Tuesday, January 5, 2010

പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്തുന്ന 'ആണ്ടു നേര്‍ച്ച '

പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന 'ആണ്ടുനേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്.ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യനാടുകളില്‍ ചേക്കേറി പ്രശ്നങള്‍ക്കും പ്രയാസങള്‍ക്കും നടുവില്‍ പാട്പെട്ട് പണിയെടുക്കുന്ന അരക്കോടീയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണു ഈ സമ്മേളനം നടത്തുന്നതെന്നാണ്‍ വെപ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങളും അനുഭവിക്കുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല.ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളുപോലും സാധാരണാക്കാരനെ പ്രതിനിധികരിക്കുന്നില്ല

സമ്പന്നരായ പ്രവാസികളെ പ്രതിനിധികരിച്ചെത്തുന്നവര്‍ക്ക് പരസ്പരം പുകഴ്ത്താനും സര്‍ക്കാറിനെ പുകഴ്ത്താനുമാണു ഏറിയ സമയവും വിനിയോഗിക്കാറ്.സര്‍ക്കാറിന്നും ഇവരോടാണ്‍ മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് നാടിന്റെയും വീടിന്റെയും പുരോഗതിക്കുവേണ്ടി മാസാമാസം ക്രിത്യമായി പണമയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നുവരെ ആദരിച്ചിട്ടില്ല.സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതി കളും ‍ പൊന്നാടകളും അണിയിക്കുന്നതും സമ്പന്നവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം .സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കുന്നവര്‍ക്ക് ആവശ്യമുള്ളെതെല്ലാം മൊത്തമായി ലഭിക്കുകയുള്ളുവെന്ന തിരിച്ചറിവായിരിക്കും ഇതിന്ന് കാരണം .സ്വന്തം കച്ചവട താല്പര്യം സംരക്ഷിക്കാനല്ലാതെ സ്വന്തം നാടിന്ന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല,

കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങള്‍ നടപ്പാക്കിയെന്ന് പരിശോധിക്കുമ്പോഴാണു വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്കത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളനത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവമേറിയ വിഷയം -ഇന്ത്യന്‍ ഗ്രാമങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങിനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു.ശിശു ക്ഷേമത്തിന്നും വനിത ഉന്നമനത്തിന്നും ഊന്നല്‍ നകാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍ ജി ഒ കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു.രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു .നിക്ഷേപവും സാമൂഹ്യക്ഷേമവും ഒരു പോലെ നടപ്പിലാക്കുന്നതിന്ന് ബ്ലോക്കുകളില്‍ മൈക്രോഫൈനാന്‍സ് പദ്ധതികള്ക്ക് തിടക്കമിടുമെന്നും ഗ്രാമീണ ദാരിദ്ര്യത്തെയാണ്‍ ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രവാസി കാര്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
പ്രാസികള്‍ക്ക് വോട്ടാവകാശം നല്കുന്ന ബില്ല്. അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നുഎന്നാല്‍ ഇതൊന്നും നടന്നില്ലായെന്ന് മാത്രമല്ല .പ്രവാസികള്ക്ക് ഗുണകമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വകലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന്ന് തരാതെ മറിച്ച് കൊടുക്കുകയാണ്‍ ചെയ്തത്.

ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്ന് യായൊരു കുറവും സംഭവിച്ചിട്ടില്ലായെന്ന് മാത്രമല്ല കൂടിയിരിക്കുകയാണ്.ആകെ അര കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ കാല്‍ കോടിയിലധികം കേരളത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഏറ്റ്വും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടിവരുന്നവരും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്.എന്നിരുന്നാലും നാടിനോടും വീടിനോടും ഇവര്‍ കാണിക്കുന്ന പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്.കഴിഞ്ഞ ഒരു വര്‍ഷം മാത്രം കേരളിയരായ പ്രവാസികള്‍ കേരളത്തിലെ പൊതുമേഖ ബാങ്കുകളില്‍ നിക്ഷേപിച്ചത് 31585 കോടി രൂപയാണ്.ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5869 കോടി രൂപ അധികമാണ്. തങളുടെ നാട്ടിലുള്ളവരെ നല്ലപോലെ പരിപാലിച്ചതിന്ന് ശേഷമാണ്.ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും യാതൊന്നിനും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.ആരും ശ്രമിച്ചിട്ടും ഇല്ല
സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ച് കുലിക്കിയപ്പോള്‍ ആയിരക്കണക്കിന്ന് ആളുകളാണ്.ജോലിനഷ്ടപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതില്‍ ഏറിയപങ്കും കേരളിയരാണ്.ഇവരെ പുനധിവസിപ്പിക്കാനോ ഇവരില്‍ തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്നോ യാതൊരു പരിപാടിയും കേന്ദ്ര സര്‍ക്കാറിന്നോ കേന്ദ്ര പ്രവാസി വകുപ്പിന്നോ ഇല്ല. പ്രവാസികളുടെ പ്രശ്നങള്‍ പരിഹരിക്കുന്നതിന്നായിരിക്കണം പ്രവാസികാര്യവകുപ്പ് മുഖ്യ പരിഗണന നല്കേണ്ടത്.

പ്രവാസി ഇന്ത്യക്കാരെ ഇന്നും ഏറ്റവും അലട്ടുന്നത് അവരുടെ യാത്ര പ്രശ്നം തന്നെയാണു.യാതൊരു മാനദണ്ധവും ഇല്ലാതെ ചാര്ജ്ജിനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തി യാത്രക്കാരെ കൊള്ളയടിക്കുകയാണ്.എയര്‍ഇന്ത്യ എക്സ്പ്രസ്സ് എന്ന ബഡ്ജറ്റ് എയര്‍ലൈന്‍ ആരംഭിച്ചാല്‍ ഈ പ്രശ്നത്തിന്ന് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സരവ്വകാല റൊക്കാര്‍ഡിന്ന് അര്‍ഹമായിരിക്കുന്നു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ്‍ ഓണമ്, പെരുന്നാള്‍ , ക്രിസ്തുമസ്സ്. ഗള്‍ഫ് രാജങളില്‍ സ്കുളുകള്‍ അടക്കുന്നസമയത്തും തുറക്കുന്ന സമയത്തും ഇവര്‍ വന്‍ വര്‍ദ്ധനവാണ്. വരുത്തുന്നത്. മാത്രമല്ല ആവശ്യത്തിന്നുള്ള ഫ്ലയിറ്റുകള്‍പോലും അനുവദിക്കാതെ യാത്രക്കാരെ ഇവര്‍ പരമാധി ബുദ്ധിമുട്ടിക്കാറുമുണ്ട്.

ഇന്ത്യയുടെ ഒഫിഷ്യല്‍ എയര്‍ലൈനായ എയര്‍ഇന്ത്യ ഇന്ത്യരാജ്യത്തെ നാണം കെടുത്തുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു.അഹന്തയും അഹങ്കാരവും നിറഞ്ഞ ഉദ്വോഗസ്ഥന്മാരും , ക്രുത്യനിഷ്ഠയില്ലാത്ത പ്രവര്‍ത്തനവും ,തോന്നിയപോലെ ഷെഡ്യുള്ഡ് ക്യാന്സല്‍ ചെയ്യുകയും റദ്ദ് ചെയ്യുകയും ചെയ്ത് യാത്രക്കാരെ വട്ടം കറക്കുന്ന ലോകത്തിലെ ഒരേ ഒരു എയര്‍ലൈന്‍ എന്ന ബഹുമതിക്ക് എയര്‍ ഇന്ത്യ അറ്ഹമായിരിക്കുന്നു. ഈ പ്രവാസി ദിവസ് നടക്കുന്ന അവസരത്തില്‍ പോലും കോഴിക്കോട്ട് നിന്ന് ഡിസംബര്‍ തൊട്ട് ഇന്നുവരെ 40ഓളം ഫ്ലയിറ്റുകളാണ്‍ ക്യന്സല്‍ ചെയ്തിരിക്കുന്നത്.യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്നത് ജനദ്രോഹം മാത്രമല്ല രാജ്യ ദ്രോഹം കൂടിയാണ്.

എയര്‍ ഇന്ത്യയില്‍ സമൂലമായ അഴിച്ച് പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ.പ്രവാസികല്ക്ക് ക്ഷേമനിധിയും പെന്‍ഷനും വൈദ്യ സഹായവും നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകു. ? രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അതിര്‍ത്തികാക്കുന്ന പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിത്ത്വവും ഉറപ്പ് വരുത്താന്‍ ഈ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്ക്കും നല്കാന്‍ ഈ സമ്മേളനം തീരുമാനം എടുക്കുമോ

4 comments:

ജനശബ്ദം said...

പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്തുന്ന 'ആണ്ടു നേര്‍ച്ച '

പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന 'ആണ്ടുനേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്.ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യനാടുകളില്‍ ചേക്കേറി പ്രശ്നങള്‍ക്കും പ്രയാസങള്‍ക്കും നടുവില്‍ പാട്പെട്ട് പണിയെടുക്കുന്ന അരക്കോടീയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണു ഈ സമ്മേളനം നടത്തുന്നതെന്നാണ്‍ വെപ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങളും അനുഭവിക്കുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല.ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളുപോലും സാധാരണാക്കാരനെ പ്രതിനിധികരിക്കുന്നില്ല

സമ്പന്നരായ പ്രവാസികളെ പ്രതിനിധികരിച്ചെത്തുന്നവര്‍ക്ക് പരസ്പരം പുകഴ്ത്താനും സര്‍ക്കാറിനെ പുകഴ്ത്താനുമാണു ഏറിയ സമയവും വിനിയോഗിക്കാറ്.സര്‍ക്കാറിന്നും ഇവരോടാണ്‍ മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് നാടിന്റെയും വീടിന്റെയും പുരോഗതിക്കുവേണ്ടി മാസാമാസം ക്രിത്യമായി പണമയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നുവരെ ആദരിച്ചിട്ടില്ല.സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതി കളും ‍ പൊന്നാടകളും അണിയിക്കുന്നതും സമ്പന്നവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം .സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കുന്നവര്‍ക്ക് ആവശ്യമുള്ളെതെല്ലാം മൊത്തമായി ലഭിക്കുകയുള്ളുവെന്ന തിരിച്ചറിവായിരിക്കും ഇതിന്ന് കാരണം .സ്വന്തം കച്ചവട താല്പര്യം സംരക്ഷിക്കാനല്ലാതെ സ്വന്തം നാടിന്ന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല,

കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങള്‍ നടപ്പാക്കിയെന്ന് പരിശോധിക്കുമ്പോഴാണു വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്കത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളനത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവമേറിയ വിഷയം -ഇന്ത്യന്‍ ഗ്രാമങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങിനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു.ശിശു ക്ഷേമത്തിന്നും വനിത ഉന്നമനത്തിന്നും ഊന്നല്‍ നകാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍ ജി ഒ കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു.രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു .നിക്ഷേപവും സാമൂഹ്യക്ഷേമവും ഒരു പോലെ നടപ്പിലാക്കുന്നതിന്ന് ബ്ലോക്കുകളില്‍ മൈക്രോഫൈനാന്‍സ് പദ്ധതികള്ക്ക് തിടക്കമിടുമെന്നും ഗ്രാമീണ ദാരിദ്ര്യത്തെയാണ്‍ ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രവാസി കാര്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
പ്രാസികള്‍ക്ക് വോട്ടാവകാശം നല്കുന്ന ബില്ല്. അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നുഎന്നാല്‍ ഇതൊന്നും നടന്നില്ലായെന്ന് മാത്രമല്ല .പ്രവാസികള്ക്ക് ഗുണകമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വകലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന്ന് തരാതെ മറിച്ച് കൊടുക്കുകയാണ്‍ ചെയ്തത്.

ഷൈജൻ കാക്കര said...

ഞാനും യോജിക്കുന്നു

babu .dubai said...

thaankaLuTe abhipraayam ZariyaaN

Unknown said...

tonny blarine aajeevanantha palasteen prathinidhiyakkiyappol athu lokavasanam vare thudarenda prashnamakannamennu munkootti theerumanichapole Yithum pariharathekkal puthiya vakuppukalum prashnangalum srishtikkalannu avarude lakshyam.
'Sadharannakkaran''Mannamkatta'