Sunday, July 13, 2008

ആണവകരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നതെന്തിന്‌?

ആണവകരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നതെന്തിന്‌?
പ്രകാശ്‌ കാരാട്ട്‌

അമേരിക്കയുമായുള്ള ആണവസഹകരണകരാറുമായി മുന്നോട്ടുപോകരുതെന്ന്‌ ഇടതുപക്ഷം യു പി എ ഗവണ്‍മെണ്ടിന്‌ കഴിഞ്ഞവര്‍ഷം തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. 2007 ജൂലൈയില്‍ അമേരിക്കയും ഇന്ത്യയും ഇക്കാര്യത്തിലുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ നമ്മുടെ രാജ്യത്ത്‌ ഒരു രാഷ്‌ട്രീയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇന്ത്യാഗവണ്‍മെണ്ട്‌ മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള യാതൊരു കരാറും യുഎസുമായുള്ള ആണവ സഹകരണക്കരാറിനെപ്പോലെ രാഷ്‌ട്രീയ കൊടുങ്കാറ്റുയര്‍ത്തിയിട്ടില്ല. ഒരു പക്ഷേ ലോകവ്യാപാരസംഘടനയുടെ അടിത്തറയുറപ്പിച്ച മരാക്കേഷ്‌ കരാര്‍ മാത്രമേ ഇതിനുമുമ്പ്‌ ഇത്തരമൊരു വിവാദം സൃഷ്‌ടിച്ചിട്ടുള്ളൂ.ആണവസഹകരണപ്രശ്‌നത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മറ്റു വിശദാംശങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. ഇത്‌ കേവലമൊരു ആണവസഹകരണകരാര്‍ മാത്രമാണോ അതോ വിശാലമായ മറ്റൊരു കരാറിന്റെ ഭാഗം മാത്രമാണോ എന്നതാണ്‌ പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണെങ്കില്‍ ഈ കരാര്‍ നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്രമായ വിദേശനയം സംരക്ഷിക്കാനുതകുമോ എന്നും ആലോചിക്കേണ്ടതുണ്ട്‌. അമേരിക്ക ആഗോളതലത്തില്‍ നടത്തുന്ന ജനാധിപത്യ വ്യാപാരത്തിന്റെ ഭാഗമായി ഇന്ത്യ മാറുന്നതിനെ ഏതൊരാള്‍ക്കും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്‌. യുഎസിന്റെ നേതൃത്വത്തിലുള്ള ഭരണമാറ്റവും ജനാധിപത്യം സ്ഥാപിക്കലും ഇറാഖില്‍ വരുത്തിവെച്ച ഭീതിജനകമായ ഫലങ്ങളെക്കുറിച്ച്‌ ഏവര്‍ക്കുമറിയാമല്ലോ.അമേരിക്കയുമായി യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള വിശാലമായ കൂട്ടുകെട്ടിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ ആണവക്കരാര്‍. 2005 ജൂലൈയില്‍ വാഷിംഗ്‌ടണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡണ്ടും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തില്‍ തന്നെ ഇതിന്റെ സൂചനകളുണ്ട്‌. ഈ കരാര്‍ രാഷ്‌ട്രീയവും സാമ്പത്തികവും സൈനികവും ആണവവുമായ സഹകരണങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. കേവലമായ ആണവ സഹകരണം മാത്രമല്ല, ആഗോളജനാധിപത്യ പ്രക്രിയ വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളും സഹകരിക്കുക, ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ വന്‍തോതില്‍ അമേരിക്കന്‍ നിക്ഷേപം ഉറപ്പുവരുത്തുക, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സൈനിക സഹകരണം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി കരാറിനുണ്ട്‌.2005 ജൂലൈയിലെ സംയുക്തപ്ര ഖ്യാപനത്തിന്റെ മുമ്പുതന്നെ അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ പത്തുവര്‍ ഷത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇത്തരമൊരു പ്രതിരോധ കരാര്‍ ഇല്ലാതെ ആണവസഹകരണ കരാറില്‍ ഒപ്പുവക്കാന്‍ അമേരിക്ക തയ്യാറാവുമായിരുന്നില്ല. ഇന്ത്യയുടെ വിദേശനയം പുറമെനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമാവില്ലെന്ന്‌ ഗവണ്‍മെണ്ട്‌ വീമ്പു പറയാറുണ്ടെങ്കിലും ഇറാനുമായുള്ള ബന്ധത്തിലെ തകിടം മറിച്ചിലോടെ സര്‍ക്കാരിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയാതായിട്ടുണ്ട്‌. ഇറാനോടുള്ള ഇന്ത്യയുടെ നിലപാട്‌ എന്താണെന്നത്‌ അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ സസൂക്ഷ്‌മം നിരീക്ഷിക്കാറുണ്ട്‌. ആണവ സഹകരണകരാറില്‍ ഒപ്പിടും മുമ്പുതന്നെ യുപിഎ സര്‍ക്കാര്‍ രണ്ടു തവണ ഇറാനെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയോഗത്തില്‍ വോട്ടു രേഖപ്പെടുത്തിയെന്നത്‌ ശ്രദ്ധേയമാണ്‌. ഇറാന്റെ ആണവപ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച യുഎസ്‌ അനുകൂല നിലപാടാണ്‌ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കിയ ആദ്യസംഭവം. 2005 സെപ്‌റ്റംബറില്‍ യുപിഎ ഗവണ്‍മെണ്ട്‌ അമേരിക്കക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന്‌ ഇറാനെതിരെ വോട്ടു ചെയ്‌തു. ഇക്കാര്യത്തില്‍ ചേരിചേരാരാജ്യങ്ങളുടെ നിലപാടിനൊപ്പം നില്‍ക്കാന്‍പോലും ഇന്ത്യ തയ്യാറായില്ല.അമേരിക്കയുമായി യോജിച്ച്‌ യുപിഎ ഗവണ്‍മെണ്ട്‌ തന്ത്രപരമായ സൈനിക സഹകരണം സ്ഥാപിക്കുന്നത്‌ അസ്വസ്ഥതയോടെയാണ്‌ ഇടതുപക്ഷം കണ്ടത്‌. യുഎസുമായുള്ള പ്രതിരോധകരാറിനെ ശക്തമായി വിമര്‍ശിക്കുന്നതിനും ഇടതുപക്ഷം തയ്യാറായി. യോജിച്ച പ്രവര്‍ത്തനമെന്ന ഓമനപ്പേരില്‍ ഇന്ത്യന്‍ സായുധസേനയും യുഎസ്‌ സേനയും പരസ്‌പരം ബന്ധപ്പെടുന്നതിന്‌ കരാറില്‍ വ്യവസ്ഥചെയ്‌തിരുന്നു. നാവിക സേനയുടെ സഹകരിച്ചുള്ള പ്രവര്‍ത്തനമുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കരാറില്‍ ഇടംപിടിച്ചിട്ടുണ്ട്‌. യു.എസ്‌ വ്യോമസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിന്‌ പശ്ചിമബംഗാളിലെ കലൈക്കുണ്ട വ്യോമകേന്ദ്രത്തില്‍ തുടക്കം കുറിച്ചപ്പോള്‍ ഇടതുപക്ഷം അതി ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഗവണ്‍മെണ്ടും ശക്തമായി പ്രതിഷേധിച്ചു. 2005നും 2007നും ഇടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തസൈനികാഭ്യാസത്തില്‍ വമ്പിച്ച വര്‍ദ്ധനയാണുണ്ടായത്‌. ജപ്പാന്റെയും ആസ്‌ട്രേലിയയുടെയും നാവികസേനകള്‍ കൂടി ചേര്‍ന്നുകൊണ്ടുള്ള സൈനികാഭ്യാസമായി ഇതു വികസിച്ചു.ആണവകരാറിലൂടെ അമേരിക്കക്ക്‌ സൈനികവും വ്യാപാരപരവുമായ നിരവധി നേട്ടങ്ങളാണുള്ളത്‌. ആണവറിയാക്‌ടറുകളുടെ വില്‌പനക്കു പുറമെ സൈനികാവശ്യത്തിനുള്ള വിമാനങ്ങള്‍, കപ്പലുകള്‍, റഡാറുകള്‍, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‌പനയും യുഎസിന്റെ ലക്ഷ്യമാണ്‌. ഇസ്രായേലില്‍നിന്നുള്ള ഇന്ത്യയുടെ ആയുധവ്യാപാരവും പടിപടിയായി ഉയരുകയാണ്‌. ഇതിനര്‍ത്ഥം ഏഷ്യയില്‍ അമേരിക്കയുടെ തന്ത്രപരമായ ഇടപെടലുകളില്‍ ഇന്ത്യയും പങ്കാളിയാവുന്നു എന്നതാണ്‌. ആണവകരാറിനു വേണ്ടി വാദിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനവാദഗതി ഇന്ത്യയുടെ ഊര്‍ജ്ജാവശ്യം വലിയൊരളവോളം പരിഹരിക്കാന്‍ കരാറിലൂടെ കഴിയുമെന്നാണ്‌. ഇന്ത്യയുടെ ഊര്‍ജ്ജസ്രോതസ്സുകളില്‍ ആണവോര്‍ജ്ജത്തിന്റെ തോത്‌ കേവലം 3 ശതമാനമാണെന്നത്‌ ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. 2020ഓടെ ഇരുപതിനായിരം മെഗാവാട്ടായി ഉയര്‍ത്തുക എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചാല്‍പോലും ആണവോര്‍ജ്ജത്തിന്റെ തോത്‌ പരമാവധി എഴു ശതമാനമേ ആവുകയുള്ളൂ. ഊര്‍ജ്ജസുരക്ഷയുടെ പ്രശ്‌നമെടുത്താല്‍ ആണവോര്‍ജ്ജത്തിന്റെ ഉത്‌പാദനച്ചെലവ്‌ പ്രധാനമായി കാണണം. മൂന്നു ഘട്ടങ്ങളിലായുള്ള നമ്മുടെ ആണവസാങ്കേതികവിദ്യാവികസനം നമുക്കു തുടരേണ്ടതുണ്ട്‌. ആണവസാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ഊര്‍ജ്ജസുരക്ഷയുടെ കേന്ദ്രസ്ഥാനത്തുണ്ടാവില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള ഒരു ഇന്ധനപ്ലാന്റില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിയുടെ രണ്ടിരട്ടിയാണ്‌ ഇറക്കുമതി ചെയ്യുന്ന ആണവറിയാക്‌ടര്‍ ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിക്ക്‌ നല്‍കേണ്ടിവരിക. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയത്തിന്റെ മൂന്നിരട്ടി തുകയാണ്‌ ഒരു ആണവ വൈദ്യുതിനിലയം നിര്‍മ്മിക്കാനുള്ള ചെലവ്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ സ്വപ്‌നം കാണുന്നതുപോലെ 2010ല്‍ ഇരുപതിനായിരം മെഗാവാട്ട്‌ (നാല്‌പതിനായിരം മെഗാവാട്ട്‌ വരെയാണ്‌ സ്വപ്‌നത്തിന്റെ വ്യാപ്‌തി) വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിവരുന്ന മൂലധനം എത്രയാണ്‌?ഇക്കാര്യത്തില്‍ സാങ്കേതികമായോ മൂലധനം സംബന്ധിച്ചോ യാതൊരു പഠനവും ഗവണ്‍മെണ്ട്‌ നടത്തിയിട്ടില്ല. എന്‍റോണ്‍ മാതൃകയിലുള്ള കുറേക്കൂടി വ്യാപ്‌തിയേറിയ ഒരു വന്‍തകര്‍ച്ചയാണ്‌ നമ്മെ കാത്തിരിക്കുന്നത്‌. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതിനകം പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. ആദ്യമായി ഇന്ത്യയുടെ സൈനികവും സൈനികേതരവുമായ റിയാക്‌ടറുകളും അനുബന്ധഘടകങ്ങളും വേര്‍തിരിക്കുന്ന പദ്ധതി തയ്യാറാക്കപ്പെട്ടു. യു എസ്‌ കോണ്‍ഗ്രസ്സിന്റെ ഇരു സഭകളിലും ഇന്ത്യയുടെ ആണവപദ്ധതി സംബന്ധിച്ച കരടുനിയമം സമര്‍പ്പിക്കപ്പെട്ടു. ഇന്ത്യയുമായി സൈനികേതരമായ ആണവസഹകരണത്തിന്‌ അനുമതി നേടാനായിരുന്നു ഇത്‌. ഈ ഘട്ടത്തിലാണ്‌ ഇടതുപക്ഷ പാര്‍ട്ടികളും ഇതര പ്രതിപക്ഷ കക്ഷികളും ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്‌. ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചുള്ള അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍, വിശേഷിച്ചും ഇറാനുമായും ബന്ധപ്പെട്ടത്‌, ആണവ നിരായുധീകരണ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നത്‌, വര്‍ഷം തോറും അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നത്‌, ആണവസാങ്കേതിക വിദ്യ കൈമാറുന്നതിലെ നിയന്ത്രണങ്ങള്‍, ഫ്യൂവല്‍ സപ്ലൈയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തത്‌ ഇതെല്ലാം അമേരിക്ക ഗോള്‍പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ദൃഷ്‌ടാന്തമായിരുന്നു. സിപിഐഎമ്മിന്റെയും ഇതര ഇടതുപക്ഷപാര്‍ട്ടികളുടെയും നിരന്തരമായ സമ്മര്‍ദ്ദത്തിന്റെയും ചോദ്യങ്ങളുടെയും ഫലമായി യുഎസ്‌ കോണ്‍ഗ്രസ്സിനു മുന്നിലെ കരടുരേഖ സംബന്ധിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ പാര്‍ലമെന്റില്‍ 2006 ആഗസ്റ്റ്‌ 17ന്‌ ചില ഉറപ്പുകള്‍ നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ ഘട്ടത്തിലാണ്‌ നമ്മുടെ ആണവപദ്ധതിയുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന പൊതു താല്‍പര്യം ഉയര്‍ന്നുവന്നത്‌. ഇന്ത്യയുമായുള്ള ആണവസഹകരണത്തിന്‌ യുഎസ്‌ കോണ്‍ഗ്രസ്സ്‌ അനുമതി നല്‍കുകയും ഹൈഡ്‌ ആക്‌ട്‌ എന്നറിയപ്പെടുന്ന യുഎസ്‌ നിയമം അംഗീകരിക്കപ്പെടുകയും ചെയ്‌തതോടെ സ്ഥിതിഗതിയില്‍ മാറ്റമുണ്ടായി. ഹൈഡ്‌ ആക്‌ടിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ക്ക്‌ തീര്‍ത്തും എതിരായിരുന്നു. ആണവ സാങ്കേതിക വിദ്യ കൈമാറുന്നതിന്‌ നിയന്ത്രണങ്ങളുള്ളതും ദ്വിമുഖ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌ തടയുന്നതുമായ ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയുടെ ആണവപദ്ധതിയെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ്‌. യുഎസ്‌ പ്രസിഡണ്ട്‌ കൊല്ലം തോറും ഇക്കാര്യത്തില്‍ ഇന്ത്യയുടെ പെരുമാറ്റം സംബന്ധിച്ച്‌ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും ഹൈഡ്‌ ആക്‌ടില്‍ വ്യവസ്ഥയുണ്ട്‌. അമേരിക്ക കരാറില്‍ നിന്നും പിന്‍വാങ്ങിയാല്‍പോലും ഇന്ത്യക്ക്‌ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ ഇന്ധനം നേടുന്നതിന്‌ സാദ്ധ്യതയില്ലാത്ത വിധമാണ്‌ ഇതിലെ വ്യവസ്ഥകള്‍. ഹൈഡ്‌ ആക്‌ട്‌ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. ഇന്ത്യയ്‌ക്ക്‌ അത്‌ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. ആണവസഹകരണത്തിനുപുറമെ ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയുടെ വിദേശനയവും ഇതരസൈനിക സുരക്ഷാകാര്യങ്ങളും സംബന്ധിച്ചും നിര്‍ദ്ദേശം നല്‍കുന്നുണ്ട്‌. ഇറാനുമായുള്ള യുഎസ്‌ ബന്ധത്തില്‍ ഇന്ത്യയുടെ പങ്ക്‌ പിന്തുണയുടേതും സഹകരണത്തിന്റേതും ആകുമെന്നും ഇതില്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്‌. 2006 ഡിസംബറില്‍ ഹൈഡ്‌ ആക്‌ട്‌ അംഗീകരിക്കപ്പെട്ട ശേഷം അതിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ സിപിഐഎം വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുന്നതുവരെ ഗവണ്‍മെണ്ട്‌ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന്‌ സിപിഐഎം ആവശ്യപ്പെട്ടു. പക്ഷെ, ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അമേരിക്കയാവട്ടെ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഇറാനുമായുള്ള വ്യാപാരത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇറാന്‍ -പാക്കിസ്ഥാന്‍ - ഇന്ത്യ വാതക പൈപ്പുലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്‌ തടയുന്നതിനും ആണവകരാര്‍ ഇടയാക്കും. ഇറാനും ഇതരപശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെടുത്തുന്നത്‌ ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങളുള്‍പ്പെടെ നിര്‍വ്വഹിക്കുന്നതിന്‌ ഭാവിയില്‍ തടസ്സം സൃഷ്‌ടിക്കും. 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ ഇടതുപക്ഷവുമായി ആലോ ചിച്ച്‌ ഒരു പൊതു മിനിമം പരിപാടിക്ക്‌ രൂപം നല്‍കിയിരുന്നു. അമേരിക്കയുമായു ള്ള സൈനിക ബന്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശം നീക്കണമെന്ന്‌ ആ ഘട്ടത്തില്‍ തന്നെ ഇടതുപക്ഷം ആവശ്യപ്പെട്ടു. പൊതു മിനിമം പരിപാടിയില്‍ യു എസുമായുള്ള സൈനിക സഹകരണത്തെ ക്കുറിച്ച്‌ യാതൊരു പരാമര്‍ശവുമില്ല. എന്നിട്ടും യുപിഎ സര്‍ക്കാരിന്‌ അമേരിക്കയുമായുള്ള സഹകരണം തുടരാന്‍ യാതൊരു മടിയുമുണ്ടായില്ല. 1,2,3 കരാറിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കരാറുമായി മുന്നോട്ടുപോകരുതെന്ന്‌ ഗവണ്‍മെണ്ടിന്‌ മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവ കരാറിനോടുള്ള എതിര്‍പ്പ്‌ എന്തൊക്കെയാണെന്നു വ്യക്തമാക്കി വിശദമായ പ്രസ്‌താവനയും ഇടതുപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കി. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം ഇല്ലാതാക്കാനും സൈനികമായ സ്വയംഭരണം അവസാനിപ്പിക്കാനുമാണ്‌ കരാര്‍ ഇടവരുത്തുക എന്ന്‌ ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്‌. ആണവകരാറിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ചുവടുവക്കുകയാണ്‌ യുപിഎ ഗവണ്‍മെണ്ട്‌ ചെയ്യേണ്ടിയിരുന്നത്‌. വോട്ടിനിട്ടാല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം പേരും കരാറിനെതിരെ നിലപാടെടുക്കുമായിരുന്നു. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തുന്നതിലേക്ക്‌ സര്‍ക്കാര്‍ ചുവടുവെക്കുന്നത്‌ ഇതിലൂടെ തടയാന്‍ കഴിഞ്ഞേനെ. ഇന്ത്യയില്‍ ഒരു മതനിരപേക്ഷ ഗവണ്‍മെണ്ട്‌ നിലനില്‍ക്കണമെന്നും വര്‍ഗ്ഗീയശക്തികള്‍ അധികാരത്തില്‍ നിന്ന്‌ പുറത്തുപോകണമെന്നുമുള്ള കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ ഉറച്ച അഭിപ്രായമാണുള്ളത്‌. എന്നാല്‍ ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രമായ വിദേശ നയവും പണയം വക്കുന്നതിനുള്ള ലൈസന്‍സായി ഇതിനെ യുപിഎ സര്‍ ക്കാര്‍ കാണുന്നതിന്‌ ന്യായീകരണം ഇല്ല. (അവലംബം: Subordinate Ally, Leftword Books)

4 comments:

ജനശബ്ദം said...

ആണവകരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നതെന്തിന്‌?
പ്രകാശ്‌ കാരാട്ട്‌
അമേരിക്കയുമായുള്ള ആണവസഹകരണകരാറുമായി മുന്നോട്ടുപോകരുതെന്ന്‌ ഇടതുപക്ഷം യു പി എ ഗവണ്‍മെണ്ടിന്‌ കഴിഞ്ഞവര്‍ഷം തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. 2007 ജൂലൈയില്‍ അമേരിക്കയും ഇന്ത്യയും ഇക്കാര്യത്തിലുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ നമ്മുടെ രാജ്യത്ത്‌ ഒരു രാഷ്‌ട്രീയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇന്ത്യാഗവണ്‍മെണ്ട്‌ മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയിട്ടുള്ള യാതൊരു കരാറും യുഎസുമായുള്ള ആണവ സഹകരണക്കരാറിനെപ്പോലെ രാഷ്‌ട്രീയ കൊടുങ്കാറ്റുയര്‍ത്തിയിട്ടില്ല. ഒരു പക്ഷേ ലോകവ്യാപാരസംഘടനയുടെ അടിത്തറയുറപ്പിച്ച മരാക്കേഷ്‌ കരാര്‍ മാത്രമേ ഇതിനുമുമ്പ്‌ ഇത്തരമൊരു വിവാദം സൃഷ്‌ടിച്ചിട്ടുള്ളൂ.
ആണവസഹകരണപ്രശ്‌നത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മറ്റു വിശദാംശങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌. ഇത്‌ കേവലമൊരു ആണവസഹകരണകരാര്‍ മാത്രമാണോ അതോ വിശാലമായ മറ്റൊരു കരാറിന്റെ ഭാഗം മാത്രമാണോ എന്നതാണ്‌ പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണെങ്കില്‍ ഈ കരാര്‍ നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്രമായ വിദേശനയം സംരക്ഷിക്കാനുതകുമോ എന്നും ആലോചിക്കേണ്ടതുണ്ട്‌. അമേരിക്ക ആഗോളതലത്തില്‍ നടത്തുന്ന ജനാധിപത്യ വ്യാപാരത്തിന്റെ ഭാഗമായി ഇന്ത്യ മാറുന്നതിനെ ഏതൊരാള്‍ക്കും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്‌. യുഎസിന്റെ നേതൃത്വത്തിലുള്ള ഭരണമാറ്റവും ജനാധിപത്യം സ്ഥാപിക്കലും ഇറാഖില്‍ വരുത്തിവെച്ച ഭീതിജനകമായ ഫലങ്ങളെക്കുറിച്ച്‌ ഏവര്‍ക്കുമറിയാമല്ലോ.
അമേരിക്കയുമായി യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള വിശാലമായ കൂട്ടുകെട്ടിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ ആണവക്കരാര്‍. 2005 ജൂലൈയില്‍ വാഷിംഗ്‌ടണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡണ്ടും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തില്‍ തന്നെ ഇതിന്റെ സൂചനകളുണ്ട്‌. ഈ കരാര്‍ രാഷ്‌ട്രീയവും സാമ്പത്തികവും സൈനികവും ആണവവുമായ സഹകരണങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. കേവലമായ ആണവ സഹകരണം മാത്രമല്ല, ആഗോളജനാധിപത്യ പ്രക്രിയ വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളും സഹകരിക്കുക, ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ വന്‍തോതില്‍ അമേരിക്കന്‍ നിക്ഷേപം ഉറപ്പുവരുത്തുക, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സൈനിക സഹകരണം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി കരാറിനുണ്ട്‌.
2005 ജൂലൈയിലെ സംയുക്തപ്ര ഖ്യാപനത്തിന്റെ മുമ്പുതന്നെ അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ പത്തുവര്‍ ഷത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇത്തരമൊരു പ്രതിരോധ കരാര്‍ ഇല്ലാതെ ആണവസഹകരണ കരാറില്‍ ഒപ്പുവക്കാന്‍ അമേരിക്ക തയ്യാറാവുമായിരുന്നില്ല.
ഇന്ത്യയുടെ വിദേശനയം പുറമെനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമാവില്ലെന്ന്‌ ഗവണ്‍മെണ്ട്‌ വീമ്പു പറയാറുണ്ടെങ്കിലും ഇറാനുമായുള്ള ബന്ധത്തിലെ തകിടം മറിച്ചിലോടെ സര്‍ക്കാരിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയാതായിട്ടുണ്ട്‌. ഇറാനോടുള്ള ഇന്ത്യയുടെ നിലപാട്‌ എന്താണെന്നത്‌ അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ സസൂക്ഷ്‌മം നിരീക്ഷിക്കാറുണ്ട്‌. ആണവ സഹകരണകരാറില്‍ ഒപ്പിടും മുമ്പുതന്നെ യുപിഎ സര്‍ക്കാര്‍ രണ്ടു തവണ ഇറാനെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയോഗത്തില്‍ വോട്ടു രേഖപ്പെടുത്തിയെന്നത്‌ ശ്രദ്ധേയമാണ്‌. ഇറാന്റെ ആണവപ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച യുഎസ്‌ അനുകൂല നിലപാടാണ്‌ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കിയ ആദ്യസംഭവം. 2005 സെപ്‌റ്റംബറില്‍ യുപിഎ ഗവണ്‍മെണ്ട്‌ അമേരിക്കക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന്‌ ഇറാനെതിരെ വോട്ടു ചെയ്‌തു. ഇക്കാര്യത്തില്‍ ചേരിചേരാരാജ്യങ്ങളുടെ നിലപാടിനൊപ്പം നില്‍ക്കാന്‍പോലും ഇന്ത്യ തയ്യാറായില്ല.
അമേരിക്കയുമായി യോജിച്ച്‌ യുപിഎ ഗവണ്‍മെണ്ട്‌ തന്ത്രപരമായ സൈനിക സഹകരണം സ്ഥാപിക്കുന്നത്‌ അസ്വസ്ഥതയോടെയാണ്‌ ഇടതുപക്ഷം കണ്ടത്‌. യുഎസുമായുള്ള പ്രതിരോധകരാറിനെ ശക്തമായി വിമര്‍ശിക്കുന്നതിനും ഇടതുപക്ഷം തയ്യാറായി. യോജിച്ച പ്രവര്‍ത്തനമെന്ന ഓമനപ്പേരില്‍ ഇന്ത്യന്‍ സായുധസേനയും യുഎസ്‌ സേനയും പരസ്‌പരം ബന്ധപ്പെടുന്നതിന്‌ കരാറില്‍ വ്യവസ്ഥചെയ്‌തിരുന്നു. നാവിക സേനയുടെ സഹകരിച്ചുള്ള പ്രവര്‍ത്തനമുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കരാറില്‍ ഇടംപിടിച്ചിട്ടുണ്ട്‌. യു.എസ്‌ വ്യോമസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിന്‌ പശ്ചിമബംഗാളിലെ കലൈക്കുണ്ട വ്യോമകേന്ദ്രത്തില്‍ തുടക്കം കുറിച്ചപ്പോള്‍ ഇടതുപക്ഷം അതി ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഗവണ്‍മെണ്ടും ശക്തമായി പ്രതിഷേധിച്ചു. 2005നും 2007നും ഇടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തസൈനികാഭ്യാസത്തില്‍ വമ്പിച്ച വര്‍ദ്ധനയാണുണ്ടായത്‌. ജപ്പാന്റെയും ആസ്‌ട്രേലിയയുടെയും നാവികസേനകള്‍ കൂടി ചേര്‍ന്നുകൊണ്ടുള്ള സൈനികാഭ്യാസമായി ഇതു വികസിച്ചു.
ആണവകരാറിലൂടെ അമേരിക്കക്ക്‌ സൈനികവും വ്യാപാരപരവുമായ നിരവധി നേട്ടങ്ങളാണുള്ളത്‌. ആണവറിയാക്‌ടറുകളുടെ വില്‌പനക്കു പുറമെ സൈനികാവശ്യത്തിനുള്ള വിമാനങ്ങള്‍, കപ്പലുകള്‍, റഡാറുകള്‍, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‌പനയും യുഎസിന്റെ ലക്ഷ്യമാണ്‌. ഇസ്രായേലില്‍നിന്നുള്ള ഇന്ത്യയുടെ ആയുധവ്യാപാരവും പടിപടിയായി ഉയരുകയാണ്‌. ഇതിനര്‍ത്ഥം ഏഷ്യയില്‍ അമേരിക്കയുടെ തന്ത്രപരമായ ഇടപെടലുകളില്‍ ഇന്ത്യയും പങ്കാളിയാവുന്നു എന്നതാണ്‌.
ആണവകരാറിനു വേണ്ടി വാദിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനവാദഗതി ഇന്ത്യയുടെ ഊര്‍ജ്ജാവശ്യം വലിയൊരളവോളം പരിഹരിക്കാന്‍ കരാറിലൂടെ കഴിയുമെന്നാണ്‌. ഇന്ത്യയുടെ ഊര്‍ജ്ജസ്രോതസ്സുകളില്‍ ആണവോര്‍ജ്ജത്തിന്റെ തോത്‌ കേവലം 3 ശതമാനമാണെന്നത്‌ ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. 2020ഓടെ ഇരുപതിനായിരം മെഗാവാട്ടായി ഉയര്‍ത്തുക എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചാല്‍പോലും ആണവോര്‍ജ്ജത്തിന്റെ തോത്‌ പരമാവധി എഴു ശതമാനമേ ആവുകയുള്ളൂ.
ഊര്‍ജ്ജസുരക്ഷയുടെ പ്രശ്‌നമെടുത്താല്‍ ആണവോര്‍ജ്ജത്തിന്റെ ഉത്‌പാദനച്ചെലവ്‌ പ്രധാനമായി കാണണം. മൂന്നു ഘട്ടങ്ങളിലായുള്ള നമ്മുടെ ആണവസാങ്കേതികവിദ്യാവികസനം നമുക്കു തുടരേണ്ടതുണ്ട്‌. ആണവസാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ഊര്‍ജ്ജസുരക്ഷയുടെ കേന്ദ്രസ്ഥാനത്തുണ്ടാവില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള ഒരു ഇന്ധനപ്ലാന്റില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിയുടെ രണ്ടിരട്ടിയാണ്‌ ഇറക്കുമതി ചെയ്യുന്ന ആണവറിയാക്‌ടര്‍ ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിക്ക്‌ നല്‍കേണ്ടിവരിക. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയത്തിന്റെ മൂന്നിരട്ടി തുകയാണ്‌ ഒരു ആണവ വൈദ്യുതിനിലയം നിര്‍മ്മിക്കാനുള്ള ചെലവ്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ സ്വപ്‌നം കാണുന്നതുപോലെ 2010ല്‍ ഇരുപതിനായിരം മെഗാവാട്ട്‌ (നാല്‌പതിനായിരം മെഗാവാട്ട്‌ വരെയാണ്‌ സ്വപ്‌നത്തിന്റെ വ്യാപ്‌തി) വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിവരുന്ന മൂലധനം എത്രയാണ്‌?
ഇക്കാര്യത്തില്‍ സാങ്കേതികമായോ മൂലധനം സംബന്ധിച്ചോ യാതൊരു പഠനവും ഗവണ്‍മെണ്ട്‌ നടത്തിയിട്ടില്ല. എന്‍റോണ്‍ മാതൃകയിലുള്ള കുറേക്കൂടി വ്യാപ്‌തിയേറിയ ഒരു വന്‍തകര്‍ച്ചയാണ്‌ നമ്മെ കാത്തിരിക്കുന്നത്‌. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതിനകം പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. ആദ്യമായി ഇന്ത്യയുടെ സൈനികവും സൈനികേതരവുമായ റിയാക്‌ടറുകളും അനുബന്ധഘടകങ്ങളും വേര്‍തിരിക്കുന്ന പദ്ധതി തയ്യാറാക്കപ്പെട്ടു. യു എസ്‌ കോണ്‍ഗ്രസ്സിന്റെ ഇരു സഭകളിലും ഇന്ത്യയുടെ ആണവപദ്ധതി സംബന്ധിച്ച കരടുനിയമം സമര്‍പ്പിക്കപ്പെട്ടു. ഇന്ത്യയുമായി സൈനികേതരമായ ആണവസഹകരണത്തിന്‌ അനുമതി നേടാനായിരുന്നു ഇത്‌. ഈ ഘട്ടത്തിലാണ്‌ ഇടതുപക്ഷ പാര്‍ട്ടികളും ഇതര പ്രതിപക്ഷ കക്ഷികളും ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്‌. ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചുള്ള അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍, വിശേഷിച്ചും ഇറാനുമായും ബന്ധപ്പെട്ടത്‌, ആണവ നിരായുധീകരണ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നത്‌, വര്‍ഷം തോറും അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നത്‌, ആണവസാങ്കേതിക വിദ്യ കൈമാറുന്നതിലെ നിയന്ത്രണങ്ങള്‍, ഫ്യൂവല്‍ സപ്ലൈയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തത്‌ ഇതെല്ലാം അമേരിക്ക ഗോള്‍പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ദൃഷ്‌ടാന്തമായിരുന്നു.
സിപിഐഎമ്മിന്റെയും ഇതര ഇടതുപക്ഷപാര്‍ട്ടികളുടെയും നിരന്തരമായ സമ്മര്‍ദ്ദത്തിന്റെയും ചോദ്യങ്ങളുടെയും ഫലമായി യുഎസ്‌ കോണ്‍ഗ്രസ്സിനു മുന്നിലെ കരടുരേഖ സംബന്ധിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ പാര്‍ലമെന്റില്‍ 2006 ആഗസ്റ്റ്‌ 17ന്‌ ചില ഉറപ്പുകള്‍ നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ ഘട്ടത്തിലാണ്‌ നമ്മുടെ ആണവപദ്ധതിയുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന പൊതു താല്‍പര്യം ഉയര്‍ന്നുവന്നത്‌. ഇന്ത്യയുമായുള്ള ആണവസഹകരണത്തിന്‌ യുഎസ്‌ കോണ്‍ഗ്രസ്സ്‌ അനുമതി നല്‍കുകയും ഹൈഡ്‌ ആക്‌ട്‌ എന്നറിയപ്പെടുന്ന യുഎസ്‌ നിയമം അംഗീകരിക്കപ്പെടുകയും ചെയ്‌തതോടെ സ്ഥിതിഗതിയില്‍ മാറ്റമുണ്ടായി. ഹൈഡ്‌ ആക്‌ടിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ക്ക്‌ തീര്‍ത്തും എതിരായിരുന്നു. ആണവ സാങ്കേതിക വിദ്യ കൈമാറുന്നതിന്‌ നിയന്ത്രണങ്ങളുള്ളതും ദ്വിമുഖ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌ തടയുന്നതുമായ ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയുടെ ആണവപദ്ധതിയെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ്‌. യുഎസ്‌ പ്രസിഡണ്ട്‌ കൊല്ലം തോറും ഇക്കാര്യത്തില്‍ ഇന്ത്യയുടെ പെരുമാറ്റം സംബന്ധിച്ച്‌ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും ഹൈഡ്‌ ആക്‌ടില്‍ വ്യവസ്ഥയുണ്ട്‌. അമേരിക്ക കരാറില്‍ നിന്നും പിന്‍വാങ്ങിയാല്‍പോലും ഇന്ത്യക്ക്‌ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ ഇന്ധനം നേടുന്നതിന്‌ സാദ്ധ്യതയില്ലാത്ത വിധമാണ്‌ ഇതിലെ വ്യവസ്ഥകള്‍. ഹൈഡ്‌ ആക്‌ട്‌ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. ഇന്ത്യയ്‌ക്ക്‌ അത്‌ അനുസരിക്കുകയേ നിവൃത്തിയുള്ളൂ.
ആണവസഹകരണത്തിനുപുറമെ ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയുടെ വിദേശനയവും ഇതരസൈനിക സുരക്ഷാകാര്യങ്ങളും സംബന്ധിച്ചും നിര്‍ദ്ദേശം നല്‍കുന്നുണ്ട്‌. ഇറാനുമായുള്ള യുഎസ്‌ ബന്ധത്തില്‍ ഇന്ത്യയുടെ പങ്ക്‌ പിന്തുണയുടേതും സഹകരണത്തിന്റേതും ആകുമെന്നും ഇതില്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്‌.
2006 ഡിസംബറില്‍ ഹൈഡ്‌ ആക്‌ട്‌ അംഗീകരിക്കപ്പെട്ട ശേഷം അതിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുകള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ സിപിഐഎം വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുന്നതുവരെ ഗവണ്‍മെണ്ട്‌ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന്‌ സിപിഐഎം ആവശ്യപ്പെട്ടു. പക്ഷെ, ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. അമേരിക്കയാവട്ടെ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഇറാനുമായുള്ള വ്യാപാരത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇറാന്‍ -പാക്കിസ്ഥാന്‍ - ഇന്ത്യ വാതക പൈപ്പുലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്‌ തടയുന്നതിനും ആണവകരാര്‍ ഇടയാക്കും. ഇറാനും ഇതരപശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെടുത്തുന്നത്‌ ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങളുള്‍പ്പെടെ നിര്‍വ്വഹിക്കുന്നതിന്‌ ഭാവിയില്‍ തടസ്സം സൃഷ്‌ടിക്കും.
2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ ഇടതുപക്ഷവുമായി ആലോ ചിച്ച്‌ ഒരു പൊതു മിനിമം പരിപാടിക്ക്‌ രൂപം നല്‍കിയിരുന്നു. അമേരിക്കയുമായു ള്ള സൈനിക ബന്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശം നീക്കണമെന്ന്‌ ആ ഘട്ടത്തില്‍ തന്നെ ഇടതുപക്ഷം ആവശ്യപ്പെട്ടു. പൊതു മിനിമം പരിപാടിയില്‍ യു എസുമായുള്ള സൈനിക സഹകരണത്തെ ക്കുറിച്ച്‌ യാതൊരു പരാമര്‍ശവുമില്ല. എന്നിട്ടും യുപിഎ സര്‍ക്കാരിന്‌ അമേരിക്കയുമായുള്ള സഹകരണം തുടരാന്‍ യാതൊരു മടിയുമുണ്ടായില്ല. 1,2,3 കരാറിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കരാറുമായി മുന്നോട്ടുപോകരുതെന്ന്‌ ഗവണ്‍മെണ്ടിന്‌ മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവ കരാറിനോടുള്ള എതിര്‍പ്പ്‌ എന്തൊക്കെയാണെന്നു വ്യക്തമാക്കി വിശദമായ പ്രസ്‌താവനയും ഇടതുപക്ഷ പാര്‍ട്ടികള്‍ പുറത്തിറക്കി. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം ഇല്ലാതാക്കാനും സൈനികമായ സ്വയംഭരണം അവസാനിപ്പിക്കാനുമാണ്‌ കരാര്‍ ഇടവരുത്തുക എന്ന്‌ ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്‌.
ആണവകരാറിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ചുവടുവക്കുകയാണ്‌ യുപിഎ ഗവണ്‍മെണ്ട്‌ ചെയ്യേണ്ടിയിരുന്നത്‌. വോട്ടിനിട്ടാല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം പേരും കരാറിനെതിരെ നിലപാടെടുക്കുമായിരുന്നു. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തുന്നതിലേക്ക്‌ സര്‍ക്കാര്‍ ചുവടുവെക്കുന്നത്‌ ഇതിലൂടെ തടയാന്‍ കഴിഞ്ഞേനെ.
ഇന്ത്യയില്‍ ഒരു മതനിരപേക്ഷ ഗവണ്‍മെണ്ട്‌ നിലനില്‍ക്കണമെന്നും വര്‍ഗ്ഗീയശക്തികള്‍ അധികാരത്തില്‍ നിന്ന്‌ പുറത്തുപോകണമെന്നുമുള്ള കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്‌ ഉറച്ച അഭിപ്രായമാണുള്ളത്‌. എന്നാല്‍ ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രമായ വിദേശ നയവും പണയം വക്കുന്നതിനുള്ള ലൈസന്‍സായി ഇതിനെ യുപിഎ സര്‍ ക്കാര്‍ കാണുന്നതിന്‌ ന്യായീകരണം ഇല്ല.
(അവലംബം: Subordinate Ally, Leftword Books)

gangu said...

this is the same old story the communists has not got the countries needs in mind ,they think, india as a emerging force in the region will overtake china if we are self sufficient in energy, they will oppose all right measures be it computer, self educating college opening of professional colleges, mechanization and later will use the same technology without shame. i remember in my place when the mobile company made a n effort to install a tower years back the dyfi said it is the trap of a capitalist , and their memory is so short , now in 2008 the same dyfi is on agitation for erecting a tower there because there is no range for their mobile . there are many instance like this . lets ignore them . they always think twenty year later.they have got a tube light without chalk in their brain .God save these shameless creatures.

അനിയന്‍കുട്ടി | aniyankutti said...

ഗംഗു സര്‍.

എന്താണ്‌ so-called country's needs? രാജ്യത്തിന്‍റെ ഊര്‍ജ്ജവശ്യത്തിന്‍റെ ഒരു ചെറിയ ശതമാനം മാത്രം നിറവേറ്റാവുന്ന, എന്നാല്‍ യൂണിറ്റൊന്നിന്‌ രണ്ടര-മൂന്നിരട്ടിയോളം ചെലവു വരുന്ന ഒരു പദ്ധതിയ്ക്ക് നമ്മുടെ പരമാധികാരം അടിയറവു വയ്ക്കണമെന്നതാണോ? രാജ്യത്തിന്‍റെ ഭരണത്തിന്‌ പിന്തുണ നല്‍കുന്ന ഒരു കക്ഷിയെ വഞ്ചിക്കുന്ന രീതിയില്‍ കൊടുത്ത വാക്കിനെതിരെ പ്രവര്‍ത്തിച്ചാല്‍ അഭിമാനമുള്ളവര്‍ എന്തു ചെയ്യും, താങ്കള്‍ പറയൂ. എത്ര കാലം അധികാരത്തിലിരിക്കുക എന്നതിന്‌ പ്രത്യേകിച്ചെന്താണ്‌ സര്‍ പ്രസക്തി?, ജനങ്ങള്‍ക്കായി എന്തു ചെയ്യുന്നു എന്നതിലല്ലേ കാര്യം?

ഒരു കാര്യം കൂടി പറഞ്ഞോട്ടെ, വറുതെ കമ്യൂണിസ്റ്റുകാരെ അടച്ചാക്ഷേപിക്കാതെ, ഇവിടെ ജനശബ്ദമെഴുതിയ കാര്യങ്ങളില്‍ എതിരഭിപ്രായമുണ്ടെങ്കിലോ, അല്ലെങ്കില്‍ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിലോ അതു പറയുന്നതല്ലേ ഉചിതം?

Anonymous said...

ആകെ 7%-9% ഊര്‍ജ്ജമാണ് ആണവത്തില്‍ നിന്ന് ഉണ്ടാക്കാന്‍ പോകുന്നത്. അതും 2020ല്‍. തോറിയത്തിനെതിരായ വാദം അതിനിനിയും 15 കൊല്ലം എടുക്കും എന്നാണ്. 2020 ആവാന്‍ എന്തായാലും 12 കൊല്ലം ഉണ്ട്..കൂടിപ്പോയാല്‍ മൂന്നുകൊല്ലത്തെ വ്യത്യാസം. അത് മറന്നാണ് രഹസ്യകരാറിനു പോകുന്നത്. എത്ര കോടി വേണമെന്നാണ് വിചാരം? ഒടുക്കഥെ തിടുക്കവും.റിലയന്‍സും ടാറ്റയുമൊക്കെ ആണവനിലയം തുടങ്ങാന്‍ നോമ്പ് നോറ്റ് ഇരിക്കുകയാണ്. ഒപ്പിടാതെ ഇറങ്ങാന്‍ അവര്‍ സമ്മ്തിക്കുമോ? അമേരിക്കയിലെ ആണവ രംഗത്തെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സമ്മതിക്കുമോ?

ഇനി ആണവവൈദ്യുതി 7% ഉണ്ടാക്കി എന്ന് തന്നെ കരുതുക. ഒരു യൂണിറ്റിനു എത്ര രൂപ ആകും എന്നാണ് വിചാരിക്കുന്നത്? ഇന്ത്യയിലെ ഒരു ചെറുന്യൂനപക്ഷത്തിനു മാത്രമേ അത് താങാ‍നാവൂ. ആ ന്യൂനപക്ഷത്തിനു വേണ്ടിയാണ് മറ്റെല്ലാത്തിലും എന്ന പോലെ ഇവിടെയും ഈ തിടുക്കവും, ജനാധിപത്യവിരുദ്ധമായ നടപടികളും. പാര്‍ലിമെന്റിനു നല്‍കിയ ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. അല്ലാതെ കമ്മുക്കള്‍ക്ക് നല്‍കിയ ഉറപ്പൊന്നുമല്ല. അത് പാലിക്കാതെ പോകുമ്പോള്‍ ആര്‍ക്കും ചോര തിളയ്ക്കുന്നില്ല. എന്നിട്ട് ജനാധിപത്യത്തെക്കുറിച്ച് വാചകമടിയും.

ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ 7% കൊണ്ട് self sufficient ആകും എന്ന് വിചാരിക്കുവാന്‍ സാമാന്യബുത്തിയുള്ള ആര്‍കും പറ്റില്ല. തോറിയം റിസര്‍ച്ചിനു കാശ് ചോദിച്ചപ്പോള്‍ മന്മൊഹന്‍ സിംഗ് പറഞത് പാര്‍ക്കലാം എനായിരുന്നു.