ബംഗാളിന്റെ വീരപുത്രന് ജ്യോതിബസു ഓര്‍മ്മയായി
ആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതിബസു, ബംഗാളിന്റെ വീരപുത്രന് ഓര്‍മ്മയായി
95 വയസായിരുന്നു. കോല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണു ബസുവിന്റെ മരണ വിവരം അറിയിച്ചത്. ജ്യോതിബസു എന്ന പ്രമുഖ നേതാവ് ഈ ലോകത്തോട് വിടപറഞ്ഞുവെന്നു ബിമന്‍ ബോസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതലൊന്നും വിശദീകരിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു മാധ്യമങ്ങളില്‍ നിന്ന് അദ്ദേഹം അകന്നു പോയി. അസുഖ ബാധയെത്തുടര്‍ന്നു ബസു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു വെന്റിലേറ്ററിലായിരുന്നു. ഹൃദയം, തലച്ചോറ്, വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പൂര്‍ണമായും തകരാറിലായി. വൃക്ക തകരാറിലായതിനെത്തുടര്‍ന്നു ശനിയാഴ്ച ബസുവിനെ എട്ടു മണിക്കൂര്‍ നീണ്ട ഹീമോ ഡയാലിസിസ് നടത്തി.
കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്നു ഈ മാസം ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ചാം തീയതിയോടെ ആരോഗ്യനില വഷളായി. ഇതിനിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മന്മോഹന് സിങ് എയിംസിലെ ഡോക്റ്റര്‍മാരുടെ സേവനം വാഗ്ദാനം ചെയ്തിരുന്നു
ജ്യോതി ബസു ജനനം: ജൂലൈ 8,1914. കല്‍ക്കത്തയില്‍ സെന്റ് സേവിയേഴ്സ് കോളേജ്, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി.എ ഹോണേഴ്സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്, രജനി പാം ദത്ത്, ബെന്‍ ബ്രാഡ്ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുമായി അടുത്ത് സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ് ബംഗാള്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി. 1946 ല്‍ ബംഗാള്‍ നിയമസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ വെസ്റ്റ് ബംഗാള്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂണ്‍ 21 ന് ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇടതുപക്ഷസര്‍ക്കാരിനെ നയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യമന്ത്രിപദം വിട്ടു. ഇപ്പോള്‍ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു
9 comments:

ബംഗാളിന്റെ വീര പുത്രന് ആദരാഞ്ജലികള്‍
red salute to comrade jyothibasu
ശക്തനായ നേതാവ്.
പ്രിയ നേതാവിന് ആദരാജ്ഞലികള്‍
ഇന്ത്യയുടെ ദീരനായ നേതാവ് ഇനിയും
നമ്മുടെ എല്ലാം ഹൃദയത്തിലൂടെ ജീവിക്കും
ധീരയോദ്ധാക്കൾ മരിക്കുന്നില്ല..
ഞങ്ങളിലൂടെ ജീവിക്കുന്നു..
ലാൽ സലാം സഖാവേ..ലാൽ സലാം
ധീരസഖാവിനു ആദരാഞ്ജലികൾ..
ആദരാഞ്ജലികള്‍...
ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്ത,
ത്യാഗസമ്പന്നമായി മാതൃകാജീവിതം നയിച്ച, ആദരണീയനായ, മഹാനായ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!! അവസാനം സ്വന്തം ശരീരം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുക്കുകയും കണ്ണുകള്‍ ദാനം ചെയ്യുകയും ചെയ്ത ആ ഉജ്ജ്വല മാതൃകയെങ്കിലും നാളിതുവരെ കേരളത്തിലെ അന്തരിച്ചുപോയ വീരശൂരപരാക്രമികള്‍ക്കൊന്നും അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് അവരുടെ കമ്മ്യൂണിസ്റ്റ് കാപട്യം വെളിവാക്കുന്നു. മതവിശ്വാസം വേണോ വേണ്ടേ എന്ന ആശങ്കയില്‍ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ ആദര്‍ശത്തിന്റെ അവശേഷിച്ച കണികയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ളത് .......???!!!!!
സഖാവ് ശ്രീ ജ്യോതി ബസുവിന് ആദരാജ്ഞലികള്‍
ഭരതത്തിന്റെ തീരാനഷ്ടം.
Post a Comment