Saturday, July 19, 2008

ക്ളസ്റ്റര്‍ പരിശീലനം: യൂത്ത് ലീഗുകാറ് അധ്യാപകനെ ചവട്ടിക്കൊന്നു

മരിച്ചത് കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗം.

മലപ്പുറം: മലപ്പുറം കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റ് അധ്യാപകന്‍ മരിച്ചു. അരീക്കോട് തോട്ടുമുക്കം വാലില്ലാപ്പുഴ എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ (46) ആണ് മരിച്ചത്. വാലില്ലാപുഴ എഎംഎല്‍പി സ്കൂള്‍ പ്രധാന അധ്യാപകനാണ് ഇദ്ദേഹം. കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗമാണ്. ശനിയാഴ്ച ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത്ലീഗുകാര്‍ കിഴിശേരി സ്കൂളില്‍ കയറി അക്രമം നടത്തുകയായിരുന്നു. തലയ്ക്കടിയേറ്റ് ജയിംസ് അഗസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും യൂത്ത് ലീഗുകാരും യൂത്ത് കോണ്‍ഗ്രസുകാരും ക്ളസ്റ്റര്‍ പരിശീലനം അലങ്കോലപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം, കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

4 comments:

ജനശബ്ദം said...

ക്ളസ്റ്റര്‍ പരിശീലനം: യൂത്ത് ലീഗുകാറ് അധ്യാപകനെ ചവട്ടിക്കൊന്നു

മരിച്ചത് കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗം

മലപ്പുറം: മലപ്പുറം കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റ് അധ്യാപകന്‍ മരിച്ചു. അരീക്കോട് തോട്ടുമുക്കം വാലില്ലാപ്പുഴ എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റിന്‍ (46) ആണ് മരിച്ചത്. വാലില്ലാപുഴ എഎംഎല്‍പി സ്കൂള്‍ പ്രധാന അധ്യാപകനാണ് ഇദ്ദേഹം. കോഗ്രസ് അനുകൂല കെഎപിടിയു അധ്യാപക സംഘടനയിലെ അംഗമാണ്. ശനിയാഴ്ച ക്ളസ്റ്റര്‍ പരിശീലനത്തിനിടെ യൂത്ത്ലീഗുകാര്‍ കിഴിശേരി സ്കൂളില്‍ കയറി അക്രമം നടത്തുകയായിരുന്നു. തലയ്ക്കടിയേറ്റ് ജയിംസ് അഗസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും യൂത്ത് ലീഗുകാരും യൂത്ത് കോണ്‍ഗ്രസുകാരും ക്ളസ്റ്റര്‍ പരിശീലനം അലങ്കോലപ്പെടുത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം, കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂര്‍ത്തി said...

ശക്തമായി പ്രതിഷേധിക്കുന്നു...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇപ്പോള്‍ ഒരു ഗുരുനാഥന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നു. ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്ക്കും ഈ രക്തത്തില്‍ പങ്കുണ്ട്.ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ? പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതാ‍യ ശിക്ഷ കിട്ടണം. ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

അജ്ഞാതന്‍ said...

ഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു

മരിച്ച അദ്ധ്യാപകന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.