Wednesday, June 25, 2008

പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ .

പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന്
വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ .

പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ ഏഴാംക്ളാസില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചു. തിരുവഞ്ചൂര്‍ പേട്രിയാക് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ ഫാ. അലക്സ് തോമസാണ് ചൊവ്വാഴ്ച കുട്ടികളെ 'മതമില്ലാത്ത ജീവന്‍' പഠിപ്പിച്ചത്. സ്കൂളിലെ നെല്ലിമരച്ചുവട്ടില്‍ ഒരുമണിക്കൂര്‍ നീണ്ട ക്ളാസില്‍ 22 കുട്ടികള്‍ പങ്കെടുത്തു. ഒന്നാംക്ളാസില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകന്‍ എന്തൊക്കെ ചോദിച്ചുവെന്ന് പുരോഹിതന്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. പേരും മതവും ചോദിച്ച കാര്യം കുട്ടികള്‍ അറിയിച്ചപ്പോള്‍, മതമില്ലാത്ത ജീവന്റെ പാഠം അധ്യാപകന്‍ കുട്ടികളെ വായിച്ച് കേള്‍പ്പിച്ചു. മതമേതെന്ന് നോക്കിയല്ല കൂട്ടുകൂടുന്നതെന്ന് കുട്ടികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. മതത്തിന്റെ പേരില്‍ നടന്ന ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ അധ്യാപകന്‍ വിശദീകരിച്ചു. മതത്തില്‍ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ഇഷ്ടമാണെന്ന് കുട്ടികള്‍ അധ്യാപകനോട് പറഞ്ഞു. നെഹ്റുവിന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലേലകളില്‍ വിതറണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് പാഠപുസ്തകത്തിലെ നെഹ്റുവിനെക്കുറിച്ചുള്ള ഭാഗം വിശദീകരിച്ച് അധ്യാപകന്‍ പറഞ്ഞു. നെഹ്റു മതങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും മതാചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നില്ല. ഒരു മതത്തിന്റെയും ഭാഗമാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു. അതേസമയം, ഗാന്ധിജി മതവിശ്വാസിയായിരുന്ന കാര്യവും അധ്യാപകന്‍ ഓര്‍മപ്പെടുത്തി. സമരകോലാഹലങ്ങള്‍ നടത്തുന്നവര്‍ പാഠത്തെക്കുറിച്ച് വിദ്യാര്‍ഥികളോടെങ്കിലും അഭിപ്രായം ആരായണമെന്ന സൂചനയാണ് ക്ളാസ്മുറികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് മതാതീതമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി വേണമെന്നും പാഠത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും ഫാ. അലക്സ് തോമസ് 'ദേശാഭിമാനി'യോട് പറഞ്ഞു. എ കെ ജിയെക്കുറിച്ച് വളരെ മുമ്പുതന്നെ പഠിപ്പിക്കേണ്ടതായിരുന്നു. മനുഷ്യനന്മയെന്തെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മറോ സായിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അഭിമാനം കൊള്ളുകയും എ കെ ജിയെ പുച്ഛിക്കുകയും ചെയ്യുന്നത് വിലകുറഞ്ഞ സമീപനമാണെന്ന് പാമ്പാടി സിംഹാസനപ്പള്ളി വികാരികൂടിയായ അദ്ദേഹം പറഞ്ഞു.

1 comment:

ജനശബ്ദം said...