Sunday, July 27, 2008

തീവ്രവാദശക്തികളെ തളച്ചേ തീരൂ

തീവ്രവാദശക്തികളെ തളച്ചേ തീരൂ

രാജ്യം ഭയന്നുനില്‍ക്കുകയാണ്. എപ്പോള്‍ എവിടെ ബോംബ് പൊട്ടുമെന്ന് അറിയാത്ത അവസ്ഥ വന്‍ നഗരങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. കേരളത്തില്‍ കൊച്ചിയിലും വയനാട്ടിലും ബോംബ് പൊട്ടിക്കുമെന്ന ഭീഷണി സംസ്ഥാനത്തെ മുള്‍മുനയിലാണ് നിര്‍ത്തിയത്്. മണിക്കൂറുകളുടെ ഇടവേളയിലാണ് ബാംഗ്ളൂരിലും അഹമ്മദാബാദിലും സ്ഫോടനപരമ്പരയുണ്ടായത്. രണ്ടും സമാനതയുള്ള സ്ഫോടനങ്ങള്‍. ഇന്ത്യയുടെ ഐടി നഗരമെന്ന പേര് പേറുന്ന ബാംഗ്ളൂരില്‍ എട്ടിടത്താണ് വെള്ളിയാഴ്ച ഉച്ചയോടെ പൊട്ടിത്തെറിയുണ്ടായത്. ബ്രിഗേഡ് റോഡുമുതല്‍ ഹൊസൂര്‍ റോഡുവരെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍കൂട്ടി സ്ഥാപിച്ച ബോംബുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സമയം നിശ്ചയിച്ച് പൊട്ടിക്കുകയായിരുന്നു. ഒരാള്‍ മരിച്ചു; പതിനഞ്ചിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്കും 7.40നും ഇടയ്ക്കുള്ള 70 മിനിറ്റില്‍ പതിനാറിടത്താണ് അഹമ്മദാബാദില്‍ സ്ഫോടനമുണ്ടായത്. 45 പേര്‍ മരിക്കുകയും 162 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാംഗ്ളൂരിലും അഹമ്മദാബാദിലും പൊട്ടാത്ത ഓരോ ബോംബ് പിന്നീട് കണ്ടെടുക്കുകയുമുണ്ടായി. താരതമ്യേന ശേഷികുറഞ്ഞ സ്ഫോടകവസ്തുക്കളാണ് ബോംബുകളില്‍ ഉപയോഗിച്ചത് എന്നതുകൊണ്ടുമാത്രമാണ് മരണസംഖ്യ ചുരുങ്ങിയത്. എന്നാല്‍, ബോംബുകള്‍ സ്ഥാപിക്കുന്നതില്‍ കാണിച്ച സൂക്ഷ്മതയും ഉപയോഗിച്ച സാങ്കേതികവിദ്യയും വിലയിരുത്തുമ്പോള്‍, ഇതില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ബോംബ് വയ്ക്കാന്‍ സാഹചര്യമുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതിനര്‍ഥം, ഒരു മുന്നറിയിപ്പുപോലെയോ ഭീഷണിപ്പെടുത്തല്‍പോലെയോ ആണ് രാജ്യവിരുദ്ധശക്തികള്‍ ഈ സ്ഫോടനങ്ങളെ കണ്ടതെന്നാണ്. എല്ലാ സുരക്ഷാ സംവിധാനത്തെയും കബളിപ്പിച്ച് ജനങ്ങളെ കൊന്നൊടുക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തല്‍കൂടിയാണത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇ മെയിലിന്റെ ഉറവിടം നവിമുംബൈയിലെ ഒരു ഫ്ളാറ്റാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. എന്നിരുന്നാലും ആരാണ് സ്ഫോടനങ്ങള്‍ക്കുപിന്നിലെന്നത് അജ്ഞാതമായി തുടരുകയാണ്. മാധ്യമങ്ങള്‍ പലതരത്തിലുമുള്ള അഭ്യൂഹമാണ് പുറത്തുവിടുന്നത്. കര്‍ണാടകവും ഗുജറാത്തും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാകയാല്‍, സംഘപരിവാറിന്റെ ന്യൂനപക്ഷ ദ്രോഹങ്ങള്‍ക്കെതിരായ തീവ്രവാദിസംഘങ്ങളുടെ പ്രതികാരമാണിതെന്ന വാദവും പ്രചരിക്കപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയും മുരത്ത വര്‍ഗീയവാദിയുമായ നരേന്ദ്രമോഡിയുടെ മണ്ഡലമായ മണിനഗറിലാണ് അഹമ്മദാബാദിലെ ആദ്യ സ്ഫോടനം നടന്നത്. ഭൂരിപക്ഷവര്‍ഗീയതയുടെ എല്ലാംതികഞ്ഞ മനുഷ്യരൂപമായ പ്രവീ തൊഗാഡിയയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ധന്വന്തരി ആശുപത്രിക്കടുത്തും രണ്ട് പൊട്ടിത്തെറിയുണ്ടായി. മേല്‍പ്പറഞ്ഞ 'പ്രതികാര വാദഗതി'ക്കാര്‍ ഈ രണ്ട് സംഭവങ്ങളും ഉദാഹരിച്ചാണ് തങ്ങളുടെ വാദം സമര്‍ഥിക്കുന്നത്. ഉത്തരവാദികള്‍ ആരുതന്നെയായാലും ഇന്ത്യയുടെ നിലനില്‍പ്പിനുനേര്‍ക്കുള്ള വെല്ലുവിളിയായിമാത്രമേ ഇത്തരം ഭീകര ആക്രമണങ്ങളെ കാണാനാകൂ. 2004 മെയ് 22ന് യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്തരം 15 സ്ഫോടനപരമ്പരയുണ്ടായി. 550 പേരാണ് കൊല്ലപ്പെട്ടത്. ഇക്കൊല്ലം മെയ് 13ന് ജയ്പുരിലുണ്ടായ ഏഴ് ബോംബ് സ്ഫോടനത്തിലായി 63 പേര്‍ കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഓരോ സ്ഫോടനപരമ്പര നടക്കുമ്പോഴും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്താറുണ്ടെങ്കിലും വൈകാതെ എല്ലാം പഴയ പടിയാകുന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ വിധ്വംസക പ്രവര്‍ത്തനം തൊഴിലാക്കിയ സംഘങ്ങള്‍ പലപ്പോഴും പരിക്കുകൂടാതെ രക്ഷപ്പെടുകയും പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ്. ഇപ്പോഴത്തെ സ്ഫോടനത്തിനുപിന്നില്‍ നിരോധിതസംഘടനയായ സിമിയും ലഷ്കര്‍ ഇ തോയ്ബയും ആകാമെന്ന സംശയം ഔദ്യോഗികമായിത്തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകളും നല്‍കുന്ന വിശദീകരണങ്ങളില്‍ പ്രകടമായ പൊരുത്തക്കേടുമുണ്ട്. കേന്ദ്ര-സംസ്ഥാന അന്വേഷണ സംവിധാനങ്ങള്‍ യോജിച്ചുള്ള നീക്കമാണ് ആവശ്യമായിട്ടുള്ളത്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെട്ടുകൂടാ. അതേസമയം, നിരപരാധികള്‍ പീഡിപ്പിക്കപ്പെടാനും പാടില്ല. തന്റെ അധികാരം നിലനിര്‍ത്താന്‍ നിരപരാധികളെ വെടിവച്ചുകൊന്ന് തീവ്രവാദിമുദ്ര ചാര്‍ത്തിക്കൊടുത്ത നരേന്ദ്രമോഡി സ്റ്റൈല്‍ അന്വേഷണമല്ല ആവശ്യമെന്നര്‍ഥം. ഭീകര ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്താകെ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. തീവ്രവാദിസംഘങ്ങളുടെ നീക്കങ്ങള്‍ ജനങ്ങളുടെ സഹായത്തോടെ പൊളിക്കാനും അവരെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനുമാകണം. അത്തരമൊരു നീക്കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും യുപിഎ സര്‍ക്കാരുംതന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ഒരു സ്ഫോടനമുണ്ടാകുമ്പോള്‍ അപലപിക്കല്‍, സന്ദര്‍ശനം, ഏതാനും പ്രഖ്യാപനങ്ങള്‍ എന്നിവയില്‍ പ്രതികരണം ഒതുങ്ങിപ്പോവുകയും അത് വിധ്വംസകശക്തികള്‍ക്ക് വളമാവുകയും ചെയ്യുന്ന സ്ഥിതി ഇനിയും തുടരരുത്. താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഇത്തരം സംഭവങ്ങളെ ദുരുപയോഗംചെയ്യുന്ന പ്രവണതയും നിലനില്‍ക്കുന്നു. ശരിയായ രാഷ്ട്രീയകാഴ്ചപ്പാടും അതിന്റെ വെളിച്ചത്തിലുള്ള കര്‍ക്കശമായ നടപടികളുംകൊണ്ടേ ഈ രോഗം ശമിപ്പിക്കാനാകൂ. ദൌര്‍ഭാഗ്യവശാല്‍ ഇന്ന് രാജ്യം ഭരിക്കുന്ന കോഗ്രസിനില്ലാത്തത് ശരിയായ രാഷ്ട്രീയവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്. ബിജെപിയാകട്ടെ, അക്രമകാരികളുടെ കൂട്ടത്തിലുമാണ്. രണ്ടു കൂട്ടര്‍ക്കും ആത്മാര്‍ഥതയോടെ ഇത്തരം തീവ്രവാദി ആക്രമണങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. അതുതന്നെയാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നും. ബാംഗ്ളൂരിലും അഹമ്മദാബാദിലുമുണ്ടായ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാ കരങ്ങളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും അടിയന്തര നടപടികള്‍ക്ക് കേന്ദ്ര ഗവമെന്റ് നേതൃത്വം നല്‍കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും പരമാവധി സഹായം നല്‍കണം. കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാത്തരം സന്നാഹവും ഉപയോഗിക്കുകയും വേണം. തീവ്രവാദികള്‍ അല്ലലും അലട്ടലുമില്ലാതെ ഓരോ നഗരത്തിലും ബോംബുവച്ച് പൊട്ടിക്കുമ്പോള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. വിധ്വംസകശക്തികളുടെ ഉറവിടം കണ്ടെത്തി തകര്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യമുള്‍ക്കൊണ്ട് ശക്തമായ നടപടികള്‍ക്ക് കേന്ദ്ര ഗവമെന്റ് ഇനിയും തയ്യാറായില്ലെങ്കില്‍, രാജ്യത്ത് ഇനിയുമിനിയും കൂട്ടക്കൊലകള്‍ നടക്കുന്ന സ്ഥിതിയാണ് ഉണ്ടാവുക. അത് പൊറുപ്പിച്ചുകൂടതന്നെ. കേരളത്തില്‍ തീവ്രവാദികളുടെ ഏതു നീക്കത്തെയും കണ്ടെത്തി തകര്‍ക്കാന്‍ പൊലീസിനൊപ്പം ജനങ്ങളാകെ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. മറ്റൊരു ഗുജറാത്തോ മുംബൈയോ ആയി നമ്മുടെ നാട് മാറരുതെന്ന ലക്ഷ്യത്തോടെ യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം.
deshabhimani editorial

2 comments:

ജനശബ്ദം said...

Anonymous said...

തളച്ച് എന്നല്ല......തിളപ്പിച്ച് എന്ന്.