Sunday, January 10, 2010

മനോജ്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു- ടി.കെ. ഹംസ

മഞ്ചേരി: മാന്യന്മാരും, വിദ്യാസമ്പന്നരും അന്തസ്സുള്ളവരുമായ വ്യക്തികളെന്ന്‌ കരുതി പാര്‍ട്ടിയിലേക്ക്‌ അടുപ്പിച്ച്‌ ഔദാര്യമായി എം.പിയും, എം.എല്‍.എയുമൊക്കെ ആയ ശേഷം ചിലയാളുകള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നത്‌ നന്ദികേടാണെന്ന്‌ മുന്‍ എം.പി. ടി.കെ. ഹംസ. തെറ്റുതിരുത്തല്‍ രേഖയില്‍ കെ.എസ്‌. മനോജിന്‌ ആശങ്കയുണ്ടാക്കിയ വാചകങ്ങള്‍ സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം തുറന്ന്‌ പറയണമെന്നും ടി.കെ. ഹംസ പറഞ്ഞു. പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ മാന്യമായി മാറിനില്‍ക്കാമായിരുന്നു. പുകമറ സൃഷ്ടിച്ച്‌ പാര്‍ട്ടിയുടെ ശത്രുക്കളുടെ കയ്യില്‍ ആയുധമാകാന്‍ നിന്നുകൊടുക്കരുതായിരുന്നു.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എം.പിയായ ശേഷം അടുത്തകാലത്ത്‌ മെമ്പര്‍ഷിപ്പ്‌ കിട്ടിയ വ്യക്തിയെന്നല്ലാതെ മറ്റൊരുസവിശേഷതയും മനോജിനില്ല. അതുകൊണ്ട്‌ ഇക്കാര്യം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും ഹംസ പറഞ്ഞു. കേഡര്‍ പാര്‍ട്ടിയെന്ന നിലയില്‍ സഖാക്കളെ നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന ചട്ടങ്ങളല്ലാതെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ താത്ത്വികനയങ്ങളില്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഹംസ ഓര്‍മ്മിപ്പിച്ചു.

1 comment:

ജനശബ്ദം said...