Friday, January 29, 2010

ഇന്ത്യാ യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളത പകര്‍ത്തി വേണു രാജാമണി പടിയിറങ്ങുന്നു

ഇന്ത്യാ യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളത പകര്‍ത്തി വേണു രാജാമണി പടിയിറങ്ങുന്നു.

ദുബൈ: ഇന്ത്യാ യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളത അക്ഷര താളുകളില്‍ കുറിച്ചിട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പടിയിറങ്ങുന്നു. മൂന്ന് വര്‍ഷം നീണ്ട ദുബൈയിലെ ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ കോണ്‍സുല്‍ ജനറല്‍ നിറഞ്ഞ സംതൃപ്തനാണ്. തന്റെ അനുഭവ കാലത്ത് പരിചയിച്ച അറബ് നാടിന്റെ നേര്‍ചിത്രം കടലാസില്‍ പകര്‍ത്തിയാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹം രചിച്ച 'ഇന്ത്യ ആന്‍ഡ് ദി യു.എ.ഇ: ഇന്‍ സെലിബ്രേഷന്‍ ഓഫ് എ ലെജന്‍ഡറി ഫ്രന്റ്ഷിപ്പ്' (ഇന്ത്യയും യു.എ.ഇയും: മഹത്തായ സൌഹൃദത്തിന്റെ ആഘോഷം) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് കൈമാറി.

യു.എ.ഇയും ഇന്ത്യയും തമ്മിലെ വാണിജ്യ വ്യവസായ സാമൂഹിക സാംസ്കാരിക ബന്ധമാണ്് പുസ്തകത്തിലെ പ്രതിപാദ്യം.
പുസ്തകത്തില്‍ ശൈഖ് മുഹമ്മദിന്റെ സന്ദേശവുമുണ്ട്. അയല്‍രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ സുഹൃത്തുക്കളായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഇരു രാജ്യങ്ങളുംതമ്മില്‍ നിലവിലെ സഹകരണത്തിന്റെ പാലം വിപുലമാക്കണമെന്നാണ് ആഗ്രഹം. ഇത് ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. ഗള്‍ഫ് മേഖലയുടെ സുരക്ഷിതത്വത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അത് ആവശ്യവുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും ലോകത്തിനാകെയും ഈ നേട്ടം കൈവരണം ^ശൈഖ് മുഹമ്മദ് സന്ദേശത്തില്‍ പറയുന്നു. 260 പേജുള്ള പുസ്തകത്തില്‍ നിരവധി അപൂര്‍വ ചിത്രങ്ങളുമുണ്ട്. യു.എ.ഇ മന്ത്രിമാരുമായുള്ള അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിദേശകാര്യ വകുപ്പിലേക്ക് തിരിച്ചുപോകുന്ന വേണു രാജാമണി അടുത്ത മാസം ഇന്ത്യയിലേക്ക് മടങ്ങും.
madhyamam

2 comments:

ജനശബ്ദം said...

Unknown said...

കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയ്ക്ക് എല്ലാ ഭാവുകങ്ങളൂം
www.tomskonumadam.blogspot.com