Saturday, June 14, 2008

ഗോള്‍ഫ് ക്ളബ്ബ് കേസില്‍ തുടക്കം മുതല്‍ വീഴ്ചപറ്റിയെന്ന്. നിയമമന്ത്രി എം.വിജയകുമാര്‍

ഗോള്‍ഫ് ക്ളബ്ബ് കേസില്‍ തുടക്കം മുതല്‍ വീഴ്ചപറ്റിയെന്ന് . നിയമമന്ത്രി എം.വിജയകുമാര്‍

ഗോള്‍ഫ് ക്ളബ്ബ് കേസില്‍ തുടക്കം മുതല്‍ വീഴ്ചപറ്റിയെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ഒരു വ്യക്തിയേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. കേസ് നടത്തുന്നതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിസഭാ തീരുമാന പ്രകാരം ഗോള്‍ഫ് ക്ളബ് ഏറ്റെടുക്കുക തന്നെ ചെയ്യും. എന്നാല്‍ ഇത് സംബന്ധിച്ച കേസ് കോടതിയില്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 മുതല്‍ ഉള്ള പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഉണ്ടായത്. അതിന് ഒരാളെ മാത്രമായി കുറ്റപ്പെടുത്താന്‍ കഴിയില്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൌരവത്തോടെയാണ് കാണുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗോള്‍ഫ് ക്ളബ് പ്രശ്നത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തൂടര്‍ന്നും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും എം വിജയകുമാര്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

1 comment:

ജനശബ്ദം said...