Sunday, January 17, 2010

ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം: മുഖ്യമന്ത്രി

ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം: മുഖ്യമന്ത്രി

തിരു: മഹാനായ വിപ്ളവകാരിയെയാണ് ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തി ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റുകാരനാണ് ജ്യോതിബസു. ലോകത്തെങ്ങും പ്രതിവിപ്ളവം അരങ്ങേറിയ കാലഘട്ടത്തിലും പൊരുതിനിന്ന തൊഴിലാളിവര്‍ഗ പാര്‍ടികള്‍ക്ക് ബസുവിന്റെ നേതൃത്വത്തിലുള്ള ബംഗാള്‍ അനുഭവം ആവേശമായിരുന്നു പശ്ചിമബംഗാളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ് ഭീകരവാഴ്ചയ്ക്കും അതിന്റെ തുടര്‍ച്ചയായുണ്ടായ അടിയന്തരാവസ്ഥയ്ക്കുമെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുകയും അജയ്യശക്തിയായി സിപിഐ എമ്മിനെ വളര്‍ത്തിയെടുക്കുകയുംചെയ്തത് ബസുവിന്റെ നേതൃത്വത്തിലാണ്. 1977 മുതല്‍ 23 വര്‍ഷത്തോളം ബംഗാളിന്റെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച ബസു ബംഗാളിനെ പട്ടിണിയില്‍നിന്ന് മോചിപ്പിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുകയും വൈദ്യുതിയില്‍ സ്വയംപര്യാപ്തമാക്കുകയും ചെയ്തു. ആധുനിക ബംഗാളിന്റെ ശില്‍പ്പിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഏകകക്ഷി മേധാവിത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ ദേശീയരാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍ പടുത്തുയര്‍ത്തിയതില്‍ ബസുവിന്റെ നേതൃപാടവം പ്രധാന ശക്തിസ്രോതസ്സായി. സിപിഐ എമ്മിനെ ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം അദ്വിതീയ പങ്കു വഹിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ബസുവുമായി അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒന്നിച്ച് ഒരേ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ കാര്യമായി കരുതുന്നു. റിവിഷനിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 1964ല്‍ സിപിഐ നാഷണല്‍ കൌസിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ബസുവിനൊപ്പം ഞാനുമുണ്ടായിരുന്നു. തുടര്‍ന്ന് ജനകീയ ജനാധിപത്യവിപ്ളവം എന്ന ലക്ഷ്യത്തോടെ യഥാര്‍ഥ മാര്‍ക്സിസ്റ്-ലെനിനിസ്റ് പാര്‍ടിയായി സിപിഐ എം രൂപീകരിക്കുന്നതിന് കൊല്‍ക്കത്തയില്‍ നടത്തിയ ഏഴാം കോഗ്രസ് വന്‍ വിജയമാക്കുന്നതില്‍ ബസു നേതൃപരമായ പങ്കുവഹിച്ചു. റിവിഷനിസത്തിനുശേഷം പാര്‍ടിയില്‍ നക്സല്‍ തീവ്രവാദത്തിനെതിരായ പോരാട്ടം വേണ്ടിവന്നു. രണ്ട് വ്യതിയാനങ്ങള്‍ക്കുമെതിരെ ആശയപരവും സംഘടനാപരവുമായ സമരം നയിച്ച് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിവര്‍ഗ പ്രസ്ഥാനമായി സിപിഐ എമ്മിനെ വളര്‍ത്തുന്നതില്‍ സുന്ദരയ്യ, ബി ടി ആര്‍, ബസവ പുന്നയ്യ, ഇ എം എസ്, എ കെ ജി, പി രാമമൂര്‍ത്തി, സുര്‍ജിത് എന്നിവര്‍ക്കൊപ്പം ബസു ഉജ്വല പങ്കു വഹിച്ചു. കേരളത്തിലെ തൊഴിലാളിവര്‍ഗ വിപ്ളവപ്രസ്ഥാനത്തിന് ബസു എന്നും ആവേശമായിരുന്നു. പലതവണ കേരളത്തില്‍ പര്യടനം നടത്തി സഖാക്കള്‍ക്ക് കരുത്തേകിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരനായ സഹപ്രവര്‍ത്തകനാണ് നഷ്ടമായത്. ബസുവിന്റെ ഐതിഹാസിക വിപ്ളവജീവിതം തൊഴിലാളിവര്‍ഗത്തിനും കൃഷിക്കാര്‍ക്കും എല്ലാ പുരോഗമനവാദികള്‍ക്കും എന്നും പ്രചോദനമാകും; തലമുറകള്‍ക്ക് ആവേശമാകുമെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സ്: പിണറായി

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കമ്യൂണിസ്റ് ഇതിഹാസനായകനെയാണ് ജ്യോതിബസുവിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നന്നേ ചെറുപ്പത്തിലേ ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി സ്വദേശത്തും വിദേശത്തും പോരാടിയ സ്വാതന്ത്യ്രസമരസേനാനികൂടിയായ ബസു ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെ നേതാവായിരുന്നു. ആദ്യം ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടിയിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയിലും എത്തിയ ബസു സിപിഐ എമ്മിന്റെ ഏറ്റവും പാരമ്പര്യമുള്ള പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1964 മുതല്‍ 45 വര്‍ഷം പിബി അംഗമായ മറ്റൊരു നേതാവില്ല. വിപ്ളവസ്വപ്നങ്ങളും ഇടതുപക്ഷ ഭരണനയവും പ്രായോഗികതലത്തില്‍ അദ്ദേഹം സമന്വയിപ്പിച്ചു. ഭരണരംഗത്തെ മികവ് ദീര്‍ഘകാലത്തെ തൊഴിലാളിവര്‍ഗപോരാട്ടത്തിലൂടെ നേടിയതാണ്. ലണ്ടനില്‍നിന്ന് ബാരിസ്റര്‍ ബിരുദമെടുത്തുവന്ന അദ്ദേഹം തൊഴിലാളിപ്രവര്‍ത്തനത്തിലാണ് വ്യാപൃതനായത്. 1952ല്‍ നിയമസഭാംഗമായ ബസു പ്രതിപക്ഷനേതാവാകുകയും ദീര്‍ഘകാലം നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷപോരാട്ടത്തിന് നേതൃത്വംകൊടുക്കുകയുംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സും ഇടതുപക്ഷ ഭരണപാതയുടെ രാഷ്ട്രീയശില്‍പ്പിയുമായിരുന്നു അദ്ദേഹം. ബഹുജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരിക്കുമ്പോഴും സംഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിച്ച മാതൃകാ കമ്യൂണിസ്റായിരുന്നു. ഇടതുപക്ഷപ്രസ്ഥാനത്തിനുനേരെയുള്ള കടന്നാക്രമണങ്ങളെ ശക്തിയുക്തം അദ്ദേഹം നേരിട്ടു. വര്‍ഗീയശക്തികളുടെയും ഭരണവര്‍ഗത്തിന്റെയും റിവിഷനിസ്റുകളുടെയും ഇടതുപക്ഷ അരാജകവാദികളുടെയും ആശയപരമായ ആക്രമണങ്ങളെയും നേരിട്ട് സിപിഐ എമ്മിനെ ബംഗാളിലും ഇന്ത്യയിലും കരുത്തുറ്റ പ്രസ്ഥാനമാക്കുന്നതിന് നേതൃത്വം നല്‍കിയ ഉജ്വലനായകനായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യയുടെ രാഷ്ട്രീയനേതാവിനെയാണ് ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായകസംഭാവന ബസുവില്‍നിന്ന് ലഭിച്ചിട്ടുണ്ട്. 1964നുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ ബസുവിന്റെ പര്യടനം കേരളജനതയുടെ മനസ്സിനെ ഇടതുപക്ഷത്തേക്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് സഹായമേകി. ബസുവിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അത്യഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

4 comments:

ജനശബ്ദം said...

Unknown said...

ധീരസഖാവിനു ആദരാഞ്ജലികൾ..

നിസ്സഹായന്‍ said...

ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്ത,
ത്യാഗസമ്പന്നമായി മാതൃകാജീവിതം നയിച്ച, ആദരണീയനായ, മഹാനായ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!! അവസാനം സ്വന്തം ശരീരം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുക്കുകയും കണ്ണുകള്‍ ദാനം ചെയ്യുകയും ചെയ്ത ആ ഉജ്ജ്വല മാതൃകയെങ്കിലും നാളിതുവരെ കേരളത്തിലെ അന്തരിച്ചുപോയ വീരശൂരപരാക്രമികള്‍ക്കൊന്നും അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് അവരുടെ കമ്മ്യൂണിസ്റ്റ് കാപട്യം വെളിവാക്കുന്നു. മതവിശ്വാസം വേണോ വേണ്ടേ എന്ന ആശങ്കയില്‍ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ ആദര്‍ശത്തിന്റെ അവശേഷിച്ച കണികയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ളത് .......???!!!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആദരാജ്ഞലികൾ...