Friday, June 6, 2008

വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം

വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം

സഹസ്രാബ്ദങ്ങളായി ലോകജനതയുടെ ബഹുഭൂരിപക്ഷവും വിശ്വാസികളായി തുടരുന്നത്‌ ആസൂത്രിതമായ ഏതോ തട്ടിപ്പുപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന വിജയത്തെയല്ല കുറിക്കുന്നത്‌. ആശ്വാസത്തിന്റെയോ അനുഗ്രഹത്തിന്റെയോ അനുഭൂതിയുടെയോ അനുഭവ പ്രത്യക്ഷങ്ങളാണ്‌ മനുഷ്യനെ വീണ്ടും വീണ്ടും ഭക്തിയിലേക്കും ആരാധനയിലേക്കും തിരിച്ചെത്തിക്കുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ ജ്ഞാനോദയം ഉണ്ടാക്കിയ കണ്ണുമഞ്ഞളിപ്പിനുശേഷം പെട്ടെന്നുതന്നെ ദൈവവിശ്വാസം കുറ്റിയറ്റുപോകുമെന്നാണല്ലോ പലരും വിചാരിച്ചിരുന്നത്‌. എന്നാല്‍ ശതമാനക്കണക്കില്‍ യാതൊരു വ്യത്യാസവുമില്ലാതെ വിശ്വാസി ഇന്നും ഭൂലോകത്ത്‌ ഭൂരിപക്ഷം നിലനിര്‍ത്തുന്നു. ഇവര്‍ മുഴുവന്‍ സന്തോഷ്‌മാധവന്റെ അപരന്മാരാല്‍ നിരന്തരം വിഡ്‌ഢികളാക്കപ്പെടുകയായിരുന്നുവെന്ന്‌ ബുദ്ധിയുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌ ഹൈന്ദവതയുടെ പേരില്‍ കുറേപ്പേര്‍ മനുഷ്യക്കുരുതി നടത്തുമ്പോള്‍ അത്‌ ഹിന്ദുമതക്കാരനെ സംബന്ധിച്ചിടത്തോളം ക്രമസമാധാന പ്രശ്‌നം മാത്രമല്ല; തന്റെ വിശ്വാസസംഹിതകളെ കുളം തോണ്ടുന്ന അതിനീചകര്‍മമാണ്‌. ഇസ്‌ലാമിനെ സംരക്ഷിക്കാനെന്ന പേരില്‍ മറ്റു ചിലര്‍ നിരപരാധികളെ കൊല്ലുമ്പോള്‍ അത്‌ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വെറും നരഹത്യ മാത്രമല്ല. തങ്ങളുടെ വേദഗ്രന്ഥത്തെ ധിക്കാരപൂര്‍വം പിച്ചിച്ചീന്തലാണ്‌. അതുപോലെ സന്തോഷ്‌ മാധവന്മാര്‍ കാഷായം ധരിച്ച്‌ പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ അത്‌ ആത്മീയമൂല്യങ്ങളില്‍ വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം ചിലരുടെ ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല. താന്‍ അഭിമാനിക്കുന്ന പാരമ്പര്യത്തിന്റെയും തത്ത്വസംഹിതയുടെയും മുകളില്‍ കശ്‌മലര്‍ നടത്തുന്ന റിലേ റേപ്പുകളാണ്‌. അതുകൊണ്ട്‌ മതപരമോ വിശ്വാസപരമോ ആയ ദൂഷണത്തിനെതിരെ അവിശ്വാസിയേക്കാള്‍ തീവ്രമായി പ്രതികരിക്കേണ്ടത്‌ ബന്ധപ്പെട്ട വിശ്വാസിയാണെന്ന്‌ പറയേണ്ടി വരും. അമൃതചൈതന്യയെന്ന സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദയെന്ന ഭദ്രന്‍ തുടങ്ങിയ പല കള്ളവേഷക്കാരുടെയും വിക്രിയകള്‍ ഈയിടെയായി വെളിച്ചത്തു വരികയുണ്ടായല്ലോ. ഹൈന്ദവമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയും ഈ സംഭവങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയോ ആശയക്കുഴപ്പം സൃഷ്‌ടിക്കുംവിധം മൗനം പാലിക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ എപ്പോഴെങ്കിലും അമ്പലത്തില്‍ പോകുന്നവനാണോ, സര്‍വവ്യാപിയെ സ്‌മരിച്ച്‌ പ്രാര്‍ഥിക്കുന്നവനാണോ, എന്തെങ്കിലും ആരാധനയുടെ അനുഗ്രഹം സിദ്ധിച്ചവനാണോ, രാമകൃഷ്‌ണപരമഹംസര്‍, വിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങി ഏതെങ്കിലും ഗുരുക്കന്മാരാല്‍ ആവേശിതനാണോ എന്നാല്‍ നിങ്ങള്‍ വിശ്വാസത്തിന്റെ ഇത്തരം ചൂഷണങ്ങളെ നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്യുക തന്നെ വേണം. സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ പ്രഭൃതികള്‍ വളരാനുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തിപ്പഠിക്കണം. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും പൊതുജനവികാരം ആളിപ്പിക്കുന്നതിനും മുന്‍കൈയെടുക്കണം. അതോടൊപ്പം തന്നെ ആത്മീയതയുടെ സത്യമായ അനുഗ്രഹവഴികളെയും വഞ്ചന പതിയിരിക്കുന്ന ദൂഷണ സമ്പ്രദായങ്ങളെയും ആളുകളെ വേര്‍തിരിച്ച്‌ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ സമൂഹത്തില്‍ തൊണ്ണൂറു ശതമാനത്തോളം വരുന്ന വിശ്വാസികള്‍ക്ക്‌ മൂന്നുതരം ദുരന്തങ്ങളായിരിക്കും നേരിടേണ്ടി വരിക. ലോകത്തില്‍, വിശേഷിച്ച്‌ ഇന്ത്യയില്‍ നിലനിന്നിരുന്ന ആത്മീയ പ്രസ്ഥാനങ്ങളുടെ ചരിത്രസംഭാവനകള്‍ തമസ്‌കരിച്ചുപോകുക എന്നതാണ്‌ ആദ്യത്തെ ദുരന്തം. രാജവാഴ്‌ചയുടെയും തുടര്‍ന്നുള്ള ഫ്യൂഡലിസത്തിന്റെയും കാലഘട്ടങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക്‌ തങ്ങള്‍ പുഴുക്കളല്ല, മനുഷ്യന്മാരാണെന്ന ബോധം പ്രദാനം ചെയ്‌തത്‌ ഇവിടത്തെ ഭക്തിപ്രസ്ഥാനങ്ങളായിരുന്നു. ഭാരതത്തില്‍ ഇദംപ്രഥമമായി സാമൂഹികവിപ്ലവത്തിന്റെ കാഹളമൂതിയത്‌ തുളസീദാസും രാമദാസും നയിച്ച പ്രാര്‍ഥനാസംഘങ്ങളും കബീറും റഹീമും നേതൃത്വം നല്‍കിയ സൂഫി മുന്നേറ്റങ്ങളുമാണ്‌. സകല മനുഷ്യരിലും കുടികൊള്ളുന്ന ഒരേ ഈശ്വരശക്തിയെ പാടിപ്പുകഴ്‌ത്തുക വഴി അവര്‍ നാട്ടിലെ പ്രജകളെ മുഴുവന്‍ കൊല്ലിനും കൊലയ്‌ക്കും അധികാരമുള്ള രാജാവിന്റെ തുല്യസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയായിരുന്നു. പിന്നീട്‌ ഉദയം ചെയ്‌ത രാമകൃഷ്‌ണപരമഹംസരും വിവേകാനന്ദനും മറ്റും നാടൊട്ടുക്കാണ്‌ ജനഹൃദയങ്ങളെ ബലപ്പെടുത്താനുള്ള ശാക്തീകരണ ദൗത്യം ഏറ്റെടുത്തത്‌. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ ആത്മീയ സരണികളായിരുന്നു കേരളത്തില്‍ സാമ്യവാദത്തിന്‌ വേര്‌ പിടിക്കാന്‍ മണ്ണൊരുക്കിക്കൊടുത്തത്‌. കേരളത്തിന്റെയും ഇന്ത്യയുടെയും ചട്ടക്കൂടില്‍ ഒതുങ്ങാതെ ചിന്തിച്ചാലും യേശുക്രിസ്‌തുവും മുഹമ്മദ്‌ നബിയും ഉരുവപ്പെടുത്തിയ വിശ്വാസപ്രസ്ഥാനങ്ങളായിരുന്നു ലോകത്തില്‍ ആദ്യമായി പീഡിതന്റെയും ദുര്‍ബലന്റെയും സ്‌ത്രീയുടെയും പക്ഷം പിടിച്ചതെന്നു കാണാന്‍ കഴിയും. ചില സന്തോഷ്‌ മാധവന്മാര്‍ സൃഷ്‌ടിച്ച വൈകൃതങ്ങളുടെ പുകയില്‍പ്പെട്ട്‌ മതത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യങ്ങള്‍ മാനവരാശിക്ക്‌ നല്‍കിയ ഗുണഫലങ്ങള്‍ തമസ്‌കരിക്കപ്പെട്ടാല്‍ അതില്‍ ഏറ്റവും വേദനിക്കേണ്ടത്‌ വിശ്വാസിയുടെ ഹൃദയമാണ്‌; അവിശ്വാസിയുടേതല്ല. അതിനാല്‍ ആത്മീയതയെപ്പിടിച്ച്‌ ആണയിടുന്നവരുടെ കൂട്ടായ്‌മയായിരിക്കണം ഡി.വൈ.എഫ്‌.ഐ.ക്കാരുടെ ഒപ്പമോ അവര്‍ക്കു മുന്നിലോ വിശ്വാസദൂഷണത്തിന്റെ നിഗൂഢകേന്ദ്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തേണ്ടത്‌. അതേസമയം വ്യാജന്മാരെ നേരിടാനെന്ന വ്യാജേന വിശ്വാസിയുടെ നേര്‍ക്കുള്ള മനുഷ്യാവകാശ ലംഘനങ്ങളെയും അവര്‍ കരുതിയിരിക്കണം. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ വിശ്വാസികള്‍ നേരിയ അലംഭാവമെങ്കിലും കാണിച്ചാല്‍ രണ്ടാമതൊരു ദുരന്തംകൂടി അവര്‍ അഭിമുഖീകരിക്കേണ്ടിവരും. കൂടുതല്‍ ദൂരവ്യാപകവും മനുഷ്യന്റെ വീക്ഷണവിധികളെ പരിമിതപ്പെടുത്തുന്നതുമായ ദുരന്തമായിരിക്കുമത്‌. സഹസ്രാബ്ദങ്ങളായി ലോകജനതയുടെ ബഹുഭൂരിപക്ഷവും വിശ്വാസികളായി തുടരുന്നത്‌ ആസൂത്രിതമായ ഏതോ തട്ടിപ്പുപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന വിജയത്തെയല്ല കുറിക്കുന്നത്‌. ആശ്വാസത്തിന്റെയോ അനുഗ്രഹത്തിന്റെയോ അനുഭൂതിയുടെയോ അനുഭവ പ്രത്യക്ഷങ്ങളാണ്‌ മനുഷ്യനെ വീണ്ടും വീണ്ടും ഭക്തിയിലേക്കും ആരാധനയിലേക്കും തിരിച്ചെത്തിക്കുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ ജ്ഞാനോദയം ഉണ്ടാക്കിയ കണ്ണുമഞ്ഞളിപ്പിനുശേഷം പെട്ടെന്നുതന്നെ ദൈവവിശ്വാസം കുറ്റിയറ്റുപോകുമെന്നാണല്ലോ പലരും വിചാരിച്ചിരുന്നത്‌. എന്നാല്‍ ശതമാനക്കണക്കില്‍ യാതൊരു വ്യത്യാസവുമില്ലാതെ വിശ്വാസി ഇന്നും ഭൂലോകത്ത്‌ ഭൂരിപക്ഷം നിലനിര്‍ത്തുന്നു. ഇവര്‍ മുഴുവന്‍ സന്തോഷ്‌മാധവന്റെ അപരന്മാരാല്‍ നിരന്തരം വിഡ്‌ഢികളാക്കപ്പെടുകയായിരുന്നുവെന്ന്‌ ബുദ്ധിയുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌. അതുകൊണ്ടാണ്‌ മനോവിജ്ഞാനീയവും മസ്‌തിഷ്‌കശാസ്‌ത്രവും വിശ്വാസത്തിന്റെ അത്ഭുതവഴികളെക്കുറിച്ച്‌ ഗവേഷണം നടത്തി വിവിധങ്ങളായ നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്‌. ആരാധന, ആരാധിക്കപ്പെടുന്ന ശക്തിവിശേഷത്തെ സ്വയം പ്രത്യയനത്തിലൂടെ ആരാധകനിലേക്ക്‌ സംക്രമിപ്പിച്ച്‌ പല വിസ്‌മയങ്ങളും സൃഷ്‌ടിക്കുന്നുവെന്ന്‌ മനോവിജ്ഞാനീയം രേഖപ്പെടുത്തിയിട്ടുണ്ട്‌. മനുഷ്യന്റെ ബോധപരിണാമത്തില്‍ത്തന്നെ ഗംഭീരങ്ങളായ ചാട്ടങ്ങള്‍ നടത്താന്‍ ഭക്തിക്ക്‌ കഴിയുമത്രെ. അന്നേവരെ ലോകം കണ്ടിട്ടില്ലാത്ത കാരുണ്യം യേശുക്രിസ്‌തുവില്‍ അങ്കുരിച്ചതും നിരക്ഷരകുക്ഷിയായ മുഹമ്മദ്‌നബി കനപ്പെട്ട സാര്‍വലൗകിക സത്യങ്ങള്‍ മൊഴിഞ്ഞതും നാലാംക്ലാസ്സ്‌ പൂര്‍ത്തിയാക്കാത്ത രാമകൃഷ്‌ണപരമഹംസര്‍ വേദാന്തപ്പൊരുളിന്റെ അമൃതം കടഞ്ഞതും നമ്മുടെ മുന്നില്‍ ദൃഷ്‌ടാന്തങ്ങളാണല്ലോ. വിശ്വസിക്കുവാനും ആരാധിക്കുവാനുമുള്ള നൈസര്‍ഗിക ചോദന മനുഷ്യന്റെ മസ്‌തിഷ്‌കകാണ്ഡത്തില്‍ത്തന്നെ നിലീനമാണെന്ന്‌ ന്യൂറോ തിയോളജിയും പറയുന്നു. ഇതുകൊണ്ടായിരിക്കാം യുക്തി എത്ര കുടഞ്ഞെറിഞ്ഞാലും ദൈവം മാനവന്റെ അകതാരില്‍ കൂടുവെക്കുന്നത്‌. മസ്‌തിഷ്‌ക ഘടനയുടെ സ്വാഭാവികമായ ചായ്‌വിനു പുറമെ അനന്തവിചിത്രമായ ബ്രഹ്മാണ്ഡത്തിനു പിറകില്‍ എന്തോ ശക്തിവിശേഷമുണ്ടെന്ന്‌ നിരൂപിക്കുന്നതിലെ വിവേകംകൂടി വിശ്വാസിയുടെ പ്രപഞ്ചവീക്ഷണത്തെ സമ്പന്നമാക്കുന്നുണ്ട്‌. വെറും പദാര്‍ഥനിഷ്‌ഠമായ നിലനില്‍പ്പില്‍നിന്ന്‌ മനുഷ്യനെ കുടഞ്ഞുയര്‍ത്താന്‍ ഉതകുന്ന ശക്തിപ്രഹര്‍ഷംതന്നെയാണ്‌ ആത്മീയത. ആ ഉല്‍ബുദ്ധതയിലേക്ക്‌ ആളുകളെ ഉണര്‍ത്താന്‍ ശേഷിയുള്ള ഗുരുക്കന്മാര്‍ ഉണ്ടാവുന്നതിലും അവരിലേക്ക്‌ വിശ്വാസികള്‍ ആകര്‍ഷിക്കപ്പെടുന്നതിലും തെറ്റില്ല. അതു പാടില്ല എന്നു പറയുന്നത്‌ എല്ലാ പെണ്ണുങ്ങള്‍ക്കും ഒരേ അവയവമല്ലേ, പിന്നെ നീയെന്തിനാണ്‌ പ്രണയിനിയുടെ അടുത്തു പോകുന്നത്‌ എന്നു ചോദിക്കുന്നതിനു തുല്യമാണ്‌. അപ്പോള്‍ ചതിക്കും ചൂഷണത്തിനും കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരാണോ അതോ ആന്തരിക പരിവര്‍ത്തനത്തിന്‌ ഉത്തേജനം നല്‍കുന്നവരാണോ എന്ന്‌ നോക്കിയായിരിക്കണം ഗുരുക്കന്മാരെ തിരിച്ചറിയേണ്ടതെന്നു വരുന്നു. ഒരൊറ്റ നോക്കും വാക്കും കൊണ്ട്‌ ശ്രീരാമകൃഷ്‌ണ പരമഹംസര്‍ വിവേകാനന്ദന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചപോലുള്ള ആശ്ചര്യങ്ങള്‍ എത്രയോ ആളുകള്‍ക്ക്‌ തങ്ങളുടെ വിശ്വാസലോകത്തുനിന്ന്‌ എടുത്തുകാട്ടാനാകും. ഇത്തരം അനുഭവങ്ങളെ കൊഞ്ഞനംകുത്താനും റദ്ദ്‌ചെയ്യാനുമുള്ള സമ്മര്‍ദങ്ങളാണ്‌ ആത്മീയതയെ വ്യഭിചരിക്കുന്ന കള്ളസംന്യാസിമാര്‍ ലോകത്ത്‌ സൃഷ്‌ടിച്ചുവെക്കുന്നത്‌. അതിനെത്തുടര്‍ന്നുള്ള വാദകോലാഹലങ്ങള്‍ വല്ലാതെ തുടരുകയാണെങ്കില്‍ മനുഷ്യന്റെ അതിഭൗതികമായ അനുഭവതലങ്ങള്‍ മുഴുക്കെ മിഥ്യയാണെന്ന ധാരണ പുതുതലമുറയില്‍ വളര്‍ന്ന്‌ ആ സൂക്ഷ്‌മപ്രജ്ഞാംശങ്ങള്‍തന്നെ ശോഷിക്കപ്പെടാനും സാധ്യതയുണ്ട്‌. ബോധത്തിന്റെ ഉന്നതമായ സിദ്ധികളുടെ നഷ്‌ടമായിരിക്കും അപ്പോള്‍ സംഭവിക്കുക. അതുകൊണ്ട്‌ തങ്ങള്‍ കടന്നുപോയ ആത്മിയാനുഭൂതികളെ ഉയര്‍ത്തിപ്പിടിക്കാനുള്ള വിശ്വാസിയുടെ പോരാട്ടം അതിനെ വികൃതപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള സമരത്തെക്കൂടി തീര്‍ച്ചയായും ഉള്‍ക്കൊള്ളണം. അതില്ലെങ്കില്‍ അവന്‍ നേരിടേണ്ടിവരുന്ന മൂന്നാമത്തെ ദുരന്തമാകുന്നു മനുഷ്യഭാവനയെ മുച്ചൂടും ഉണക്കിക്കളയുന്ന യുക്തിവാദത്തിന്റെ പ്രത്യാക്രമണങ്ങള്‍. ഇന്ദ്രിയപ്രത്യക്ഷമായ ചെറിയൊരു വൃത്തത്തില്‍ കറങ്ങി മനുഷ്യന്റെ അന്തഃജ്ഞാനങ്ങളെ മുഴുവന്‍ പുച്ഛിച്ചുതള്ളുന്ന യുക്തിവാദത്തിന്‌ മതത്തിന്റെയും ആത്മീയതയുടെയും പേരിലുള്ള ഏതു തട്ടിപ്പുകളും വിശ്വാസികളുടെ കരണത്തടിക്കാനുള്ള ഒന്നാന്തരം കാരണങ്ങളാണ്‌. കുറേക്കാലമായി അനക്കമില്ലാതെ കിടന്നിരുന്ന ഇവര്‍ അത്ഭുതം പൊളിയന്ത്രങ്ങളുമായി ഇപ്പോള്‍ രംഗത്തുണ്ട്‌. അന്ധവിശ്വാസം ദൂരീകരിക്കലാണ്‌ തങ്ങളുടെ ദൗത്യമെന്ന്‌ യുക്തിവാദികള്‍ വാദിക്കുമെങ്കിലും അമൂല്യമായി നിങ്ങള്‍ക്ക്‌ ലഭിച്ച ദൈവവിളി വെറും തോന്നലാണെന്നും മനംചുട്ട പ്രാര്‍ഥനയ്‌ക്ക്‌ കിട്ടിയ മറുപടി മിഥ്യയാണെന്നും ദേവാലയത്തില്‍ നിങ്ങള്‍ പൊഴിച്ച ആനന്ദാശ്രു പച്ചവെള്ളമാണെന്നും പറഞ്ഞ്‌ ആളുകളെ പൊട്ടന്മാരാക്കലാണ്‌ അവരുടെ യഥാര്‍ഥ അജന്‍ഡ. പുരോഗമന ശക്തികളിലെ യുക്തിവാദികളുടെ സ്വാധീനം കുറേക്കാലം മതവിശ്വാസികളെ രണ്ടാംതരം പൗരന്മാരാക്കി ഏരിയാക്കമ്മിറ്റി ലെവലില്‍ തരംതാഴ്‌ത്തി നിര്‍ത്തിയിരുന്നു. ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമല്ലോ എന്ന തരത്തിലുള്ള ധിക്കാരശബ്ദം ഇവിടെ ഉയര്‍ന്നിരുന്നു. ആരാധനയുടെ അനുഭൂതി അനുഭവിക്കാന്‍ ഇടവന്ന കമ്യൂണിസ്റ്റുകാരന്‍ തലയില്‍ മുണ്ടിട്ട്‌ ദേവാലയത്തില്‍ പോകേണ്ട ഗതികേട്‌ നിലനിന്നിരുന്നു. സമീപകാലത്താണ്‌ ഈ അസ്‌പൃശ്യത ഇല്ലാതായി മതവിശ്വാസിയെയും ദൈവവിശ്വാസിയെയുമെല്ലാം ഏതളവിലും രാഷ്ട്രീയദൗത്യങ്ങള്‍ക്ക്‌ കൂട്ടാളിയാക്കാമെന്ന്‌ ഇടതുപക്ഷത്തിന്‌ ബോധ്യംവന്നത്‌. കേരളത്തിലെ ആത്മീയ തട്ടിപ്പുകള്‍ സൃഷ്‌ടിക്കുന്ന കെടുതികളും കോലാഹലങ്ങളും യുക്തിവാദികള്‍ക്ക്‌ വളമായി ഭവിച്ച്‌ വിശ്വാസികളോടുള്ള അസഹിഷ്‌ണുത പുനര്‍ജനിക്കുമോ എന്നും ആശങ്കപ്പെടേണ്ട സമയമാണിത്‌. എങ്ങനെ നോക്കിയാലും മതത്തെയും ആത്മീയതയെയും വികൃതവത്‌കരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നിലയ്‌ക്കുനിര്‍ത്തേണ്ട ചുമതല എത്രയും വേഗം വിശ്വാസികള്‍തന്നെ ഏറ്റെടുക്കുന്നതാകും നല്ലത്‌. നാട്ടില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അനുസരിച്ചുകൊണ്ടായിരിക്കണം അവര്‍ അത്‌ ചെയ്യേണ്ടത്‌.
കടപ്പാട്.കെ പി രാമനുണ്ണീ.മാത്രുഭൂമി

2 comments:

ജനശബ്ദം said...

Anonymous said...

ഈ ലേഖനം ജനശബ്ദം പ്രസിദ്ധീകരിക്കണമായിരുന്നുവോ എന്നൊരു സംശയം ഉണ്ട്. ഈ കെ.പി.രാമനുണ്ണി തന്നെയാണോ മാധ്യമം വിചാരവേദിയില്‍ ഉള്ള ആള്‍? സൂഫി പറഞ്ഞ കഥ എന്ന പുസ്തകം രചിച്ച ആള്‍?

സംഘപരിവാരത്തിനു ആള്‍ദൈവവിഷയത്തില്‍ നേരിട്ട നാണക്കേടിനെ തന്ത്രപരമായി വെള്ള പൂശുന്ന ഒന്നായി ഈ ലേഖനം അനുഭവപ്പെടുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കാവിയുടുത്ത ഏതൊരാളും സനാതന ഹിന്ദുവും ഹിന്ദുത്വത്തിന്റെ രക്ഷകനും ആയിരുന്നു സംഘപരിവാരത്തിനു. ഇന്ന് കള്ളി വെളിച്ചത്തായപ്പോള്‍ സ്വാമിമാരെ നിഷ്കരുണം തള്ളിപ്പറയുകയാണ് അവര്‍‍. തങ്ങളുടെ രാഷ്ട്രീയ, പ്രത്യയശാസ്ത്രവളര്‍ച്ചക്ക് ഉപയോഗിച്ചിരുന്നവര്‍ കള്ളനാണയങ്ങളാണെന്ന് വരുമ്പോള്‍ ജനങ്ങളോട് സത്യത്തില്‍ ക്ഷമ പറയുകയായിരുന്നു സംഘപരിവാര്‍ ചെയ്യേണ്ടിയിരുന്നത്. ഇപ്പോഴുള്ള തള്ളിപ്പറയലിലെ കാപട്യത്തെക്കുറിച്ച് പറയാതെ വിശ്വാസികള്‍ മുന്നോട്ടിറങ്ങണം എന്ന ലേഖനം എഴുതുന്നതിന്റെ പിന്നിലെ തന്ത്രവും തിരിച്ചറിയപ്പെടേണ്ടതുണ്ട്. വിശ്വാസത്തിന്റെ മൊത്തസംരക്ഷകരായി നടിക്കുന്ന അവരൊക്കെ എവിടെയായിരുന്നു? അവരെന്ത് കൊണ്ട് മറ്റു മതങ്ങളിലെ കപടസിദ്ധന്മാരുടെ സമീപത്തേക്ക് മാത്രം മാര്‍ച്ചുകള്‍ നടത്തുന്നു? വിശ്വാസികള്‍ മുന്നോട്ടിറങ്ങണമെന്നു പറയുമ്പോള്‍ അതിനു തുനിയാത്ത സംഘപരിവാറിനെക്കുറിച്ച് ഒരക്ഷരം ലേഖനത്തില്‍ ഇല്ലാതെ പോയതെന്ത് കൊണ്ട്?

അത് പോലെ ന്യൂറോ തിയോളജി എന്നൊക്കെയുള്ള വാക്കുകള്‍ ഉപയോഗിച്ച് വിശ്വാസത്തിനു ശാസ്ത്രത്തിന്റെ പരിവേഷം നല്‍കാനുള്ള ശ്രമവും പരിഹാസ്യം എന്നേ പറയാനുള്ളൂ. മറ്റു പല ബ്ലോഗുകളിലും ഡോ.സൂരജ് അടക്കമുള്ളവര്‍ ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടിയിട്ടുണ്ട്. പ്രിന്റ് മീഡിയ ആയത് കൊണ്ട് രാമനുണ്ണി രക്ഷപ്പെട്ടേക്കാം. എങ്കിലും പൊള്ളയാണ് അവകാശവാദങ്ങള്‍.

യുക്തിവാദികള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തുന്ന രാമനുണ്ണി അവര്‍ പറയുന്ന വിമര്‍ശനങ്ങളെ ഖണ്ഡിക്കുന്നതിനു പകരം വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്ന മട്ടിലാണ് ലേഖനമെഴുതിയിട്ടുള്ളത്. പൊളിയന്ത്രം എന്ന പ്രയോഗങ്ങളിലെ പരിഹാസവും വിരല്‍ ചൂണ്ടുന്നത് രാമനുണ്ണിയുടെ ബയാസിലേക്ക് തന്നെയാണ്.

രാജവാഴ്‌ചയുടെയും തുടര്‍ന്നുള്ള ഫ്യൂഡലിസത്തിന്റെയും കാലഘട്ടങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക്‌ തങ്ങള്‍ പുഴുക്കളല്ല, മനുഷ്യന്മാരാണെന്ന ബോധം പ്രദാനം ചെയ്‌തത്‌ ഇവിടത്തെ ഭക്തിപ്രസ്ഥാനങ്ങളായിരുന്നു എന്ന വാചകവും ചരിത്ര നിഷേധവും പ്രതിലോമപരവുമാണ്. നവോത്ഥാനപ്രസ്ഥാനങ്ങളുടെയും ഇടത് പക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെയും പങ്ക് നിഷേധിക്കുന്നത് ഉദ്ദേശങ്ങളില്ലാതെയല്ല. സാധാരണ ജനങ്ങള്‍ നിവര്‍ന്ന് നിന്നതിനെ പിന്നില്‍ ഇവരൊക്കെയായിരുന്നു എന്ന് വരുമ്പോള്‍, വിശ്വാസത്തിന്റെ റേറ്റിങ്ങ് കുറയും എന്ന് പറയേണ്ടല്ലോ.