Thursday, January 7, 2010

പ്രവാസി ക്ഷേമബോര്‍ഡ് കേരളത്തിന് പുറത്തുള്ളവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കും

പ്രവാസി ക്ഷേമബോര്‍ഡ് കേരളത്തിന് പുറത്തുള്ളവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കും.

മലപ്പുറം: വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും തിരികെ വന്നവര്‍ക്കുമൊപ്പം കേരളത്തിന് പുറത്തുള്ളവരെയും കേരള പ്രവാസി ക്ഷേമബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍-ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഈമാസം തന്നെ തുടങ്ങുമെന്ന് ചെയര്‍മാന്‍ ടി.കെ.ഹംസ അറിയിച്ചു. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ച, 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ബോര്‍ഡിന്റെ പെന്‍ഷന് അര്‍ഹതയുണ്ടാകും. വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായും മറ്റുള്ളവര്‍ക്ക് 500 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വിദേശത്തുള്ളവര്‍, തിരിച്ചുവന്നവര്‍, കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രവാസികളെ ക്ഷേമബോര്‍ഡ് തിരിച്ചിരിക്കുന്നത്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അംഗത്വം ലഭിച്ചുകഴിഞ്ഞാല്‍ പ്രവാസി കേരളീയര്‍ (വിദേശം) വിഭാഗത്തില്‍പ്പെട്ടവര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയും അംശദായമായി അടയ്ക്കണമെന്നും ടി.കെ.ഹംസ പറഞ്ഞു. അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചിട്ടുള്ളവരും മരണപ്പെട്ടവരുമായ അംഗങ്ങളുടെ ആശ്രിതര്‍ക്കും അംഗത്തിന് അര്‍ഹതപ്പെട്ട പ്രതിമാസ പെന്‍ഷന്‍ തുകയുടെ പകുതി കുടുംബ പെന്‍ഷനായും കിട്ടും. കൂടാതെ ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളവരും ശാരീരിക വൈകല്യമുള്ളവരുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുകയുടെ 40 ശതമാനം തുക അവശതാ പെന്‍ഷനായും ലഭിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടംമൂലമോ മരിച്ചുപോയാല്‍, അംഗത്തിന്റെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതിനും പദ്ധതിയുണ്ട്. ഇപ്രകാരം വിദേശത്തുള്ള അംഗത്തിന്റെ ആശ്രിതര്‍ക്ക് 50,000 രൂപയും ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് 30,000 രൂപയും വിദേശത്തുനിന്ന് തിരികെ നാട്ടില്‍ താമസിക്കുന്ന മുന്‍ പ്രവാസിയുടെ ആശ്രിതര്‍ക്ക് 25,000 രൂപയും ലഭിക്കും. കൂടാതെ വിവാഹ ധനസഹായം, രോഗം ബാധിച്ചവര്‍ക്ക് ചികിത്സാസഹായം എന്നിവയും അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, പദ്ധതി അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും നടപ്പാക്കും. അംഗങ്ങള്‍ക്ക് ഭവനവായ്പയും സ്വയംതൊഴില്‍ വായ്പയും നല്‍കാനും പദ്ധതിയുണ്ട്. ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാഫോം ക്ഷേമനിധി ഓഫീസില്‍നിന്നും നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലെ നോര്‍ക്ക സെല്ലില്‍നിന്നും ലഭിക്കും. പൂരിപ്പിച്ചവ ബന്ധപ്പെട്ട രേഖകളും 200 രൂപ രജിസ്‌ട്രേഷന്‍ ഫീസുമടക്കം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രവാസി ക്ഷേമപദ്ധതി, മണികണുാ ടവേഴ്‌സ്, ജവഹര്‍നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി രൂപ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ചെയര്‍മാനടക്കമുള്ള 15 അംഗ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

2 comments:

ജനശബ്ദം said...

പ്രവാസി ക്ഷേമബോര്‍ഡ് കേരളത്തിന് പുറത്തുള്ളവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കും

മലപ്പുറം: വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും തിരികെ വന്നവര്‍ക്കുമൊപ്പം കേരളത്തിന് പുറത്തുള്ളവരെയും കേരള പ്രവാസി ക്ഷേമബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍-ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഈമാസം തന്നെ തുടങ്ങുമെന്ന് ചെയര്‍മാന്‍ ടി.കെ.ഹംസ അറിയിച്ചു. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ച, 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ബോര്‍ഡിന്റെ പെന്‍ഷന് അര്‍ഹതയുണ്ടാകും. വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായും മറ്റുള്ളവര്‍ക്ക് 500 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വിദേശത്തുള്ളവര്‍, തിരിച്ചുവന്നവര്‍, കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രവാസികളെ ക്ഷേമബോര്‍ഡ് തിരിച്ചിരിക്കുന്നത്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അംഗത്വം ലഭിച്ചുകഴിഞ്ഞാല്‍ പ്രവാസി കേരളീയര്‍ (വിദേശം) വിഭാഗത്തില്‍പ്പെട്ടവര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയും അംശദായമായി അടയ്ക്കണമെന്നും ടി.കെ.ഹംസ പറഞ്ഞു.

അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചിട്ടുള്ളവരും മരണപ്പെട്ടവരുമായ അംഗങ്ങളുടെ ആശ്രിതര്‍ക്കും അംഗത്തിന് അര്‍ഹതപ്പെട്ട പ്രതിമാസ പെന്‍ഷന്‍ തുകയുടെ പകുതി കുടുംബ പെന്‍ഷനായും കിട്ടും. കൂടാതെ ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളവരും ശാരീരിക വൈകല്യമുള്ളവരുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുകയുടെ 40 ശതമാനം തുക അവശതാ പെന്‍ഷനായും ലഭിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടംമൂലമോ മരിച്ചുപോയാല്‍, അംഗത്തിന്റെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതിനും പദ്ധതിയുണ്ട്. ഇപ്രകാരം വിദേശത്തുള്ള അംഗത്തിന്റെ ആശ്രിതര്‍ക്ക് 50,000 രൂപയും ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് 30,000 രൂപയും വിദേശത്തുനിന്ന് തിരികെ നാട്ടില്‍ താമസിക്കുന്ന മുന്‍ പ്രവാസിയുടെ ആശ്രിതര്‍ക്ക് 25,000 രൂപയും ലഭിക്കും. കൂടാതെ വിവാഹ ധനസഹായം, രോഗം ബാധിച്ചവര്‍ക്ക് ചികിത്സാസഹായം എന്നിവയും അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, പദ്ധതി അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും നടപ്പാക്കും. അംഗങ്ങള്‍ക്ക് ഭവനവായ്പയും സ്വയംതൊഴില്‍ വായ്പയും നല്‍കാനും പദ്ധതിയുണ്ട്.

ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാഫോം ക്ഷേമനിധി ഓഫീസില്‍നിന്നും നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലെ നോര്‍ക്ക സെല്ലില്‍നിന്നും ലഭിക്കും. പൂരിപ്പിച്ചവ ബന്ധപ്പെട്ട രേഖകളും 200 രൂപ രജിസ്‌ട്രേഷന്‍ ഫീസുമടക്കം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രവാസി ക്ഷേമപദ്ധതി, മണികണുാ ടവേഴ്‌സ്, ജവഹര്‍നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി രൂപ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ചെയര്‍മാനടക്കമുള്ള 15 അംഗ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

കുഞ്ഞന്‍ said...

ഈ പദ്ധതിപ്രവാസികൾക്ക് ഉപകാരപ്പെടുന്നതാണെങ്കിൽ എന്റെ സർക്കാരിന് അഭിവാദനങ്ങൾ..!

അംശാദായം എത്രകാലത്തോളം അടക്കണമെന്ന് ഈ പോസ്റ്റിൽ പറയുന്നില്ല 5 കൊല്ലം അടച്ചൊരു വ്യക്തിക്ക് അർഹതയുണ്ടെന്ന് പറയുന്നത് ടി കക്ഷിയ്ക്ക് 60 വയസ്സ് കഴിയുമ്പോഴാണ്. മുപ്പതുവയസ്സൊള്ളൊരു പ്രവാസി 5 വർഷം മാസ വരിസംഖ്യ അടച്ചാൽ പിന്നെയും 25 വർഷം കഴിയണം അദ്ദേഹത്തിന് പെൻഷൻ ലഭിക്കാൻ അന്ന് ഈ പെൻഷൻ തുകയായ 1000 രൂപ ഒന്നുമാകില്ല. അഞ്ചുവർഷം വരിസംഖ്യ അടക്കുകയും ആറാം വർഷം പ്രവാസ ജീവിതം ഉപേക്ഷിച്ചുവരുന്ന ഒരു 30 വയസ്സായ ആളിന് ഈ പദ്ധതികൊണ്ട് എന്തെങ്കിലും നേട്ടമുണ്ടൊ..? കാരണം പ്രവാസ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാം, പ്രഭാതത്തിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നതുപോലെ....

ഈ പദ്ധതിയുടെ കാര്യക്കാരായി പ്രവാസികളെത്തന്നെ നിയമിച്ചാൽ നല്ലതായിരിക്കും അതല്ല ഈ പദ്ധതിയുടെ മറവിൽ ആനുകൂല്യങ്ങളും മറ്റു സുഖസൌകര്യങ്ങളും നുകർന്ന് ജീവിക്കാമെന്നുള്ള മേലാധികാരികളുടെ ഇംഗിതമാണെങ്കിൽ...പ്രാക്ക് എന്നൊരു സാധനം വേണ്ടുവോളം ലഭിക്കും തീർച്ച..