കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന 'പ്രവാസി ക്ഷേമനിധി'യില്‍ അംഗങ്ങളാകുന്നതിന് അപേക്ഷാ നടപടികള്‍ ലളിതമാക്കി. നേരത്തെ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍നിന്ന് അപേക്ഷാ ഫോറം അറ്റസ്റ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം ഈ നിബന്ധന എടുത്തുകളഞ്ഞു. ഈ മാസം ഒന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ തീരുമാനമുണ്ടായത്. ഇതോടെ സാധാരണക്കാരായ കൂടുതല്‍ പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാനും ആനുകൂല്യം നേടാനും സാധിക്കും. ടി.കെ. ഹംസ ചെയര്‍മാനായ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഏതാണ്ട് 20 ലക്ഷം മലയാളികള്‍ ഇന്ത്യക്ക് പുറത്തുള്ളതായാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. ഇതിനുപുറമെ 10 ലക്ഷത്തോളം പേര് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. പ്രവാസികളില്‍ ഏറ്റവും വലിയ മലയാളി സമൂഹമുള്ളത് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ്. പതിറ്റാണ്ടുകളോളം ഇവിടെ വിയര്‍പ്പൊഴുക്കി കുടുംബക്കാരെയും മറ്റു വേണ്ടപ്പെട്ടവരെയും സഹായിച്ച ശേഷം ഒടുവില്‍ സ്വന്തമായി ഒന്നും സമ്പാദിക്കാനാവാതെ മടങ്ങേണ്ടിവരുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും. ഇതില്‍തന്നെ നല്ലൊരു ശതമാനം പേര് ജീവിതാവസാനം രോഗികളായി മാറുകയും ചികില്‍സ തേടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മാത്രമല്ല, പല കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട് അനേകം പേര് മടങ്ങുന്നുണ്ട്. ഇവര്‍ക്ക് തുണയാകുന്നതാണ് ഈ പദ്ധതി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് അപേക്ഷാ ഫോറത്തിന്റെ അറ്റസ്റ്റേഷന് ഒഴിവാക്കിയതെന്ന് ഡയറക്ടര്‍ പി.എം. ജാബിര്‍ മസ്കത്തില്‍നിന്ന് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പിന്നീട് ആവശ്യപ്പെടുകയാണെങ്കില് മാത്രം നാട്ടിലെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എങ്കിലും നിലവിലെ ഫോറത്തില്‍ മാറ്റം വരുത്താതിനാല്‍ ഫോറത്തില്‍ ഈ കോളം കാണും. വിദേശത്ത് ജോലിചെയ്യുന്നവര്‍, കേരളത്തിനുപുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലിസംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18നും 55നും മധ്യേയാണ്. എന്നാല്‍, പ്രയപരിധി 60 വയസ്സാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലെ പെന്ഷന് പ്രായം 60 അല്ല എന്നതാണ് ഇതിനുകാരണം. ക്ഷേമനിധി ബോര്‍ഡ് തയാറാക്കിയ അപേക്ഷാഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് 'Non Resident Keralite Welfare Fund' എന്നപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യത്തിലുള്ള വിസയോടുകൂടിയ പാസ്പോര്‍ട്ട് കോപ്പിയും സഹിതമാണ് വിദേശത്തുള്ളവര്‍ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കേണ്ടത്. എംബസി അറ്റസ്റ്റേഷന് ഒഴിവാക്കിയതിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram^695003 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി. ജനന തിയതിയും വയസ്സും തെളിയിക്കാന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും വിദേശത്തുനിന്ന് നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറങ്ങളുണ്ട്. അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗങ്ങള്‍ക്ക് തിരിച്ചുനല്‍കും.
ബി.എസ്. നിസാമുദ്ദീന്‍
(പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നാളെ)
1 comment:
പ്രവാസി ക്ഷേമനിധി: അറ്റസ്റ്റേഷന് ഒഴിവാക്കിയത് ഗുണകരമാകും
Friday, January 29, 2010
ജിദ്ദ: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന 'പ്രവാസി ക്ഷേമനിധി'യില്‍ അംഗങ്ങളാകുന്നതിന് അപേക്ഷാ നടപടികള്‍ ലളിതമാക്കി. നേരത്തെ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍നിന്ന് അപേക്ഷാ ഫോറം അറ്റസ്റ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം ഈ നിബന്ധന എടുത്തുകളഞ്ഞു. ഈ മാസം ഒന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ തീരുമാനമുണ്ടായത്. ഇതോടെ സാധാരണക്കാരായ കൂടുതല്‍ പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാനും ആനുകൂല്യം നേടാനും സാധിക്കും. ടി.കെ. ഹംസ ചെയര്‍മാനായ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഏതാണ്ട് 20 ലക്ഷം മലയാളികള്‍ ഇന്ത്യക്ക് പുറത്തുള്ളതായാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. ഇതിനുപുറമെ 10 ലക്ഷത്തോളം പേര് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. പ്രവാസികളില്‍ ഏറ്റവും വലിയ മലയാളി സമൂഹമുള്ളത് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ്. പതിറ്റാണ്ടുകളോളം ഇവിടെ വിയര്‍പ്പൊഴുക്കി കുടുംബക്കാരെയും മറ്റു വേണ്ടപ്പെട്ടവരെയും സഹായിച്ച ശേഷം ഒടുവില്‍ സ്വന്തമായി ഒന്നും സമ്പാദിക്കാനാവാതെ മടങ്ങേണ്ടിവരുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും. ഇതില്‍തന്നെ നല്ലൊരു ശതമാനം പേര് ജീവിതാവസാനം രോഗികളായി മാറുകയും ചികില്‍സ തേടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മാത്രമല്ല, പല കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട് അനേകം പേര് മടങ്ങുന്നുണ്ട്. ഇവര്‍ക്ക് തുണയാകുന്നതാണ് ഈ പദ്ധതി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് അപേക്ഷാ ഫോറത്തിന്റെ അറ്റസ്റ്റേഷന് ഒഴിവാക്കിയതെന്ന് ഡയറക്ടര്‍ പി.എം. ജാബിര്‍ മസ്കത്തില്‍നിന്ന് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പിന്നീട് ആവശ്യപ്പെടുകയാണെങ്കില് മാത്രം നാട്ടിലെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എങ്കിലും നിലവിലെ ഫോറത്തില്‍ മാറ്റം വരുത്താതിനാല്‍ ഫോറത്തില്‍ ഈ കോളം കാണും. വിദേശത്ത് ജോലിചെയ്യുന്നവര്‍, കേരളത്തിനുപുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലിസംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18നും 55നും മധ്യേയാണ്. എന്നാല്‍, പ്രയപരിധി 60 വയസ്സാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലെ പെന്ഷന് പ്രായം 60 അല്ല എന്നതാണ് ഇതിനുകാരണം. ക്ഷേമനിധി ബോര്‍ഡ് തയാറാക്കിയ അപേക്ഷാഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് 'Non Resident Keralite Welfare Fund' എന്നപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യത്തിലുള്ള വിസയോടുകൂടിയ പാസ്പോര്‍ട്ട് കോപ്പിയും സഹിതമാണ് വിദേശത്തുള്ളവര്‍ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കേണ്ടത്. എംബസി അറ്റസ്റ്റേഷന് ഒഴിവാക്കിയതിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram^695003 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി. ജനന തിയതിയും വയസ്സും തെളിയിക്കാന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും വിദേശത്തുനിന്ന് നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറങ്ങളുണ്ട്. അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗങ്ങള്‍ക്ക് തിരിച്ചുനല്‍കും. ബി.എസ്. നിസാമുദ്ദീന്‍ (പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നാളെ)
Post a Comment