പ്രവാസികള്‍ക്ക് നിരാശതന്നെ.
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസംപകരുന്ന തീരുമാനങ്ങളൊന്നുമില്ലാതെ എട്ടാമത് പ്രവാസിസമ്മേളനത്തിന് സമാപനം. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെങ്കിലും സര്‍ക്കാര്‍ അതിനെ ഗൌരവത്തോടെ എടുത്തില്ല. സമ്മേളനം തട്ടിക്കൂട്ടി അവസാനിപ്പിക്കുകയായിരുന്നു കേന്ദ്ര പ്രവാസിമന്ത്രാലയം. സമാപനദിവസം ചേര്‍ന്ന ഗള്‍ഫ് സെഷനില്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തിട്ടും ഗള്‍ഫില്‍ ജോലിയെടുക്കുന്ന സാധാരണ തൊഴിലാളികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയുണ്ടായില്ല. പാസ്പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസം, വിസയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍, റിക്രൂട്ടിങ് ഏജന്‍സികളാലും മറ്റും വഞ്ചിക്കപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങുന്ന പ്രവാസികളുടെ ദുരിതങ്ങള്‍, സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് തൊഴില്‍നഷ്ടമായവരുടെ പ്രതിസന്ധി, പ്രവാസികളെ സഹായിക്കുന്നതില്‍ എംബസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍, ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍, നിസ്സാര കുറ്റങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ ചോദ്യം പ്രതിനിധികള്‍ സെഷനില്‍ ഉന്നയിച്ചു. എന്നാല്‍, എല്ലാ ചോദ്യങ്ങളെയും മന്ത്രിമാര്‍ അവഗണിച്ചു. ആകെ ഒരു പശ്ചാത്തലസൌകര്യ ബോണ്ടിന്റെ കാര്യം മാത്രമാണ് സമാപനസെഷനില്‍ എടുത്തുകാട്ടാനുണ്ടായത്. പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്ന വിലയിരുത്തലും സമ്മേളനത്തിലുണ്ടായില്ല. വിദേശങ്ങളില്‍ ദുരിതത്തില്‍പ്പെടുന്ന പ്രവാസികള്‍ക്ക് 18 രാജ്യങ്ങളില്‍ തുടങ്ങിയ പ്രവാസി ക്ഷേമനിധി, വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴില്‍ക്ഷേമ കരാര്‍ തുടങ്ങിയവയൊന്നും വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
1 comment:
പ്രവാസികള്‍ക്ക് നിരാശതന്നെ

Post a Comment