റിപ്പബ്ളിക് ദിനത്തില്‍ ആഘോഷമോ വിലാപമോ?
ജ. വി ആര്‍ കൃഷ്ണയ്യര്അഹിംസയില് അധിഷ്ഠിതമായ സമരത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വാതന്ത്യ്രം നേടിയ അത്യപൂര്‍വ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റേത്. ഇങ്ങനെ നേടിയ സ്വാതന്ത്യ്രമായിരുന്നു നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനും രാജ്യം പരമാധികാര റിപ്പബ്ളിക്കായി മാറുന്നതിനും അടിത്തറയിട്ടതും. 'ഞാനൊരു സോഷ്യലിസ്റാണ്'എന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജനാധിപത്യ സമ്പദ്ഘടനയെന്നാല്‍ സോഷ്യലിസം എന്ന അര്‍ഥം കൈവന്നു. രാജ്യം സോഷ്യലിസ്റ് രാഷ്ട്രമായിത്തന്നെ നിലനില്‍ക്കുമെന്നാണ് മഹാത്മാഗാന്ധി സ്വപ്നം കണ്ടത്. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വരികയും രാജ്യം പരമാധികാര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെടുകയുംചെയ്തു. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനുമായി ബ്രിട്ടീഷിന്ത്യ വിഭജിക്കപ്പെട്ടു. സോഷ്യലിസം നമ്മുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന ശിലയായി അംഗീകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം മതേതര സോഷ്യലിസ്റ് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. നമ്മുടെ നയത്തിന്റെ മൌലികഘടകമായി സോഷ്യലിസം മാറി. ഇതിനെത്തുടര്‍ന്ന് പൊതുമേഖലയ്ക്ക് വലിയ പ്രാധാന്യം കൈവന്നു. ഇന്ദിരാഗാന്ധി പ്രിവിപേഴ്സ് നിര്‍ത്തലാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നയചാതുരിനാട്ടുരാജ്യങ്ങളെ ഇന്ത്യായൂണിയനില്‍ ലയിപ്പിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍, ഇന്ത്യയിലെ സുപ്രീം കോടതി ഇന്ത്യക്കാരുടെ സുപ്രീം കോടതിയായിട്ടായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവിപേഴ്സ് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് പുതിയ മുഖം നല്‍കിയ ബാങ്ക് ദേശസാല്‍ക്കരണം റദ്ദാക്കി. രാജ്യത്തെ സമ്പന്നവര്‍ഗത്തെ സഹായിക്കാനായിരുന്നു ഈ നടപടികള്‍. പിന്നീട് കല്‍ക്കരി ദേശസാല്‍ക്കരണം താമസിപ്പിക്കുകയും സ്റേചെയ്യുകയും ചെയ്തു. ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച ഭൂവിതരണം സുപ്രീം കോടതി തകിടം മറിച്ചു. 1954ലെ ഭരണഘടനാ ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമാണ് ജമ്മു കശ്മീരിന്റെമേല്‍ ഇന്ത്യയുടെ പരമാധികാരം നിലനില്‍ക്കുന്നത്. മറ്റ് കാര്യങ്ങളില്‍ ജമ്മു കശ്മീരിന് അവരുടെ ഭരണഘടനയുണ്ട്. ജമ്മു കശ്മീരിന്റെമേല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള അധികാരപരിധി സുപ്രീംകോടതിയാണ് നിയന്ത്രിക്കുന്നത്. വിശാല അര്‍ഥത്തില്‍ നാം ബ്രിട്ടീഷ് മാതൃകയിലുള്ള വെസ്റ് മിനിസ്റര്‍ സമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാഷ്ട്രപതിയുടെ അധികാരം ഏറെക്കുറെ ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരങ്ങള്‍ക്ക് സമാനമാണ്. ചുരുക്കത്തില്‍ നിയമവാഴ്ച നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. ഈ നിയമമാകട്ടെ ഏഴാം പട്ടികയ്ക്ക് വിധേയമായി നമ്മുടെ പാര്‍ലമെന്റ് രൂപം നല്‍കിയതുമാണ്. രാജ്യത്തെ രാഷ്ട്രീയപാര്‍ടി സംവിധാനവും ബ്രിട്ടീഷ് മാതൃകയിലുള്ളതാണ്. ഭരണനിര്‍വഹണ സഭയും നീതിനിര്‍വഹണ സഭയും ബ്രിട്ടീഷ് മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് രൂപം നല്‍കിയിട്ടുള്ളത്. മൌലികാവകാശങ്ങള്‍ ഭരണഘടനയുടെ മൂന്നാം പാര്‍ട്ടില്‍ പറയുമ്പോള്‍ മൌലിക കടമകള്‍ പാര്‍ട്ട് നാല്-എ യിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പാക്കുന്നത് 301 മുതല്‍ 304 വരെ വകുപ്പുകളിലാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സര്‍ക്കാരുകളും നിയമ നിര്‍മാണ സംവിധാനങ്ങളും ഉള്ളപ്പോള്‍ത്തന്നെ രാജ്യത്തിന്റേത് ഫെഡറല്‍ സംവിധാനവുമാണ്. എട്ടാം പട്ടികയനുസരിച്ച് 22 അംഗീകൃത ഭാഷകളുണ്ട്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എന്നാല്‍, ഷംഷെര്‍സിങ് കേസില്‍ വിശദീകരിക്കുന്നതുപോലെ ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും പരിമിതമായ സ്വയംഭരണാവകാശങ്ങളേയുള്ളൂ. അനുച്ഛേദം 368 പ്രകാരം ഭരണഘടന ഭേദഗതിചെയ്യാന്‍ കഴിയും. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന ഒരു ഭേദഗതിയും പാടില്ലെന്നാണ് സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ട് സോഷ്യലിസ്റ് മതേതര റിപ്പബ്ളിക് സങ്കല്‍പ്പങ്ങള്‍ മാറ്റാനാവില്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവവും മൌലികാവകാശങ്ങളും മാറ്റിമറിച്ചുകൂടാ.നമ്മുടെ പരമാധികാര റിപ്പബ്ളിക്കിലെ പാര്‍ലമെന്റിന്റെ അധികാരങ്ങളും പ്രത്യേക അവകാശങ്ങളുമൊക്കെ ഇപ്പോഴും കോളനിവാഴ്ചയുടെ അംശങ്ങള്‍ പേറുന്നവയാണ്. ഇന്ദിരാഗാന്ധിയുടെ വധത്തോടെ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വലിയൊരു ശൂന്യത അനുഭവപ്പെട്ടു. ഈ ഘട്ടത്തില്‍ കാര്യമായ രാഷ്ട്രീയ അധികാരമൊന്നുമില്ലാതിരുന്ന പി വി നരസിംഹറാവു ഭാഗ്യംകൊണ്ട്് പ്രധാനമന്ത്രിയായി. ഇടതുപക്ഷത്തിന് വേണ്ടത്ര ശക്തിയില്ലാതിരുന്നതുകൊണ്ടും കോഗ്രസിന് ഗാന്ധിജിയോടോ നെഹ്റുവിനോടോ സോഷ്യലിസ്റ് ആദര്‍ശങ്ങളോടോ ഒരു കൂറുമില്ലാത്തതുകൊണ്ടും ഇന്ത്യയുടെ സാമ്പത്തിക നയം ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളോട് ചായ്വു കാട്ടിത്തുടങ്ങി. നരസിംഹറാവുവാകട്ടെ ലോകബാങ്കില്‍നിന്ന് മന്‍മോഹന്‍സിങ്ങിനെ കൊണ്ടുവന്ന് സോഷ്യലിസവുമായി ബന്ധമൊന്നുമില്ലാത്ത 'മന്‍മോഹനോമിക്സി'ന് രൂപം നല്‍കി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ സോഷ്യലിസ്റ് സങ്കല്‍പ്പങ്ങളൊക്കെ മണ്ണടിഞ്ഞിരിക്കുന്നു. ആണവകരാറടക്കമുള്ള നടപടികളിലൂടെ ഇന്ത്യ അമേരിക്കയുടെ കോളനിപോലെയായി. ഗൂഢമാര്‍ഗങ്ങളിലൂടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന ആപത്തുകളെപ്പറ്റി ബോധവാന്മാരാകേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. നിഷ്ഫലമായിമാറിയ ഇപ്പോഴത്തെ ഭരണഘടന വേണോ എന്നതാണ് പ്രശ്നം. അഴിമതിയാണ് ഇപ്പോള്‍ പ്രധാന നാണയം. വര്‍ഗീയതയും അരങ്ങ് തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പുചെലവ് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരാകട്ടെ ദാരിദ്യ്രരേഖയ്ക്കു താഴെയും. ഭരണഘടനാ നിയമങ്ങള്‍ ഒരിക്കലും നിശ്ചലമായി നില്‍ക്കേണ്ടതല്ല. ഇതിനകം നിരവധി ഭേദഗതികള്‍ ഭരണഘടനയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും ധാരാളം ഉണ്ടായെന്നുവരും. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് വെല്ലുവിളികള്‍ നേരിടാന്‍ സഹായകമായ വിധത്തില്‍ ഭരണഘടനയില്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നിരവധി പട്ടികകളുമുണ്ട്. ഗാന്ധിജിയോടുകൂടി നമ്മുടെ കൃഷിയെല്ലാം പോയി. വ്യവസായമാകട്ടെ കൊളോണിയല്‍ സ്വഭാവമുള്ളതുമായി. സ്വരാജ് എന്ന സങ്കല്‍പ്പം അന്ത്യശ്വാസം വലിക്കുകയാണ്. ഗ്രാമങ്ങള്‍ അന്യം നില്‍ക്കുന്നു. ദരിദ്രന് അധികാരമെത്തിക്കണമെങ്കില്‍ ഗാന്ധിജിയുടെ മതമനുസരിച്ച് പഞ്ചായത്തീരാജ് സംവിധാനം സാക്ഷാല്‍ക്കരിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍മാത്രമേ ജനാധിപത്യം സാധാരണ ഗ്രാമീണന്റെ തലത്തില്‍ യാഥാര്‍ഥ്യമാവുകയുള്ളൂ.
1 comment:
റിപ്പബ്ളിക് ദിനത്തില്‍ ആഘോഷമോ വിലാപമോ?
ജ. വി ആര്‍ കൃഷ്ണയ്യര്.
അഹിംസയില്‍ അധിഷ്ഠിതമായ സമരത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വാതന്ത്യ്രം നേടിയ അത്യപൂര്‍വ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റേത്. ഇങ്ങനെ നേടിയ സ്വാതന്ത്യ്രമായിരുന്നു നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനും രാജ്യം പരമാധികാര റിപ്പബ്ളിക്കായി മാറുന്നതിനും അടിത്തറയിട്ടതും. 'ഞാനൊരു സോഷ്യലിസ്റാണ്'എന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജനാധിപത്യ സമ്പദ്ഘടനയെന്നാല്‍ സോഷ്യലിസം എന്ന അര്‍ഥം കൈവന്നു. രാജ്യം സോഷ്യലിസ്റ് രാഷ്ട്രമായിത്തന്നെ നിലനില്‍ക്കുമെന്നാണ് മഹാത്മാഗാന്ധി സ്വപ്നം കണ്ടത്. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വരികയും രാജ്യം പരമാധികാര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെടുകയുംചെയ്തു. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനുമായി ബ്രിട്ടീഷിന്ത്യ വിഭജിക്കപ്പെട്ടു. സോഷ്യലിസം നമ്മുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന ശിലയായി അംഗീകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം മതേതര സോഷ്യലിസ്റ് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. നമ്മുടെ നയത്തിന്റെ മൌലികഘടകമായി സോഷ്യലിസം മാറി. ഇതിനെത്തുടര്‍ന്ന് പൊതുമേഖലയ്ക്ക് വലിയ പ്രാധാന്യം കൈവന്നു. ഇന്ദിരാഗാന്ധി പ്രിവിപേഴ്സ് നിര്‍ത്തലാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നയചാതുരിനാട്ടുരാജ്യങ്ങളെ ഇന്ത്യായൂണിയനില്‍ ലയിപ്പിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍, ഇന്ത്യയിലെ സുപ്രീം കോടതി ഇന്ത്യക്കാരുടെ സുപ്രീം കോടതിയായിട്ടായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവിപേഴ്സ് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് പുതിയ മുഖം നല്‍കിയ ബാങ്ക് ദേശസാല്‍ക്കരണം റദ്ദാക്കി. രാജ്യത്തെ സമ്പന്നവര്‍ഗത്തെ സഹായിക്കാനായിരുന്നു ഈ നടപടികള്‍. പിന്നീട് കല്‍ക്കരി ദേശസാല്‍ക്കരണം താമസിപ്പിക്കുകയും സ്റേചെയ്യുകയും ചെയ്തു. ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച ഭൂവിതരണം സുപ്രീം കോടതി തകിടം മറിച്ചു. 1954ലെ ഭരണഘടനാ ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമാണ് ജമ്മു കശ്മീരിന്റെമേല്‍ ഇന്ത്യയുടെ പരമാധികാരം നിലനില്‍ക്കുന്നത്. മറ്റ് കാര്യങ്ങളില്‍ ജമ്മു കശ്മീരിന് അവരുടെ ഭരണഘടനയുണ്ട്. ജമ്മു കശ്മീരിന്റെമേല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള അധികാരപരിധി സുപ്രീംകോടതിയാണ് നിയന്ത്രിക്കുന്നത്. വിശാല അര്‍ഥത്തില്‍ നാം ബ്രിട്ടീഷ് മാതൃകയിലുള്ള വെസ്റ് മിനിസ്റര്‍ സമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാഷ്ട്രപതിയുടെ അധികാരം ഏറെക്കുറെ ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരങ്ങള്‍ക്ക് സമാനമാണ്. ചുരുക്കത്തില്‍ നിയമവാഴ്ച നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. ഈ നിയമമാകട്ടെ ഏഴാം പട്ടികയ്ക്ക് വിധേയമായി നമ്മുടെ പാര്‍ലമെന്റ് രൂപം നല്‍കിയതുമാണ്. രാജ്യത്തെ രാഷ്ട്രീയപാര്‍ടി സംവിധാനവും ബ്രിട്ടീഷ് മാതൃകയിലുള്ളതാണ്. ഭരണനിര്‍വഹണ സഭയും നീതിനിര്‍വഹണ സഭയും ബ്രിട്ടീഷ് മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് രൂപം നല്‍കിയിട്ടുള്ളത്. മൌലികാവകാശങ്ങള്‍ ഭരണഘടനയുടെ മൂന്നാം പാര്‍ട്ടില്‍ പറയുമ്പോള്‍ മൌലിക കടമകള്‍ പാര്‍ട്ട് നാല്-എ യിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പാക്കുന്നത് 301 മുതല്‍ 304 വരെ വകുപ്പുകളിലാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സര്‍ക്കാരുകളും നിയമ നിര്‍മാണ സംവിധാനങ്ങളും ഉള്ളപ്പോള്‍ത്തന്നെ രാജ്യത്തിന്റേത് ഫെഡറല്‍ സംവിധാനവുമാണ്. എട്ടാം പട്ടികയനുസരിച്ച് 22 അംഗീകൃത ഭാഷകളുണ്ട്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എന്നാല്‍, ഷംഷെര്‍സിങ് കേസില്‍ വിശദീകരിക്കുന്നതുപോലെ ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും പരിമിതമായ സ്വയംഭരണാവകാശങ്ങളേയുള്ളൂ. അനുച്ഛേദം 368 പ്രകാരം ഭരണഘടന ഭേദഗതിചെയ്യാന്‍ കഴിയും. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന ഒരു ഭേദഗതിയും പാടില്ലെന്നാണ് സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ട് സോഷ്യലിസ്റ് മതേതര റിപ്പബ്ളിക് സങ്കല്‍പ്പങ്ങള്‍ മാറ്റാനാവില്ല.
Post a Comment