Saturday, June 21, 2008

അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല.സിപിഐ എം.


അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ
ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല.സിപിഐ എം.



ഇന്ത്യയുടെ ഊര്‍ജ സുരക്ഷക്കായി ആണവക്കരാര്‍ വേണമെന്ന പ്രചാരണം അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാനുള്ള മറ മാത്രമാണെന്ന് സപിഐ എം ആരോപിച്ചു. ഊര്‍ജ ക്ഷാമത്തിനും എണ്ണ വിലവര്‍ധനക്കും ആണവോര്‍ജത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രചാരണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും സപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം നേരിട്ട് നടത്താന്‍ കഴിയാത്തതുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സിപിഐ എം ആരോപിച്ചു. അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല. എണ്ണയുടെ 50 ശതമാനവും കാര്‍, ബസ്, ട്രക്ക് തുടങ്ങിയ വാഹഹനങ്ങള്‍ ഓടിക്കാനാണ് ഉപയോഗിക്കുന്നത്. ബാക്കി വരുന്നത് പെട്രോ കെമിക്കല്‍, രാസവളത്തിനുമാണ് ഉപയോഗിക്കുന്നത്. തുച്ഛമായ അളവ് മാത്രമേ വൈദ്യുത പ്ളാന്റില്‍ ഉല്‍പാദിപ്പിക്കുന്നുള്ളൂ. എണ്ണ ഉപയോഗിക്കുന്നിടത്തൊന്നും ആണവോര്‍ജം ഉപയോഗിക്കാന്‍ കഴിയില്ല. യുറേനിയം കാറില്‍ ഉപയോഗിക്കാനാവില്ല. എന്നാല്‍ ഇറാനില്‍ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ എണ്ണ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാമായരുന്നു- സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.

1 comment:

ജനശബ്ദം said...

അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല.സിപിഐ എം.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഊര്‍ജ സുരക്ഷക്കായി ആണവക്കരാര്‍ വേണമെന്ന പ്രചാരണം അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാനുള്ള മറ മാത്രമാണെന്ന് സപിഐ എം ആരോപിച്ചു. ഊര്‍ജ ക്ഷാമത്തിനും എണ്ണ വിലവര്‍ധനക്കും ആണവോര്‍ജത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രചാരണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും സപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം നേരിട്ട് നടത്താന്‍ കഴിയാത്തതുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സിപിഐ എം ആരോപിച്ചു. അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കില്ല. എണ്ണയുടെ 50 ശതമാനവും കാര്‍, ബസ്, ട്രക്ക് തുടങ്ങിയ വാഹഹനങ്ങള്‍ ഓടിക്കാനാണ് ഉപയോഗിക്കുന്നത്. ബാക്കി വരുന്നത് പെട്രോ കെമിക്കല്‍, രാസവളത്തിനുമാണ് ഉപയോഗിക്കുന്നത്. തുച്ഛമായ അളവ് മാത്രമേ വൈദ്യുത പ്ളാന്റില്‍ ഉല്‍പാദിപ്പിക്കുന്നുള്ളൂ. എണ്ണ ഉപയോഗിക്കുന്നിടത്തൊന്നും ആണവോര്‍ജം ഉപയോഗിക്കാന്‍ കഴിയില്ല. യുറേനിയം കാറില്‍ ഉപയോഗിക്കാനാവില്ല. എന്നാല്‍ ഇറാനില്‍ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ എണ്ണ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാമായരുന്നു- സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.