Monday, June 23, 2008

പാഠപുസ്തകവിവാദം നേരും നെറികേടും

പാഠപുസ്തകവിവാദം നേരും നെറികേടും


വി കാര്‍ത്തികേയന്‍നായര്‍
‍ഹയര്‍സെക്കന്‍ഡറിവകുപ്പ് മുന്‍ ഡയറക്ടര്‍




പാ ഠപുസ്തകങ്ങള്‍ എല്ലാകാലത്തും കേരള ത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം സദുദ്ദേശ്യപരമല്ല എന്ന് വ്യക്തമാണ്. അഞ്ചാംക്ളാസിലെയും ഏഴാംക്ളാസിലെയും സാമൂഹ്യശാസ്ത്രപുസ്തകങ്ങളെപ്പറ്റിയാണ് കൂടുതല്‍ വിവാദങ്ങളും ഉണ്ടായിരിക്കുന്നത്. വിമര്‍ശകരുടെ വാദമുഖങ്ങള്‍ വായിച്ചതില്‍നിന്നും ചാനലുകളിലെ പാനല്‍ചര്‍ച്ചകള്‍ ദര്‍ശിച്ചതില്‍നിന്നും മനസിലായ ഒരു കാര്യം അവരാരും പാഠപുസ്തകങ്ങള്‍ ആദ്യന്തം വായിച്ചിട്ടില്ല എന്നുള്ളതാണ്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തത്തിന്റെ എട്ടു മുതല്‍ 14 വരെ പേജില്‍ വിവരിക്കുന്നത് 1957ലെ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമത്തെപ്പറ്റിയും അത് സമൂഹത്തില്‍ വരുത്തിയ മാറ്റത്തെപ്പറ്റിയുമാണ്. പാഠപുസ്തകം വേദപുസ്തകമല്ലെന്നും ജ്ഞാനസമ്പാദനത്തിനുള്ള പല സ്രോതസ്സുകളിലൊന്നു മാത്രമാണത് എന്നുമുള്ള തിരിച്ചറിവ് പഠിതാക്കളിലെത്തിക്കുകയും പുതിയ സ്രോതസ്സുകളന്വേഷിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് പുതിയ പാഠ്യപദ്ധതി ചെയ്യുന്നത്. ഇത് 2005ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അത് കമ്യൂണിസ്റുകാര്‍ തയ്യാറാക്കിയതല്ല. എ കെ ജിയുടെ ജീവിതകഥ പഠിപ്പിക്കലല്ല പാഠപുസ്തത്തിന്റെ ഉദ്ദേശ്യം. ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു നിയമനിര്‍മാണത്തെപ്പറ്റി പഠിതാക്കള്‍ക്ക് അറിവുനല്‍കുക എന്നതാണ്. അതിലേക്കുള്ള വഴികാട്ടിയാണ് രണ്ട് ഉദ്ധരണികള്‍. ഇതിനേക്കാള്‍ നല്ല ഉദ്ധരണികള്‍ വേറെയുണ്ടായിരുന്നല്ലോ എന്നാണ് വിമര്‍ശനമെങ്കില്‍ വിഷയത്തോട് നീതി പുലര്‍ത്താന്‍ സഹായകമായിരുന്ന വിമര്‍ശനമെന്ന് സമാധാനിപ്പിക്കാമായിരുന്നു. മേല്‍പ്പറഞ്ഞ പാഠപുസ്തകത്തിന്റെ 18-ാം പേജില്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഗവ. എല്‍പി സ്കൂളില്‍ 1924ല്‍ ചേര്‍ന്ന കുട്ടികളുടെ അഡ്മിഷന്‍ രജിസ്ററില്‍നിന്ന് ഒരു ഭാഗം ചേര്‍ത്തിട്ടുണ്ട്. അതില്‍ 23 കുട്ടികളുള്ളതില്‍ മുഴുവന്‍പേരും സവര്‍ണവിഭാഗത്തില്‍പ്പെടുന്നവരാണ്. അത് സവര്‍ണവിഭാഗക്കാരെ അധിക്ഷേപിക്കാനായി കൊടുത്തതാണെന്നാണ് ഒരു സവര്‍ണജാതി സംഘടനയുടെ ആക്ഷേപം. കേരളചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണമെന്നോ രാജഭരണമെന്നോ വ്യത്യാസമില്ലാതെ പട്ടാളത്തിലും ഭരണത്തിലും വിദ്യാഭ്യാസത്തിലും സവര്‍ണര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്. അതില്‍ അരിശപ്പെടാനും ലജ്ജിക്കാനും എന്തിരിക്കുന്നു? അയ്യങ്കാളിയുടെ നിര്‍ബന്ധത്തിനുവഴങ്ങി പഞ്ചമിയെന്ന പുലയക്കുട്ടിക്ക് വിദ്യാലയത്തില്‍ പ്രവേശനംകൊടുത്തതും പ്രസ്തുത സ്കൂള്‍ സവര്‍ണപ്രഭൃതികള്‍ കത്തിച്ചുകളഞ്ഞതും ചരിത്രത്തിന്റെ ഭാഗമല്ലേ? ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാലയങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ ഇന്ന് അവസരമുണ്ടെന്ന യാഥാര്‍ഥ്യവും പണ്ടത്തെ അവസ്ഥയും തമ്മില്‍ താരതമ്യംചെയ്യാന്‍ കുട്ടിക്ക് ഒരവസരമുണ്ടാക്കുക എന്നതുമാത്രമേ പാഠപുസ്തകം ഉദ്ദേശിക്കുന്നുള്ളൂ. സ്കൂളില്‍ മകനെ ചേര്‍ക്കാനെത്തിയ അച്ഛനുമമ്മയും ഹെഡ്മാസ്ററുമായി നടത്തുന്ന സംഭാഷണമാണ് 24-ാമത്തെ പേജില്‍ കൊടുത്തിട്ടുള്ളത്. ഹിന്ദു-മുസ്ളീം മതങ്ങളില്‍പ്പെട്ട രക്ഷിതാക്കള്‍ മകനെസ്കൂളില്‍ ചേര്‍ത്തപ്പോള്‍ മകന്റെ മതം ഏതെന്ന് ചേര്‍ക്കണമെന്ന ഹെഡ്മാസ്ററുടെ ചോദ്യത്തിന് ഇപ്പോഴൊന്നും ചേര്‍ക്കെണ്ടെന്നും മകന്‍ വലുതാകുമ്പോള്‍ ഇഷ്ടമുള്ളത് ചേര്‍ത്തുകൊള്ളട്ടെയെന്നുമാണ് അച്ഛന്റെ മറുപടി. മിശ്രജാതി, മിശ്രമത വിവാഹിതരായ നൂറുകണക്കിന് രക്ഷിതാക്കളുടെ കുട്ടികള്‍ കേരളത്തിലെ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. ആ കുട്ടികളൊക്കെ ജാതിയും മതവും പ്രശ്നമല്ലെന്ന് സ്വാനുഭവത്തിലൂടെ മനസിലാക്കിയിട്ടാണ് ജീവിക്കുന്നത്. ഇത്തരം രക്ഷിതാക്കള്‍ സര്‍ക്കാര്‍ജോലി ഉള്ളവരാണെങ്കില്‍ അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. അത് സര്‍ക്കാരിന്റെ നയമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയമുന്നണിയുടെ സംഭാവനയല്ലത്. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ഫലമായി ഉണ്ടായതാണിത്. എല്ലാ മതവും മനുഷ്യനന്മയാണ് വിഭാവനചെയ്യുന്നത് എന്നാണ് സന്ദേശം. സ്വാതന്ത്യ്രസമരത്തിന്റെ ഒരംശംമാത്രമാണ് 31 മുതല്‍ 39 വരെയുള്ള പേജുകളില്‍ വിവരിക്കുന്നത്. അതില്‍ കേരളത്തില്‍നിന്നുള്ള മലബാര്‍ കലാപത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. മാപ്പിള ലഹളയെന്ന പേരില്‍ വര്‍ഗീയകലാപമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചിരുന്ന ഈ സമരം സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് ഭരണം വളരെ ക്രൂരമായിട്ടാണ് കലാപകാരികളെ നേരിട്ടതെന്നും പഠിതാക്കള്‍ മനസ്സിലാക്കണമെന്ന ഉദ്ദേശ്യമാണ് പാഠപുസ്തകരചയിതാക്കള്‍ക്കുള്ളത്. കഴുമരം കാത്തുകഴിയുന്ന ഭഗത്സിങ് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ ഒരു കത്തിന്റെ പകര്‍പ്പ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആ ധീരരക്തസാക്ഷിയുടെ ജീവിതവും സന്ദേശവും പുതിയ തലമുറയ്ക്ക് പ്രചോദനമായിത്തീരേണ്ടതാണ്. ഉപ്പുസത്യഗ്രഹത്തെക്കുറിച്ചും ക്വിറ്റിന്ത്യാസമരത്തെക്കുറിച്ചും ഈ പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഗാന്ധിജിയെയും നെഹ്റുവിനെയുംപറ്റി വിവരിക്കുന്നുണ്ട്. സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ അളവ് ഏഴാം ക്ളാസുകാര്‍ക്കു വളരെക്കുറച്ചുമാത്രമേ നല്‍കുന്നുള്ളൂ എന്നാണ് പരാതി. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രം ഒരു പാരാവാരമാണ്. ചെറുതും വലുതുമായ നിരവധി തോടുകളും അരുവികളും മഹാനദികളും വിലയംചെയ്യുന്ന പാരാവാരം. അതു മുഴുവന്‍ പന്ത്രണ്ടുവയസ്സുള്ള കുട്ടി ഗ്രഹിച്ചിരിക്കണമെന്ന ശാഠ്യം എന്തിനാണ്. അഞ്ചാംക്ളാസു മുതല്‍ പത്താം ക്ളാസുവരെയുള്ള പാഠപുസ്തകങ്ങള്‍ ഒരുമിച്ചെടുത്തു വായിച്ചാല്‍ പത്താം ക്ളാസ് കഴിയുമ്പോള്‍ ആ ധാരണ ഉണ്ടാകണം എന്നതാണ് പാഠ്യപദ്ധതി നിര്‍മാതാക്കാളുടെ കാഴ്ചപ്പാട്. ആ ധാരണ ഉറയ്ക്കുന്നതിന് ആവശ്യമായ ഒരംശം ഏഴാംക്ളാസിലെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെ രംഗങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തുന്നതുപോലെയാണ് സമരമുഖത്തെ ഓരോ കഥാപാത്രവും സംഭാഷണം നടത്തുന്നതും അഭിനയിച്ച് പൊലിപ്പിക്കുന്നതും. അതിനാല്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതും ഭാവനാസൃഷ്ടിയുമായ കാര്യങ്ങളാണ് വിമര്‍ശകര്‍ അവതരിപ്പിക്കുന്നത്. ഇത് ഒരു വലിയ പദ്ധതിയുടെ ചെറിയഭാഗം മാത്രമാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു പുരോഹിതന്‍ പറഞ്ഞത് പ്രത്യക്ഷത്തില്‍ പുസ്തകം അപകടകാരിയല്ല എന്നാണ്. എന്നാല്‍, സ്വാശ്രയ, പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനം, ഹയര്‍ സെക്കന്‍ഡറി ഏകജാലകപ്രവേശനം എന്നിത്യാദി കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് തങ്ങളുടെ താല്‍പ്പര്യത്തിന് എതിരായതിനാല്‍ പാഠപുസ്തകത്തെ ഒരു സമരായുധമാക്കുന്നുവെന്നാണ്. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തം - പാഠപുസ്തകവും പാഠപുസ്തക നിര്‍മാതാക്കളും നിരപരാധികളാണെന്ന് ക്രൂശിക്കാന്‍ വിധിയെഴുതുന്ന പീലാത്തോസുമാര്‍ക്ക് അറിയാം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ സമീപനത്തിനു വിധേയമായി വികസിപ്പിച്ചെടുത്ത സമീപനവും അതിനനുസൃതമായ ഉള്ളടക്കവുമാണ് എല്ലാ പാഠപുസ്തകങ്ങളിലുമുള്ളത്. സാമൂഹ്യശാസ്ത്രം മാത്രമല്ല ശാസ്ത്രവിഷയങ്ങളെയും ഭാഷകളെയും സമീപിക്കുന്നതും ഇങ്ങനെതന്നെ. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ബോധനശാസ്ത്രസിദ്ധാന്തങ്ങളാണ് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ ആശയങ്ങള്‍ മനഃപാഠമാക്കുന്ന പഴയ രീതിയില്‍നിന്ന് വിഭിന്നമായ പ്രവൃത്തിയിലൂടെയും പ്രക്രിയകളിലൂടെയും ആശയരൂപീകരണം നടത്താന്‍ പഠിതാവിന് അവസരമൊരുക്കുന്നതാണ് പുതിയ പാഠ്യപദ്ധതി. തങ്ങള്‍ പഠിപ്പിച്ചിരുന്ന കാലത്തെ ബോധനരീതിയും മൂല്യനിര്‍ണയരീതിയുമാണ് ഉത്തമം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ചില പഴമനസ്സുകളും വിമര്‍ശകരുടെ കൂട്ടത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയാണ് സമരത്തിന്റെ മുന്നണിപ്പോരാളികള്‍ കാഹളം മുഴക്കുന്നത്. വിമര്‍ശകരോട് ഒരഭ്യര്‍ഥന. പുസ്തകം ആദ്യന്തം ഒരാവര്‍ത്തികൂടി വായിക്കുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും ഇന്ത്യയുടെ ഭരണഘടനയ്ക്കും വിരുദ്ധമായിട്ടുള്ള എന്തെങ്കിലും വിമര്‍ശന വിധേയമായ പാഠപുസ്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഭരണഘടനാ തത്വങ്ങള്‍ എവിടെയെങ്കിലും ലംഘിക്കപ്പെട്ടിട്ടുണ്ടോ? അത്തരം കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ എളുപ്പമാണ്. ഒരു പാഠപുസ്തകവും പൂര്‍ണമല്ല. പൂര്‍ണതയെന്നത് അകലുന്ന ചക്രവാളമാണ്. ചക്രവാളസീമവരെ എത്താനൊരു ശ്രമംമാത്രമാണ് ഓരോ പുസ്തകവും.
from deshabhimani

3 comments:

ജനശബ്ദം said...

പാഠപുസ്തകവിവാദം നേരും നെറികേടും




വി കാര്‍ത്തികേയന്‍നായര്‍
‍ഹയര്‍സെക്കന്‍ഡറിവകുപ്പ് മുന്‍ ഡയറക്ടര്‍



പാ ഠപുസ്തകങ്ങള്‍ എല്ലാകാലത്തും കേരള ത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം സദുദ്ദേശ്യപരമല്ല എന്ന് വ്യക്തമാണ്. അഞ്ചാംക്ളാസിലെയും ഏഴാംക്ളാസിലെയും സാമൂഹ്യശാസ്ത്രപുസ്തകങ്ങളെപ്പറ്റിയാണ് കൂടുതല്‍ വിവാദങ്ങളും ഉണ്ടായിരിക്കുന്നത്. വിമര്‍ശകരുടെ വാദമുഖങ്ങള്‍ വായിച്ചതില്‍നിന്നും ചാനലുകളിലെ പാനല്‍ചര്‍ച്ചകള്‍ ദര്‍ശിച്ചതില്‍നിന്നും മനസിലായ ഒരു കാര്യം അവരാരും പാഠപുസ്തകങ്ങള്‍ ആദ്യന്തം വായിച്ചിട്ടില്ല എന്നുള്ളതാണ്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തത്തിന്റെ എട്ടു മുതല്‍ 14 വരെ പേജില്‍ വിവരിക്കുന്നത് 1957ലെ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമത്തെപ്പറ്റിയും അത് സമൂഹത്തില്‍ വരുത്തിയ മാറ്റത്തെപ്പറ്റിയുമാണ്. പാഠപുസ്തകം വേദപുസ്തകമല്ലെന്നും ജ്ഞാനസമ്പാദനത്തിനുള്ള പല സ്രോതസ്സുകളിലൊന്നു മാത്രമാണത് എന്നുമുള്ള തിരിച്ചറിവ് പഠിതാക്കളിലെത്തിക്കുകയും പുതിയ സ്രോതസ്സുകളന്വേഷിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് പുതിയ പാഠ്യപദ്ധതി ചെയ്യുന്നത്. ഇത് 2005ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അത് കമ്യൂണിസ്റുകാര്‍ തയ്യാറാക്കിയതല്ല. എ കെ ജിയുടെ ജീവിതകഥ പഠിപ്പിക്കലല്ല പാഠപുസ്തത്തിന്റെ ഉദ്ദേശ്യം. ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു നിയമനിര്‍മാണത്തെപ്പറ്റി പഠിതാക്കള്‍ക്ക് അറിവുനല്‍കുക എന്നതാണ്. അതിലേക്കുള്ള വഴികാട്ടിയാണ് രണ്ട് ഉദ്ധരണികള്‍. ഇതിനേക്കാള്‍ നല്ല ഉദ്ധരണികള്‍ വേറെയുണ്ടായിരുന്നല്ലോ എന്നാണ് വിമര്‍ശനമെങ്കില്‍ വിഷയത്തോട് നീതി പുലര്‍ത്താന്‍ സഹായകമായിരുന്ന വിമര്‍ശനമെന്ന് സമാധാനിപ്പിക്കാമായിരുന്നു. മേല്‍പ്പറഞ്ഞ പാഠപുസ്തകത്തിന്റെ 18-ാം പേജില്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഗവ. എല്‍പി സ്കൂളില്‍ 1924ല്‍ ചേര്‍ന്ന കുട്ടികളുടെ അഡ്മിഷന്‍ രജിസ്ററില്‍നിന്ന് ഒരു ഭാഗം ചേര്‍ത്തിട്ടുണ്ട്. അതില്‍ 23 കുട്ടികളുള്ളതില്‍ മുഴുവന്‍പേരും സവര്‍ണവിഭാഗത്തില്‍പ്പെടുന്നവരാണ്. അത് സവര്‍ണവിഭാഗക്കാരെ അധിക്ഷേപിക്കാനായി കൊടുത്തതാണെന്നാണ് ഒരു സവര്‍ണജാതി സംഘടനയുടെ ആക്ഷേപം. കേരളചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണമെന്നോ രാജഭരണമെന്നോ വ്യത്യാസമില്ലാതെ പട്ടാളത്തിലും ഭരണത്തിലും വിദ്യാഭ്യാസത്തിലും സവര്‍ണര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്. അതില്‍ അരിശപ്പെടാനും ലജ്ജിക്കാനും എന്തിരിക്കുന്നു? അയ്യങ്കാളിയുടെ നിര്‍ബന്ധത്തിനുവഴങ്ങി പഞ്ചമിയെന്ന പുലയക്കുട്ടിക്ക് വിദ്യാലയത്തില്‍ പ്രവേശനംകൊടുത്തതും പ്രസ്തുത സ്കൂള്‍ സവര്‍ണപ്രഭൃതികള്‍ കത്തിച്ചുകളഞ്ഞതും ചരിത്രത്തിന്റെ ഭാഗമല്ലേ? ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാലയങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ ഇന്ന് അവസരമുണ്ടെന്ന യാഥാര്‍ഥ്യവും പണ്ടത്തെ അവസ്ഥയും തമ്മില്‍ താരതമ്യംചെയ്യാന്‍ കുട്ടിക്ക് ഒരവസരമുണ്ടാക്കുക എന്നതുമാത്രമേ പാഠപുസ്തകം ഉദ്ദേശിക്കുന്നുള്ളൂ. സ്കൂളില്‍ മകനെ ചേര്‍ക്കാനെത്തിയ അച്ഛനുമമ്മയും ഹെഡ്മാസ്ററുമായി നടത്തുന്ന സംഭാഷണമാണ് 24-ാമത്തെ പേജില്‍ കൊടുത്തിട്ടുള്ളത്. ഹിന്ദു-മുസ്ളീം മതങ്ങളില്‍പ്പെട്ട രക്ഷിതാക്കള്‍ മകനെസ്കൂളില്‍ ചേര്‍ത്തപ്പോള്‍ മകന്റെ മതം ഏതെന്ന് ചേര്‍ക്കണമെന്ന ഹെഡ്മാസ്ററുടെ ചോദ്യത്തിന് ഇപ്പോഴൊന്നും ചേര്‍ക്കെണ്ടെന്നും മകന്‍ വലുതാകുമ്പോള്‍ ഇഷ്ടമുള്ളത് ചേര്‍ത്തുകൊള്ളട്ടെയെന്നുമാണ് അച്ഛന്റെ മറുപടി. മിശ്രജാതി, മിശ്രമത വിവാഹിതരായ നൂറുകണക്കിന് രക്ഷിതാക്കളുടെ കുട്ടികള്‍ കേരളത്തിലെ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. ആ കുട്ടികളൊക്കെ ജാതിയും മതവും പ്രശ്നമല്ലെന്ന് സ്വാനുഭവത്തിലൂടെ മനസിലാക്കിയിട്ടാണ് ജീവിക്കുന്നത്. ഇത്തരം രക്ഷിതാക്കള്‍ സര്‍ക്കാര്‍ജോലി ഉള്ളവരാണെങ്കില്‍ അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. അത് സര്‍ക്കാരിന്റെ നയമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയമുന്നണിയുടെ സംഭാവനയല്ലത്. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ഫലമായി ഉണ്ടായതാണിത്. എല്ലാ മതവും മനുഷ്യനന്മയാണ് വിഭാവനചെയ്യുന്നത് എന്നാണ് സന്ദേശം. സ്വാതന്ത്യ്രസമരത്തിന്റെ ഒരംശംമാത്രമാണ് 31 മുതല്‍ 39 വരെയുള്ള പേജുകളില്‍ വിവരിക്കുന്നത്. അതില്‍ കേരളത്തില്‍നിന്നുള്ള മലബാര്‍ കലാപത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. മാപ്പിള ലഹളയെന്ന പേരില്‍ വര്‍ഗീയകലാപമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചിരുന്ന ഈ സമരം സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് ഭരണം വളരെ ക്രൂരമായിട്ടാണ് കലാപകാരികളെ നേരിട്ടതെന്നും പഠിതാക്കള്‍ മനസ്സിലാക്കണമെന്ന ഉദ്ദേശ്യമാണ് പാഠപുസ്തകരചയിതാക്കള്‍ക്കുള്ളത്. കഴുമരം കാത്തുകഴിയുന്ന ഭഗത്സിങ് ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ ഒരു കത്തിന്റെ പകര്‍പ്പ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആ ധീരരക്തസാക്ഷിയുടെ ജീവിതവും സന്ദേശവും പുതിയ തലമുറയ്ക്ക് പ്രചോദനമായിത്തീരേണ്ടതാണ്. ഉപ്പുസത്യഗ്രഹത്തെക്കുറിച്ചും ക്വിറ്റിന്ത്യാസമരത്തെക്കുറിച്ചും ഈ പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഗാന്ധിജിയെയും നെഹ്റുവിനെയുംപറ്റി വിവരിക്കുന്നുണ്ട്. സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ അളവ് ഏഴാം ക്ളാസുകാര്‍ക്കു വളരെക്കുറച്ചുമാത്രമേ നല്‍കുന്നുള്ളൂ എന്നാണ് പരാതി. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രം ഒരു പാരാവാരമാണ്. ചെറുതും വലുതുമായ നിരവധി തോടുകളും അരുവികളും മഹാനദികളും വിലയംചെയ്യുന്ന പാരാവാരം. അതു മുഴുവന്‍ പന്ത്രണ്ടുവയസ്സുള്ള കുട്ടി ഗ്രഹിച്ചിരിക്കണമെന്ന ശാഠ്യം എന്തിനാണ്. അഞ്ചാംക്ളാസു മുതല്‍ പത്താം ക്ളാസുവരെയുള്ള പാഠപുസ്തകങ്ങള്‍ ഒരുമിച്ചെടുത്തു വായിച്ചാല്‍ പത്താം ക്ളാസ് കഴിയുമ്പോള്‍ ആ ധാരണ ഉണ്ടാകണം എന്നതാണ് പാഠ്യപദ്ധതി നിര്‍മാതാക്കാളുടെ കാഴ്ചപ്പാട്. ആ ധാരണ ഉറയ്ക്കുന്നതിന് ആവശ്യമായ ഒരംശം ഏഴാംക്ളാസിലെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെ രംഗങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തുന്നതുപോലെയാണ് സമരമുഖത്തെ ഓരോ കഥാപാത്രവും സംഭാഷണം നടത്തുന്നതും അഭിനയിച്ച് പൊലിപ്പിക്കുന്നതും. അതിനാല്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതും ഭാവനാസൃഷ്ടിയുമായ കാര്യങ്ങളാണ് വിമര്‍ശകര്‍ അവതരിപ്പിക്കുന്നത്. ഇത് ഒരു വലിയ പദ്ധതിയുടെ ചെറിയഭാഗം മാത്രമാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു പുരോഹിതന്‍ പറഞ്ഞത് പ്രത്യക്ഷത്തില്‍ പുസ്തകം അപകടകാരിയല്ല എന്നാണ്. എന്നാല്‍, സ്വാശ്രയ, പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനം, ഹയര്‍ സെക്കന്‍ഡറി ഏകജാലകപ്രവേശനം എന്നിത്യാദി കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് തങ്ങളുടെ താല്‍പ്പര്യത്തിന് എതിരായതിനാല്‍ പാഠപുസ്തകത്തെ ഒരു സമരായുധമാക്കുന്നുവെന്നാണ്. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തം - പാഠപുസ്തകവും പാഠപുസ്തക നിര്‍മാതാക്കളും നിരപരാധികളാണെന്ന് ക്രൂശിക്കാന്‍ വിധിയെഴുതുന്ന പീലാത്തോസുമാര്‍ക്ക് അറിയാം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ സമീപനത്തിനു വിധേയമായി വികസിപ്പിച്ചെടുത്ത സമീപനവും അതിനനുസൃതമായ ഉള്ളടക്കവുമാണ് എല്ലാ പാഠപുസ്തകങ്ങളിലുമുള്ളത്. സാമൂഹ്യശാസ്ത്രം മാത്രമല്ല ശാസ്ത്രവിഷയങ്ങളെയും ഭാഷകളെയും സമീപിക്കുന്നതും ഇങ്ങനെതന്നെ. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ബോധനശാസ്ത്രസിദ്ധാന്തങ്ങളാണ് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ ആശയങ്ങള്‍ മനഃപാഠമാക്കുന്ന പഴയ രീതിയില്‍നിന്ന് വിഭിന്നമായ പ്രവൃത്തിയിലൂടെയും പ്രക്രിയകളിലൂടെയും ആശയരൂപീകരണം നടത്താന്‍ പഠിതാവിന് അവസരമൊരുക്കുന്നതാണ് പുതിയ പാഠ്യപദ്ധതി. തങ്ങള്‍ പഠിപ്പിച്ചിരുന്ന കാലത്തെ ബോധനരീതിയും മൂല്യനിര്‍ണയരീതിയുമാണ് ഉത്തമം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ചില പഴമനസ്സുകളും വിമര്‍ശകരുടെ കൂട്ടത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയാണ് സമരത്തിന്റെ മുന്നണിപ്പോരാളികള്‍ കാഹളം മുഴക്കുന്നത്. വിമര്‍ശകരോട് ഒരഭ്യര്‍ഥന. പുസ്തകം ആദ്യന്തം ഒരാവര്‍ത്തികൂടി വായിക്കുക. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും ഇന്ത്യയുടെ ഭരണഘടനയ്ക്കും വിരുദ്ധമായിട്ടുള്ള എന്തെങ്കിലും വിമര്‍ശന വിധേയമായ പാഠപുസ്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഭരണഘടനാ തത്വങ്ങള്‍ എവിടെയെങ്കിലും ലംഘിക്കപ്പെട്ടിട്ടുണ്ടോ? അത്തരം കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ എളുപ്പമാണ്. ഒരു പാഠപുസ്തകവും പൂര്‍ണമല്ല. പൂര്‍ണതയെന്നത് അകലുന്ന ചക്രവാളമാണ്. ചക്രവാളസീമവരെ എത്താനൊരു ശ്രമംമാത്രമാണ്

ടോട്ടോചാന്‍ said...

ഏഷ്യാനെറ്റ് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാലാണ് എന്ന ഞാന്‍ വിശ്വസിക്കുന്നില്ല.
അവര്‍ സംപ്രേക്ഷണം ചെയ്ത കണ്ടതും കേട്ടതും..
കുട്ടികള്‍ കൊടുത്തു വിവാദക്കാര്‍ക്ക് ചുട്ട മറുപടി.
ആ കുട്ടികളുടെ വകതിരിവിന്‍റെ ഏഴ് അയലത്തു പോലും ഈ വിവാദക്കാര്‍ എത്തിയിട്ടില്ല.
കുട്ടികള്‍ എന്തായാലും ഏഴാം ക്ളാസ് പാഠപുസ്തകം നന്നായി പഠിച്ചു.

ചാർ‌വാകൻ‌ said...

എല്ലാവര്‍ക്കും മനസ്സിലായ ഒരുകാര്യം ,പാഠപുസ്റ്റകമല്ല-നിലപാടാണ്,പ്രശനം .
വിമോചന സമരം ഈ രീതിയിലായിരുന്നു.ഭരണമില്ലാത്തകോണ്ഗ്രസ്സുകാരും ,
മതനേതാക്കളും കാലത്തെ തിരിചചറിഞ്ഞാല്‍ അവ്റ്ക്കുകൊള്ളം .