിയില്‍. പ്ളാച്ചിമട- കിനാലൂര്‍ സമരങ്ങളില്‍ സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ മികച്ചതായിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുറത്തിറക്കിയ 'കിനാലൂര്‍ സമരസാക്ഷ്യം' എന്ന പുസ്തകത്തിന്റെ പ്രകാശനവും 'കിനാലൂര്‍ പോരാളി'കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനെത്തിയപ്പോഴാണ് വീരേന്ദ്രകുമാര്‍ വാചാലനായത്. കണ്ണൂരില്‍ ഒരു കള്ളുഷാപ്പിനെതിരെ നടന്ന സമരത്തില്‍ ജമാ അത്തെ ഇസ്ളാമി ജനാധിപത്യ സംരക്ഷണത്തിന് ഇടപെട്ടു. ജനകീയ പോരാട്ടങ്ങള്‍ നടത്തുന്ന സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും- അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമരങ്ങള്‍ക്ക് എക്കാലവും പിന്തുണ നല്‍കുന്ന വീരേന്ദ്രകുമാറിനെ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സി ആര്‍ നീലകണ്ഠന്‍, യു കെ കുമാരന്‍, എ വാസു തുടങ്ങിയവര്‍ പങ്കടുത്തു.

പത്രഭാഷ വളരുന്നത് ഭാഷയ്ക്ക് മുതല്‍ക്കൂട്ട്: എം ടി

പത്രഭാഷ വളരുന്നത് ഭാഷയ്ക്ക് മുതല്‍ക്കൂട്ട്: എം ടി


തൃശൂര്‍: പത്രഭാഷയുടെ വളര്‍ച്ച മലയാളഭാഷക്ക് മുതല്‍ക്കൂട്ടാണെന്ന് എം ടി വാസുദേവന്‍നായര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും സംഘടിപ്പിച്ച പത്രഭാഷ ശില്‍പ്പശാല തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദസമ്പത്തും പുതിയ ശൈലിയും ഉണ്ടാക്കാന്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കണം. പത്രങ്ങള്‍ കണ്ടെത്തുന്ന വാക്കുകള്‍ ഭാഷയിലേക്ക് കടന്നുവന്ന് ഭാഷയെ സമ്പന്നമാക്കണം. അതിന് പുതിയ ശൈലികള്‍ ഉണ്ടാക്കണം. പ്രാദേശികഭാഷകളില്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ആവര്‍ത്തനം മാത്രമാണുള്ളത്. ലോകത്ത് ഇന്ന് നൂറ്റിയറുപതോളം പ്രാദേശികഭാഷകള്‍ ഇല്ലാതാവുകയാണ്. ഗ്രാമീണജീവിതത്തിലെ മാഞ്ഞുപോയ പദങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പത്രങ്ങള്‍ക്കാകും. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നകാര്യം ആലോചിച്ച് തീരുമാനിക്കണം. അറിയേണ്ട പലകാര്യങ്ങളും ഇന്ന് പത്രങ്ങള്‍ അറിയിക്കുന്നില്ല. അതേസമയം അനാവശ്യമായ ഒരുപാട് കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു. ആങ്സാന്‍ സൂക്കിയെ 32 വര്‍ഷം തടവിലിട്ട മ്യാന്‍മറിലെ പട്ടാളമേധാവി ഇന്ത്യയിലെത്തിയത് മാധ്യമങ്ങള്‍ അറിഞ്ഞഭാവം കാണിച്ചില്ലെന്നും എംടി ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി പ്രസിഡന്റ് പി വത്സല അധ്യക്ഷയായി. അക്കാദമി വൈസ് പ്രസിഡന്റ് പ്രഭാവര്‍മ, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, പ്രസ് അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തിധരന്‍, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നന്ദിയും പറഞ്ഞു. ശില്‍പ്പശാല ചൊവ്വാഴ്ച സമാപിക്കും.

പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചതിന് തെളിവ്

പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചതിന് തെളിവ്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മൂന്നു പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ഹമീദിനെ ഫോണില്‍ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചു. അബ്ദുള്‍ഹമീദിന്റെ മൊബൈല്‍ഫോണിലും വീട്ടിലെയും ഓഫീസിലെയും ഫോണിലും വന്ന വിളികള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ വിവരം. അറസ്റിലായ ഒരു പ്രതിയും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കുകൂടി, ചോദ്യംചെയ്യാനായി പൊലീസ് നോട്ടീസ് നല്‍കി. പോപ്പുലര്‍ ഫ്രണ്ടിന്റെ സുപ്രീം കൌസില്‍ അംഗവും തേജസിന്റെ പത്രാധിപരുമായ പ്രൊഫ. പി കോയ, സംസ്ഥാന പ്രസിഡണ്ട് നാസറുദീന്‍ എളമരം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നസറുദീന്‍ 12നും കോയ 16നും കേസന്വേഷിക്കുന്ന മൂവാറ്റുപുഴ സിഐ പി പി ഷംസിന്റെ ഓഫീസിലാണ് എത്തേണ്ടത്. നേരത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ഹമീദ്, ഓര്‍ഗനൈസിങ് സെക്രട്ടറിയും ഇമാംസ് കൌസില്‍ അംഗവുമായ അഷറഫ് മൌലവി എന്നിവര്‍ക്ക് തിങ്കളാഴ്ച സ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. അബ്ദുള്‍ഹമീദ് പൊലീസ് സ്റേഷനിലെത്താന്‍ ഒരാഴ്ചത്തെ സമയംചോദിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി ഉണ്ണിരാജ പറഞ്ഞു. അഷറഫ് മൌലവി തിങ്കളാഴ്ച അസൌകര്യമുണ്ടെന്ന് ഫോണില്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകനായ എം കെ നാസറും കൈപ്പത്തി വെട്ടിയശേഷം ഒളിവില്‍ പോയ പ്രതികളുടെ വീടുകളില്‍ സഹായത്തിന് പണം നല്‍കിയ തമര്‍ അഷറഫും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ്. കേസിലെ മുഖ്യ ആസൂത്രകനായ എം കെ നാസറിന്റെ സ്വത്ത് ചൊവ്വാഴ്ച കണ്ടുകെട്ടും. കടുങ്ങല്ലൂര്‍ വില്ലേജ് അതിര്‍ത്തിയില്‍ നാസറിന്റെ പേരില്‍ 41 സെന്റ് ഭൂമിയും വീടുമാണുള്ളത്. പതിനൊന്നോടെ പറവൂര്‍ തഹസില്‍ദാര്‍ അബ്ദുള്‍സലാമിന്റെ നേതൃത്വത്തില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തി, വീട്ടിലെ സാധനസാമഗ്രികള്‍ നിര്‍ണയിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കും.

Thursday, August 5, 2010

തലയറുക്കുന്ന തീവ്രവാദം.

തലയറുക്കുന്ന തീവ്രവാദം

മത തീവ്രവാദ ശക്തികള്‍ക്കെതിരായ കര്‍ക്കശനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ജാതിമത ഭേദമില്ലാതെ കേരളം ഒറ്റക്കെട്ടായി നല്‍കിയ പിന്തുണ ഈ നടപടികള്‍ ഫലപ്രദമാകുന്നതിന് സഹായകമായി. ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനും ചെറുക്കാനും ഹിന്ദു സമുദായാംഗങ്ങള്‍ കാണിച്ച താല്‍പ്പര്യം പോലെ തന്നെന്ന ഇസ്ളാം മത വിശ്വാസികളായ മഹാഭൂരിപക്ഷം പേരും മതതീവ്രശക്തികളെ തള്ളിപ്പറയുകയാണ്. കേരളത്തിലെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത്തെ രൂപം കൈവന്നത് 1993ല്‍ നാഷണല്‍ല്‍ ഡെവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്)പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ്. ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രത്യേക അന്തരീക്ഷം മുതലെടുത്താണ് അവര്‍ രംഗത്തിറങ്ങിയത്. പൊതുസമൂഹത്തിന് സ്വീകാര്യമായ പലതും അനിസ്ളാമികമാണെന്നു വിധിച്ച് അവയ്ക്കുനേരെ കടന്നാക്രമണം നടത്തുന്നന്ന മതമൌലികവാദ പ്രവര്‍ത്തനങ്ങളിലൂടെ നാന്ദി കുറിക്കപ്പെട്ട വിധ്വംസക വാസനകള്‍ തീവ്രവാദമായി വളരാന്‍ ഏറെനാള്‍ വേണ്ടി വന്നില്ല. 1993 മുതല്‍ 1996 വരെ അധികാരത്തിലിരുന്നന്നയുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. എന്‍ഡിഎഫിന് ഈ കാലയളവില്‍ല്‍സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായി. പിന്നീട് വന്നന്ന നായനാര്‍ സര്‍ക്കാര്‍ തീവ്രവാദ സ്ക്വാഡിന് രൂപം നല്‍കിയെങ്കിലും 2001ല്‍ യുഡിഎഫ് ഈ സ്ക്വാഡ് പിരിച്ചുവിട്ടു. 2001- 2006 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ നിസ്സംഗതയും പ്രീണനവുംമൂലം തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ ഉണ്ടായതുമില്ല. നിഗൂഢമായി വേരുപടര്‍ത്തിയ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ടായും പിന്നീട് എസ്ഡിപിഐ എന്നന്നരാഷ്ട്രീയ പാര്‍ടിയായും ഒരു ശരീരത്തിലെ ബഹുമുഖങ്ങളായി അവതരിക്കുകയും കേരളസമൂഹത്തിലെ ഭീഷണമായ സാന്നിധ്യമായിത്തീരുകയും ചെയ്തു. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ പേരുകളില്‍ല്‍ പ്രവര്‍ത്തിച്ചുവരുന്നന്ന തീവ്രവാദശക്തികള്‍ നടത്തി വരുന്നന്ന പ്രവര്‍ത്തനം കേരളത്തിന്റെ സജീവമായ പൊതുശ്രദ്ധയിലേക്കുവന്നത് മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകനായ ജോസഫിന്റെ കൈവെട്ടിയെടുത്ത സംഭവത്തോടു കൂടിയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഗ്രീന്‍വാലി ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടങ്ങിയ എന്‍ഡിഎഫിന് എല്ലാ ജില്ലയിലും ഇപ്പോള്‍ യൂണിറ്റുകള്‍ ഉണ്ട്. 2007 മുതല്‍ല്‍ എന്‍ഡിഎഫ്, മനിതനീതിപസറെ (തമിഴ്നാട്), ഫോറം ഫോര്‍ ഡിഗ്നിറ്റി (കര്‍ണാടകം) എന്നീ സംഘടനകള്‍ ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന സംഘടന രൂപീകരിച്ചു. കര്‍ണാടക സംസ്ഥാനത്താണ് ഈ സംഘടന രജിസ്റര്‍ ചെയ്തത്. ആര്‍എസ്എസ് നടത്തുന്നന്ന റൂട്ട് മാര്‍ച്ചിന് സമാനമായി 2004 മുതല്‍ല്‍എല്ലാ വര്‍ഷവും ആഗസ്റ് 15ന് ഫ്രീഡം പരേഡ് എന്നന്ന പേരില്‍ നടക്കുന്ന പരേഡാണ് ഇവരുടെ പ്രധാന പൊതുപ്രകടനം. ഈ ശക്തിപ്രകടനത്തിനപ്പുറം തങ്ങളുടെ ആശയങ്ങളോട് വിയോജിക്കുന്നവര്‍ക്കുനേരെ നടത്തുന്ന കായികമായ ആക്രമണങ്ങളാണ് മുഖ്യമായ പ്രവര്‍ത്തനം. ഈ വിഭാഗം ഇതിനകം 22 കൊലപാതകങ്ങളും 73 കൊലപാതകശ്രമങ്ങളും നടത്തിയത് സംബന്ധിച്ച കേസുകളുണ്ടായിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി സ്വയം തുറന്നു കാട്ടുന്നന്ന സംഘടനകള്‍ക്കപ്പുറം 20 വിവിധ സംവിധാനങ്ങള്‍ ഇവര്‍ക്കുണ്ട്. വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പ്രകടമായി മതതീവ്രവാദ പ്രസ്ഥാനങ്ങളല്ല. മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയുടെ കീഴില്‍ല്‍ സ്കൂള്‍ ഓഫ് ഇസ്ളാമിക് സ്റഡീസ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ല്‍ സ്റഡീസ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടിടത്തും സൌജന്യമായാണ് കോഴ്സുകള്‍ നടത്തുന്നത്. തേജസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം വഴി പത്രപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ കോഴ്സ് നടത്തുന്നു. ഇവിടെയും വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഹോസ്റല്‍ല്‍ സൌകര്യവും നല്‍കുന്നു. അംഗവൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗുഡ്ഹോപ്പ് സ്കൂള്‍, വിവാഹപൂര്‍വ കൌസലിങ്ങിനും മദ്രസ അധ്യാപകര്‍ക്കും പള്ളി ഇമാമുകള്‍ക്കും മഹല്‍ ഭാരവാഹികള്‍ക്കും പരിശീലനങ്ങള്‍ നല്‍കാനും ആക്സസ് ഗൈഡന്‍സ് സെന്റര്‍ എന്നിവയുണ്ട്. റിഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ എന്നന്നപേരില്‍ ഡല്‍ഹിയിലെ ജാമിയാ നഗര്‍ കേന്ദ്രീകരിച്ച് ഒരു ചാരിറ്റബിള്‍ ട്രസ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ളിങ്ങള്‍ ഗ്രാമീണമേഖലയിലെ ദരിദ്രരും നഗരങ്ങളിലെ ചേരി നിവാസികളുമാണെന്ന് ഈ സംഘടന പ്രചരിപ്പിക്കുന്നു. അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യസൌകര്യവും ലഭ്യമല്ല, സാമ്പത്തികസ്ഥാപനങ്ങള്‍ വായ്പ നല്‍കില്ല, അവര്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍ മതിയായ കൂലി നല്‍കില്ലല്ല തുടങ്ങിയ അസത്യങ്ങളോ അര്‍ധസത്യങ്ങളോ ആണ് റിഹാബ് ഫൌണ്ടേഷന്റെ വെബ്സൈറ്റില്‍. ഗുജറാത്ത് കലാപത്തിനു ശേഷം ബറോഡയിലും അഹമ്മദാബാദിലും പുനരധിവാസത്തിനായി 40 ലക്ഷം രൂപ ചെലവഴിച്ചതായും സംഘടന അവകാശപ്പെടുന്നു. മുസ്ളിം റിലീഫ് നെറ്റ്വര്‍ക്ക് എന്ന പേരില്‍ വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. നാഷണല്‍ കോഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ എന്നന്നപേരില്‍ ഒരു മനുഷ്യാവകാശ സംഘടനയും ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിച്ച പലരെയും തെറ്റിദ്ധരിപ്പിച്ച് ഇവരുടെ വേദിയില്‍ അണിനിരത്തുന്നു. നാഷണല്‍ല്‍ ലോയേഴ്സ് നെറ്റ്വര്‍ക്ക് അഭിഭാഷകര്‍ക്കിടയിലും മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫൌണ്ടേഷന്‍, ഓഡിയോ വിഷ്വല്‍/ മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. 'സത്യ സരണി' ഇസ്ളാമിലേക്ക് കടന്നുവരുന്നവരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ രൂപീകരിക്കപ്പെട്ടതാണ്. ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും തങ്ങളുടെ ആശയങ്ങള്‍ എത്തിക്കണമെന്നന്ന താല്‍പ്പര്യത്തോടെയാണ് ജൂനിയര്‍ ഫ്രണ്ട്സ് എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പസ് ഫ്രണ്ടും സ്ത്രീകള്‍ക്കായി നാഷണല്‍ വുമ ഫ്രണ്ടും രൂപീകരിച്ചിട്ടുണ്ട്. സമുദായാംഗങ്ങള്‍ക്കിടയിലുണ്ടാകുന്നന്നതര്‍ക്കങ്ങള്‍ രമ്യമായി തീര്‍പ്പാക്കുന്നതിന് മുസ്ളിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ കീഴില്‍ ദാറുല്‍ല്‍ഖദാ സംവിധാനത്തില്‍ല്‍ കേരളത്തില്‍ ഇമാം കൌസില്‍ ഇമാമുമാരുടെ സംഘടന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെയാണ് തേജസ് ദിനപത്രം, ദ്വൈവാരിക, തേജസ് പബ്ളിക്കേഷന്‍സ് എന്നിവ. സമീപകാലത്ത് പുറത്തുവന്നന്ന വിവിധ ലഘുലേഖകളില്‍ കൂടിയാണ് ഈ വസ്തുതകള്‍ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ല്‍ തന്നെന്ന അക്സസ് ഗൈഡന്‍സ് സെന്റര്‍, ഇമാംമ്സ് കൌസില്‍, ഗ്രീന്‍വാലി അക്കാദമി, ഗുഡ്ഹോപ്പ് സ്കൂള്‍, സത്യസരണി, അറിവകം എന്നിവയെക്കുറിച്ച് പരാമര്‍ശമുണ്ട്. സുപ്രധാന പ്രവര്‍ത്തനമായാണ് ഫ്രീഡം പരേഡിനെ സംഘടന വിവക്ഷിക്കുന്നത്. എന്‍ഡിഎഫ് പ്രസിദ്ധീകരണത്തില്‍ ഫ്രീഡം പരേഡിനെക്കുറിച്ചു പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "ശത്രുവിന്റെ എല്ലാ ശക്തികളേയും ചോര്‍ത്തിക്കളയുകയും അവരെ ഭയപ്പെടുത്തി നിര്‍ത്തുകയും ചെയ്യേണ്ടത് ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ്. നമ്മുടെ അച്ചടക്കം അവരെ ഭയപ്പെടുത്തും. ചിട്ടയായ പ്രവര്‍ത്തനം, ലളിതമായ ജീവിതം നയിക്കുന്ന നേതൃത്വം, അനുസരണയുള്ള അനുയായികള്‍, സത്യസന്ധതയും കൃത്യനിഷ്ഠയും പുലര്‍ത്തുന്നന്നസ്വഭാവം എല്ലാം ശത്രുവിനെ ഭയപ്പെടുത്തുന്നു. ഇതിന്റെകൂടെ വന്‍ ജനാവലിയെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികളിലൂടെ മുസ്ളിങ്ങളെ പെട്ടെന്ന് കീഴ്പ്പെടുത്താനാകില്ലെന്ന ഒരു സന്ദേശം അവര്‍ക്ക് നല്‍കുന്നു. ഫ്രീഡം പരേഡ് ഇതുപോലെ തന്നെ ശത്രുവിനെതിരായുള്ള ഒരാക്രമണമാണ്. അതോടൊപ്പം മുസ്ളിങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന ശക്തിപ്രകടനവുമാണ്.'' അതായത് ഫ്രീഡം പരേഡ് ദേശാഭിമാന പ്രചോദിതമായി സ്വാതന്ത്യ്രദിനത്തില്‍ നടത്തുന്നന്ന നിര്‍ദോഷമായ ആഘോഷമല്ലെന്നര്‍ഥം. മറിച്ച് അവര്‍ 'ശത്രു'വായിക്കാണുന്നവര്‍ക്കെതിരായ മാനസിക ആക്രമണമാണത്. പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിച്ചുവരുന്ന ഇസ്ളാമും ജനാധിപത്യവും എന്ന ഒരു പുസ്തകത്തിലൂടെ ജനാധിപത്യവും ഇസ്ളാമും രണ്ട് വിരുദ്ധ ആദര്‍ശങ്ങളാണ് എന്ന് പ്രചരിപ്പിക്കുകയാണ്. 'ജനാധിപത്യമോ മതേതരത്വമോ എന്തുമാകട്ടെ ഇസ്ളാമല്ലാത്തതെല്ലാം 'ജാഹിലീയത്താ' ണ്. ജാഹിലീയത്തില്‍നിന്ന് പൂര്‍ണമായും അകന്നു നിന്നുകൊണ്ട് അതിനോട് നിസ്സഹകരിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.' എന്നാണ് സഅദ് അബ്ദുള്ള ഉറുദുവില്‍ എഴുതി സര്‍ഫറാസ് നവാസ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഈ പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നത്. 'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏറ്റവും കുഫിര്‍ ആണ് മതേതരത്വം' എന്നാണ് പ്രചരിപ്പിക്കുന്നത്. കുഫിര്‍ എന്നാല്‍ല്‍ സത്യനിഷേധം എന്നര്‍ഥം. മതത്തെ സമൂഹത്തിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടുമാത്രം കാണുന്നതാണ് മതേതരത്വത്തിനെതിരെ തിരിയാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്. മതത്തെ വ്യക്തിജീവിതത്തില്‍ തളച്ചിടാതെ രാഷ്ട്രീയ ഇടപെടല്‍ല്‍ ശക്തിയാക്കി മാറ്റണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. മതവും രാഷ്ട്രീയവും രണ്ടായി നില്‍ക്കണമെന്ന പരിഷ്കൃതസമൂഹത്തിന്റെ കാഴ്ചപ്പാടിനെ നിഷേധിക്കലാണിത്. 'ഇന്ത്യക്കകത്ത് ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നത് ഒരു ശക്തിക്കും തടയാനാകില്ല. കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെന്നമുസ്ളിം രാഷ്ട്രങ്ങളുടെ ഘടനയും തിരുത്തപ്പെടും. ഇന്ന് മുഴുവന്‍ ലോകവും അടക്കി വാണുകൊണ്ടിരിക്കുന്നന്നഒരു ശക്തിയും ഈ മുന്നേറ്റത്തില്‍ സുരക്ഷിതമായിരിക്കില്ല.' എന്നാണ് സഅദ് അബ്ദുള്ളയുടെ പുസ്തകത്തിലെ ഏഴാം അധ്യായത്തില്‍ല്‍ പ്രഖ്യാപിക്കുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ ആശയമാണ് മുഖ്യമായി എല്ലാ പ്രസിദ്ധീകരണങ്ങളിലുംകൂടി മുന്നോട്ടുവയ്ക്കുന്നത്. മതാധിഷ്ഠിത ലോകം സൃഷ്ടിക്കുക എന്നതില്‍ല്‍ കുറഞ്ഞ ഒരു ലക്ഷ്യവും അവര്‍ക്കില്ലെന്ന് ഇവ നമുക്ക് മനസ്സിലാക്കിത്തരുന്നു. 'സമാധാനം' എന്ന ലക്ഷ്യം മുഖ്യമായി കാണുന്ന ഒരു മതത്തിന്റെ പേരിലാണ് വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. പരസ്പരസഹകരണത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് ഖുര്‍-ആന്‍ പകര്‍ന്നു തരുന്നത്. മതപരമായ ശാഠ്യങ്ങള്‍ പുലര്‍ത്തുന്നന്ന ഇസ്ളാമിസ്റുകള്‍ തന്നെന്ന ജനാധിപത്യത്തിന്റെ സാധ്യതകളെ അംഗീകരിക്കുന്നതായും മനസ്സിലാക്കണം. ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ ജനാധിപത്യ ഭരണക്രമത്തിലേക്ക് മടങ്ങിപ്പോകുകയും സാമ്രാജ്യത്വത്തിനെതിരായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നു. സാമ്രാജ്യത്വ ഭീകരതയ്ക്കെതിരായ പൊതുവേദികള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.ന്ന ലോകസാഹചര്യത്തിലാണ് അതിനെ തകര്‍ക്കുംവിധം മത തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിനും മതേതരത്തിനുമെതിരെ പ്രവര്‍ത്തിച്ചുകൊണ്ട് സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ സാ
കോടിയേരി ബാലകൃഷ്ണന്‍.

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ -7

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ -7.

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്..
തിവ്രദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍
www.doolnews.com

ത­ല­ശ്ശേ­രി­യില്‍ കോ­ടി­യേ­രി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ വിഷ­യം താ­ങ്കള്‍ നി­ര­ന്ത­ര­മാ­യി ഉ­ന്ന­യി­ക്കാ­റുണ്ട്. കോ­ടി­യേരി- എന്‍ ഡി എ­ഫ് ബ­ന്ധ­ത്തെ­ക്കു­റിച്ച്24,000 വോ­ട്ടി­ന് നാ­യ­നാര്‍ ജ­യി­ച്ച മ­ണ്ഡ­ല­മാ­ണ് ത­ല­ശ്ശേരി. അ­വി­ടെ ഒ­രു 5000 വോ­ട്ടി­ന് ക­ഷ്ടി­ച്ച് ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു കോ­ടി­യേ­രി. ആ മ­ണ്ഡ­ല­ത്തില്‍ കോ­ടി­യേ­രി­യു­ടെ വര­വ് വലി­യ പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­ക്കി­യി­രുന്നു. രാജ്‌­മോ­ഹന്‍ ഉ­ണ്ണി­ത്താന്‍ ക്ലീന്‍ ഇ­മേ­ജു­മാ­യി താ­ര­മാ­യി­വന്നു. തി­ര­ഞ്ഞെ­ടു­പ്പില്‍ സി പി ഐ എ­മ്മി­ന് അനു­കൂ­ല­മായി കേ­ര­ള­ത്തി­ലെ 98 സീ­റ്റു­കള്‍ വി­ധി പ­റ­ഞ്ഞ­പ്പോള്‍ ക­ഷ്ടി­ച്ചാ­ണ് ത­ല­ശ്ശേ­രി ര­ക്ഷ­പ്പെ­ട്ട് പോ­യത്.ആ തി­ര­ഞ്ഞെ­ടു­പ്പ് കോ­ടി­യേ­രിക്ക് അ­ത്ര­യേ­റെ പ്ര­തിസ­ന്ധി നി­റ­ഞ്ഞ­തായി­രുന്നു. ആ തി­ര­ഞ്ഞെ­ടു­പ്പില്‍ എന്‍ ഡി എ­ഫ് കൈ­മെ­യ് മറ­ന്ന് കോ­ടി­യേ­രി­ക്ക് വേ­ണ്ടി പ്ര­വര്‍­ത്തി­ച്ചി­ട്ടുണ്ട്. അ­തി­ന് മെ­റ്റീ­രി­യ­ലാ­യു­ള്ള തെ­ളി­വുണ്ട്, വെറും വാ­ദ­ങ്ങളല്ല, ഇ­പ്പൊഴും സി പി ഐ എം മ­റുപ­ടി പ­റ­യാ­ത്ത ഒ­രു കാ­ര്യ­മുണ്ട്. തേജ­സ് പ­ത്ര­ത്തി­ലെ ഒ­രു ഫുള്‍ പേജ് പ­ര­സ്യം. തേജ­സ് ഇ­തുവ­രെ ഒ­രു രാ­ഷ്ട്രീ­യ നേ­താ­വി­ന് വേ­ണ്ടിയും പ­രസ്യം ചെ­യ്­തി­ട്ടില്ല. അ­ത് കൊ­ടി­യേ­രി­ക്ക് വേ­ണ്ടി­ മാ­ത്രമാ­യി­രു­ന്നു.അ­തി­ന് കോ­ടി­യേ­രി അ­വര്‍ക്ക് പ­രിഗ­ണ­ന നല്‍­കു­കയും ചെ­യ്തു. ഈ നാ­ല് വര്‍­ഷ­ക്കാ­ലം എന്‍ ഡി എ­ഫ് വില­സി ന­ടന്ന­ത് പോ­ലീ­സി­ന്റെ സ­ഹാ­യ­ത്തോ­ടെ­യാണ്. പ്ര­ത്യേ­കിച്ചും അ­ഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെ.കോ­ടി­യേ­രി­യു­ടെ വിഷ­യം പ­റ­യു­മ്പോള്‍, ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് സാ­ധാ­ര­ണ­യാ­യി യു ഡി എ­ഫി­നെ­യാ­ണ് പി­ന്തു­ണ­ക്കാ­റു­ള്ളത്. അ­തി­ന്റെ പ്ര­ത്യു­പ­കാ­ര­മാ­യണോ കൊ­ണ്ടോ­ട്ടി­യി­ലും മ­റ്റും പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ­യു­ള്ള കേ­സു­കള്‍ യു ഡി എ­ഫ് ഭ­ര­ണ കാല­ത്ത് പിന്‍­വ­ലി­ക്ക­പ്പെ­ട്ടത്.കൊ­ണ്ടോ­ട്ടി­യി­ലെ വിഷ­യം, അന്നും അ­ങ്ങിനെ­യൊ­രു സ­ഹായ­ത്തെ ന­മ്മള്‍ എ­തിര്‍­ത്തി­രു­ന്നു. അ­വിട­ത്തെ പ്രാ­ദേശി­ക നേ­താ­ക്കള്‍ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ക­യാ­യി­രുന്നു അന്നും ഇന്നും സംസ്ഥാ­ന സ­മി­തി­ക്ക­ക­ത്തു­ള്ള­യാ­ളാ­ണ­് ഞാന്‍. അ­ങ്ങി­നെ വ­ന്നി­ട്ടു­ണ്ടെ­ങ്കില്‍ അ­ത് പാ­ടി­ല്ലെ­ന്നു­ള്ള അ­ഭി­പ്രാ­യ­ക്കാ­ര­നാ­ണ് ഞാന്‍.ലീ­ഗി­നകത്ത് കെ എം ഷാ­ജിയും മു­നീറും മാ­ത്ര­മാ­ണ് എന്‍ ഡി എ­ഫി­നെ എ­തിര്‍­ക്കു­ന്ന­തെ­ന്ന് വി­ല­യി­രു­ത്ത­പ്പെ­ടു­ന്നുണ്ട്. ക­ഴി­ഞ്ഞ ലോ­ക്‌സ­ഭാ തി­ര­ഞ്ഞെ­ടു­പ്പ് ഫ­ലം പ്ര­ഖ്യാ­പി­ച്ച ശേ­ഷം ന­ട­ന്ന ആഹ്ലാ­ദ പ്ര­ക­ട­ന­ത്തില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍ സ­ജീ­വ­മാ­യി­രുന്നു.മു­സ്‌ലിം ലീ­ഗി­ന്റെ പി­ന്തു­ണ­യി­ല്ലെ­ങ്കില്‍ ഞ­ങ്ങള്‍­ക്ക് പി­ടി­ച്ച് നില്‍­ക്കാന്‍ ക­ഴി­യില്ല. പാര്‍­ട്ടി­യു­ടെ അ­ടി­സ്ഥാ­ന­പ­രമാ­യ ന­യം തീ­വ്ര­വാ­ദ­ത്തി­നെ­തി­രാണ്. എന്‍ ഡി എ­ഫി­നെ­തി­രാണ്. പാ­ണ­ക്കാ­ട് കു­ടുംബം ഈ നി­ല­പാ­ടില്‍ ഉറ­ച്ച് നില്‍­ക്കു­ന്ന­വ­രാണ്. യൂ­ത്ത് ലീ­ഗ് ട്ര­ഷ­റ­റാ­യി വ­രു­മ്പോള്‍ ത­ന്നെ ഞാന്‍ എന്‍ ഡി എ­ഫി­നെ എ­തിര്‍­ക്കു­ന്നുണ്ട്. പാര്‍­ട്ടി­യു­ടെ പി­ന്തു­ണ­യി­ല്ലെ­ങ്കില്‍ എ­നി­ക്ക് പി­ടി­ച്ച് നില്‍­ക്കാന്‍ ക­ഴി­യില്ലാ­യി­രു­ന്നു.ഞാന്‍ വ്യ­ക്തി­പ­ര­മാ­യാ­ണ് നി­ല­പാ­ടെ­ടു­ക്കു­ന്ന­തെ­ങ്കില്‍ എ­ന്നെ എ­പ്പോ­ഴേ പു­റ­ത്താ­ക്കു­മാ­യി­രുന്നു. ഞാന്‍ പി­ന്നീ­ട് യൂ­ത്ത് ലീഗ് സെ­ക്ര­ട്ട­റി­യായി. അ­തി ശ­ക്തമായ പോ­രാ­ട്ടം ന­ടത്തി. ഇ­പ്പോള്‍ പ്ര­സി­ഡന്റ­ായി. മു­സ്‌ലിം ലീ­ഗില്‍ ജ­നാ­ധി­പ­ത്യ­മു­ണ്ടെ­ന്നൊ­ക്കെ പ­റ­യു­മ്പോഴും ഏ­ക­ധ്രു­വമാ­യ നേ­തൃ­ത്വ­മു­ണ്ട്. പാ­ണ­ക്കാ­ട് ത­ങ്ങ­ളെ­ന്ന നേ­തൃ­ത്വം. ആ നേ­തൃത്വം എ­നി­ക്ക് എല്ലാ വി­ധ പി­ന്തു­ണയും നല്‍­കി­യി­ട്ടുണ്ട്. ചി­ല വ്യ­ക്തി­കള്‍ എല്ലാ പാര്‍­ട്ടി­യി­ലു­മു­ണ്ടെ­ന്ന് ഞാന്‍ പ­റഞ്ഞ­ത് അ­താ­ണ്. കെ ടി ജ­ലീലി­നൊ­പ്പം സം­ഭ­വിച്ച­ത് പോ­ലെ പാര്‍­ട്ടി­യെ വ്യ­ക്തി­പ­രമാ­യ താല്‍­പ­ര്യ­ത്തി­ന് വേ­ണ്ടി­യാണ് ടാര്‍­ജെ­റ്റ് ചെ­യ്­ത­തെ­ങ്കില്‍ സം­ഘ­ടന­ക്ക് പു­റ­ത്തേ­ക്ക് പോ­കേ­ണ്ടി വ­രി­ക­യാ­യി­രുന്നു. ഒ­ഴു­ക്കി­നെ­തി­രാ­യാ­ണ് പോ­രാ­ടേണ്ടി വ­ന്ന­ത്. 15 വര്‍ഷ­ത്തെ പോ­രാ­ട്ട­മാ­യി­രു­ന്നു അത്. ഇ­പ്പോള്‍ ശാ­ന്ത­മാ­ണ്. ചെറി­യ പ്ര­ശ്‌­ന­ങ്ങള്‍ മാ­ത്ര­മേ­യു­ള്ളൂ.തി­ര­ഞ്ഞെ­ടു­പ്പില്‍ എ­സ് ഡി പി ഐ മു­സ്‌ലിം ലീ­ഗി­നെ ഉ­പ­യോ­ഗി­ക്കു­ക­യാ­യി­രുന്നു. മു­സലിം ലീ­ഗ് അവരെ ഉ­പ­യോ­ഗി­ച്ചി­ട്ടില്ല. അതു­കൊ­ണ്ടാ­ണ് ജ­യി­ച്ചു വ­ന്ന­പ്പോള്‍ ലീ­ഗി­ന്റെ കൊ­ടി­യേ­ക്കാള്‍ ഉ­യ­ര­ത്തില്‍ എ­സ് ഡി പി ഐ­യു­ടെ കൊ­ടി കെ­ട്ടി­യത്. അ­ത് അ­വ­രു­ടെ ബു­ദ്ധി­യാ­ണ്. അ­വ­രു­ടെ ബു­ദ്ധി തി­രി­ച്ച­റി­യ­പ്പെ­ടാ­തെ പോ­യി. അ­ന്ന് പ്രതി­രോ­ധി­ക്കാന്‍ ക­ഴി­യാ­തെ പാര്‍ട്ടി അ­ങ്ക­ലാ­പ്പി­ലാ­യി­പ്പോ­യ സ­മ­യ­മാ­യി­രുന്നു.താങ്കളെയും എം കെ മു­നീ­റി­നേ­യും പോ­പ്പു­ലര്‍­ഫ്ര­ണ്ട് ശ­ക്ത­മാ­യി എ­തിര്‍­ക്കു­മ്പോള്‍ ക­ഴി­ഞ്ഞ പാര്‍­ല­മെന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ ഇ ടി മു­ഹമ്മ­ദ് ബ­ഷീ­റിനും എം ഐ ഷാ­ന­വാ­സി­നും­വേ­ണ്ടി അ­വര്‍ ശ­ക്ത­മാ­യി രംഗ­ത്തു വ­ന്നി­രുന്നു. അ­ങ്ങി­നെ ശ­ക്ത­മാ­യി അവ­രെ അ­നു­കൂ­ലി­ക്കു­വാ­ന്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ പ്രേ­രി­പ്പി­ക്കുന്ന­ത് എ­ന്താ­യി­രിക്കും?അ­തെ­നി­ക്ക­റി­യില്ല. അ­വ­രെ പോ­പ്പു­ലര്‍ ഫ്ര­ണ്ട് അ­നു­കൂ­ലി­ക്കു­ന്നതും എ­ന്നെ എ­തിര്‍­ക്കു­ന്ന­തും.

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ ..6

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ -6.

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്.
തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

കേ­ര­ള­ത്തില്‍ വലി­യ ഭീ­ഷ­ണി­യായി ആര്‍ എ­സ് എ­സ് വ­ള­രു­മെ­ന്ന് എല്ലാ­വരും ഭ­യ­പ്പെ­ട്ടി­രുന്നു. എ­ന്നാല്‍ ആര്‍ എ­സ് എ­സി­നെ ത­ള്ളി­ക്ക­ള­യാന്‍ കേ­ര­ള­ത്തി­ന് ക­ഴിഞ്ഞു. എ­ന്ത് കൊ­ണ്ട് എന്‍ ഡി എ­ഫി­നെ­തി­രെ ഇത്ത­ര­മൊ­രു നീ­ക്ക­മില്ലാ­തെ പോയി.കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കളും ഇ­വിട­ത്തെ ബ്യൂ­റോ­ക്ര­സിയും സ­ത്യസ­ന്ധ­ത പാ­ലി­ച്ചാല്‍ ഒ­രു മ­ണി­ക്കൂര്‍ മ­തി ഇവ­രെ ത­കര്‍­ക്കാന്‍. കാര­ണം മൈ­ക്ക്രോ മൈ­നോ­റി­ട്ടി­യാ­ണ് ഈ സംഘം. അ­ത്ര നി­സാ­ര­മാ­ണ് ആ അര്‍­ഥ­ത്തില്‍ അ­വ­രു­ടെ ആ­ളുകള്‍. ഒ­രാ­ളെ കൊല്ലാനും വെ­ട്ടാനും എ­ന്തി­നാ­ണ് ഒരു ഓര്‍­ഗ­നൈ­സേഷന്‍. വാ­ട­ക­ക്കൊ­ല­യാ­ളി­കള്‍ അ­ത് ചെ­യ്യു­ന്നു­ണ്ട­ല്ലോ. എ­ത്ര പേ­രെ അ­വര്‍ കൊ­ന്നി­ട്ടു­ണ്ട്.ഇ­പ്പോ­ഴുണ്ടാ­യ അ­ധ്യാ­പകന്റെ കൈ­വെ­ട്ടല്‍ സം­ഭവം. ആര്‍ എ­സ് എ­സി­ന്റെ പേ­ര് പറ­ഞ്ഞ് വ­ളര്‍­ന്ന എന്‍ ഡി എ­ഫി­ന് ആര്‍ എ­സ് എ­സ് ഇല്ലാ­താ­യ­തോ­ടെ പുതി­യ എ­തി­രാ­ളിക­ളെ വേ­ണ­മെ­ന്ന അ­വ­സ്ഥ വ­ന്നി­ട്ടു­ണ്ട്. പുതി­യ ശ­ത്രുക്ക­ളെ അ­വര്‍ ഉ­ണ്ടാ­ക്കു­ന്നു. പു­തിയ സം­ഭ­വ വി­കാ­സങ്ങ­ളെ അ­ങ്ങി­നെ കാ­ണാന്‍ ക­ഴിയുമോ?പ്ര­വാ­ച­കന്‍ എന്ന­ത് ലോ­ക­മു­സ്‌ലിം­ക­ളു­ടെ സെന്റി­മന്‍­സു­ക­ളി­ലൊ­ന്നാ­ണ്. അത്ത­രം സെന്റി­മെന്‍­സി­ലാണ് ഈ വിവ­ര­ദോ­ഷിയാ­യ അ­ധ്യാ­പന്‍ കൈ­വെ­ച്ചി­രി­ക്കു­ന്നത്. അ­തൊ­രാളു­ടെ വി­വ­ര­ക്കേ­ട് മാ­ത്ര­മാണ്. പ്ര­വാ­ച­കന്‍ ജീ­വി­ച്ചി­രു­ന്നെ­ങ്കില്‍ അ­ദ്ദേ­ഹ­ത്തി­ന് മാപ്പു­കൊ­ടു­ക്കു­മാ­യി­രു­ന്നു. സല്‍­മാന്‍ റു­ഷ്ദി, തസ്ലീ­മ ന­സ്രീന്‍ എ­ന്നി­വര്‍ ഇ­സ്‌ലാ­മി­നെ­തി­രെ പ­റ­ഞ്ഞ­പ്പോള്‍ ആരും പ്രതി­രോ­ധം ഉ­ണ്ടാ­ക്കി­യില്ല, പ­ക്ഷെ കേ­ര­ള­ത്തില്‍ പ്ര­തി­ക­രി­ക്കാന്‍ ആ­ളു­ണ്ട്; ഈ രീ­തി­യില്‍ മു­സ്‌ലിം സെന്റി­മന്‍­സി­നെ ഉ­പ­യോ­ഗി­ക്കാ­നാ­യി­രു­ന്നു അ­വ­രു­ടെ ശ്രമം. എല്ലാ ബ്ലാ­ക്ക് ജീ­നി­യസും ഒ­രു ദിവ­സം പൊ­ട്ടി­പ്പോ­കും. അ­ത് വേ­ണ­മെ­ങ്കില്‍ ദൈ­വ­ത്തി­ന്റെ അ­റി­യാ­ത്ത ഒ­രു ക­രം എ­ന്ന് വേ­ണ­മെ­ങ്കില്‍ പ­റ­യാം.ഇ­സ്‌­ലാ­മിന്റെ 1400 വര്‍ഷ­ത്തെ ച­രിത്രം വെല്ലു­വി­ളി­യില്ലാ­ത്ത­തൊ­ന്നു­മല്ല. ലോ­ക­ത്തെ ആ­ത്മാര്‍­ഥ­ത­യു­ള്ള മു­സ്‌ലിം­ക­ളെല്ലാം ആ വെല്ലു­വി­ളിക­ളെ ആ­ശ­യ­പ­ര­മാ­യാ­ണ് നേ­രി­ട്ടത്. കൃ­സ്­ത്യ­നി­റ്റി ഒ­രു സം­ഘടി­ത മ­ത­സ­മൂ­ഹ­മാണ്. ഹി­ന്ദു സ­മൂ­ഹ­മാ­ണ് അ­സം­ഘ­ടി­തമാ­യ മ­തം. മു­സ്‌ലിം, കൃ­സ്­ത്യന്‍ വി­ഭാ­ഗ­ങ്ങള്‍­ക്ക് എ­ന്ത് അ­ന്ത­ഛി­ദ്ര­ങ്ങ­ളു­ണ്ടെ­ങ്കിലും മ­തം എ­ന്ന നി­ല­യില്‍ ഒ­രു കൂ­ട്ടാ­യ്­മ­യു­ണ്ട്.കൈ­വെ­ട്ട് സം­ഭ­വ­ത്തോ­ടെ­യുണ്ടാ­യ ഭീ­ക­രമാ­യ അ­വ­സ്ഥ­ക്ക് ആ­രാ­ണ് ഉ­ത്ത­ര­വാദി. ലോക­ത്തെ ഏ­റ്റവും വലി­യ പ്ര­വാ­ച­ക നി­ന്ദ ന­ട­ത്തിയ­ത് ആ കൈ­വെ­ട്ടി­യ­വ­നാ­ണ്ക്രി­സ­ത്യന്‍ സ­മു­ദാ­യം വളരെ ബു­ദ്ധി­പ­ര­മാ­യി കാ­ര്യ­ങ്ങള്‍ ചെ­യ്യു­ന്ന­തില്‍ മി­ടു­ക്കു­ള്ള വി­ഭാ­ഗ­മാണ്. അ­വര്‍ ആ­ളെ കൈ­വെ­ട്ടാനും പി­ടി­ക്കാനും പോ­കില്ല, കൈ­വെ­ട്ടി­യു­ണ്ടാ­ക്കു­ന്ന­തി­ന്റെ പ­തി­നാ­യി­രം ഇര­ട്ടി പിന്തു­ണ അ­വര്‍ മ­റ്റ് മാര്‍­ഗ­ങ്ങ­ളി­ലൂ­ടെ­യു­ണ്ടാ­കും. എ കെ ആന്റ­ണി­യു­ടെ വിവാ­ദ പ്ര­സ്­താ­വ­ന പരി­ശോ­ധി­ച്ചാല്‍ ഇ­ക്കാര്യം മ­ന­സ്സിലാകും. ക്രി­സ്­ത്യന്‍ സ­മു­ദാ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ വി­വാ­ദ­മാ­ണ് അ­ന്നു­ണ്ടാ­യ­ത്. പു­ഷ്­പ­ഗി­രി കോ­ള­ജു­മായി ബ­ന്ധ­പ്പെ­ട്ട വി­വാ­ദ­മാ­യി­രു­ന്നു അത്. ക്രി­സ്­ത്യന്‍ ക­മ്മ്യൂ­ണി­റ്റി­യെ മ­ന­സില്‍ വെച്ച്‌­കൊ­ണ്ടാ­യി­രു­ന്നു അ­ത് ഞാന്‍ പ­റ­ഞ്ഞ­തെ­ന്ന് ആന്റ­ണി ത­ന്നെ പ­ല­പ്പോഴും പ­റ­യാന്‍ ശ്ര­മി­ച്ചി­രു­ന്നു. എ­ന്നാല്‍ ഇ­തില്‍ പ്ര­ശ്‌­ന­ങ്ങള്‍ മു­ഴു­വന്‍ ഉ­ണ്ടാ­ക്കിയ­ത് മു­സ്‌ലിം ക­മ്മ്യൂ­ണി­റ്റി­യാ­യി­രു­ന്നു.കേ­ര­ള­ത്തില്‍ ഒ­രു കാ­ലത്തും ന­ട­ക്കാന്‍ ഒ­രു ശ­ത­മാ­ന­ത്തോ­ളം സാ­ധ്യ­ത­യില്ലാ­ത്ത കാ­ര്യ­മാ­ണ് മഫ്­ത വി­വാ­ദ­ത്തലും മറ്റും ഉ­ണ്ടാ­യത്. ഇ­ത് ക്രി­സ്­ത്യന്‍ ക­മ്മ്യൂ­ണി­റ്റി ഒ­രു­മി­ച്ചെ­ടു­ക്കു­ന്ന തീ­രു­മാ­ന­മാ­ണെ­ന്ന് ഞാന്‍ ക­രു­തു­ന്നില്ല. എല്ലാ മ­ത­ത്തി­ലും ചില ഞര­മ്പ് രോ­ഗി­ക­ളുണ്ട്. അ­ത്ത­ര­ത്തില്‍ അ­തി­ന­ക­ത്തു­ള്ള ചി­ല ഞ­രമ്പ രോ­ഗി­ക­ളു­ടെ മാത്രം പ്ര­ശ്‌­ന­മാ­ണത്. മ­ത­ത്തി­ന്റെ ചി­ഹ്നങ്ങള്‍, ഏ­റ്റവും മ­ത­പ­ര­മാ­യി പൗ­രോ­ഹി­ത്യ വേ­ഷം കാര്‍­ക്ക­ഷ്യ­ത്തോ­ടെ ധ­രി­ക്കു­ന്ന മ­ത­മാ­ണ് ക്രി­സ്­ത്യന്‍ ക­മ്യൂ­ണി­റ്റി.മഫ്­ത വി­വാ­ദം അ­ത്ത­ര­ത്തില്‍ ചി­ല ഞര­മ്പ് രോ­ഗി­ക­ളു­ണ്ടാ­ക്കി­യ­താണ്. കേ­ര­ള­ത്തില്‍ ആ­രും അ­തി­നെ പി­ന്തു­ണ­ക്കു­മെ­ന്ന് തോ­ന്നു­ന്നില്ല. പ­ത്ര­ങ്ങളോ ക്രി­സ്­ത്യന്‍ രാ­ഷ്ട്രീ­യക്കാരോ അ­തിനെ പി­ന്തു­ണ­ക്കു­ന്നില്ല. അ­വ­രു­ടെ പി­ന്തു­ണ­കൂ­ടി നേ­ടി­യെ­ടുത്ത് ഈ തീ­വ്ര ചിന്ത­യെ എ­തിര്‍­ക്കു­ന്ന­തി­ന് പക­രം ഇത്ത­രം ചോ­ര­ക്ക­ളി­യി­ലേ­ക്ക് പോ­കു­ന്ന­തില്‍ എ­ന്ത് അര്‍­ഥ­മാ­ണു­ള്ളത്. കൈ­വെ­ട്ട് സം­ഭ­വ­ത്തോ­ടെ­യുണ്ടാ­യ ഭീ­ക­രമാ­യ അ­വ­സ്ഥ­ക്ക് ആ­രാ­ണ് ഉ­ത്ത­ര­വാദി. ലോക­ത്തെ ഏ­റ്റവും വലി­യ പ്ര­വാ­ച­ക നി­ന്ദ ന­ട­ത്തിയ­ത് ആ കൈ­വെ­ട്ടി­യ­വ­നാ­ണ്. പ്ര­വാ­ച­കന്‍ എ­ന്ന് കേള്‍­ക്കു­മ്പോള്‍ ആ­ളു­ക­ളു­ടെ മ­ന­സി­ലു­ണ്ടാ­വേണ്ട­ത് വള­രെ ത­ര­ളി­തമാ­യ ഒ­രു വി­കാ­ര­മാണ്.സ്‌­നേ­ഹ­ത്തി­ന്റെയും വി­ട്ടു വീ­ഴ്­ച­യു­ടെയും സൗ­ന്ദ­ര്യ­വു­മാ­ണു­ണ്ടാ­കേ­ണ്ടത്. ലോ­ക­ത്തോ­ടൊ­ക്കെ ചി­രി­ക്കു­ന്ന മ­നു­ഷ്യ­ന്റെ രൂ­പ­മാ­ണു­ണ്ടാ­വേ­ണ്ടത്. ഇ­പ്പോള്‍ മു­ഹമ്മ­ദ് എ­ന്ന് പ­റ­യു­മ്പോള്‍ ആ­ളു­കള്‍­ക്ക് ഭീ­തി­യാ­ണ്. ചു­ണ്ടിലും നാ­വിലും ചോ­ര­പുര­ണ്ട് കൈ­യി­യില്‍ വാ­ളെ­ടു­ത്ത് ഉ­റ­ഞ്ഞു­തു­ള്ളു­ന്ന ഭീ­കര­ന്റെ ചി­ത്രമാണോ ഇ­വര്‍ ആ­ളു­കള്‍­ക്ക് മു­ന്നി­ല്‍ എ­ക്‌­സ്­പ്ര­സ് ചെ­യ്യാന്‍ ശ്ര­മി­ക്കേ­ണ്ടത്. മ­ത­ത്തി­നെ ഇ­ത്ര­മാത്രം അ­വ­ഹേ­ളി­ച്ച സംഭ­വം ലോ­ക­ത്തി­ന് ത­ന്നെ അ­പൂര്‍­വ്വ­മാ­യി­രി­ക്കും.പ­ല­പ്പോഴും മ­ത­ത്തി­ന്റെ പ്ര­തിഛാ­യ ഇ­ത്ത­ര­ക്കാര്‍­ക്ക് ഒ­രു പ്ര­ശ്‌­ന­വു­മല്ലാ­താ­കു­ന്നുണ്ട്. മ­ത­ത്തി­ന്റെ അ­ന്ത­സ്സ­ത്ത ഉള്‍­ക്കൊ­ള്ളു­ന്ന­തി­ന് പക­രം മത­ത്തെ വൈ­കാ­രി­ക­മാ­യ ഒ­രു ഭ്രാ­ന്താ­യി അ­വ­ത­രി­പ്പി­ക്കു­ന്ന അ­വ­സ്ഥ. മ­തം സ്‌­നേ­ഹ­ത്തി­ന്റെ­താ­ണെ­ന്ന് പ­റ­യു­മ്പോള്‍ ഇ­വര്‍ക്ക് എ­ങ്ങി­നെ ഇ­ങ്ങി­നെ ചെ­യ്യാന്‍ ക­ഴി­യുന്നു?അ­ത് മ­തം ഇല്ലാത്ത­ത് കൊ­ണ്ടാണ്. കാര­ണം ഞാ­നെ­പ്പോഴും പ­റ­യാ­റുണ്ട്. വ­യ­നാ­ട്ടില്‍ കര്‍­ക്കി­ട­ക­ത്തിലും മ­ക­ര­ത്തിലും സു­ബ്­ഹി നി­സ്­ക­രി­ക്കാന്‍ പോ­കു­ന്ന മ­നു­ഷ്യ­ന് മ­ത­മില്ലെ, അ­വന്‍ ഒ­രാ­ളെ കൊല്ലാന്‍ പോകു­മോ, പ്ര­വാ­ചക­നെ അ­വ­ഹേ­ളി­ച്ചു­വെ­ന്ന് കേ­ട്ടാല്‍ വാ­ളെ­ടു­ത്ത് പോകു­മോ. അ­യാള്‍ ദൈ­വ­ത്തോ­ട് പ്രാര്‍­ഥി­ക്കു­കയ­ല്ലെ ചെ­യ്യു­ക. അ­ങ്ങി­നെ­യു­ള്ള­വര­ല്ലേ യ­ഥാര്‍­ഥ­ മ­ത­മു­ള്ള­വര്‍. മ­തം എന്ന­ത് തൊ­ലി­യു­ടെ പു­റ­ത്തു­ണ്ടാ­വേ­ണ്ട­തല്ല­ല്ലോ. ക­ള്ള് ഷാ­പ്പില്‍ പോ­കു­ന്ന ഹാ­ജി­യാ­രു­ടെ മ­ക­നോ­ട് മു­സ്‌ലി­യാര്‍ ഉ­പ­ദേ­ശം നല്‍­കി­യ ക­ഥ­യു­ണ്ട്. അ­പ്പോള്‍ അ­യാള്‍ മ­റുപ­ടി പ­റ­യുന്നത് ക­ള്ള്­ഷാ­പ്പില്‍ ഇ­സ്‌ലാ­മി­നെ­ക്കു­റി­ച്ച് പ­റ­ഞ്ഞ­പ്പോള്‍ നോ­ക്കാന്‍ ഞാ­ന­ല്ലേ­യു­ള്ളൂ­വെ­ന്നാണ്. ഇ­ത് മ­തമല്ല, മ­ത­ത്തി­ന്റെ ഒ­രു അം­ശം പോ­ലു­മില്ല.ര­ണ്ട് ബാധ്യ­ത കേ­ര­ള­ത്തി­ലെ മു­സ്‌­ലി­ംകള്‍­ക്കുണ്ട്. ഒ­ന്ന് തീ­വ്ര­വാദ­ത്തെ എ­തിര്‍­ക്കു­ക­യെ­ന്ന വി­ശ്വാ­സ­പ­രമാ­യ ബാ­ധ്യ­തയും രാഷ്ട്രം എ­ന്ന നില­ക്ക് രാ­ഷ്ട്രീ­യ­പ­രമാ­യ ബാ­ധ്യ­ത­യു­ംഒ­രു മ­നു­ഷ്യ­ന്റെ പ്രാ­ഥമി­ക ക­ട­മ­യാ­ണ് പ്ര­ബോ­ധ­ന­മെ­ന്നത്. എ­ങ്ങി­നെ­യാണ് ന­മ്മള്‍ പൊ­തു സ­മൂ­ഹ­ത്തോ­ട് പ്ര­ബോധ­നം ന­ട­ത്തു­ക. പി­ന്നെ ചി­ലര്‍ പ­റ­യുന്ന­ത് കൈ­വെ­ട്ടി­യി­തി­ലൂടെ ഇ­സ്‌ലാമി­ക വി­ധി­ ന­ട­പ്പാ­ക്കു­ക­യാ­ണ് ചെ­യ്­ത­തെ­ന്നാണ്. ഒ­രു കൃ­ത്യമാ­യ ഫ്രെ­യി­മി­ന­ക­ത്താ­ണ് മു­സ്‌ലിം ജീ­വി­ക്കു­ന്ന­ത്. ഇ­സ്‌ലാം പ­റ­യു­ക­യാ­ണെ­ങ്കില്‍ എല്ലാം പ­റ­യണം. ഇ­സ്‌­ലാം ല­ക്ഷ­ക്ക­ണ­ക്കിന് പ്ര­വാ­ച­കന്‍­മാ­രെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്നുണ്ട്. അ­തില്‍ മൂ­ന്ന് പേര്‍ മാ­ത്ര­മാ­ണ് സായു­ധ ജി­ഹാ­ദ് ന­ട­ത്തി­യ­ത്. മൂ­ന്ന് പേ­രും രാ­ഷ്ട്ര ത­ല­വന്‍­മാ­രാ­യി­രു­ന്നു. ഒ­രു ഗ്രൂ­പ്പിന്‌ ഇ­സ് ലാമി­ക വി­ധി ന­ട­പ്പി­ലാ­ക്കാന്‍ ക­ഴി­യില്ല. ലോക­ത്ത് അ­ങ്ങി­നെ ന­ട­ന്നി­ട്ടില്ല.ഇ­സ്‌ലാമി­ക രാഷ്ട്രം പ്ര­ഖ്യാ­പി­ക്ക­ു­കയും ജസി­യ പ്ര­ഖ്യാ­പി­ക്ക­പ്പെട്ട മൈ­നോ­രി­റ്റി വി­ഭാ­ഗം ഉ­ണ്ടാ­വു­കയും ചെയ്‌താ­ലേ ഇ­സ്‌ലാമിക വി­ധി ന­ട­പ്പി­ലാ­ക്കാന്‍ പ­റ്റു­ക­യുള്ളൂ. പി­ന്നെ എ­ന്ത് അ­ധി­കാ­ര­മാ­ണു­ള്ളത്. ഖലീ­ഫ എ­ന്ന കാ­ഴ്­ച­പ്പാ­ട് നി­ല­വില്‍ വ­രാ­ത്തി­ട­ത്തോ­ളം മു­സ്‌ലിംകള്‍­ക്ക് എ­ങ്ങി­നെ­യാ­ണ് വി­ധി ന­ട­പ്പാ­ക്കാന്‍ ക­ഴി­യു­ക. മ­ക്ക­യില്‍ പ്ര­വാ­ച­കന്‍ ഒ­രി­ക്കലും യു­ദ്ധം ന­ട­ത്തി­യി­ട്ടില്ല. മ­ദീ­ന­യി­ലെ അ­വി­ശ്വാ­സി­ക­ളോ­ട് ഒ­രു ക­രാ­റു­ണ്ടാ­ക്കി, രാ­ഷ്ട്ര­മു­ണ്ടാ­ക്കി, അ­വി­ടെ ഒ­രു ഭ­ര­ണ­ഘ­ട­ന­യു­ണ്ടാക്കി, ഒ­രു രാഷ്ട്രം എ­ന്ന നില­ക്ക് മദീ­ന രൂ­പ­പ്പെ­ട്ട ശേ­ഷ­മാ­ണ് യു­ദ്ധ­മു­ണ്ടാ­യത്. അ­തി­ന് ശേ­ഷ­മാ­ണ് ശ­രീഅ­ത്ത് വി­ധി­കള്‍ ന­ട­പ്പി­ലാ­ക്കി­യത്. പ്ര­വാ­ച­കന്‍ ഇ­രു­ട്ടി­ന്റെ മ­റ­വില്‍ ഇ­സ്‌ലാമി­ക വി­ധി ന­ട­പ്പാ­ക്കി­യി­ട്ടില്ല. ഇ­വര്‍ക്ക് ഈ തോ­ന്നി­വാ­സം കാ­ണി­ക്കാന്‍ എ­ന്തിന്റെ പിന്‍­ബ­ലാ­ണു­ള്ളത്.ര­ണ്ട് ബാധ്യ­ത കേ­ര­ള­ത്തി­ലെ മു­സ്‌­ലി­ംകള്‍­ക്കുണ്ട്. ഒ­ന്ന് തീ­വ്ര­വാദ­ത്തെ എ­തിര്‍­ക്കു­ക­യെ­ന്ന വി­ശ്വാ­സ­പ­രമാ­യ ബാ­ധ്യ­ത, ര­ണ്ട് രാഷ്ട്രം എ­ന്ന നില­ക്ക് രാ­ഷ്ട്രീ­യ­പ­രമാ­യ ബാ­ധ്യ­ത­യു­മു­ണ്ട്. എ­ന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഞാന്‍ പ്ര­ഥ­മ­മാ­യി പ­രി­ഗ­ണി­ക്കുന്ന­ത് അ­താണ്. ആര്‍ എ­സ് എ­സി­നെ ഷാ­ജിയും യൂ­ത്ത് ലീഗും എ­തിര്‍­ക്കു­ന്നി­ല്ലെ­ന്ന് പ­റ­യു­ന്നണ്ട്. ആര്‍ എ­സ് എ­സി­നെ ആ­രാ­ണ് തോല്‍­പി­ച്ച­ത്. അ­ത് ഇ­വിട­ത്തെ ഹി­ന്ദു സ­മൂ­ഹ­മാ­ണ്.വൈ­ക്കം മു­ഹമ്മ­ദ് ബ­ഷീ­റി­ന്റെ പു­സ്­ത­ക­ത്തി­ലെ പ­രാ­മര്‍­ശ­ങ്ങ­ളില്ലെ. എ­ന്തി­നാ സ്വര്‍­ണ­ക്കു­രിശ്, മ­ര­ക്കു­രി­ശ് പോ­രെ എ­ന്ന് ബ­ഷീര്‍ ചോ­ദി­ച്ചി­ട്ടില്ലെ. അ­തിനെ­യൊ­ക്കെ കേ­രളീ­യ സ­മൂ­ഹം വള­രെ സൗ­ഹാര്‍­ദ­ത്തോ­ടെ­യാ­ണ് സ­മീ­പി­ച്ച­ത്. ഹി­ന്ദു മ­ത­വി­ഭാ­ഗം കാ­ണി­ക്കു­ന്ന മ­ര്യാ­ദ­യോ­ട് മു­സ്‌ലിം സ­മു­ദാ­യം തി­രി­ച്ചു­കാ­ണി­ക്കേ­ണ്ട മ­ര്യാ­ദ­യാ­ണത്. ആര്‍ എ­സ് എ­സി­നെ ഞാന്‍ എ­തിര്‍­ക്കേ­ണ്ടിട­ത്ത് എ­തിര്‍­ക്കും. ഇവ­രെ ബോ­ധി­പ്പി­ക്കാ­ന്‍ വേ­ണ്ടി എ­തിര്‍­ക്കേ­ണ്ട­തില്ല.ഐ ബി­യു­ടെ ചാ­രന്‍ എ­ന്ന് പ­റ­യു­ന്നു. ഞാന്‍ ഐ ബി­യു­ടെ ചാ­ര­നാ­ണെ­ന്ന് പ­റ­ഞ്ഞ് എ­നി­ക്ക് കു­റെ ഇ മെ­യില്‍ കി­ട്ടി­യി­ട്ടു­ണ്ട്. ഞാ­നെ­ന്തി­നാണ് ഐ ബി­യു­ടെ ചാ­ര­നാ­കു­ന്നത്. ഐ ബി­യില്‍ പ­ണി­കി­ട്ടി­യാല്‍ ഞാന്‍ ജോ­ലി ചെ­യ്യും. ഐ ബി പാ­ക്കി­സ്ഥാ­ന്റെ സം­ഘ­ട­ന­യൊ­ന്നു­മല്ലല്ലോ

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌. 5


തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ . 5

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്
തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു..അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

മ­റ്റൊ­രു കാര്യം ലീ­ഗു­യര്‍ത്തി­യ വിക­സ­ന സ­ങ്കല്‍­പ­മാണ്. ആ വിക­സ­ന രീ­തി ഒ­രു ഘ­ട്ട­ത്തില്‍ മു­സ്‌ലിം മന­സ് ത­ള്ളി­ക്ക­ള­യുന്ന­ു­ണ്ട­ല്ലോ. കു­ഞ്ഞാ­ലി­ക്കുട്ടി­ക്കു പോ­ലും പരിസ്ഥിതിയെ പ­രി­ഗ­ണി­ച്ചേ ഇ­നി വി­ക­സ­ന­മു­ണ്ടാ­കൂ­വെന്ന­് പ­റ­യേ­ണ്ടി വ­രു­ന്നു. ഇത്ത­രം സം­ഭ­വ­ങ്ങ­ളും സോ­ളി­ഡാ­രി­റ്റിയും എ­സ് ഡി പി ഐയും ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­­ന്നുണ്ട­ല്ലോ..ഇ­ത് ആ­ളു­ക­ളു­ടെ തി­രി­ച്ച­റി­വി­ന്റെ ഒ­രു കാ­ല­മാണ്. കാല­ത്തെ അ­പ്‌­ഡേ­റ്റ് ചെ­യ്ത് പോ­കു­­ന്നതില്‍ സം­ഭ­വി­ച്ച് പോ­യൊ­രു പാ­ളി­ച്ച­യാ­ണത്. കോ­പ്പന്‍­ഹേ­ഗന്‍ മീ­റ്റി­ങ് ലോക­ത്ത് ആ­ദ്യ­മാ­ണ­ല്ലോ. പ­രി­സ്ഥി­തി­പ്ര­ശ്‌­ന­ങ്ങ­ളെ­ക്കു­റി­ച്ച് വലി­യ ഗൗ­ര­വ­ത്തോ­ടെ ആ­ലോ­ചി­ക്കുന്ന­ കാ­ല­മാ­ണി­ത്. കാല­ത്തെ തി­രി­ച്ച­റി­യു­­തില്‍ ചെറി­യൊ­രു കാ­ല­താമ­സം പാര്‍ട്ടി­ക്കു­ണ്ടാ­യിട്ടുണ്ട്. പ­ക്ഷെ ഇ­പ്പോള്‍ യൂ­ത്ത് ലീ­ഗ് അട­ക്കം ശ­ക്ത­മാ­യി രംഗ­ത്ത് വ­ി­രി­ക്ക­യാണ്. ക­ണ്ണൂര്‍ ക­ണ്ടല്‍ സ­മ­ര­ത്തില്‍ ഞ­ങ്ങള്‍ ശ­ക്ത­മാ­യി ഇ­ട­പെ­ട്ടിട്ട­ു­ണ്ട്.പരിസ്ഥിതി ദളിത് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ മു­സ്‌ലിം ലീ­ഗ് അ­പ്‌­ഡേ­റ്റ് ചെ­യ്­ത് പോ­യി­ട്ടി­ല്ലെന്ന­ത് ശ­രി­യാണ്മു­ഖ്യ­മ­ന്ത്രി­ക്കും കേ­ന്ദ്ര­മ­ന്ത്രിക്കും ആ­ദ്യ­മായി ഈ വി­ഷ­യ­ത്തില്‍ പ­രാ­തി നല്‍­കുന്ന­ത് യൂ­ത്ത് ലീ­ഗാണ്. സു­ധാ­ക­രന്‍ എം പി­യെ ഈ വി­ഷ­യ­ത്തി­ലേ­ക്ക് വ­ലി­ച്ചി­ഴ­ച്ച­തും യൂ­ത്ത്‌­ലീ­ഗാണ്. ചെ­ങ്ങ­റ­യി­ലെ ഞ­ങ്ങ­ളു­ടെ ഇ­ട­പെ­ടല്‍, തൃ­ശൂ­രി­ലെ സ­മ­ര­ങ്ങ­ളി­ലെ ഇ­ട­പെടല്‍, കി­നാ­ലൂ­രി­ലെ സ­മ­ര­ത്തില്‍ സാന്ന­ി­ധ്യ­മു­റ­പ്പി­നാ­യി­രുന്ന­ില്ല ഞ­ങ്ങള്‍ ഇ­ട­പെ­ട്ടത്. അ­വിടെ 300ല­ധി­കം കു­ടും­ബ­ങ്ങള്‍ മു­സ്‌ലിം ലീ­ഗു­കാ­രാ­ണ്. ഈ വി­ഷ­യ­ങ്ങ­ളില്‍ സാ­ന്നി­ധ്യ­മ­റി­യി­ക്കു­­തി­ന­പ്പുറ­ത്ത് ആ­ത്മാര്‍­ഥ­മാ­യി­രുന്ന­ു ഞ­ങ്ങ­ളു­ടെ ഇ­ട­പെടല്‍.പ്ര­കൃ­തി എന്ന­് പ­റ­യുന്ന­ത് മ­നു­ഷ്യ­ന് പൂ­ജി­ക്കാ­നു­ള്ള­തല്ല. പ്ര­കൃ­തിയും മ­നു­ഷ്യനും പ­ര­സ്പ­ര പൂ­ര­ക­ങ്ങ­ളാണ്. ഗി­വ് ഏന്റ് ടേ­ക് ആണ്. പ്ര­കൃ­തി­യെ ചൂഷ­ണം ചെ­യ്യാനും പാ­ടില്ല, പൂ­ജി­ക്കാനും പാ­ടില്ല. വി­ക­സ­ന­ങ്ങള്‍­ക്ക് മു­ഴു­വന്‍ ത­ട­യി­ട്ടു­ പരിസ്ഥിതി വാ­ദ­ങ്ങള്‍ ഉ­­ന്നയി­ക്ക­രുത്. എ­ക്‌­സ്­പ്ര­സ് ഹൈ­വേ­യെ­ക്കു­റി­ച്ച് മു­നീര്‍ സാ­ഹി­ബ് പ­റ­യു­മ്പോള്‍ തി­രു­വ­ന­ന്ത­പു­രം കാസര്‍­കോ­ഡ് വ­രെ 3000 കു­ടും­ബ­ങ്ങളും കെട്ടി­ട­ങ്ങളും കുടി­യൊ­ഴി­പ്പി­ച്ചാല്‍ മ­തി­യാ­യി­രുന്നു. ഇന്ന­് ആ­റ് കി­ലോ­മീ­റ്റ­റാ­വു­മ്പോ­ഴേ­ക്കും 4000ത്തി­ല­ധി­കം കു­ടും­ബ­ങ്ങ­ളെ മ­ല­പ്പു­റം ജില്ല­യില്‍ കുടി­യൊ­ഴി­പ്പി­ക്കേ­ണ്ടി വ­രു­ന്നു. ഇ­ത് ശു­ദ്ധ പ­രി­സ്ഥി­തി വാ­ദ­ത്തി­ന്റെ പ്ര­ശ്‌­നാണ്.നി­ങ്ങള്‍ പ­റഞ്ഞ­ത് പോ­ലെ പ­രി­സ്ഥി­തി വാ­ദവും ദ­ളി­ത് പ്ര­ശ്‌­നവും മ­നു­ഷ്യാ­വകാ­ശ പ്ര­ശ്‌­നവും സ­മീ­പ­കാല­ത്ത് വ­മ്പി­ച്ച ചര്‍­ച്ച­യാ­യി വ­ന്ന­ി­ട്ടുണ്ട്. അ­തില്‍ മു­സ്‌ലിം ലീ­ഗ് അ­പ്‌­ഡേ­റ്റ് ചെ­യ്­ത് പോ­യി­ട്ടി­ല്ലെ­ത് ശ­രി­യാണ്. പ­ക്ഷെ അ­ത് ഇ­പ്പോള്‍ അങ്ങി­നെ­യാ­ണെ­ന്ന് പ­റ­യാ­നാ­കില്ല. ഈ സ­മ­രത്തി­നൊ­ക്കെ മുന്ന­ില്‍ സ­ജീ­വ­മാ­യി ഞ­ങ്ങ­ളു­ണ്ട്.സി പി ഐ എ­മ്മി­നക­ത്ത് നിന്ന് ഉ­യര്‍ന്ന ഇ­ര­വാ­ദവും തീ­വ്ര­വാദ­ത്തെ സ­ഹാ­യി­ച്ചി­ട്ടുണ്ടോ ?പാര്‍­ട്ടി എ­ന്ന നി­ല­ക്കല്ല, സി പി ഐ എ­മ്മി­നക­ത്ത് നിന്ന­് ഇത്ത­രം പി­ന്തു­ണ­യു­ണ്ടാ­യ­ത്. സി പി ഐ എം പാര്‍­ട്ടി എ­ന്ന നില­ക്ക് ഇ­തി­നെ പി­ന്തു­ണ­ച്ചി­രുന്ന­ി­ല്ലെ­­തി­ന് തെ­ളി­വ് അ­ച്യു­താ­നന്ദ­ന്റെ സ­മീ­പ­ന­മാണ്. വി എ­സ് എല്ലാ­ത്തിലും വ­ത്യ­സ്­തമാ­യ സ­മീ­പ­ന­മാ­ണ് സ്വീ­ക­രി­ച്ചത്. ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­മാ­യു­ള്ള സ­മീ­പ­ന­ത്തില്‍, ഇ­ര­വാ­ദ­ത്തില്‍, പി ഡി പി ബ­ന്ധ­ത്തില്‍, കോ­ടി­യേ­രി­യു­ടെ എന്‍ ഡി എ­ഫ് ബ­ന്ധ­ത്തില്‍ എല്ലാം കൃ­ത്യമാ­യ നി­ല­പാ­ട് അ­ച്യു­താ­ന­ന്ദന്‍ സ്വീ­ക­രി­ച്ചി­ട്ടുണ്ട്.അ­തി­ന്റെ പ്ര­തി­ഫ­ല­മാ­ണ­ത്. അ­ന്യാ­യമാ­യ ചര്‍­ച്ചകള്‍ ഈ വി­ഷ­ത്തില്‍ ഉ­യര്‍­ന്നു­വ­ര­രു­തെന്ന­് വ്യ­ക്തി­പ­ര­മാ­യി ആ­ഗ്ര­ഹി­ക്കു­­യാ­ളാ­ണ് ഞാന്‍. ഇ­പ്പോള്‍ ഉ­യര്‍ന്നു വ­ന്നി­രി­ക്കുന്ന­ എന്‍ ഡി എ­ഫ് വി­രു­ദ്ധ സ­മീപ­നം ത­ളര്‍ന്ന­ു പോ­ക­രു­തെന്നും ഞാന്‍ ആ­ഗ്ര­ഹി­ക്കു­ന്നു.തു­ട­ക്ക­ത്തില്‍ എന്‍ ഡി എ­ഫില്‍ മു­സ്‌ലിം യൂ­ത്ത് ലീ­ഗു­കാരാ­യ ചിലര്‍ ഉ­ണ്ടാ­യി­രുന്ന­ു. പ­ത്ത് കൊല്ല­ത്തെ പ്ര­വര്‍­ത്ത­ന ഫ­ല­മാ­യി അ­ത് ഞ­ങ്ങള്‍ ഇല്ലാ­താ­ക്കി­യി­ട്ടുണ്ട്. ഇ­നി മു­സ്‌ലിം ലീ­ഗു­കാ­രാ­യ 10 പേര്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ടില്‍ പ്ര­വര്‍­ത്തി­ക്കുന്ന­ു­ണ്ടെന്ന­് പറ­ഞ്ഞ് ത­രാ­നാ­വില്ല. ഇ­ര­വി­പുര­ത്തെ തി­ര­ഞ്ഞെ­ടു­പ്പില്‍ എന്‍ ഡി എ­ഫു­മാ­യി അ­തി­ന്റെ എന്‍­ഡില്‍ പോ­യാ­ണ് തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­ത്. അ­ത് വേര്‍­പി­രി­യ­ണ­മെ­ന്ന് ആ­ഗ്ര­ഹ­മു­ള്ള­ത് കൊ­ണ്ടാ­യി­രുന്നു.ഒ­രു ചെറിയ കോംപ്ര­മൈ­സി­ന് അ­വസ­രം നല്‍­കി­യി­രു­ന്നെ­ങ്കില്‍ സ്ഥി­തി­ഗ­തി­കള്‍ കൈ­വി­ട്ട് പോ­വു­മായി­രുന്നു. അ­ന്താ­രാ­ഷ്ട്ര ത­ല­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ബു­ദ്ധി­യു­ടെ ഭാ­ഗ­മായ­ണ് എന്‍ ഡി എഫ് നി­ല­നില്‍­ക്കു­ന്നത്. കേ­ര­ള­ത്തി­ലെ കു­റ­ച്ചാ­ളു­ക­ളു­ടെ ബു­ദ്ധി­യാ­ണിതെ­ന്ന് ക­രു­താന്‍ പ്ര­യാ­സ­മാ­ണ്. കാര­ണം ഇ­പ്പോഴ­ത്തെ പ്രതി­രോ­ധം മാത്രം ക­ണ്ടാല്‍ മതി. പോ­ലീ­സ് വ­രു­മ്പോള്‍ അ­വ­രു­ടെ ബോ­ഡി ലാം­ഗ്വേ­ജ് പരി­ശോ­ധി­ച്ചാല്‍ മാ­ത്ര­മം മ­തി ഇ­ക്കാ­ര്യം മ­ന­സി­ലാ­കാന്‍.

Wednesday, August 4, 2010

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ .4


തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌. 4
തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്
തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു
. അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

ബാബ­രി മ­സ്­ജി­ദി­ന്റെ ത­കര്‍­ച്ച മ­തേ­ത­ര ഇ­ന്ത്യ­ക്കേല്‍­പി­ച്ച മു­റി­വ് വലി­യൊ­രു ആ­ഘാ­ത­മാ­യി­രു­ന്നു. 1992ന് ശേ­ഷ­മാ­ണ് മു­സ്‌ലിം വി­ഭാ­ഗ­ത്തില്‍ തീ­വ്ര­വാ­ദം ശ­ക്ത­മാ­യി വേ­രോ­ട്ടു­ണ്ടാ­ക്കി­യത്. യ­ഥാര്‍­ഥ­ത്തില്‍ അ­ന്ന് കോണ്‍­ഗ്ര­സി­നെ പി­ന്തുണ­ച്ച് അ­ധി­കാ­ര­ത്തില്‍ ക­ടി­ച്ച് തൂ­ങ്ങു­ന്ന­തി­ന് പക­രം കുറ­ച്ച് കൂ­ടി ശ­ക്തമാ­യ നി­ല­പാ­ട് ലീ­ഗ് കൈ­ക്കൊ­ണ്ടി­രു­ന്ന­തെ­ങ്കില്‍ തീ­വ്ര­വ­ദ പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ വ­ളര്‍­ച്ച ത­ട­യാ­മാ­യി­രു­ന്നി­ല്ലെ..?

ഒ­രു വ­മ്പി­ച്ച പ്ര­തി­സ­ന്ധി­യാ­യി­രു­ന്നു അ­ത്. മു­സ്‌ലിം ലീ­ഗ് ഭ­ര­ണ­ത്തി­ലാ­യി­പ്പോ­യത് മാ­ത്ര­മാ­ണ് ആ സ­മയ­ത്തെ പ്ര­ശ്‌നം. എ­ങ്ങി­നെ പ­റ­ഞ്ഞാലും ഭര­ണം നി­ല­നിര്‍­ത്താ­നു­ള്ള ഒ­രു വാ­ദ­മാ­യി അ­തി­നെ പ­റ­യും. അന്ന­് സ­മ­സ്­ത­യു­ടെ യോ­ഗം ചേര്‍ന്ന­് മു­സ്‌ലിം ലീ­ഗ് ഭര­ണം വി­ട­രു­തെന്നും അത് വ­ലി­യ അ­ര­ക്ഷി­താ­വ­സ്ഥ­യു­ണ്ടാ­ക്കു­മെന്നും പ­റഞ്ഞു. മു­ജാ­ഹി­ദ് സം­ഘ­ട­ന­കളും ദക്ഷി­ണ കേ­ര­ള ജം­ഇ­യ്യ­ത്തുല്‍ ഉ­ല­മയും അ­ങ്ങി­നെ ത­ന്നെ ആ­വ­ശ്യ­പ്പെട്ടു.എന്ന­ാല്‍ അന്നും ഇന്നും മു­സ്‌ലിം ചെ­റു­പ്പ­ക്കാ­രു­ടെ മന­സ് സേഠു­വി­ന്റെ കൂ­ടെ­യാ­യി­രുന്നു. മ­അദ­നി­യു­ടെ പ്ര­സം­ഗ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നു.ഇ­തൊ­ക്കെ ഇ­തി­ന­ക­ത്തെ ഇ­പ്പോള്‍ പ­റ­യാ­തി­രി­ക്കാന്‍ പ­റ്റാ­ത്ത ചി­ല യാ­ഥാര്‍­ഥ്യ­ങ്ങ­ളാ­ണ്. അ­ങ്ങിനെ ഒ­രു ഒ­ഴു­ക്കാ­യി­രുന്നു. അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­ക്ക് എ­ത്ര പിന്‍­ബ­ല­മു­ണ്ടെന്ന­് എല്ലാ­വര്‍­ക്കു­മ­റി­യാം ഇ­ബ്രാഹിം സു­ലൈ­മാന്‍ സേഠു­വി­ന് എ­ത്ര വോട്ടു­ണ്ടെന്ന­് എല്ലാ­വര്‍­ക്കും അ­റി­യാം. എന്ന­ാല്‍ അന്നും ഇന്നും മു­സ്‌ലിം ചെ­റു­പ്പ­ക്കാ­രു­ടെ മന­സ് സേഠു­വി­ന്റെ കൂ­ടെ­യാ­യി­രുന്നു. മ­അദ­നി­യു­ടെ പ്ര­സം­ഗ­ത്തി­ന്റെ കൂ­ടെ­യാ­യി­രു­ന്നു. മു­സ്‌ലിം ലീ­ഗി­ന് പ­ത്ത­റുപ­ത് വര്‍ഷ­ത്തെ ച­രി­ത്ര­മുള്ള­ത് കൊ­ണ്ട് ചെ­റു­പ്പക്കാ­രൊന്നും പാര്‍­ട്ടി വിട്ട് പോ­യി­ല്ലെ­­ന്നേയു­ള്ളൂ.അ­ക്കാല­ത്ത് മു­സ്‌ലിം യൂ­ത്ത് ലീ­ഗി­ന്റെ ഒ­രു യോ­ഗ­ത്തി­നും ആ­ളു­കള്‍ വ­രില്ലാ­യി­രുന്ന­ു. ആ­ സ­മയ­ത്ത് ഞ­ങ്ങ­ളോ­ട് ശ­ക്ത­മാ­യി വി­യോ­ജി­ച്ചി­രു­­വ­രെല്ലാം ഇ­ന്നും ലീ­ഗി­ന്റെ പ്ര­വര്‍­ത്ത­ക­രാണ്. എന്ന­ാല്‍ അ­വ­രൊ­ക്കെ സേഠു­ സാ­ഹി­ബി­നെ സ്‌­നേ­ഹി­ക്കു­ന്നുണ്ട്. അന്നും ഇന്നും ലീ­ഗു­കാര്‍ സേഠു­സാ­ഹി­ബി­നെ സ്‌­നേ­ഹി­ക്കു­ന്നുണ്ട്. ലീ­ഗി­ന് ന­ശി­പ്പി­ക്കാന്‍ വന്ന­ ഒ­രാ­ളെ ലീ­ഗു­കാര്‍ ഒ­രി­ക്കലും സ്‌­നേ­ഹി­ച്ചി­രുന്ന­ില്ല. അ­ഖി­ലേന്ത്യാ ലീ­ഗി­ന്റെ ച­രിത്ര­മൊ­ക്കെ ന­മു­ക്ക് അ­റി­യാ­മ­ല്ലോ. എ­ന്നാല്‍ നാ­ഷ­ണല്‍ ലീ­ഗി­ന്റെ കാ­ര്യം അ­ങ്ങി­നെ­യല്ല. അന്ന­് മു­സ്‌ലിം ലീ­ഗ് ബ­ലം പി­ടി­ച്ച് നില്‍­ക്കു­ക­യാ­യി­രുന്ന­ു. ഒന്ന­ു ചാ­ഞ്ഞ് കൊ­ടു­ക്കു­കയോ നേ­രെ നില്‍­ക്കു­കയോ ചെ­യ്­തി­രുന്ന­ു­വെ­ങ്കില്‍ തി­രി­ച്ചു വ­രാന്‍ ക­ഴി­യു­മാ­യി­രു­ന്നില്ല. കാസര്‍­കോ­ഡ് നിന്ന­് മ­അ­ദ­നി­യു­ടെ യാ­ത്ര തുട­ങ്ങി തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തുന്ന­ത് വ­രെ ലീ­ഗ് നേ­തൃത്വം ശ്വാ­സം പി­ടി­ച്ച് നില്‍­ക്കു­ക­യാ­യി­രുന്നു.എ കെ ആന്റ­ണി തി­രൂ­ര­ങ്ങാ­ടി­യില്‍ മ­ത്സ­രി­ക്കു­മ്പോള്‍ പി ഡി പി രൂ­പീ­ക­രി­ച്ച് നാ­ല­ര മാ­സ­മാ­യി­ട്ടേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. എന്ന­ാല്‍ പി ഡി പി­ക്ക് അന്ന­് 14,000 വോ­ട്ട് കിട്ടി. ഞെ­ട്ടി­പ്പോ­യ സ­മ­യ­മാ­യി­രു­ന്നു അത്. 20 കൊല്ല­ത്തെ പാ­ര­മ്പ­ര്യ­മു­ള്ള എ­സ് ഡി പി ഐ­ക്ക് ല­ഭി­ക്കുന്ന­­ത് മൂ­വാ­യി­ര­ത്തി­ച്ചില്ലറ വോ­ട്ടാണ്. പി ഡി പി ഈ നേ­ട്ട­മു­ണ്ടാ­ക്കു­­ത് മു­സ്‌ലിം ലീ­ഗി­ന്റെ ഉ­രു­ക്കു കോ­ട്ട­യില്‍ ആന്റ­ണി­ക്കെ­തി­രാ­ണെന്ന് ഓര്‍­ക്ക­ണം. തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­ന് പ­ങ്കി­ല്ലെന്ന­് പ­റ­യുന്ന­ ആ­ളൊന്നുമല്ല ഞാന്‍. ലീ­ഗ് മ­നു­ഷ്യന്‍­മാര്‍ ന­യി­ക്കുന്ന­ സം­ഘ­ട­ന­യാണ്. സ്വാ­ഭാ­വി­കമാ­യ വീ­ഴ്­ച­കള്‍ ലീ­ഗി­നു­ം സം­ഭ­വി­ച്ചി­രി­ക്കാം.ഒ­രു കാലത്ത് മു­സ്‌ലിം ലീ­ഗി­ലു­ണ്ടാ­യ അ­പ­ച­യ­ങ്ങള്‍. ചി­ല നേ­താ­ക്കള്‍­ക്കെ­തിരെ ധാര്‍­മി­ക­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഉ­യര്‍­ന്നു വ­ന്ന ആ­രോ­പ­ണങ്ങള്‍.

ലീ­ഗ് സ­മ്പന്ന­ വര്‍­ഗ താല്‍­പ­ര്യ­ങ്ങള്‍ മാത്രം സം­ര­ക്ഷി­ക്കുന്ന­ു­വെന്ന­ ത­ര­ത്തി­ലു­ള്ള ആ­രോ­പ­ണം. ഇ­തെല്ലാം തീ­വ്ര­വാ­ദ സം­ഘ­ട­ന­ക­ള്‍­ക്ക് വ­ള­മാ­യിട്ട­ല്ലേ …?


തീര്‍­ച്ച­യാ­യും. മു­സ്‌ലിം ലീ­ഗി­ന് അ­ങ്ങി­നെ ചി­ല നിര്‍­ഭാ­ഗ്യ­ങ്ങ­ളു­ണ്ടാ­യി­രുന്നു. ബാബ­രി മ­സ്­ജി­ദി­ന് അ­നു­ബ­ന്ധ­മാ­യി സം­ഭ­വി­ച്ച കു­റെ ദു­ര­ന്ത­ങ്ങ­ളില്‍­പ്പെ­ട്ട­വ­യായി­രുന്ന­ു അ­ത്. സ­മ്പ­ന്നന്‍­മാ­രു­ടെ പാര്‍­ട്ടി­യാ­ണ് ലീ­ഗെന്ന­് തോ­ന്നാ­വുന്ന­ ത­ര­ത്തില്‍ ചി­ല കാ­ര്യ­ങ്ങ­ളു­ണ്ടായി. വ­ഹാ­ബ് സാ­ഹി­ബി­ന്റെ രാ­ജ്യസ­ഭാ സ്ഥാ­നാര്‍­ഥിത്വം അ­ത്ത­ര­ത്തില്‍ തെ­റ്റി­ദ്ധ­രി­പ്പി­ക്ക­പ്പെട്ടു. വ­ഹാ­ബ്­ക്ക­യു­ടെ മു­സ്‌ലിം ലീഗി­നോ­ടു­ള്ള ക­മ്മി­റ്റ്‌­മെന്റോ അ­ദ്ദേ­ഹ­ത്തി­ന്റെ ബാ­പ്പ­യു­ടെ പാ­ര­മ്പര്യ­മോ ബോ­ധ്യ­പ്പെ­ടു­ത്തു­­തി­ന് പക­രം അ­ദ്ദേ­ഹ­ത്തി­ന്റെ സ­മ്പ­­ന്നത ലീ­ഗു­കാര്‍­ക്ക് മു­മ്പില്‍ വന്ന­ു­പെ­ട്ടു.അ­ദ്ദേ­ഹ­ത്തി­ന്റെ പി­താ­വ് മ­രി­ച്ച­പ്പോള്‍ ച­ന്ദ്രി­ക­യു­ടെ എ­ഡി­റ്റോ­റി­യല്‍ പേ­ജില്‍ സി എ­ച്ച് എ­ഴു­തി­യിട്ടു­ണ്ട്. വ­ഹാ­ബി­ന്റെ അ­നു­ജന്‍ മു­നീര്‍ മ­മ്പാ­ട് എം എ­സ് എ­ഫി­ന്റെ സജീ­വ സ്ഥാ­നാര്‍­ഥി­യാ­യി­രുന്നു. വ­ഹാ­ബ്­ക്ക ത­ന്നെ മ­മ്പാ­ട് കോ­ള­ജില്‍ എം എ­സ് എ­ഫി­ന്റെ സ്ഥാ­നാര്‍­ഥി­യാ­യി­രുന്ന­ു. വ­ഹാ­ബ്­ക്ക എന്ന­ ലീ­ഗ്­കാര­നെ അ­വ­ത­രി­പ്പി­ക്കു­­ന്നതി­ന് പക­രം വ­ഹാ­ബ്­ക്ക എന്ന­ സ­മ്പ­ന്ന­നാ­ണ് അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ട­ത്. അ­ത് ലീ­ഗി­ന്റെ ന­ട­ത്തി­പ്പി­ന് സം­ഭ­വി­ച്ച പാ­ളി­ച്ച­യാ­യി­രുന്നു. അ­ങ്ങി­നെ ഒ­രു പാ­ട് ഇ­ഷ്യൂ­കള്‍ അന്ന­് മു­സ്‌ലിം ലീ­ഗി­നു­ണ്ടാ­യി­ട്ടു­ണ്ട്.പി­ന്നെ ധാര്‍­മി­ക­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങള്‍. എല്ലാ ഇ­ഷ്യൂ­സു­കളും വി­ശ­ദീ­ക­രി­ക്കു­­ന്നതി­ന് പ്ര­യാ­സ­മുണ്ട്. മു­സ്‌ലിം ലീ­ഗ് അ­വ­മ­തി­ക്ക­പ്പെ­ടുന്ന­ ത­ര­ത്തി­ലു­ള്ള ചര്‍­ച്ച­കള്‍ പാര്‍ട്ടി­ക്കു­ള്ളില്‍ ന­ടന്നു. അ­ത് പാര്‍­ട്ടി­ക്ക് വമ്പി­ച്ച തി­രി­ച്ച­ടി­യായി. ഒ­രു അ­ഞ്ചു പത്ത­ടി പി­റകി­ലോട്ട് ന­ട­ക്കേ­ണ്ടി വ­ന്നു. ഇ­തൊ­ക്കെ തീ­വ്ര­വാ­ദ­ത്തി­ന്റെ വ­ളര്‍­ച്ച­യില്‍ ഘ­ട­ക­ങ്ങ­ളാ­യി­ട്ടു­ണ്ട്

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ .3 .

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ 3.

തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്.

തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..

തീ­വ്ര­വാ­ദ­ത്തി­ന്റെ ശ­ക്തി സ്രോത­സ് എ­വി­ടെ നി­ന്നാ­യി­രി­ക്കും. അവ­രെ ഉ­ത്തേ­ജി­പ്പി­ക്കു­ന്ന­തെ­ന്താ­ണ്?.വിദേ­ശ രാ­ജ്യ­ത്ത് നി­ന്നാ­ണ് തീ­വ്ര­വാ­ദി­കള്‍­ക്ക് കാ­ര്യ­മാ­യി പ­ണം വ­രുന്നത്. ഐ എസ് ഐ­യില്‍ നിന്ന­് വ­രെ ഇ­വര്‍­ക്ക് പ­ണം ല­ഭി­ക്കു­ന്നുണ്ട്. ലോക­ത്ത് തീ­വ്ര­വാ­ദി­കള്‍­ക്ക് പ­ണം വ­രു­ന്നത്. മൂന്ന­് സ്രോ­ത­സു­ക­ളില്‍ നിന്ന­ാ­ണ്. മ­യ­ക്കു­മ­രുന്ന­് ക­ട­ത്തി­ന്റെ ഏ­റ്റ­വും താ­ഴെ­യു­ള്ള പ­ടി­യാ­ണ് ഹ­വാ­ല. ന­മ്മു­ടെ എല്ലാ ഇല്ലീ­ഗല്‍ ഏര്‍­പ്പാ­ടി­ന്റെയും പ­ണം വ­രുത് ഹ­വാ­ല­വ­ഴി­യാ­ണ്. ലോക­ത്ത് ഏ­റ്റവും കൂ­ടു­കല്‍ തീ­വ്ര­വാ­ദം­ കയ­റ്റി അ­യ­ക്കുത് അ­ഫ്­ഗാ­നാണ്. ഏ­റ്റവും കൂ­ടു­തല്‍ ആ­ഷി­ഷ് ഉല്‍­പാ­ദി­പ്പി­ക്കു­തും അ­ഫ്­ഗാ­നി­ലാണ്.ക­ള്ള­നോ­ട്ടു­കള്‍ ഏ­റ്റവും കൂ­ടു­തല്‍ ഉ­പ­യോ­ഗി­ക്കു­ത് തീ­വ്ര­വാ­ദി­ക­ളാ­ണെ­ന്ന്‌ ചി­ദംബ­രം പ­റ­ഞ്ഞി­ട്ടുണ്ട്. ഖ­ത്ത­റില്‍ ചേര്‍ന്ന­ വേള്‍­ഡ് ഇ­സ് ലാ­മി­ക് കോ­ഫ്‌­റന്‍­സില്‍ സൗ­ദി പ­റഞ്ഞ­ത് ന­മ്മ­ളു­ടെ പ­ണം ന­മു­ക്ക് ത­ന്നെ വി­പ­ത്താ­യി വ­രു­ന്നു­വെ­ന്നാണ്. ഇ­സ്‌ലാ­മി­ക് ബാ­ങ്കു­കള്‍ ലോ­കത്ത് കൂ­ടു­ത­ലായും സ്ഥാ­പി­ക്കേ­ണ്ട­തു­ണ്ട്. മു­സ്‌ലിം­കള്‍ അ­മേ­രി­ക്ക ഉള്‍­പ്പെ­ടെ­യു­ള്ള രാ­ജ്യ­ങ്ങ­ളി­ലെ ബാ­ങ്കു­ക­ളില്‍ പ­ണം നി­ക്ഷേ­പി­ക്കും. എന്ന­ാല്‍ പലി­ശ ഹ­റാ­മാ­യ­തി­നാല്‍ ആ പ­ണം വാ­ങ്ങി­ക്കില്ല.ഇ­സ്‌ലാ­മി­ന്റെ പേ­രി­ലാ­യാലും ഹി­ന്ദു­യി­സ­ത്തി­ന്റെ പേ­രി­ലാ­യാലും തീ­വ്ര­വാ­ദ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ല­ഭി­ക്കു­­ന്നത് ക­ഞ്ചാ­വി­ന്റെ പ­ണ­മാണ്, ക­ള്ള­നോ­ട്ടി­ന്റെ പ­ണ­മാ­ണ്ആ പ­ണം എ­ങ്ങോ­ട്ട് പോ­കു­ന്നു­വെന്ന­് കൃ­ത്യ­മാ­യി അ­റി­യില്ല. തീ­വ്ര­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട അ­ന്വേ­ഷ­ണ­ത്തില്‍ സൗ­ദി ഉള്‍­പ്പെ­ടെ­യു­ള്ള രാ­ജ്യ­ങ്ങള്‍ പ­റ­യുന്നത് ഈ പ­ണം എത്തി­പ്പെ­ടുന്ന­ത് തീ­വ്ര­വാ­ദി­കള്‍­ക്കാ­ണെന്ന­ാ­ണ്. അ­മേ­രി­ക്ക വ­ഴി­യാണ് ഈ പ­ണം തീ­വ്ര­വാ­ദി­കള്‍­ക്ക് എ­ത്തു­ന്നത്. അ­മേ­രി­ക്ക ഉല്‍­പാ­ദി­പ്പി­ക്കു­ന്നത് പോ­ലെ ലോക­ത്ത് തീ­വ്ര­വാ­ദം ആ­രാ­ണ് ഉല്‍­പാ­ദി­പ്പി­ക്കു­­ന്നത്.സാ­മ്രാ­ജ്യ­ത്വ താല്‍­പ­ര്യ­ങ്ങള്‍ ന­ട­പ്പി­ലാ­ക്കു­ക­യാ­ണ് അ­മേ­രി­ക്ക­യു­ടെ ല­ക്ഷ്യം. ഒന്നാം ലോ­ക മ­ഹാ­യു­ദ്ധവും രണ്ടാം ലോ­ക മ­ഹാ­യു­ദ്ധവും ക­ഴിഞ്ഞു. മൂന്ന­ാം ലോ­ക മ­ഹാ­യു­ദ്ധം ഇ­നി ന­ട­ക്കില്ല. ഒ­രു രാജ്യം മ­റ്റൊ­രു രാ­ജ്യ­ത്തെ ഫി­സി­ക്ക­ലാ­യി ആ­ക്ര­മി­ക്കു­ക­ ഇനി സാ­ധ്യമല്ല. ഇ­റാ­ഖ് യു­ദ്ധ­ത്തോ­ടു­കൂ­ടി അ­മേ­രി­ക്ക പഠി­ച്ചി­ട്ടുണ്ട്. ഇ­നി കേള്‍­ക്കാന്‍ പോ­കു­ന്നത് ബോം­ബെ മോ­ഡല്‍ ആ­ക്ര­മ­ണ­മാ­ണ്. ഏ­തൊ­രു രാ­ജ്യത്തും അ­സ്വാ­സ്ഥ്യ­ങ്ങ­ളു­ണ്ടാ­ക്കി വെ­ക്കാന്‍ പോ­കു­ന്ന പ്ര­വര്‍­ത്ത­ന­ങ്ങ­ളെ­ക്കു­റി­ച്ചാ­ണ് ഇ­നി കേള്‍­ക്കു­ക. അ­തി­രു­കള്‍ മാ­ന്താനും അ­തി­രു­കള്‍ കാ­ക്കാ­നാ­യി അ­പ്പു­റവും ഇ­പ്പു­റവും ആ­ളുക­ളെ നിര്‍­ത്തിയും ന­ട­ത്തുന്ന­ കൂ­ട്ടക്കൊ­ല­ക­ള്‍ ഇ­നി ന­ട­ക്കില്ല. ഇ­സ്‌ലാ­മി­ന്റെ പേ­രി­ലാ­യാലും ഹി­ന്ദു­യി­സ­ത്തി­ന്റെ പേ­രി­ലാ­യാലും തീ­വ്ര­വാ­ദ­പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ല­ഭി­ക്കു­­ന്നത് ക­ഞ്ചാ­വി­ന്റെ പ­ണ­മാണ്, പ­ലി­ശ­യു­ടെ പ­ണ­മാണ്. ക­ള്ള­നോ­ട്ടി­ന്റെ പ­ണ­മാ­ണ്.സം­ഘ­ടന­ക്ക് വേ­ണ്ടി ആ­ത്മാര്‍­ഥ­മാ­യി പ­ണി­യെ­ടു­ക്കുന്ന­­യാ­ളു­കള്‍ അ­വ­സാ­നി­ച്ചു­വെന്ന­് 89ല്‍ ഓര്‍­ഗ­നൈ­സര്‍ പ­റ­യു­ന്നുണ്ട്. ഇ­നി ആ­ളുക­ളെ പര്‍­ച്ചേ­സ് ചെ­യ്യു­ക­യാ­ണ്. അഥ­വാ കൂ­ലി നല്‍­കി ഓരോ മാ­സ­ത്തെയും ശമ്പ­ളം നല്‍­കി ആ­ളുക­ളെ വാ­ങ്ങു­ക­യാണ്. അ­വര്‍­ക്ക് ബൈ­ക്ക് വാ­ങ്ങി നല്‍­കി സൗ­ക­ര്യ­ങ്ങള്‍ ചെ­യ്തു­കൊ­ടു­ത്താ­ണ് ആ­ളെ­ക്കൂ­ട്ടു­­ന്നത്. പോ­പ്പു­ലര്‍­ഫ്ര­ണ്ടാ­യാലും ആര്‍ എ­സ് എ­സ് പ്ര­വര്‍­ത്ത­ക­രാ­യാലും അ­വര്‍­ക്ക് കാ­ര്യ­മാ­യി പണി­യൊന്ന­ു­മു­ണ്ടാ­കില്ല, രാ­ത്രി­യില്‍ സ്റ്റ­ഡി ക്ലാ­സ് ന­ട­ത്തലും മ­സി­ല് പെ­രു­പ്പി­ച്ച് ന­ട­ക്ക­ലു­മാ­ണ് പ­ണി. അ­വര്‍­ക്ക് എല്ലാ സൗ­ക­ര്യ­ങ്ങ­ളു­മുണ്ട്.പോ­പ്പു­ലര്‍ ഫ്ര­ണ്ടിന്റെ മു­കള്‍ ത­ട്ടില്‍ കോ­യ മു­തല്‍ താ­ഴെ വ­രെ­യു­ള്ള പ്ര­വര്‍­ത്തക­രെ പരി­ശോ­ധി­ക്കേ­ണ്ട­തുണ്ട്. ആ­ത്മാര്‍­ഥ­മാ­യാ­ണ് വ­രു­­ന്ന­തെ­ങ്കില്‍ അവ­രെ റി­ലീ­ജിയ­സ് പാര്‍­ട്ടില്‍ കാ­ണ­ണം. മ­തം പ്ര­സ­രി­പ്പി­ക്കുന്ന­ ന­ന്മ­യി­ലാ­ണ് ഇവ­രെ കാ­ണേ­ണ്ട­ത്. പ­ണം കൊ­ടു­ത്തി­ട്ടാ­ണ് ചെ­റു­പ്പ­ക്കാ­രെ ഇ­വര്‍ പി­ടി­ച്ചത്. അല്ലാ­തെ ആ­ത്മ­ഹത്യാ പ്ര­വ­ണ­ത­യു­ള്ള മ­നോ­രോ­ഗി­ക­ളായി ഈ ചെ­റു­പ്പ­ക്കാര്‍ മാ­റി­യ­തല്ല.

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ . 2

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌. 2


തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്

തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..
എന്‍ ഡി എ­ഫി­ന് സ്വ­ന്തം നി­ല­യില്‍ വ­ള­രാന്‍ കേ­ര­ള­ത്തില്‍ വ­ള­ക്കൂ­റു­ണ്ടാ­യി­രുന്നോ?. അ­ല്ലെ­ങ്കില്‍ ആ­രു­ടെ­യെ­ങ്കിലും സ­ഹാ­യ­ത്തോ­ടെയാണോ അ­ത് വ­ളര്‍­ന്നത്. രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളുടെ­യോ, മ­റ്റ് സം­ഘ­ട­ന­ക­ളുടെ­യോ അ­ല്ലെ­ങ്കില്‍ മു­ഖം മൂ­ടി­യുടെയോ സ­ഹാ­യം കേ­ര­ള­ത്തി­ലെ ഒ­രു രാ­ഷ്ടീ­യ പാര്‍­ട്ടിയും സം­ഘ­ട­നാപ­ര­മാ­യി തീ­വ്ര­വാ­ദി­ക­ളു­മാ­യി യോ­ജി­ക്കില്ല. എ­ന്നാല്‍ മ­റ്റ് സം­ഘ­ട­ന­യി­ലെ വ്യ­ക്തി­ക­ളു­മാ­യി എന്‍­ ഡി എ­ഫ് ബ­ന്ധ­മു­ണ്ടാ­ക്കുന്ന­ു­ണ്ട്. രാ­ഷ്ട്രീ­യ­പാര്‍ട്ടിക­ളി­ലെ നേ­താ­ക്ക­ളി­ലെ സാ­മ്പത്തി­ക താല്‍­പ്പ­ര്യ­മു­ള­ളവ­രെ അങ്ങ­നെ സ്വാ­ധീ­നി­ക്കും. അ­തല്ലാ­തെ വോട്ട­ു­വേ­ണ്ടവ­രെ ആ നി­ല­യ്­ക്ക് സ്വാ­ധീ­നി­ക്കും. അ­തല്ലാ­തെ പ­ബ്ലി­സിറ്റി ആ­വ­ശ്യ­മു­ള്ള­വ­രെ­യും കായി­ക ശേ­ഷി ആ­വ­ശ്യ­മു­ള­ളവ­രെയും ആ­നി­ലക്കും സ­ഹാ­യി­ക്കും.എ­ങ്ങ­നെയാണോ ഒ­രാ­ളെ പര്‍­ച്ചേ­സ് ചെ­യ്യേണ്ട­ത് ആ നി­ല­യ്­ക്ക് അവ­രെ പര്‍­ച്ചേ­സ് ചെ­യ്യും. ഇ­രുപ­ത് കൊല്ലം കൊ­ണ്ട് ആ നി­ല­യ്­ക്ക് അവര്‍ പര്‍­ച്ചേ­സ് ന­ട­ത്തി­ക്ക­ഴി­ഞ്ഞു. ഉ­ദ്യോ­ഗ­സ്ഥ­ന്‍­മാ­രി­ലെ ഒ­രു വി­ഭാ­ഗ­ത്തെയും അ­വര്‍ പര്‍­ച്ചേ­സ് ചെ­യ്­തു ക­ഴിഞ്ഞു. ഏ­റ്റവും വലീ­യ ഹാര്‍­ഡ് പാര്‍­ട്ട് എ­ന്ന­ു­ പ­റ­യു­ന്ന ഇ­വി­ടു­ത്തെ മീ­ഡി­യ­യിലും അ­വര്‍ നുഴ­ഞ്ഞു ക­യ­റിക്ക­ഴിഞ്ഞു. പ്ര­സ്­ക്ല­ബി­ന് അ­ക­ത്താ­ണ് ഇ­­വ­രു­ള­ള­ത്. തേ­ജ­സു­കാര്‍ പ്രസ് അ­ക്ര­ഡി­റ്റേ­ഷന്‍ വാ­ങ്ങുന്നുണ്ട്. എല്ലാ മേ­ഖ­ല­യിലും വ്യാ­പി­ച്ചു­നില്‍­ക്കുന്ന­ ഒ­രു ഭീ­ക­ര രൂ­പ­മാ­യി ഇ­ത് മാ­റി­യി­ട്ടുണ്ട്.ആര്‍ എ­സ് എ­സി­നെ­തി­രെ ഉണ്ടാ­യ ഈ സ­മീപനം എന്തു­കൊണ്ട് കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളില്‍ നിന്നും ന്യൂ­ന­പ­ക്ഷ­സ­മു­ദാ­യ­ത്തി­ലെ തീ­വൃ­വാ­ദി­കള്‍­ക്കെ­തി­രെ ഉ­ണ്ടാ­കുന്ന­ില്ല.സാ­ധാ­ര­ണ­യില്‍­നി­്ന്ന് വ്യ­ത്യ­സ്­ത­മാ­യി പി­ര­മി­ഡ് ശൈ­ലി­യില്‍ താ­ഴെ­യില്‍ നി­്ന്ന് മു­ക­ളി­ലേ­ക്കാ­ണ് സം­ഘ­ടന­യെ ഉ­ണ്ടാക്കി­കൊ­ണ്ടു­വന്ന­ത്. അ­തൊ­രു പ­രീ­ക്ഷ­ണ­മാണ്. അ­താ­ണ് ഇ­പ്പോള്‍ സര്‍­ക്കാ­റിനെ അ­ല­ട്ടുന്ന­ത്. വേ­രു­കള്‍ എ­ത്ര ആ­ഴ­ത്തി­ലി­റ­ങ്ങി­യി­ട്ടു­ണ്ടെന്ന­് ക­ണ്ടെ­ത്താ­നാ­വുന്ന­ില്ല. തീ­വ്ര­വാ­ദി­കള്‍ കേ­ര­ള­ത്തില്‍ എല്ലാ പ്ര­തി­സ­ന്ധി­ക­ളെയും മ­റി­ക­ട­ക്കാന്‍ പഠിച്ചു­കൊ­ണ്ടാ­ണ് വന്ന­ി­രി­ക്കു­­ന്നത്. സര്‍­ക്കാ­റിന്റെ കൈ­യ്യി­ലു­ള­ള ആ­യു­ധ­ങ്ങല്‍ അ­ത്ര­ പു­തി­യ­തല്ലാ­താ­യി­പ്പോ­യാല്‍ ഇവ­രെ നേ­രി­ടാന്‍ ക­ഴി­യില്ല. ഇ­പ്പോ­ള്‍ നി­രോധ­നം എ­­വാ­ക്കാ­ണ് കേള്‍­ക്കു­ത്. എ­ന്നാല്‍ ഞാന്‍ വ്യ­ക്തി­പ­ര­മാ­യി ന­ി­രോ­ധ­നത്തി­നോ­ട് യോ­ജി­ക്കുന്ന­ില്ല. ആ­ശ­യ സ­മ­ര­ത്തി­ന് മാ­ത്ര­മേ പ്ര­സക്തിയു­ല­ള്ളൂ.ജ­മാ അ­ത്തെ ഇ­സ്‌ലാ­മി­യെ നി­രോ­ധി­ച്ചപ്പോള്‍ പ്ര­ബോ­ധ­നവും നി­രോ­ധിച്ചു. അ­തി­ന് പ­ക­ര­മായി അ­വര്‍ ബോ­ധ­നം എ­ന്ന പേ­രില്‍ പ്ര­സി­ദ്ധീ­കര­ണം ഇ­റക്കി. നി­രോ­ധ­ന­ത്തി­ന് ശേ­ഷം അ­വര്‍­ക്ക് ര­ണ്ട് പ്ര­സി­ദ്ധീ­കര­ണം ഉ­ണ്ടാ­യി. അതു­കൊ­ണ്ട് നി­രോ­ധ­ന­മല്ല പ­രി­ഹാ­രം. ഇ­തി­ന് ര­ണ്ട് പ­രി­ഹാ­ര­ങ്ങ­ളാ­ണു­ള­ളത്. മു­സ്‌ലിം മന­സ്സ് അ­ര­ക്ഷി­ത­മായി­പോ­കുന്ന­­തി­ലെ കാര്യം പഠി­ക്കേ­ണ്ട­തുണ്ട്. ബാ­ബ­രിയും ഗു­ജ­റാ­ത്തു­ം പോ­ലു­ള­ള പ്ര­ശ്‌­ന­ങ്ങ­ളാ­ണ് മു­സ്‌ലിം മന­സ്സ് അ­ര­ക്ഷി­ത­മാ­ക്കി­യത്. ഈ അ­ര­ക്ഷി­ത­മന­സ്സ് ചൂ­ഷ­ണം­ ചെ­യ്യാന്‍ ഒ­രു വി­ഭാ­ഗം വ­രു­മെന്ന് ഭ­ര­ണാ­ധി­കാ­രി­കള്‍ മ­ന­സ്സി­ലാ­ക്കേ­ണ്ട­താ­യി­രുന്നു. അ­തി­നെ പ­രി­ഹ­രി­ക്കേ­ണ്ട­തി­ന്റെ ഒ­രു ശ്ര­മം ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഭാ­ഗ­ത്തു­നിന്ന­് ഉ­ണ്ടാ­കേ­ണ്ട­തു­ണ്ട്.ര­ണ്ടാമ­ത്തെ കാ­ര്യം 1925ല്‍ പൂ­നെ­യില്‍ ആര്‍­ എ­സ് എ­സ് ഉണ്ടായ ആ സ­മ­യ­ത്തു­ത­ന്നെ കേ­ര­ള­ത്തിലും സംഘ­ട­ന­യു­ടെ ശാഖയു­ണ്ടാ­യി­ട്ടു­ണ്ട്. പ­ക്ഷേ കേ­രളീയ പൊ­തു­സ­മൂ­ഹം ആര്‍ ­എ­സ്­ എ­സ്സി­നെ ത­ള്ളി­ക്ക­ള­ഞ്ഞു. അ­വര്‍­ക്ക് ഒ­രു എം­ എല്‍­ എ പോലും കേ­ര­ള നി­യ­മ­സ­ഭ­യില്‍ ഉ­ണ്ടാ­യി­ല്ല. കേ­ര­ള­ത്തി­ലെ ആര്‍­ എ­സ് ­എ­സ്സ് ക്ല­ച്ചു­പി­ടി­ച്ചി­ല്ലെന്നും സംഘടന പി­രി­ച്ചു­വി­ടേ­ണ്ടി­വ­രു­മെന്നും കേ­ര­ള­ീ­യര്‍­ക്ക് ബു­ദ്ധി­യി­ല്ലെന്ന് പ­റ­യേ­ണ്ടി­വ­രു­മെന്നും 1989 ല്‍ ആര്‍ എ­സ് എ­സ് മു­ഖ­പ­ത്രമായ ഓര്‍­ഗ­നൈ­സര്‍ വി­ല­പി­ക്കു­ണ്ട്.ആര്‍ എ­സ് എ­സി­നെ­തി­രെ ഉണ്ടാ­യ ഈ സ­മീപനം എന്തു­കൊണ്ട് കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളില്‍ നിന്നും ന്യൂ­ന­പ­ക്ഷ­സ­മു­ദാ­യ­ത്തി­ലെ തീ­വൃ­വാ­ദി­കള്‍­ക്കെ­തി­രെ ഉ­ണ്ടാ­കുന്ന­ില്ല. രാഷ്ടീ­യ പാര്‍ട്ടി­ക­ളി­ലെ ക­ള്ള­നാ­ണ­യ­ങ്ങ­ളെ­യും ഉ­ദ്യോ­ഗ­സ്ഥ­രി­ലെ ടോ­മിന്‍ ത­ച്ച­ങ്ക­രിയെ­പോ­ലു­ള­ളവ­രെയും ന­മ്മള്‍ കാ­ണു­ന്നു­ണ്ട്. രാ­ഷ്ട്രീ­യ പാര്‍ട്ടി­ക­ളി­ലെ ഇത്ത­രം ക­ള­ള­നാ­ണ­യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള­ള സം­വാ­ദ­ത്തി­ന് ഇ­പ്പോള്‍ ഞാന്‍ ത­യ്യാ­റാ­വു­ന്നില്ല. ഇ­പ്പോ­ഴുണ്ടായ ഈ­ തി­രി­ച്ച­റി­വി­നെ ഗു­ണ­പ­ര­മാ­യി കൊണ്ടുവരി­ക എ­ന്നു­മാ­ത്ര­മാ­ണ് ഞാന്‍ ക­രു­തു­­ന്ന­ത്.തീ­വ്ര­വാദ­ത്തെ അ­വ­സാ­നി­പ്പി­ക്കാന്‍ സം­സ്ഥാ­ന­ത്തി­ന് മാത്രം ക­ഴി­യില്ല. അ­തില്‍ പ്ര­ധാ­ന­പ്പെ­ട്ട കാര്യം കേ­ര­ള­ത്തി­ലേ­ക്ക് തീ­വ്ര­വാ­ദ­ത്തി­നായി വ­രു­ന്ന സ­മ്പ­ത്ത് ത­ട­യു­ക­യെന്ന­­താണ്. അ­തി­ന് കേ­ന്ദ്ര സ­ഹാ­യം കൂ­ടി­യേ തീരൂ. എ­ന്നാല്‍ കേ­ര­ളവും അ­ന്വേ­ഷി­ക്ക­ട്ടെ.

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ 1

തീവ്രവാദത്തിന്റെ ബുദ്ധി ജമാഅത്തെ ഇസ്‌ലാമിയുടേത്‌ 1


തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും നിര്‍ണായക പ­ങ്ക്

തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.(അഭിമുഖം തയ്യാറാക്കിയത് .മുഹമ്മദ് സുഹൈല്‍ www.doolnews.com..)

ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പ­ക­ന്‍ ടി ജെ ജോ­സ­ഫി­നെ­തിരാ­യ ആ­ക്രമണം കേ­ര­ള­ത്തി­ലെ മ­ന­സ്സാ­ക്ഷി­യെ ഞെ­ട്ടി­ച്ച സം­ഭ­വ­മാ­യി­രുന്നു. പ്ര­വാ­ചക­നെ അ­വ­ഹേ­ളി­ച്ചെന്നാരോപിച്ച് അധ്യാപകന്റെ കൈ­വെ­ട്ടി മാറ്റി­യ സം­ഭവത്തെ തീ­വ്ര­വാ­ദ­ത്തി­ന്റെ ഇ­രു­ണ്ട മു­ഖ­മാ­യാ­ണ് മ­ല­യാ­ളി തി­രി­ച്ച­റി­ഞ്ഞത്. ആ­ക്ര­മ­ണ­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­ത് പോ­പ്പു­ലര്‍ ഫ്ര­ണ്ടാ­ണെ­ന്ന് ഏ­റെ­ക്കു­റെ വ്യ­ക്ത­മാ­യി­ക്ക­ഴി­ഞ്ഞു. കേ­ര­ള­ത്തി­ന്റെ മ­തേ­ത­ര പ്രതി­രോ­ധം ഭേ­ദി­ച്ച് എന്‍ ഡി എഫും അ­തി­ന്റെ പില്‍ക്കാ­ല രൂ­പമായ പോ­പ്പു­ലര്‍ ഫ്ര­ണ്ടും വ­ളര്‍­ന്ന­തെ­ങ്ങി­നെ­യെ­ന്ന് കേരളം അ­ന്വേ­ഷി­ച്ച് തു­ട­ങ്ങി­യി­രി­ക്കു­ന്നു.തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു. കെഎം ഷാ­ജി­യു­മാ­യി മുഹമ്മദ് സുഹൈല്‍ ന­ടത്തി­യ സു­ദീര്‍­ഘമാ­യ സം­ഭാ­ഷ­ണ­ത്തില്‍ നി­ന്ന്.മത തീ­വ്ര­വാ­ദം കേര­ളം വീ­ണ്ടും ചര്‍ച്ച ചെ­യ്തു­കൊ­ണ്ടി­രി­ക്ക­യാണ്. നേര­ത്തെ പ­ല­പ്പോ­ഴും കേ­ര­ള­ത്തില്‍ തീ­വ്രവാ­ദ പ്ര­വര്‍­ത്ത­ന­ങ്ങ­ള്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. മു­ഖ്യ­ധാ­ര­യു­മാ­യി ബ­ന്ധ­മില്ലാ­ത്ത ചി­ല തു­രു­ത്തു­ക­ളില്‍ നി­ന്നാ­യി­രു­ന്നു അത്. അ­തു കൊ­ണ്ട് ത­ന്നെ അ­തി­ന് ഏ­തെ­ങ്കിലും സ­മു­ദാ­യ­ത്തി­ന്റെ വി­കാ­ര­ങ്ങ­ളു­മാ­യി ബ­ന്ധ­മില്ലാ­യി­രുന്നു. എ­ന്നാല്‍ തൊ­ടു­പു­ഴ­യിലെ അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വം ഇ­തില്‍ നി­ന്നെല്ലാം വ്യ­ത്യ­സ്­ത­മാ­ണ്. ഒ­രു സ­മു­ദാ­യ­ത്തി­ന്റെ വി­കാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­ത്തി­ലാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യത്. അ­തില്‍ പ്ര­തി ചേര്‍­ക്ക­പ്പെ­ടുന്ന­ത് പോ­പ്പു­ലര്‍ ഫ്ര­ണ്ടെ­ന്ന സം­ഘ­ട­യാ­ണ്. കേ­ര­ള­ത്തി­ലെ മു­സ്‌ലിം തീ­വ്ര­വാ­ദ­ത്തി­ന്റെ നാള്‍­വ­ഴി­യെക്കു­റി­ച്ച്?.എന്‍­ ഡി എ­ഫ് അ­ട­ക്ക­മു­ള­ള തീ­വ്രവാ­ദ സം­ഘ­ട­ന­കള്‍ കേ­ര­ള­ത്തില്‍ വ­രു­ന്ന­തി­ന് മു­മ്പുള്ള സാ­ഹ­ച­ര്യ­ത്തെ പരി­ശോ­ധി­ക്കേ­ണ്ട­തുണ്ട്. ഇ­ന്ത്യ സ്വാ­ത­ന്ത്ര­മാ­യ­തി­ന് ശേ­ഷം കേര­ളം പ്ര­ക­ടമാ­യ തീ­വ്രവാദ­ത്തെ അം­ഗീ­ക­രി­ച്ചി­ട്ടില്ല. ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യെയും സി­മി­യേ­യും ഐ­ എ­സ് ­എ­സ്സി­നെയും മ­ല­യാ­ളി അം­ഗീ­ക­രി­ച്ചി­രുന്ന­ില്ല. കേ­ര­ള­ത്തി­ന് പു­റ­ത്ത് ഒരു ബോം­ബു­ സ്‌­ഫോ­ട­ന­മു­ണ്ടാ­യാല്‍ അ­തേ­റ്റെ­ടു­ക്കാന്‍ നൂ­റ് സം­ഘ­ട­ന­കള്‍ കാ­ണും. ആര്‍ എ­സ്സ് എസ്സ്, അല്‍ ഉ­മ്മ, അല്‍ ബാ­പ്പ തു­ടങ്ങി­യവ­രെല്ലാം കാ­ണും. എ­ന്നാല്‍ കേ­ര­ള­ത്തി­ലെ സാ­ഹ­ചര്യം മ­റി­ച്ചാ­ണ് ഇ­വിടെ ബോം­ബു വ­ച്ച­വര്‍ പോലും ഞ­ങ്ങ­ളല്ല അത് ചെ­യ്­ത­തെന്ന­് പ­റ­യേ­ണ്ടി­വ­രും. അ­ത് തീ­വ്രവാ­ദി­യു­ടെ ഗു­ണമല്ല മ­ല­യാ­ളി­യു­ടെ ഗു­­ണ­മാണ്. ഇ­ത് തി­രി­ച്ച­റി­ഞ്ഞിട്ടാ­ണ് എണ്‍­പ­തു­കള്‍ മു­തല്‍ തീ­വ്ര­വാ­ദികള്‍ ശ്ര­മം ന­ട­ത്തുന്ന­­ത്.കേ­ര­ള­ത്തില്‍ മു­സ്‌ലിം തീ­വ്രവാ­ദ­ത്തി­ന് വേ­രൂന്ന­ാന്‍ ക­ഴി­യാ­തെ പോ­കുന്നത് സ­മ­സ്­ത, മു­ജാ­ഹിദ്, ത­ബി­ലീഗ്, ദ­ക്ഷി­ണ­കേ­ര­ള തു­ടങ്ങി­യ മ­തസം­ഘ­ട­ന­കളും എം­ ഇ എ­സ്, എം­ എ­സ് എ­സ് തു­ടങ്ങി­യ വി­ദ്യാ­ഭ്യാ­സ ഏന്‍­സി­ക­ളു­ടെ­യും മു­സ്‌ലിം ലീ­ഗി­ന്റെ­യും വി­ശ്വാസ്യത കാ­ര­ണ­മാ­ണ്. അ­ത് ത­കര്‍­ക്കാ­നു­ള­ള ശ്ര­മ­മാ­ണ് തുട­ക്കം മു­തല്‍ തീ­വ്രവാ­ദി­കള്‍ ശ്ര­മി­ച്ച­ത്. ബാബ­റി മ­സ്­ജി­ദ് പ്ര­ശ്‌­ന­മു­ണ്ടാക്കിയ അ­ര­ക്ഷി­താ­വ­സ്ഥ ഇത്ത­രം ഒ­രു ശ്ര­മ­ത്തി­നാ­യി മാ­ധ്യ­മം പത്രം ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. കൂ­ടാതെ ജെ­ഡി­ ടി ഹ­സ്സ­നാ­ജി പ്ര­ശ്‌­നം മു­സ്‌ലീം സം­ഘ­ട­ന­ക­ളു­ടെ ക്ര­ഡി­ബി­ലി­റ്റി ത­കര്‍­ക്കാ­നായി ഉ­യര്‍ത്തി­കൊ­ണ്ടു­വന്നു. ലീ­ഗും പാ­ണ­ക്കാ­ട് തങ്ങ­ളും നല്ല­താ­ണെ­ങ്കി­ലും കു­ഞ്ഞാ­ലി­ക്കുട്ടി­യു­ടെയും അ­ഹമ്മ­ദ് സാ­ഹിബിന്റെയും കൈ­യ്യി­ലെ ക­ളി­പ്പാ­വ­കള്‍ മാ­ത്ര­മാ­ണവ­യെന്ന് മാ­ധ്യ­മം പത്രം നി­രന്ത­രം പ­റ­ഞ്ഞു.എം ­ഇ­ എസ്സും എം­എ­സ്സ്­എസ്സും വ്യ­വ­സാ­യി­ക­ളു­ടെ കൈ­യ്യി­ലാ­ണെന്നും ആ­രോ­പി­ക്കു­ക­യു­ണ്ടായി. സ­മ­സ്­തയും മു­ജാ­ഹിദും തെ­രു­വില്‍ വെ­റു­തേ തര്‍­ക്കി­ക്കു­ക­യാ­ണെന്നും ഇതു­കൊ­ണ്ട് മു­സ്‌ലീം സ­മു­ദാ­യ­ത്തി­ന് ഒ­രു ഗു­ണ­വു­മി­ല്ലെന്നും മാ­ധ്യ­മം ആ­രോ­പി­ച്ചു. ഇങ്ങ­നെ അ­ര­ക്ഷി­തമാ­യ മു­സ്‌ലീം മ­ന­സ്സി­നെ വി­ക­സി­പ്പി­ച്ചെ­ടുത്ത­ത് ജ­മാഅ­ത്തെ ഇ­സ്‌ലാ­മി കാ­ത്തു­വച്ച സോ­ളി­ഡാ­രി­റ്റി­യു­ടെ വി­ത്തി­റ­ക്കാ­നാ­യി­രു­ന്നു. ഈ മ­ണ്ണില്‍ വള­രെ ആ­സൂ­ത്രി­ത­മാ­യി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ ത­ന്നെ ബു­ദ്ധി­ക­ട­മെ­ടു­ത്ത് സി­മി­ക്കാര്‍ വി­ത്തി­റ­ക്കി­യ­താ­ണ് എന്‍­ ഡി­ എ­ഫ്.തു­ട­ക്ക­ത്തില്‍ എന്‍­ ഡി എ­ഫ് ആ­യി­രുന്ന­ില്ല. വ­യ­നാ­ട്ടില്‍ വ­യ­നാ­ട് മു­സ്‌ലിം യം­ഗ് അ­സോ­സി­യേ­ഷന്‍ -വൈ­മ, കോ­ഴി­ക്കോട് കൈ­മ, തൃ­ശ്ശൂ­രില്‍ തൈ­മ, പാ­ല­ക്കാട് പൈ­മ, മ­ല­പ്പുറ­ത്ത് മൈ­മ എ­ന്നൊ­ക്കെ പ­റ­ഞ്ഞ് സം­ഘ­ട­ന­ക­ളാ­യി­രുന്നു. കേ­ര­ളത്തി­ലെ ഗ്രാ­മ­ങ്ങ­ളില്‍ ചെറി­യ ചെറി­യ കള്‍­ച്ച­റല്‍ ഗ്രൂ­പ്പു­ക­ളാ­യി രൂ­പീ­ക­രി­ക്കു­മ്പോല്‍ ത­ന്നെ ദ­ക്ഷി­ണേ­ന്ത്യ­യില്‍ മു­ഴു­വന്‍ ഇ­ത് വ്യാ­പി­പ്പി­ച്ചു. 1992 ലോ 1993 ലോ ആണ് കോ­ഴി­ക്കോ­ട് മു­ത­ല­ക്കു­ള­ത്തു­വ­ച്ച് ഇത്ത­രം ജില്ലാ സം­ഘ­ട­ന­കള്‍ ചേര്‍ന്ന് എന്‍­ ഡി എ­ഫ് ഉ­ണ്ടാ­ക്കി­യ­ത് എ­ന്നാ­ണ് എന്റെ ഓര്‍മ്മ.ഈ മ­ണ്ണില്‍ വള­രെ ആ­സൂ­ത്രി­ത­മാ­യി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ ത­ന്നെ ബു­ദ്ധി­ക­ട­മെ­ടു­ത്ത് സി­മി­ക്കാര്‍ വി­ത്തി­റ­ക്കി­യ­താ­ണ് എന്‍­ ഡി­ എ­ഫ്.അ­തേ സ­മയ­ത്ത് മം­ഗ­ലാ­പുര­ത്ത് കര്‍­ണ്ണാട­കാ ഡി­ഗ്‌നി­റ്റി ഫോ­റം എ­ന്ന നി­ല­യ്­ക്ക് കെ ­ഡി എ­ഫ് ഉണ്ടായി. ത­മി­ഴ്‌നാ­ട്ടില്‍ മധു­രെ­യില്‍ ത­മി­ഴ് മനിത നീ­തി പാ­സ­റേ അഥ­വാ എം­ എന്‍­ പി ആ­യി രൂ­പീ­ക­രിച്ചു. ഈ തീ­വ്ര ഗ്രൂ­പ്പു­കള്‍ ബാം­ഗ­ളൂ­രില്‍ വ­ച്ച് പോ­പ്പു­ലര്‍ ഫ്രണ്ട് ഓ­ഫ് ഇ­ന്ത്യ­യാ­യി മാ­റി. ഇ­തോ­ടൊ­പ്പം ത­ന്നെ ഇ­തി­ന്റെ രാ­ഷ്ട്രീ­യ രൂ­പം എ­ന്ന നി­ല­യില്‍ എ­സ്­ ഡി­ പി­ ഐ യും രൂ­പി­ക­രിച്ചു. ഇ­തി­നി­ട­യി­ലും പ­ല ഗ്രൂ­പ്പു­കള്‍ ഉ­ണ്ടാ­യി­രുന്നു. വി­ധി പ്ര­ഖ്യാ­പ­ന­ത്തി­നാ­യി ദാ­റുല്‍ ഖ­ദാ കോ­ട­തിയും ഉ­ണ്ടാ­യി. കോട­തി വിധി ന­ട­പ്പി­ലാ­ക്കു­ന്ന മ­റ്റൊ­രു ഗ്രൂ­പ്പു­മു­ണ്ടായി. കു­റേ കാ­ല­മാ­യി ഇ­തൊ­ക്കെ­യു­ണ്ടാ­യിട്ട്. ഇ­പ്പോഴും ഇ­തൊന്നും പോ­ലീ­സ് വ്യ­ക്ത­മാ­ക്കുന്ന­ില്ല.അതി­ന്റെ ര­ണ്ടാമ­ത്തെ ഘ­ട്ടം ര­ണ്ട­ര വര്‍­ഷം മുന്‍­പ് ജേക്ക­ബ് പു­ന്നൂ­സ് പ­റ­ഞ്ഞി­രുന്നു. അ­ദ്ദേ­ഹം പ­റഞ്ഞ­ത് അ­ന്‍പ­തി­നാ­യിരം കോ­ടതി­യു­ടെ നി­യ­മ­വി­രു­ദ്ധ പ­ണം കേ­ര­ള­ത്തില്‍ ഉ­ണ്ടെന്ന­ാണ്. അ­തേ­സ­മയ­ത്തു ത­ന്നെ­യാ­ണ് തീ­വ്ര­വാ­ദി­കള്‍­ക്ക് ഹ­വാ­ലാ ഇ­ട­പാ­ടുവ­ഴി പ­ണ­മെ­ത്തുന്ന­­ത് എ­ന്ന വാര്‍­ത്തയും വന്ന­­ത്. ര­ണ്ട­ര വര്‍­ഷം മുന്‍­പുതന്നെ കേ­ര­ള­ത്തി­ലെ സര്‍­ക്കാ­റിന് സ­മാ­ന്ത­ര­മാ­യി അ­മ്പ­തി­നാ­യി­രം കോ­ടി­യു­ടെ സാ­മ്പത്തി­ക ആ­സ്ഥി ഇ­വ­രു­ടെ ക­യ്യി­ലു­ണ്ടാ­യി­രു­ന്നു­വെ­ന്ന് തെ­ളി­ഞ്ഞി­രുന്നു.

http://www.doolnews.com/km-shaji-interview.html/3

Monday, August 2, 2010

പോപ്പുലര്‍ ഫ്രണ്ടിന്നെതിരെയുള്ള വി എസിന്റെ സമയോചിതമായ പ്രസ്താവന കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു...

പോപ്പുലര്‍ ഫ്രണ്ടിന്നെതിരെയുള്ള വി എസിന്റെ സമയോചിതമായ പ്രസ്താവന കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചു...
മുസ്ലിം ലീഗ് പൊതുജനമധ്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേയും ജമ അത്ത് ഇസ്ലാമിയേയും തള്ളിപ്പറയാന്‍ തയ്യാറായത് അച്ചുതാനന്ദന്റെ സമയോചിതമായ പ്രസ്താവനയുടെ നേട്ടം തന്നെയാണു.ഇന്നലെവരെ കണ്ടിട്ടും കണ്ണടച്ച് അവര്‍ നടത്തുന്ന തിവ്രവാദപ്രവര്‍ത്തനത്തിന്ന് മൗനാനുവാദം കൊടുത്തുരുന്നത് ഇവരാണു. രാജ്യത്ത് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങള്‍ ജനം ശരിക്കും മനസ്സിലാക്കി കഴിഞ്ഞു.എന്നാലും പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയുടെ വോട്ടിന്റെ പിന്നാലെയാണു യു ഡി എഫും ലീഗും....എന്തുകൊണ്ട് രാജ്യത്തെ തകര്‍ക്കുന്ന ഈ തവ്രവാദി സംഘടനയുടെ വോട്ട് വേണ്ടായെന്ന് യു ഡി എഫ് പറയുന്നില്ല.പോപ്പുലര്‍ ഫ്രണ്ടിന്നെതിരെ വി എസിന്റെ പ്രസ്തവന വസ്തുനിഷ്ടം.. സത്യസന്ധം,സമയോചിതം. അതിന്നെതിരെ ലീഗ് അടക്കമുള്ളവര്‍ പോപ്പുലറ് ഫ്രണ്ടിനെ സഹായിക്കാന്‍ രംഗത്ത് വന്നെങ്കിലും അവരുടെ ഉദ്ദേശം പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനായിരുന്നെങ്കിലും കേരളിയ സമൂഹത്തില്‍ അത് വിലപ്പോയില്ല. ..ഇതില്‍ ന്യൂനപക്ഷങളെ കൂട്ടു പിടിച്ച് ന്യൂനപക്ഷങള്‍ക്ക് എതിരെ വി എസ് എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പി ച്ചുവെന്ന് ദുഷ്ടലാക്കോടുകൂടി പ്രചരണം നടത്തിയെങ്കിലും അതും ചീറ്റിപ്പോയി....പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയെപ്പറ്റി പറയുമ്പോള്‍ അവരെ സഹായിക്കാന്‍ ആരുവരുന്നോ അവരൊക്കെ കേരളിയ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് ജനം മന്നസ്സിലാക്കിയത് അവരെ സഹായിക്കുന്നവര്‍ക്ക് ഏറെ തിരിച്ചടിയായിട്ടുണ്ട്..
പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പോലീസിന് കണ്ടുകിട്ടിയ ജനാധിപത്യ വിരുദ്ധ പുസ്തകത്തിലാണൂ സംസ്ഥാനത്ത് മുസ്‌ലിം മതരാജ്യത്തിന്നു വേണ്ടിയുള്ള പ്രവര്‍ത്തനങള്‍ നടത്തുന്നതിന്റെ പൂര്‍ണ്ണ വിവരങളും അതിന്ന് അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങളും വിശദമായി വിവരിച്ചിരുക്കുന്നത്.ഇന്നുവരെ നടത്തിയതും ഇനി നടത്തേണ്‍റ്റതുമായ വിവരങളും ഇതില്‍ അടിവരയിട്ട് വിവരിച്ചിട്ടുണ്ട്. ഈ വിവരങളാണു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ . ജനാധിപത്യത്തിനെതിരെ വിഷംതുപ്പുന്ന ഈ പുസ്തകത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി ഉന്നത പോലീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്
കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് എഴുതിയ 'ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്' എന്ന പുസ്തകം ആലുവയില്‍വെച്ചാണ് പോലീസ് പിടിച്ചെടുത്തത്. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. ഈ പുസ്തകം കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി അറിയുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു
.