Monday, July 28, 2008

ആറ്‌ മാസത്തിനിടെ ഗള്‍ഫില്‍ ആത്മഹത്യ ചെയ്‌തത്‌ 79 ഇന്ത്യക്കാര്‍


ആറ്‌ മാസത്തിനിടെ ഗള്‍ഫില്‍ ആത്മഹത്യ ചെയ്‌തത്‌ 79 ഇന്ത്യക്കാര്‍

യു.എ.ഇയില്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജൂണ്‍വരെ മാത്രം 79 പേര്‍ ജീവനൊടുക്കിയെന്ന്‌ ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മനീഷ്‌ കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ ഏറിയ പങ്കും കേരളം, തമിഴ്‌നാട്‌ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്‌. 2006 ല്‍ 109 പേര്‌ ആത്മഹത്യ ചെയ്‌തെങ്കില്‍ 2007 ആയപ്പോള്‍ അത്‌ 118 ആയി വര്‍ധിച്ചു. ഇതേ സ്ഥാനത്താണ്‌ ഈ വര്‍ഷം ജനവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ്‌ മാസ കാലത്തിനിടയ്‌ക്ക്‌ 79 പേര്‍ ആത്മഹത്യ ചെയ്‌തത്‌. ഇവരില്‍ 23 പേരും തമിഴ്‌ നാട്ടുകാരാണ്‌. 2003 മുതല്‍ ആത്മഹത്യ നിരക്കില്‍ വര്‍ധനയുണ്ടെന്ന്‌ പ്രവാസി ക്ഷേമ സംഘടനയായ പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ.വി ഷംസുദീന്‍ വ്യക്തമാക്കി. നിരാശ ബാധിച്ച്‌ വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിവരുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്രകാരം ദിവസവും രണ്ട്‌ ഫോണ്‍ കോളുകളുകളെങ്കിലും എത്തുന്നുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയാണ്‌ പലരേയും നിരാശയിലേക്ക്‌ നയിക്കുന്നത്‌. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ വിഷമങ്ങള്‍ പങ്കിടാന്‍ ഇവര്‍ തയാറല്ല. ഗള്‍ഫ്‌ സ്വപ്‌നവുമായി എത്തുന്നവര്‍ വിസ, വിമാനക്കൂലി എന്നിവയ്‌ക്കുള്ള വന്‍തുക ചിലവഴിക്കേണ്ടി വരുന്നതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെടുന്നു. ജോലിയില്‍ പ്രവേശിച്ച്‌ ആദ്യത്തെ ശമ്പളം വാങ്ങുന്നതിന്‌ മുമ്പ്‌ തന്നെ പണം അയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ കത്തുകളും ഫോണ്‍ വിളികളും എത്തിത്തുടങ്ങുന്നു. ഇതിന്‌ പുറമേ വായ്‌പകളും ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലും വരുത്തുന്ന ഭാരം വേറെയും. ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിന്റെ പണം അടയ്‌ക്കാന്‍ വൈകുന്നതോടെ പലിശ വര്‍ധിച്ച്‌ ഒടുവില്‍ മാസ ശമ്പളത്തെക്കാള്‍ അധികമാകുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ ആശ്രയം കണ്ടെത്തുന്നു-ഷംസുദീന്‍ വിശദീകരിച്ചു.

1 comment:

ജനശബ്ദം said...

ആറ്‌ മാസത്തിനിടെ ഗള്‍ഫില്‍ ആത്മഹത്യ ചെയ്‌തത്‌ 79 ഇന്ത്യക്കാര്‍

യു.എ.ഇയില്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജൂണ്‍വരെ മാത്രം 79 പേര്‍ ജീവനൊടുക്കിയെന്ന്‌ ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മനീഷ്‌ കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ ഏറിയ പങ്കും കേരളം, തമിഴ്‌നാട്‌ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്‌. 2006 ല്‍ 109 പേര്‌ ആത്മഹത്യ ചെയ്‌തെങ്കില്‍ 2007 ആയപ്പോള്‍ അത്‌ 118 ആയി വര്‍ധിച്ചു. ഇതേ സ്ഥാനത്താണ്‌ ഈ വര്‍ഷം ജനവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ്‌ മാസ കാലത്തിനിടയ്‌ക്ക്‌ 79 പേര്‍ ആത്മഹത്യ ചെയ്‌തത്‌.

ഇവരില്‍ 23 പേരും തമിഴ്‌ നാട്ടുകാരാണ്‌. 2003 മുതല്‍ ആത്മഹത്യ നിരക്കില്‍ വര്‍ധനയുണ്ടെന്ന്‌ പ്രവാസി ക്ഷേമ സംഘടനയായ പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ.വി ഷംസുദീന്‍ വ്യക്തമാക്കി. നിരാശ ബാധിച്ച്‌ വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിവരുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്രകാരം ദിവസവും രണ്ട്‌ ഫോണ്‍ കോളുകളുകളെങ്കിലും എത്തുന്നുണ്ട്‌.

സാമ്പത്തിക പ്രതിസന്ധിയാണ്‌ പലരേയും നിരാശയിലേക്ക്‌ നയിക്കുന്നത്‌. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ വിഷമങ്ങള്‍ പങ്കിടാന്‍ ഇവര്‍ തയാറല്ല. ഗള്‍ഫ്‌ സ്വപ്‌നവുമായി എത്തുന്നവര്‍ വിസ, വിമാനക്കൂലി എന്നിവയ്‌ക്കുള്ള വന്‍തുക ചിലവഴിക്കേണ്ടി വരുന്നതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെടുന്നു.

ജോലിയില്‍ പ്രവേശിച്ച്‌ ആദ്യത്തെ ശമ്പളം വാങ്ങുന്നതിന്‌ മുമ്പ്‌ തന്നെ പണം അയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ കത്തുകളും ഫോണ്‍ വിളികളും എത്തിത്തുടങ്ങുന്നു. ഇതിന്‌ പുറമേ വായ്‌പകളും ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലും വരുത്തുന്ന ഭാരം വേറെയും.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിന്റെ പണം അടയ്‌ക്കാന്‍ വൈകുന്നതോടെ പലിശ വര്‍ധിച്ച്‌ ഒടുവില്‍ മാസ ശമ്പളത്തെക്കാള്‍ അധികമാകുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ ആശ്രയം കണ്ടെത്തുന്നു-ഷംസുദീന്‍ വിശദീകരിച്ചു.