Monday, July 21, 2008

വിശ്വാസവോട്ട്: ചര്‍ച്ച തുടങ്ങി

വിശ്വാസവോട്ട്: ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ലോകസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. അനുശോചന പ്രമേയങ്ങള്‍ക്കുശേഷമാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ചന്ദ്രശേഖരറാവു, പി എ സാംങ്മയുടെ മകള്‍ അഗത കെ സാങ്മ അടക്കമുള്ള മറ്റ് അംഗങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിച്ചു. ഒറ്റവരിയുള്ള വിശ്വാസപ്രയേത്തിനുശേഷം അഞ്ചുമിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സംസാരിച്ചു. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിക്കും ഈ വോട്ടെടുപ്പിനും കാരണം പ്രതിപക്ഷമോ ഇടതുപക്ഷമോ അല്ല. പ്രധാനമന്ത്രി മാത്രമാണെന്ന് അദ്വാനി കുറ്റപ്പെടുത്തി.

അതിജീവിക്കുമോ?

വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചെങ്കിലും യുപിഎ സര്‍ക്കാരിന് അതിജീവിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സര്‍ക്കാരിന് ഭൂരിപക്ഷത്തിനാവശ്യമായ അംഗബലം ഇനിയും ഉറപ്പായിട്ടില്ലെങ്കിലും കൂറുമാറ്റത്തിനലൂടെയും വോട്ടെടുപ്പില്‍ നിന്നും പ്രതിപക്ഷാംഗങ്ങളെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചും ഭൂരിപക്ഷം നേടാമെന്നാണ് യു.പി.എ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അജിത്സിംഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളും ദേവഗൌഡയുടെ ജനതാദള്‍ എസ്സും സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇപ്പോഴും തീരുമാനം വ്യക്തമാക്കാത്ത എഴ് അംഗങ്ങളുടെ നിലപാടാണ് നിര്‍ണ്ണായകമാകുക എന്നാണ് അവസാന കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ കോണ്‍ഗ്രസ് 151 ആര്‍ജെഡി 24 ഡിഎംകെ 16 എന്‍സിപി 11 പിഎംകെ 6 എല്‍ജെപി 4 എസ്പി 33 എംഡിഎംകെ വിമതര്‍ 2 ബിഎന്‍പി 1 ബിജെപി വിമതര്‍ 1 ബിഎസ്പി വിമതന്‍ 1 ജെഎംഎം 5 എസ്ഡിഎഫ് 1 പിഡിപി 1 ആര്‍പിഐ 1 എഐഎംഐഎം 1 എന്‍സി 2 ജെഡിയു വിമതര്‍ 1 എന്‍എല്‍ടി 1 എന്‍എല്‍പി 1 സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ബിജെപി 129 ബിജെഡി 11 ജെഡിയു 6 അകാലിദള്‍ 8 ശിവസേന 11 സിപിഐഎം 43 സിപിഐ 10 ആര്‍എസ്പി 3 ഫോര്‍വ്വേഡ് ബ്ളോക്ക് 3 ബിഎസ്പി 16 എംഡിഎംകെ 2 ജെഡി 3 ടിആര്‍എസ് 2 ആര്‍എല്‍ഡി 3 എംഎന്‍എഫ് 1 എന്‍പിഎഫ് 1 സ്വതന്ത്രന്‍ 1 കോണ്‍ഗ്രസ് വിമതന്‍ 2 കേരള കോണ്‍ഗ്രസ് 1 എസ്പി വിമതര്‍ 6 ടിഡിപി 5 എജെപി 2 ജിവിപി 1 തീരുമാനം വ്യക്തമാക്കാത്തവര്‍ സ്വതന്ത്രര്‍ 2 ടിആര്‍സി 1 ടിഎംസി 1 ജെഡിയു 1
അവസാന കണക്കുകള്‍ പ്രകാരം സര്‍ക്കാരിനൊപ്പം 267 പേരും എതിരെ 269 പേരുമാണ് ഉള്ളത്. എന്നാല്‍ അഞ്ച് പേര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിശ്വാസപ്രമേയ ചര്‍ച്ച ആരംഭിച്ചിട്ടും ദില്ലിയില്‍ കുതിരക്കച്ചവടവും അവസാന റൌണ്ട് കരുനീക്കങ്ങളും സജീവമാണ്.



1 comment:

ജനശബ്ദം said...

വിശ്വാസവോട്ട്: ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ലോകസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. അനുശോചന പ്രമേയങ്ങള്‍ക്കുശേഷമാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ചന്ദ്രശേഖരറാവു, പി എ സാംങ്മയുടെ മകള്‍ അഗത കെ സാങ്മ അടക്കമുള്ള മറ്റ് അംഗങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിച്ചു. ഒറ്റവരിയുള്ള വിശ്വാസപ്രയേത്തിനുശേഷം അഞ്ചുമിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സംസാരിച്ചു. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിക്കും ഈ വോട്ടെടുപ്പിനും കാരണം പ്രതിപക്ഷമോ ഇടതുപക്ഷമോ അല്ല. പ്രധാനമന്ത്രി മാത്രമാണെന്ന് അദ്വാനി കുറ്റപ്പെടുത്തി. രാവിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചര്‍ച്ചയുടെ സമയം തീരുമാനിച്ചു.