Tuesday, August 24, 2010

സമൃദ്ധിയുടെ ഓണം



സമൃദ്ധിയുടെ ഓണം

ഓണം മലയാളിയുടെ വികാരമാണ്. ഓണമുണ്ണുന്നതിനായി കാണം വില്‍ക്കാനും മടിയില്ലാത്തവനാണ് മലയാളി എന്നു പറയുമ്പോള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രര്‍ക്കും ആഘോഷിക്കാനും ആനന്ദിക്കാനുമുള്ള സവിശേഷ ഉത്സമാണ് ഓണം എന്ന ഉദാത്തമായ സങ്കല്‍പ്പമാണ് തെളിയുന്നത്. ഇത്തവണ ഓണക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയിലും തൊഴില്‍ രംഗത്തും നടത്തിയ ഇടപെടലുകള്‍ മലയാളിയുടെ ഓണത്തെ സമൃദ്ധിയുടെ ഉത്സവമായി അക്ഷരാര്‍ഥത്തില്‍ ഉയര്‍ത്തുന്നതാണ്. അത്തരം നടപടികള്‍ എണ്ണിയെണ്ണിപ്പറയുന്നതിനുപകരം, കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന ഒരൊറ്റ പരിപാടിയെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച ചടങ്ങാണത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പ്രതീകമാണ് പ്രിയദര്‍ശിനി എസ്റ്റേറ്റ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ നടപ്പാക്കിയ എണ്ണമറ്റ പദ്ധതികളെയും നേട്ടങ്ങളെയും മറച്ചുപിടിക്കാനും മോശപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആ എസ്റ്റേറ്റില്‍ ഉണ്ടായ വികസനം. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന അടിമവ്യാപാരവും അടിമവേലയും അവസാനിപ്പിച്ച് അതില്‍നിന്ന് മോചിതരായ ആദിവാസികളെ പുനരധിവസിപ്പിച്ച് തൊഴില്‍ നല്‍കുന്നതിനായി സ്ഥാപിച്ചതാണ് പ്രിദര്‍ശിനി തേയിലത്തോട്ടം. 1980-82ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ് എന്ന ആശയം രൂപപ്പെട്ടത്. 1999-2000 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനം താറുമാറാവുകയും 2005ല്‍ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സമീപ നാളുകളില്‍ ഈ സ്ഥാപനത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ സംബന്ധിച്ച വാര്‍ത്ത തുടരെത്തുടരെ വന്നു. അഞ്ചുകോടിയിലധികം രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരും ടീ ബോര്‍ഡും ചേര്‍ന്ന് 51.24 കോടി രൂപ പ്ളാന്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അനുവദിച്ചിരുന്നു. പക്ഷേ, ഓരോ വര്‍ഷവും സ്ഥാപനം നഷ്ടം വര്‍ധിച്ച് നശിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതിന്റെയൊക്കെ ഫലമായാണ് 2005ല്‍ ഈ ഫാക്ടറി അടച്ചുപൂട്ടിയത്. തൊഴിലാളികള്‍ക്കാണെങ്കില്‍ ശമ്പളവുമില്ല, ബോണസുമില്ല. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് തുക അടയ്ക്കാതായി. ജോലിയും കൂലിയുമില്ലാതെ പട്ടിണിയും രോഗവും ഒക്കെക്കൊണ്ട് അക്കാലത്ത് തൊഴിലാളികള്‍ നരകയാതനയാണ് അനുഭവിച്ചത്. 1984ല്‍ പണിതു നല്‍കിയ വീടുകള്‍ മിക്കതും ചോര്‍ന്നൊലിച്ച് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. പലരും സ്വന്തം വീടും തൊഴിലും ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടിപ്പോയി. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഫാക്ടറി അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. 89 പുതിയ വീട് നിര്‍മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. 50 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പിഎഫ്, ശമ്പളം, ബോണസ് കുടിശ്ശികകള്‍ തീര്‍ക്കുന്നതിനായി 1.6 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവര്‍ഷം 10 ലക്ഷം കിലോഗ്രാം തേയില ഉല്‍പ്പാദനത്തിലൂടെ ഈ തോട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദനനേട്ടം കൈവരിച്ചു. തൊഴിലാളികള്‍ക്ക് സൊസൈറ്റിതന്നെ സൌജന്യ ഉച്ചഭക്ഷണവും ചികിത്സാ സൌകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഒരു കുടുംബത്തില്‍ രണ്ടുപേര്‍ക്കുവീതം 350 കുടുംബത്തിന് ഒരു വര്‍ഷം 300 ദിവസം വീതം തൊഴില്‍ ലഭിക്കുന്നു. ഈ വര്‍ഷം 13.5 ശതമാനം ബോണസ് അനുവദിച്ചു. ഇന്ത്യക്കാകെ മാതൃകയായി മറ്റെങ്ങുമില്ലാത്ത ആദിവാസി തൊഴിലാളികളുടെ സഹകരണ മുന്നേറ്റമാണ് പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാനുള്ള അനേകം അനുഭവങ്ങളില്‍ ഒന്നുമാത്രമാണിത്. എല്ലാ മേഖലയിലും സമാനമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഓണക്കാലം ബോണസ് തര്‍ക്കങ്ങളുടെയും വിലക്കയറ്റത്തിന്റെയും പട്ടിണി സമരത്തിന്റെയുമൊക്കെ കാലമായി മാറുന്നതാണ് പലപ്പോഴും നമ്മുടെ അനുഭവം. അതൊന്നുമില്ലാത്ത ഒന്നാണിവിടെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഓണക്കാലത്തെ ക്രിയാത്മകമായ ഇടപെടലുകള്‍ വിശദമായി പ്രതിപാദിക്കേണ്ട വിഷയമാണ് എന്നതിനാല്‍ അതിലേക്കു കടക്കാതെ, പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ ഉന്നമനവും അവിടത്തെ തൊഴിലാളികള്‍ക്ക് ലഭിച്ച പാര്‍പ്പിടങ്ങളും ഒരു പ്രതീകമായി ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ. സംസ്ഥാനത്ത് സര്‍ക്കാരിന്റെ സഹായം ലഭിക്കാത്ത ഒരു കുടംബം പോലുമുണ്ടാവില്ല എന്ന യാഥാര്‍ഥ്യംകൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ഈ മാതൃകാപരമായ ഇടപെടലാണ് ജനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നത്. അതിന് സര്‍ക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം കേരളീയര്‍ക്കാകെ ഐശ്വര്യപൂര്‍ണമായ ഓണം ആശംസിക്കുന്നു.

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്‍.

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്

ഡല്‍ഹി: ആണവ റിയാക്ടറുകള്‍ നല്‍കുന്ന വിദേശ കമ്പനികളെ നഷ്ടപരിഹാരബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാകുംവിധം സംരക്ഷിച്ചും സ്വകാര്യകമ്പനികള്‍ക്ക് ആണവമേഖലയില്‍ പ്രവേശനം ഉറപ്പാക്കിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി പുറത്തായതോടെ ആണവബാധ്യതാ ബില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. അപകടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നിലവാരമില്ലാത്ത ആണവഘടകങ്ങള്‍ നല്‍കിയാല്‍മാത്രമേ വിദേശകമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവൂ എന്ന പുതിയ വ്യവസ്ഥയാണ് ബില്ലിലെ പതിനേഴാം വകുപ്പില്‍ കൂട്ടിച്ചേര്‍ത്തത്. പുതിയ ഭേദഗതിപ്രകാരം റിയാക്ടറിലെ പാളിച്ച വിദേശകമ്പനി ബോധപൂര്‍വം വരുത്തിയതാണെന്ന് തെളിയിച്ചാല്‍മാത്രമേ ബാധ്യത അവകാശപ്പെടാനാവൂ. രാജ്യതാല്‍പ്പര്യം കൂടുതല്‍ അപകടപ്പെടുത്തുന്നതാണ് പുതിയ ഭേദഗതികളെന്ന് ഇടതുപക്ഷ പാര്‍ടികള്‍ വ്യക്തമാക്കി. ബില്ലില്‍ പ്രഥമദൃഷ്ട്യാ മാറ്റം വന്നിട്ടുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു. ബില്ല് പൂര്‍ണമായി പരിശോധിച്ചേ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഭേദഗതികളോടെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലിലാണ് വിദേശകമ്പനികളെ സഹായിക്കുന്നതിന് പുതിയവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്്. ബില്ലില്‍ 18 ഭേദഗതിയാണ് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വരുത്തിയത്. ഇടതുപക്ഷവും ബിജെപിയും എതിര്‍പ്പ് അറിയിച്ച ആന്‍ഡ് എന്ന പദം നീക്കംചെയ്തെങ്കിലും ബില്ലിലെ 17(ബി) വകുപ്പില്‍ വിദേശ റിയാക്ടര്‍ കമ്പനികള്‍ക്ക് അനുകൂലമായ വിധത്തില്‍ മന്ത്രിസഭ ഭേദഗതികള്‍ കൊണ്ടുവരികയായിരുന്നു. വിദേശ റിയാക്ടര്‍ കമ്പനിയുടെയോ ജീവനക്കാരുടെയോ ബോധപൂര്‍വമായ നടപടിയില്‍ ദുരന്തം സംഭവിച്ചതെങ്കില്‍മാത്രം ബാധ്യത തിരിച്ചുപിടിക്കാമെന്നാണ് 17 ബിയില്‍ കേന്ദ്രമന്ത്രിസഭ വരുത്തിയ ഭേദഗതി. ദുരന്തമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെതന്നെയായിരിക്കണം ബോധപൂര്‍വമായ നടപടിയെന്നും വ്യവസ്ഥയില്‍ പറയുന്നു. അതോടൊപ്പം സര്‍ക്കാരിന്റേതല്ലാത്ത റിയാക്ടറുകള്‍ക്ക് അപകടം സംഭവിച്ചാല്‍ ബാധ്യത ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന 7(1) വകുപ്പ് പുതിയതായി ചേര്‍ക്കുകയുംചെയ്തു. ആണവമേഖലയില്‍ ഭാവിയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പാക്കുന്നതാണ് ഈ ഭേദഗതി. ആണവരംഗത്ത് സ്വകാര്യകമ്പനികളെ അനുവദിക്കരുതെന്നായിരുന്നു പാര്‍ലമെന്റിന്റെ ശാസ്ത്ര- സാങ്കേതിക സ്റാന്‍ഡിങ്കമ്മിറ്റിയുടെ ശുപാര്‍ശ. ബില്ലില്‍ മാറ്റം വന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണെന്ന് ബിജെപി നേതാവ് അരുജെയ്റ്റ്ലി പറഞ്ഞു. പുതിയ ഭേദഗതികള്‍ പഠിച്ചുവരികയാണ്. സര്‍ക്കാരും പ്രതിപക്ഷവുമായി ധാരണയായ ബില്ലിന്റെ കരടില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍പ്രകാരം വിദേശകമ്പനികള്‍ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടും- ജെയ്റ്റ്ലി പറഞ്ഞു. ആണവബാധ്യതാ ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതുപക്ഷം എതിര്‍പ്പ് അറിയിച്ച ആന്‍ഡ് പദം ഒഴിവാക്കിയതോടെ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന വിധത്തില്‍ ബില്ല് മാറിയെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, വിദേശകമ്പനിയും ഇന്ത്യന്‍ നിലയനടത്തിപ്പുകാരും തമ്മില്‍ കരാറുണ്ടെങ്കില്‍മാത്രം ബാധ്യത എന്ന് വ്യവസ്ഥചെയ്യുന്ന ആന്‍ഡ് ഒഴിവാക്കിയപ്പോള്‍ പകരമായി 17(ബി) വകുപ്പില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ മാറ്റം രഹസ്യമാക്കിവച്ച് ലോക്സഭയില്‍ ബില്ലുകൊണ്ടുവരികയായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍, ഭേദഗതികള്‍ മാധ്യമങ്ങളില്‍ വന്നതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. ബിജെപി എതിര്‍പ്പില്‍ ഉറച്ചുനിന്നാല്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. അല്ലെങ്കില്‍ വിദേശകമ്പനിയുടെ ബാധ്യത ഉറപ്പാക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടി വരും. അമേരിക്ക സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടുമാറ്റത്തിന് സാധ്യത കുറവാണ്.
m.prashanth

Monday, August 23, 2010

മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന അഭിനയ പ്രതിഭ കമലഹാസനെ അപമാനിച്ച താരസംഘടനയായ ' അമ്മ'യുടെ നടപടി തികച്ചും നെറികെട്ടത്.

മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന അഭിനയ പ്രതിഭ കമലഹാസനെ അപമാനിച്ച താരസംഘടനയായ ' അമ്മ'യുടെ നടപടി തികച്ചും നെറികെട്ടത്.



താരസംഘടനക്ക് ' അമ്മ'എന്ന് നല്‍കിയിട്ടുള്ള പേരു മാറ്റണം.. ഇത് അമ്മയെപോലും അപമാനിക്കുന്ന തരത്തിലാണു അവര്‍ പെരുമാറുന്നത്.ഈ സംഘടന ഇന്ന് മലയാളികള്‍ക്കാകെ മാനക്കേടുണ്ടാക്കുന്ന രീതിയിലാണു ഓരോ കാര്യങള്‍ ചെയ്യുന്നത്...സര്‍ഗാത്മകതയും സാങ്കേതികതയും ഒരുപോലെ സമന്വയിപ്പിച്ച് ഇന്ത്യന്‍സിനിമയെ ലോകനിലവാരത്തില്‍ ഉയര്‍ത്തിയ നടനായ കമലഹാസനെ കേരളം ആദരിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ ഓണംവാരാഘോഷ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ' അമ്മ' തീരുമാനിച്ചത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നെറികെട്ടനടപടിയായിപ്പോയി..അമ്മയുടെ ഏറാന്‍ മൂളികളായ നേതൃത്ത്വം മലയാള സിനിമക്ക് മാത്രമല്ല മലയാളിക്കും നാണക്കേടാണു... മലയാളത്തില്‍ ഇന്ന് എല്ലാ കുത്തിത്തിരിപ്പുകള്‍ക്കും നേതൃത്വം നല്‍കുന്ന ഇന്നത്തെ അമ്മയുടെ നേതൃത്വത്തിലും ഉപദേശസമിതിയിലും ഉള്ളവരൊന്നും ഇല്ലാത്ത ഒരു കാലത്ത് മലയാളികളുടെ 'കണ്ണും കരളും' കവര്‍ന്ന പ്രിയപ്പെട്ട നടനായിരുന്നു കമലഹാസനെന്ന് ഇവര്‍ക്ക് ഏവര്‍ക്കും അറിയാവുന്നതായിട്ടും എന്തിനു കമലഹാസനെ അപമാനിക്കാന്‍ ഇവര്‍ തയ്യാറായി മലയാളികള്‍ ചിന്തിക്കണം

Sunday, August 22, 2010

മനുഷ്യമനസ്സുകളില്‍ വരക്കാം നമുക്ക് സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം


മനുഷ്യമനസ്സുകളില്‍ വരക്കാം നമുക്ക് സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം

പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില് അത്യാഹ്ലാദമുയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറിക്കഴിഞിരിക്കുന്നു.
കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള് നിറഞതായിരുന്നു.വയലേലകളില് ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല് കര്‍ഷന്റെ പത്തായത്തില് നിറഞിരുന്ന നെല്ലും മനസ്സില് നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള് ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു
വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകണ്‍റ്റെ കണ്ണുമായി മാഫിയ സംഘങള്‍ നാട്ടിന്‍ പുറങളില്‍ പോലും റോന്ത് ചുറ്റുകയാണുനമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിപോലും അതീവശ്രദ്ധയാണ് .പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു.ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന് പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു.മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു.ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാന്‍ലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയ്യാണു ജനങള്‍. ഓണനാടും ആകെ മാ റിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വന്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യസമ്ഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ ഒരൊ തിവ്രവാദി സംഘടന മതനിന്ദ ആരോപിച്ച് ഒരു അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയത് കേരളിയര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന്ന് കാറണമായിട്ടുണ്ട്.ഈ മത തിവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ കൈകൊണ്ട ശക്തമായ നടപടി ജനങളില്‍ ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ കാരണമായിട്ടുണ്ട്.വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനത്തിലഅണു ജനങള്‍ എന്നുള്ളത് ആശ്വാസകരമാണു.
കാണം വിറ്റും ഓണം ഉണ്ണുകയെന്നത്പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന് ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹ്ര്ദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള് ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര് ,സ്വന്തം ചോ രയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്,പിഞ്ചുകുഞുങളെ പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്ന്മെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു.ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും പൂക്കളുടെയും തുമ്പികളുടെയും കിളികളുടെയും നിലാവിന്റെയും പുഴയുടെയും പാട്ടിന്റെയും കളികളുടെയും മനുഷ്യരുടെ സന്തോഷത്തിന്റെയും നിറനിലാവായി എന്നും നമ്മളില്‍ നിറഞ പുന്ചിരി വിടര്‍ത്താന്‍ ഈ ഓണസങ്കല്പത്തിന്നാകട്ടെയെന്ന് നമുക്ക് ആശിക്കാം. സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും മാതൃക അടയാളപ്പെടുത്തിയ ഒരു സ്‌നേഹപ്പൂക്കളം മനുഷ്യമനസ്സുകളില്‍ നമുക്ക് വരക്കാം
Narayanan veliancode
00971506579581
kunnath@gmail.com
.

Friday, August 20, 2010

കലാപം മോഹിച്ചവര്‍ക്ക് നിരാശ

കലാപം മോഹിച്ചവര്‍ക്ക് നിരാശ
കോടിയേരി ബാലകൃഷ്ണന്‍


ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ കേരളത്തില്‍നിന്ന് അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഇതോടനുബന്ധിച്ച് കേരളത്തില്‍ല്‍വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് വിലയിരുത്തിയവരെയും അറസ്റ് നടപ്പാക്കേണ്ടി വരുമ്പോള്‍ പോലീസ് അതിക്രമവും വെടിവയ്പും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയും നിരാശരാക്കി പ്രശ്നം അവധാനതയോടെ കൈകാര്യംചെയ്തു. കേരള സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റിലെ വൈദഗ്ധ്യമാണ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടത്. 2008ല്‍ ബാംഗ്ളൂരില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മഅദ്നിയെ പ്രതിചേര്‍ക്കുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇങ്ങനെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തെളിവുകള്‍ എന്താണെന്നോ വിധിന്യായങ്ങള്‍ എന്തൊക്കെയാണെന്നോ ഒക്കെ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട സ്ഥലത്തെ കോടതികളാണ്. മറ്റൊരു സംസ്ഥാനത്ത് ചാര്‍ജ് ചെയ്ത കേസായതുകൊണ്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുവാന്‍ കേരളാസര്‍ക്കാരിന് സാധിക്കുകയില്ല. എന്നാല്‍,ല്‍ ഈ വിഷയത്തില്‍ല്‍ വസ്തുതകള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്. കേസില്‍ കേരളീയനായ മഅദ്നി ഉള്‍പ്പെട്ടു എന്നന്നകാര്യം മാധ്യമങ്ങളില്‍ക്കൂടിയാണ് കേരളാ പോലീസ്് അറിഞ്ഞത്. മഅ്ദനിയെ പിടികൂടാത്തത് സംബന്ധിച്ച് കോടതിയില്‍നിന്ന് നിശിതമായ വിമര്‍ശനം വന്നപ്പോഴാണ് അദ്ദേഹത്തെ പിടികൂടുന്നതിന് കര്‍ണാടക പോലീസിന്റെ ഒരു സിഐയും രണ്ട് കോസ്റബിള്‍മാരും ആഗസ്ത് 10ന് വൈകിട്ട് കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്. ഈ ഉദ്യോഗസ്ഥന്മാരാകട്ടെ ആദ്യം കൊച്ചിയില്‍ വരികയും കൊച്ചി മുതല്‍ ചാനലുകളുടെ അകമ്പടിയോടെ കൊല്ലത്തെത്തുകയുമായിരുന്നു. സാധാരണഗതിയില്‍ ഒരു പ്രതിയെ പിടികൂടാന്‍ സ്വീകരിക്കുന്നന്നനടപടികളില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ഇതോടെ മഅദ്നി താമസിക്കുന്നന്നഅന്‍വാര്‍ശേരിയില്‍ല്‍ആളുകള്‍ സംഘംചേരുകയും മഅ്ദനിയെ ഒരു കാരണവശാലും വിട്ടുകൊടുക്കുകയില്ലല്ലഎന്ന പ്രതികരണമുണ്ടാകത്തക്ക വിധത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയുംചെയ്തു. മഅ്ദനിയെ പ്രതിചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴി അറിഞ്ഞ ഉടന്‍ അന്‍വാര്‍ശേരിക്കു ചുറ്റും ഇത്തരത്തില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടന്നുവരികയായിരുന്നു. ആഗസ്ത് 10ന് വൈകിട്ട് കൊല്ലം എസ്പിയെ ബന്ധപ്പെട്ട കര്‍ണാടക പോലീസ് സംഘത്തോട്, മഅ്ദനിയെ അറസ്റ് ചെയ്യുമ്പോള്‍ കേരളത്തില്‍ ചില മുന്‍കരുതല്‍ല്‍സ്വീകരിക്കേണ്ടതുണ്ടെന്നും 12 മുതല്‍ല്‍രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനം കേരളത്തില്‍ നടക്കുകയാണെന്നും അറിയിച്ചു. ആഗസ്ത് 10നുമുമ്പ് ഒരുഘട്ടത്തിലും കര്‍ണാടകത്തില്‍നിന്ന് കേരളാ പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏത് സംസ്ഥാനത്താണോ കേസ് രജിസ്റര്‍ ചെയ്തത് ആ സംസ്ഥാന പൊലീസാണ് സ്വാഭാവികമായും പ്രതിയെ അറസ്റ്ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ മഅദ്നിയെ അറസ്റ്ചെയ്യാന്‍ കര്‍ണാടക പോലീസ് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എല്ലാ സഹായവും ചെയ്യുമെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. ആഗസ്ത് 12ന് കര്‍ണാടക ആഭ്യന്തരമന്ത്രി എന്നെ ബന്ധപ്പെടുകയും അറസ്റ് നടത്താനാവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനവും ആഗസ്ത് 15ന് സ്വാതന്ത്യ്രദിനത്തിന്റെ കാര്യവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആഗസ്ത് 15നു ശേഷം ഇക്കാര്യത്തില്‍ല്‍ആവശ്യമായ സഹായം നല്‍കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുകയും കര്‍ണാടക പൊലീസിനാവശ്യമായ സഹായം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം എസ്പിയുടെ നേതൃത്വത്തില്‍ ക്രമീകരണമുണ്ടാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഐജി പൊതുവായ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. അറസ്റിനുള്ള അന്തരീക്ഷം കര്‍ണാടക പൊലീസിന് സൃഷ്ടിച്ചുകൊടുക്കാനും അന്‍വാര്‍ശേരിയില്‍ ഒരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടാകാതിരിക്കുന്നതിനും യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസ്പിയുടെ റിപ്പോര്‍ട്ടിനുമേല്‍ല്‍അന്‍വാര്‍ശേരിയിലും പരിസര പ്രദേശങ്ങളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അവിടെ കൂടിനിന്ന ജനങ്ങളെ പൊലീസ് പിരിച്ചുവിടുകയുംചെയ്തു. ആഗസ്ത് പതിനാലോടെ അന്‍വാര്‍ശേരി പൊലീസ് വലയം ചെയ്തുകഴിഞ്ഞിരുന്നു. മഅദ്നി പുറത്തുപോകാതിരിക്കുന്നതിനും പുറത്തുനിന്ന് ആളുകള്‍ അകത്തേക്കു കടക്കാതിരിക്കുന്നതിനുമുള്ള ക്രമീകരണം ഒരുക്കി ഏത് സ്ഥിതിവിശേഷത്തെയും നേരിടാന്‍ കേരളാ പൊലീസിനെ സജ്ജമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് താന്‍ കോടതിയില്‍ല്‍കീഴടങ്ങാന്‍ തയ്യാറാണെന്ന് മഅദ്നി പ്രഖ്യാപിച്ചത്. ഇതിനായി ആഗസ്ത് 16ന് ഒരുദിവസം മഅദ്നിക്ക് അനുവദിക്കുന്നതില്‍ തെറ്റില്ല എന്നന്നനിലപാട് കര്‍ണാടക പോലീസ് സ്വീകരിച്ചു. കോടതിയില്‍മഅദ്നിയെ ഹാജരാക്കേണ്ടണ്ട ആഗസ്ത് 17ന് ഉച്ചയ്ക്കു മുമ്പ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകണമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു. 17ന് പകല്‍ പതിനൊന്നരയോടെ അന്‍വാര്‍ശേരിയില്‍നിന്ന് മഅദ്നി പുറപ്പെട്ട് കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാകുമെന്നും ഒരു മണിക്കു മുമ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇക്കാര്യം കര്‍ണാടകത്തെ അറിയിക്കാനാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, അന്‍വാര്‍ശേരിയില്‍ മഅദ്നി പത്രസമ്മേളനം നീട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കും പുറത്തിറങ്ങാതെ വരികയും ചെയ്തപ്പോഴാണ് 1.15ന് കര്‍ണാടക പൊലീസ് അറസ്റ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ കര്‍ണാടക പൊലീസിന് അറസ്റിന് ആവശ്യമായ എല്ലാ സഹായങ്ങളും കേരളാ പൊലീസ് നല്‍കി. മഅദ്നിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കണമോ അറസ്റ്ചെയ്യണമോ എന്നതെല്ലാം തീരുമാനിക്കേണ്ടത് കര്‍ണാടക പൊലീസാണെന്ന് നേരത്തെതന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഒരുവിധ ആശയക്കുഴപ്പവും ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍ തമ്മിലുണ്ടായിട്ടില്ല. ഇവിടെ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നത് അന്‍വാര്‍ശേരിയിലെ യത്തീംഖാനയ്ക്കകത്തു കയറി കേരളാ പൊലീസ് മഅദ്നിയെ പിടികൂടണമെന്നായിരുന്നു. അറസ്റ് ചെയ്യേണ്ട കര്‍ണാടക പൊലീസ് അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. 17ന് ഉച്ചയോടുകൂടി മാത്രമാണ് അന്‍വാര്‍ശേരിയിലേക്ക് കര്‍ണാടക പൊലീസ് എത്തിയത്. ആ സമയത്ത് അറസ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളാ പൊലീസ് സഹായിച്ചു. ഇതിന് കേരളാ പൊലീസിന് നന്ദി പറഞ്ഞ് കര്‍ണാടക പൊലീസും കര്‍ണാടക മുഖ്യമന്ത്രിയും പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. കേരള സര്‍ക്കാര്‍ ഈ പ്രശ്നം കൈകാര്യംചെയ്തത് അവധാനതയോടെയാണെന്ന് മഅ്ദനിയും പ്രസ്താവിക്കുകയുണ്ടായി. ബന്ധപ്പെട്ട രണ്ട് കക്ഷികളും കേരളാ പൊലീസിന്റെ നിലപാടിനെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ചിലര്‍ക്ക് നേരിട്ട ഇച്ഛാഭംഗത്തില്‍ല്‍നിന്നാണ് സര്‍ക്കാരിനെതിരായ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഏറ്റവും അനുയോജ്യമായ സമയത്താണ് മഅ്ദനിയുടെ അറസ്റ് നടന്നത്. കേസില്‍ല്‍മഅ്ദനി പ്രതിയായെന്ന വാര്‍ത്തയ്ക്കു ശേഷം ഏതാണ്ട് 3000 ആളുകള്‍ അന്‍വാര്‍ശേരി കേന്ദ്രീകരിച്ചുണ്ടായിരുന്നു. എന്നാല്‍,ല്‍പിന്നീട് അറസ്റ് പെട്ടെന്നുണ്ടാകാനിടയില്ലല്ലഎന്ന പ്രതീതി വന്നതോടെ ജനക്കൂട്ടം അവിടെനിന്ന്് ഒഴിഞ്ഞു. ഇതോടെയാണ് അന്‍വാര്‍ശേരിയും പരിസരവും പൊലീസ് നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് അന്‍വാര്‍ശേരിക്കകത്ത് ഉണ്ടായിരുന്ന ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇങ്ങനെ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയാണ് പ്രശ്നങ്ങളില്ലാതെ ഇത്തരമൊരു അറസ്റ് നടത്താനുള്ള സാഹചര്യമൊരുക്കിയത്. യത്തീംഖാന, മദ്രസ, പള്ളി എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനകത്തു കയറി പൊലീസ് ഓപ്പറേഷന്‍ നടത്തണമെന്നാണ് പലരും ആഗ്രഹിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നതുപോലെ അതിക്രമം നടത്താന്‍ എല്‍ഡിഎഫ് തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിവഗിരിയില്‍ പൊലീസ് കടന്ന് സന്യാസിമാരുള്‍പ്പെടെയുള്ളവരെ മൃഗീയമായി മര്‍ദിച്ച സംഭവവും, തൃക്കുന്നത്ത് സെമിനാരിയില്‍ല്‍പുരോഹിതരെയും വിശ്വാസികളെയും അന്തേവാസികളെയും ക്രൂരമായി മര്‍ദിച്ചതും നാം മറന്നിട്ടില്ല. മുത്തങ്ങയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ പോയ പൊലീസ് നടത്തിയ കാര്യങ്ങള്‍ കേരളം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മുത്തങ്ങയില്‍ജോഗി എന്നന്നആദിവാസി യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്‍വാര്‍ശേരിയിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും കലാപവും സംഘടിപ്പിക്കാമെന്ന് കരുതിയവര്‍ക്ക് അതു നടക്കാതെ വന്നതിലുള്ള നിരാശയാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനമായ പ്രശ്നങ്ങളെ ഇതിനു മുമ്പും കൈകാര്യം ചെയ്തപ്പോള്‍ തികഞ്ഞ സമചിത്തതയോടെ പൊലീസ് സംവിധാനത്തെ ഇടപെടുത്താനാണ് ശ്രമിച്ചത്. ചെങ്ങറയില്‍ല്‍ഭൂമിപ്രശ്നം ഉയര്‍ത്തി സമരമുണ്ടായപ്പോള്‍ പ്രശ്നങ്ങള്‍ സമാധാനപരമായി കൈകാര്യംചെയ്ത് പരിഹാരമുണ്ടാക്കാനായി. വയനാട്ടിലെ ആദിവാസി ഭൂസമരത്തില്‍ കോടതിവിധി നടപ്പാക്കാന്‍ പൊലീസ് ഇടപെടല്‍ ആവശ്യമായി വന്നപ്പോള്‍ സംയമനത്തിന്റെ പാതയാണ് സ്വീകരിച്ചത്. ഈ വിധത്തില്‍ല്‍പ്രശ്നങ്ങളെ സമാധാനപൂര്‍വം സമീപിക്കുന്നത് കേരളാ പൊലീസിന്റെ ദൌര്‍ബല്യമല്ല, മറിച്ച് ശക്തിയും ആത്മസംയമനവും ധീരതയുമാണ് പ്രദര്‍ശിപ്പിക്കുന്നത്. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമായ നിരവധിപ്പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. കോടതി പുറപ്പെടുവിച്ച അറസ്റ് വാറണ്ട് നടപ്പാക്കാന്‍ സമയം വൈകിയെന്നാണ് ചിലരുടെ വിലാപം. ഡല്‍ഹി ഇമാമിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ് വാറണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഇന്നും നടപ്പാക്കാന്‍ കഴിയാതെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നിയമവാഴ്ച നിലവിലുള്ള നമ്മുടെ രാജ്യത്ത് അതിന് വിധേയമായിമാത്രമേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകുകയുള്ളൂ. അതുകൊണ്ട് നിയമാനുസൃതമായി കാര്യങ്ങള്‍ നടത്തണമെന്ന നിര്‍ബന്ധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദ്നിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തത്.

Sunday, August 15, 2010

തെളിഞ്ഞത് യുപിഎയുടെ ദുര്‍മുഖം

തെളിഞ്ഞത് യുപിഎയുടെ ദുര്‍മുഖം
പി കരുണാകരന്‍
രാജ്യം നേരിടുന്ന ഗുരുതര പ്രശ്നമായ വിലക്കയറ്റത്തോട് യുപിഎ കാണിക്കുന്ന അലംഭാവവും അതിനെതിരായ പ്രതിപക്ഷത്തിന്റെ രോഷപ്രകടനവുമാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യനാളുകളെ ശ്രദ്ധേയമാക്കിയത്. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇടതുപക്ഷ പാര്‍ടികളും മറ്റ് ചില ജനാധിപത്യ കക്ഷികളും ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വോട്ടെടുപ്പില്ലാത്ത റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാമെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യംമുതലേ സ്വീകരിച്ചത്. ഇതിനെതിരെ ലോക്സഭയില്‍ വന്‍പ്രതിഷേധമുയര്‍ന്നു. ഇടതുപക്ഷ പാര്‍ടികളും എന്‍ഡിഎയും മാത്രമല്ല ഗവമെന്റിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ടികളും പ്രതിഷേധവുമായി രംഗത്തുവന്നു. ബിഎസ്പി, എസ്പി, ആര്‍ജെഡി, ജെഡിഎസ്, ജെഡിയു, ഡിഎംകെ, എഡിഎംകെ, തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ പങ്കാളികളായി. ഡിഎംകെ അല്‍പ്പം മയപ്പെടുത്തി ചര്‍ച്ച വേണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ഗവമെന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമാകെ 27ന് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 28ന് ഇടതുപക്ഷ കക്ഷികളും മറ്റ് ജനാധിപത്യ പാര്‍ടികളും പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. ഗവമെന്റിന്റെ ജനവിരുദ്ധനയങ്ങളിലും ചര്‍ച്ച അനുവദിക്കാത്തതിലുമുള്ള പ്രതിഷേധം ശക്തിപ്പെട്ടു. ഇതേസമയം പാര്‍ലമെന്റിനകത്ത് എന്‍ഡിഎ ഘടകകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ധര്‍ണയ്ക്ക് ശേഷം ഇടതുപക്ഷ പാര്‍ടികളും മറ്റ് ജനാധിപത്യപാര്‍ടികളും പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരേപോലെ ജനകീയ പ്രക്ഷോഭത്തിന്റെ അലയടി ഉയര്‍ന്നുവന്നു. പാര്‍ലമെന്റിന്റെ ആദ്യ ആഴ്ച മറ്റ് നടപടികളൊന്നും ആരംഭിക്കാന്‍ കഴിയാതെ സഭ പിരിയേണ്ടിവന്നു. ഇതിനിടയില്‍ ഏത് വകുപ്പ് അനുസരിച്ച് ചര്‍ച്ചചെയ്യണമെന്നുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരികയും ലോക്സഭയും രാജ്യസഭയും ഒരേപോലെ വിലക്കയറ്റവിരുദ്ധ വേദിയായി മാറുകയുമായിരുന്നു. ഇതിനിടയില്‍ ലോക്സഭയില്‍ ചര്‍ച്ച അനുവദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷിനേതാക്കളെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന വാദഗതികള്‍ സമര്‍ഥിച്ച്് സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, ശരദ് യാദവ്, മുലായം സിങ്, ലാലു പ്രസാദ് യാദവ്, ഗുരുദാസ് ഗുപ്ത, തമ്പിദുരെ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ 1973, 84, 88, 2000 വര്‍ഷങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ചത് സഭയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗവമെന്റിനുവേണ്ടി സഭാനേതാവു കൂടിയായ പ്രണബ് മുഖര്‍ജിയാണ് സംസാരിച്ചത്. ചര്‍ച്ചയാവാം എന്നാല്‍, അടിയന്തരപ്രമേയത്തിന്റെ വെളിച്ചത്തിലാവരുത് എന്ന് ആവര്‍ത്തിക്കുകയാണ് സഭാനേതാവ് ചെയ്തത്. പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചത്, ഗവമെന്റിനെ പരാജയപ്പെടുത്താനോ വിശ്വാസ പ്രമേയത്തിന്റെയോ അവിശ്വാസപ്രമേയത്തിന്റെയോ രീതിയിലുമല്ല പ്രമേയം കൊണ്ടുവരുന്നത് എന്നാണ്. രാജ്യത്ത് ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ഗവമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് നടപടിയെടുക്കുന്നതിനാണ്. ചര്‍ച്ചയ്ക്കൊടുവില്‍ സ്പീക്കര്‍ ഉച്ചയ്ക്ക് ശേഷം റൂളിങ് നല്‍കാമെന്ന് പറഞ്ഞ് സഭ പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷമാകട്ടെ, പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ചര്‍ച്ചയാവാമെന്നും എന്നാല്‍, ഗവമെന്റിന് ഈ കാര്യത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയം സംഭവിച്ചിട്ടില്ലെന്ന പ്രണബ് മുഖര്‍ജിയൂടെ വാദഗതി അംഗീകരിച്ചാണ് സ്പീക്കര്‍ റൂളിങ് നല്‍കിയത്. അടിയന്തരപ്രമേയമല്ലാത്ത മറ്റേതെങ്കിലും വകുപ്പുകളനുസരിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി രാജ്യത്താകെ പ്രതിഷേധം അലയടിച്ചുയരുകയായിരുന്നു. ഇതിന്റെ ശക്തമായ പ്രതികരണം തന്നെയാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും കാണാന്‍ കഴിഞ്ഞത്. സഭാനടപടികള്‍ നടക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഗവമെന്റിന് തന്നെയാണ്. ഇതിനിടയില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ പാര്‍ടി നേതാക്കളുടെ ഇടയില്‍ നടന്നു. ഇതിന്റെ ഭാഗമായി പ്രത്യേക വകുപ്പുകള്‍ പ്രതിപാദിക്കാതെ ചര്‍ച്ച ആവാമെന്നും ചര്‍ച്ചയ്ക്കുശേഷം സ്പീക്കര്‍ തീരുമാനിക്കട്ടെ എന്നും ധാരണയിലെത്തി. തുടര്‍ന്ന് ആഗസ്ത് രണ്ടിന് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. വിലക്കയറ്റത്തിന് കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയാണെന്നും വിലക്കയറ്റം തടയുന്നതില്‍ ഗവമെന്റ് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ബസുദേവ് ആചാര്യയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും വിലക്കയറ്റ ചര്‍ച്ചയില്‍ സിപിഐ എമ്മിനുവേണ്ടി സംസാരിച്ചു. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ വിചിത്രമായ വാദഗതിയാണ് ധനകാര്യമന്ത്രി നിരത്തിയത്. സാമ്പത്തികരംഗത്ത് വളര്‍ച്ച വരുമ്പോള്‍ വിലക്കയറ്റമുണ്ടാവാമെന്ന അപൂര്‍വമായ സാമ്പത്തിക സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സഭയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പീക്കറുടെ റൂളിങ്ങിനുവേണ്ടി കാതോര്‍ത്തിരുന്നു. അടിയന്തര പ്രമേയം അനുവദിച്ചില്ല. എന്നാല്‍,വിലക്കയറ്റം ദുസ്സഹമാണെന്നും അത് സാധാരണ ജനങ്ങളെ ബാധിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ റൂളിങ് നല്‍കിയത്. അടിയന്തരപ്രമേയം അനുവദിക്കപ്പെട്ടില്ലെങ്കിലും പ്രശ്നത്തിന്റെ ഗൌരവം സഭയിലും പുറത്തും ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാണിക്കുന്നതിനും ഈ ചര്‍ച്ച ഉപകരിച്ചിട്ടുണ്ട്്. ഇരുസഭകളിലും റൂള്‍ 193 അനുസരിച്ച് ഭോപാല്‍ ദുരന്തത്തെക്കുറിച്ച് നടന്ന ചര്‍ച്ച വാദപ്രതിവാദങ്ങള്‍ക്ക് കളമൊരുക്കി. ഗവമെന്റിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. 26000 മനുഷ്യരെ കൊന്നൊടുക്കുകയും ഒരു നാടിനെയും ജനതയെയും രോഗപീഡകളുടെ തോരാക്കണ്ണീരിലാഴ്ത്തുകയും ചെയ്ത വിഷവാതക ദുരന്തത്തിന് ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 26 കൊല്ലത്തിനു ശേഷമാണ് ഭോപാല്‍ കേസില്‍ കോടതി വിധി വന്നത്. പ്രധാന പ്രതിയായ ആന്‍ഡേഴ്സണെ ഇന്നുവരെ പിടിച്ചില്ല. രക്ഷപ്പെടുത്തിയതില്‍ കോഗ്രസിന്റെ സമുന്നതര്‍ക്ക് പങ്കുണ്ടെന്നും കേസ് നിസ്സാരവല്‍ക്കരിച്ച് പ്രതികളെ രക്ഷിച്ചത് കോഗ്രസാണെന്നുമുള്ള യാഥാര്‍ഥ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിനെ നയിച്ച ബിജെപിക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. രാജ്യസഭയില്‍ വൃന്ദ കാരാട്ടും ലോക്സഭയില്‍ ബസുദേവ് ആചാര്യയുമാണ് സിപിഐ എമ്മിനുവേണ്ടി സംസാരിച്ചത്. മംഗലാപുരം വിമാനദുരന്ത വിഷയം രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ പി രാജീവും ലോക്സഭയില്‍ പ്രത്യേക സബ്മിഷനിലൂടെ പി കരുണാകരനും അവതരിപ്പിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കെ എന്‍ ബാലഗോപാലും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് ടി എന്‍ സീമയും രാജ്യസഭയില്‍ സംസാരിച്ചു. മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി കെ ബിജുവും കേരളത്തിലേക്ക് ഓണക്കാലത്ത് കൂടുതല്‍ ട്രെയിന്‍, വിമാന സൌകര്യങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷും ലോക്സഭയില്‍ സംസാരിച്ചു. ബീഡിത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരളത്തിലെ പൊതുവിതരണ ശൃംഖലയെ സഹായിക്കണമെന്നും പി കരുണാകരന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്റേറ്റ് ബാങ്ക് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയില്‍ ലോക്സഭയില്‍ എ സമ്പത്തും രാജ്യസഭയില്‍ തപന്‍സെന്നും സംസാരിച്ചു. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന് പി രാജീവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ കോഗ്രസ് അംഗീകരിക്കുന്ന നയങ്ങളും സമീപനങ്ങളും ഇരുസഭകളെയും ആഗസ്ത് 9,10 തീയതികളില്‍ പ്രക്ഷുബ്ധമാക്കി. മാവോയിസ്റ് റാലിക്ക് പിന്തുണ നല്‍കുന്ന മമതാ ബാനര്‍ജിയുടെ സമീപനത്തെ ബിജെപിയും ഇടതുപക്ഷപാര്‍ടികളും ചോദ്യം ചെയ്തു. സഭ പലപ്പോഴും നിര്‍ത്തിവക്കേണ്ടിവന്നു. തങ്ങളുടെ സമീപനത്തെ ന്യായീകരിക്കാനുള്ള ടിഎംസിയുടെ ശ്രമം പരിഹാസ്യമായി. സൈന്യത്തെ പിന്‍വലിക്കണമെന്നുളള അവരുടെ ആവശ്യം ചിദംബരത്തിന് സ്വീകാര്യമായിരുന്നില്ല. എന്നാല്‍, ടിഎംസിയുടെ സമീപനത്തില്‍ മൌനം പാലിക്കുകയാണ് കോഗ്രസ് ചെയ്തത്. രാജ്യസഭയിലും ലോക്സഭയിലും പ്രശാന്ത് ചാറ്റര്‍ജി, ബന്‍സ ഗോപാല്‍ ചൌധരി, എ സമ്പത്ത്, എം ബി രാജേഷ് എന്നിവര്‍ ടിഎംസിയുടെ സമീപനത്തെ ശക്തമായി ചോദ്യംചെയ്തു.

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍

മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്
‍കോടിയേരി ബാലകൃഷ്ണന്‍
അസംബ്ളിമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 7 മണ്ഡലം കുറയുകയും മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 7 മണ്ഡലം വര്‍ധിക്കുകയുംചെയ്തു. മുന്നണി അടിസ്ഥാനത്തില്‍ മത്സരം നടക്കുന്ന കേരളത്തില്‍ സീറ്റുകള്‍ അനുവദിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായി തീരുന്നത് ഈ പ്രശ്നമാണ്. മുസ്ളിംലീഗിന് താരതമ്യേന സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റുവര്‍ധിക്കുകയും കോഗ്രസ്, കേരള കോഗ്രസ് പാര്‍ടികള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ സീറ്റ് കുറയുകയും ചെയ്തതോടെ, യുഡിഎഫിലെ വിലപേശല്‍ ശക്തിയായി മുസ്ളിംലീഗിന് മുന്‍കൈ ലഭിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. ഇതിന് തടയിടാന്‍ കേരള കോഗ്രസുകളെ ഏകോപിപ്പിച്ച് ശക്തി സംഭരിക്കാന്‍ ഒരുവിഭാഗം മതമേലധ്യക്ഷന്മാരടക്കം രംഗത്തിറങ്ങിയതോടെയാണ് വളരെക്കാലമായി ശത്രുപക്ഷത്തു നിലകൊണ്ട കെ എം മാണിയും പി ജെ ജോസഫും തമ്മിലുള്ള ലയനം യാഥാര്‍ഥ്യമായത്. കേരള രാഷ്ട്രീയത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട കമ്യൂണിസ്റ്- ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വിളിച്ചറിയിച്ച ചരിത്രസംഭവമാണ് 1957ലെ കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം. ഇന്ത്യക്ക് മാതൃകയായി പ്രവര്‍ത്തിച്ച ആ ഗവമെന്റ് 5 വര്‍ഷം കേരളം ഭരിച്ചിരുന്നെങ്കില്‍ അതിന്റെ സ്വാധീനം ദേശവ്യാപകമായി വര്‍ധിക്കുമെന്ന് ഭയന്ന ഇന്ത്യയിലെ മുതലാളിത്ത വര്‍ഗം കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികളായി പ്രവര്‍ത്തിച്ചുവന്നന്നജാതി-മത ശക്തികളെ കൂട്ടുപിടിച്ച് കുപ്രസിദ്ധമായ വിമോചനസമരം സംഘടിപ്പിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നന്നസര്‍ക്കാരിനെ കേന്ദ്ര ഗവമെന്റ് പിരിച്ചുവിടുകയുംചെയ്തു. കേരളഭരണത്തില്‍ മത-ജാതി ശക്തികള്‍ക്ക് സ്വാധീനം ചെലുത്താനുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ച നടപടിയായിരുന്നു ഇത്. മുസ്ളിംലീഗും കേരള കോഗ്രസും ഇതിന്റെ പ്രതിരൂപങ്ങളായിത്തീര്‍ന്നു. 1980കളില്‍ ഇടതുപക്ഷം വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ്, കേരള കോഗ്രസും ലീഗും മാത്രം ഉണ്ടായാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോഗ്രസിന് ബോധ്യപ്പെട്ടത്. 1982ല്‍ എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ ജാതി പാര്‍ടികള്‍ക്കു കൂടി മന്ത്രിസ്ഥാനം നല്‍കി മത-ജാതിശക്തികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഭരിക്കുന്നന്നസംവിധാനം അവര്‍ രൂപപ്പെടുത്തി. ഹിന്ദു-മുസ്ളിം വര്‍ഗീയ ചേരിതിരിവുകള്‍ ശക്തിപ്പെട്ടതും പൂന്തുറ, വിഴിഞ്ഞം, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയതും 1982-87 കാലഘട്ടത്തിലാണെന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി-മത ശക്തികള്‍ക്കു വീതംവച്ചു നല്‍കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വഷളായി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഈ വിഭാഗങ്ങള്‍ വീതിച്ചെടുത്തു. ഈ ഘട്ടത്തിലാണ് ജാതി മത- വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുകയില്ല എന്ന് പ്രഖ്യാപിച്ച് മതേതരഭരണത്തില്‍ അടിയുറച്ച ഗവമെന്റ് രൂപീകരിക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തതും ജാതി- മത പാര്‍ടികളുമായി പല ഘട്ടങ്ങളിലായി ഉണ്ടാക്കിയ ബന്ധങ്ങള്‍ വിച്ഛേദിച്ച് 1987ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പലരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് 1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഈ മുന്നണിയെ തകര്‍ക്കാനാണ് 1991ലെ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയസഭാ മണ്ഡലത്തിലും യുഡിഎഫ് ബിജെപിയുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കുകയും മറ്റ് അസംബ്ളിമണ്ഡലങ്ങളില്‍ല്‍വോട്ടു കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത് അവിശുദ്ധ രാഷ്ട്രീയബന്ധം വളര്‍ത്തിയെടുത്തത്. വടകരയിലും ബേപ്പൂരിലും ഈ പരസ്യ കൂട്ടുകെട്ടിനെ ജനങ്ങള്‍ തോല്‍പ്പിച്ചെങ്കിലും മറ്റു അസംബ്ളി മണ്ഡലങ്ങളില്‍ ബിജെപി വോട്ടുനേടി യുഡിഎഫ് കേരളത്തില്‍ ഭരണനേതൃത്വത്തിലെത്തി. 91-96ലെ യുഡിഎഫ് ഭരണത്തെ മുസ്ളിംലീഗിന് നേരിട്ടും ബിജെപിക്ക് പരോക്ഷമായും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. ഹിന്ദുതീവ്രവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിക്കാന്‍ നടത്തിയ യാത്രയ്ക്ക് എല്ലാ സഹായവും ചെയ്ത് യുഡിഎഫ് പ്രത്യുപകാരം ചെയ്തു. അദ്വാനിയുടെ രഥയാത്രയെത്തുടര്‍ന്ന് പലയിടങ്ങളിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും ഉണ്ടായി. പാലക്കാട് സിറാജുന്നീസ എന്ന പെകുട്ടിയെ വെടിവച്ചുകൊന്ന സംഭവം ഈ കാലത്താണുണ്ടായത്. വിവിധ പേരുകളില്‍ മുസ്ളിംതീവ്രവാദസംഘടനകള്‍ കേരളത്തില്‍ രൂപംകൊണ്ടത് ഈ കാലഘട്ടത്തിലാണ്. 1996ല്‍ ഇത്തരം കൂട്ടുകെട്ടുകളെ തോല്‍പ്പിച്ചാണ് നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 1996-2001ലെ എല്‍ഡിഎഫ് ഭരണകാലത്ത് തീവ്രവാദ വര്‍ഗീയ ശക്തികള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞു. എന്നാല്‍, 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് അറുപതോളം നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായി മറിച്ച് വോട്ടുകച്ചവടം അരങ്ങേറി. മുസ്ളിം വിഭാഗത്തിലെ എല്ലാ തീവ്രവാദ സംഘടനകളും ലീഗിന്റെ കൂടെ ചേര്‍ന്ന് യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് ബിജെപി ഒരു ഭാഗത്തും മുസ്ളിംലീഗ്, എന്‍ഡിഎഫ് എന്നിവര്‍ മറുഭാഗത്തുമായി ചേരിതിരിവിന് നേതൃത്വം നല്‍കി. ഇതിന്റെ അനന്തരഫലമായിരുന്നു രണ്ടുഘട്ടങ്ങളിലായി മാറാട് കടപ്പുറത്ത് നടന്ന കലാപം. ഈ വര്‍ഗീയ ലഹളകളില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ അംഗവൈകല്യം സംഭവിച്ച് വീടും, തൊഴിലും നഷ്ടപ്പെട്ടവരായി തീരുകയുംചെയ്തു. ആ കാലത്ത് മൊത്തം 18 പേരാണ് വിവിധ ഇടങ്ങളില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. കേന്ദ്രഭരണം ഉപയോഗിച്ച് ബിജെപിയും കേരളഭരണം ഉപയോഗിച്ച് മുസ്ളിംലീഗ് ശക്തികളും ഈ ചേരിതിരിവിന് നേതൃത്വം നല്‍കിയതിന്റെ അനന്തരഫലമായാണ് കേരളത്തില്‍ വര്‍ഗീയശക്തികള്‍ക്ക് മാന്യത ലഭിക്കുന്ന അവസ്ഥ ഉണ്ടായത്. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും ഇത്തരം വര്‍ഗീയ ധ്രുവീകരണത്തില്‍ അസ്വസ്ഥരായിരുന്നു. ഇത് 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 18ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ മുസ്ളിംലീഗിനും കേരള കോഗ്രസിനും കേരള രാഷ്ട്രീയം തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതി നഷ്ടപ്പെടുന്നു എന്ന് ബോധ്യമായി. എ കെ ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നുമാറ്റി ഉമ്മന്‍ചാണ്ടിയെ ഭരണം ഏല്‍പ്പിക്കുന്നതിനും ഇത് കാരണമായി. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ യുഡിഎഫിന് വന്‍പരാജയം സമ്മാനിച്ചു. യുഡിഎഫിലെ എല്ലാ പാര്‍ടികള്‍ക്കും തിരിച്ചടി നേരിട്ടെങ്കിലും ഏറ്റവുംവലിയ തകര്‍ച്ച നേരിട്ടത് ലീഗിനായിരുന്നു. അതുവരെ യുഡിഎഫില്‍ രണ്ടാമത്തെ കക്ഷിയായ ലീഗ് മൂന്നാം സ്ഥാനത്തേക്ക് മാറേണ്ടിവന്നു. കുറ്റിപ്പുറം, തിരൂര്‍, മങ്കട, പെരിന്തല്‍മണ്ണ, കൊടുവള്ളി, മഞ്ചേശ്വരം എന്നീ കുത്തക മണ്ഡലങ്ങളില്‍പോലും ലീഗിന്റെ പ്രമുഖര്‍ പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ മുസ്ളിംവിഭാഗത്തിലെ എല്ലാ സംഘടനകളെയും കൂടെ നിര്‍ത്തുക എന്ന ഏക അജന്‍ഡയോടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി മുസ്ളിംലീഗ് പ്രവര്‍ത്തിച്ചുവരുന്നത്. പാഠപുസ്തക വിവാദം സൃഷ്ടിച്ച് മുസ്ളിം സംഘടനകളെ ഏകോപിപ്പിക്കാന്‍ ലീഗ് നേതൃത്വം നല്‍കുകയും മലപ്പുറത്ത് ആയിരക്കണക്കിന് പാഠപുസ്തകങ്ങള്‍ കത്തിക്കുകയും, അധ്യാപകനെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായി. സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ ഈ നീക്കത്തില്‍ പങ്കാളികളായില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എന്നാല്‍ല്‍ജമാഅത്തെ ഇസ്ളാമി, എന്‍ഡിഎഫ് (പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ) എന്നിവരുമായി തുടര്‍ച്ചയായി സ്ഥാപിച്ച ബന്ധമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചത്. യുഡിഎഫ് എന്ന നിലയില്‍ മത്സരിച്ചാല്‍ കേരളത്തിലെ എല്‍ഡിഎഫിനെ നേരിടാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് എല്ലാ മത-വര്‍ഗീയ ശക്തികളെയും കൂടെനിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. മുസ്ളിം മതവിഭാഗത്തിലെ വിവിധ സംഘടനകളെ കൂടെ നിര്‍ത്താന്‍ മുസ്ളിംലീഗും, ക്രിസ്ത്യന്‍ വിഭാഗത്തിലെ വിവിധ വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ കോഗ്രസും, കേരള കോഗ്രസും നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കേരളത്തിലിന്ന്. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ എല്ലാ മേലധ്യക്ഷന്മാരും ഒറ്റ നിലപാട് സ്വീകരിക്കുന്നവരല്ല. പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിലപാട് എടുക്കുന്നവരാണ് നല്ലൊരു വിഭാഗം. ഒരു വിഭാഗം കോഗ്രസ്, കേരള കോഗ്രസ് വിഭാഗത്തിന് അനുകൂലമായി സ്വീകരിക്കുന്ന നിലപാടുകളാണ് ഇടയലേഖനങ്ങളിലൂടെ ചിലപ്പോള്‍ പുറത്തുവരുന്നത്. മുസ്ളിം ലീഗിന്റെ കുടക്കീഴില്‍ മുസ്ളിംസംഘടനകളും കോഗ്രസ്, കേരള കോഗ്രസ് കുടക്കീഴില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരുപക്ഷവും ശക്തി സംഭരിക്കാന്‍ നടത്തുന്ന ശ്രമം കേരളത്തെ 1982-87 കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ മാത്രമേ സഹായിക്കുകയുളളു. 1982-87ല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിസ്ഥാനംവരെ മുസ്ളിംലീഗിനായിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തോടെ യുഡിഎഫില്‍ ആ സ്ഥിതി പുനഃസ്ഥാപിക്കാന്‍ സമയമായെന്ന് ചിന്തിക്കുന്ന ലീഗ് നേതൃത്വവും കേരള കോഗ്രസുകളെ സംയോജിപ്പിച്ച് ലീഗിന് സമാനമായ സ്ഥാനത്ത് എത്താമെന്ന് കരുതുന്ന കേരള കോഗ്രസും ചേര്‍ന്നുള്ള സംവിധാനമായി യുഡിഎഫ് മാറി. 2001-2006ലെ യുഡിഎഫ് ഭരണകാലത്ത് ബജറ്റിന്റെ 50 ശതമാനത്തോളം തുക ചെലവഴിക്കാന്‍ കഴിയുന്ന വകുപ്പുകളാണ് മുസ്ളിംലീഗിന് നല്‍കിയിരുന്നത്. കേരളത്തിലെ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ മഹാഭൂരിപക്ഷവും മതേതരനിലപാട് സ്വീകരിക്കുന്നവരാണ്. അതുകൊണ്ടാണ് മുന്‍പും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റിനെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്. മതേതര പാര്‍ടിയായ കോഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആരുമായും കൂട്ടുകൂടാവുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. തുടര്‍ച്ചയായി അധികാരത്തില്‍നിന്നു മാറിനില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത പാര്‍ടിയായി കോഗ്രസ് മാറി. മുസ്ളിംസംഘടനകളെ ഏകോപിപ്പിക്കാന്‍ നേതൃത്വംനല്‍കുന്ന മുസ്ളിംലീഗുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോഗ്രസ് തയ്യാറല്ല. കേരളമൊഴിച്ച് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കോഗ്രസിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗുമായി സഖ്യമില്ല. സിപിഐ എം സ്വീകരിച്ചതുപോലെ മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള മതമൌലിക നിലപാട് സ്വീകരിക്കുന്ന പാര്‍ടികളുമായി മുന്നണി ഉണ്ടാക്കുകയില്ല എന്ന് കോഗ്രസ് തീരുമാനിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ മൌലികമായ മാറ്റംവരുത്താന്‍ കഴിയും. മതമൌലിക നിലപാട് സ്വീകരിക്കുന്ന പാര്‍ടികള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് വന്നാല്‍ മതമൌലികതയും തീവ്രവാദവും വര്‍ഗീയതയും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ കഴിയും.

Saturday, August 14, 2010

സ്വാതന്ത്ര്യദിനാംസകള്‍



സ്വാതന്ത്ര്യദിനാംസകള്‍




സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും കാത്തു സൂക്ഷിക്കാനും തിവ്രവാദത്തിന്നും ഭീകരവാദത്തിന്നുമെതിരെ നിശ്ചയദാര്‍ഢ്യത്തോടെ ഒറ്റക്കെട്ടായി പൊരുതുവാനും സാമ്രാജിത്ത ശക്തികളുടെ കടന്നുകയറ്റത്തെ ധീരമായി ചെറുക്കുവാനുമുള്ള ദൃഢമായ പ്രതിഞ്ജ ഈ 63-) സ്വാതന്ത്ര്യവാര്‍ഷിക ദിനത്തില്‍ നമുക്ക് കൈക്കൊള്ളാം..

വിദ്യാഭ്യാസം സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം

വിദ്യാഭ്യാസം സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം.

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാന്‍ അഖിലേന്ത്യാ വിദ്യാഭ്യാസ കവന്‍ഷന്‍ തീരുമാനിച്ചു. വിദ്യാര്‍ഥി-യുവജന-അധ്യാപക സംഘടനകളും സര്‍വകലാശാല ജീവനക്കാരും രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നാണ് കവന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഓരോ മേഖലയിലും തുടരുന്ന തനത് പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുമെന്നും കവന്‍ഷന്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കേണ്ടതെന്ന് കവന്‍ഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസനയം രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പങ്ക് കവരുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് കവന്‍ഷന്‍ ആഹ്വാനംചെയ്തു. പാര്‍ലമെന്റിനും നിയമസഭകള്‍ക്കുംപോലും വിദ്യാഭ്യാസ നയരൂപീകരണത്തിലുള്ള പങ്ക് ഇല്ലാതാക്കുന്ന വിധത്തിലാണ് പരിഷ്കാരം. വിദ്യാഭ്യാസമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തെ ചെറുക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കല്‍പ്പിത സര്‍വകലാശാല പദവി നല്‍കുന്നത് ശരിയായ നീക്കമല്ലെന്നും കവന്‍ഷന്‍ ചൂണ്ടിക്കാട്ടി. സെക്കന്‍ഡറി വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പിപിപി മാതൃകയെന്നപേരില്‍ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് തടയുക, പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് അനുവദിക്കുക, വിദൂര വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി അബനി റോയ്, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി, ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍, ഡിവൈഎഫ്ഐ ട്രഷറര്‍ പുഷ്പേന്ദ്ര ത്യാഗി എന്നിവര്‍ സംസാരിച്ചു.

ആണവം: വിദേശകമ്പനികളും ബാധ്യത ഏറ്റെടുക്കണം

ആണവം: വിദേശകമ്പനികളും ബാധ്യത ഏറ്റെടുക്കണം

‍ന്യൂഡല്‍ഹി: ആണവബാധ്യതാ ബില്‍ അടുത്താഴ്ച ലോക്സഭയില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ ഇടതുപക്ഷവുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. പാര്‍ലമെന്റ് ഹൌസില്‍ ധനമന്ത്രിയുടെ മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ (സിപിഐ എം), ഡി രാജ (സിപിഐ), അബനീറോയ് (ആര്‍എസ്പി), ഡോ. ബരു മുഖര്‍ജി (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പ്രണബിനു പുറമെ പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബെന്‍സലും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞദിവസം ബിജെപി നേതാക്കളുമായി പ്രണബ് ചര്‍ച്ച നടത്തിയിരുന്നു. ആണവദുരന്തമുണ്ടായാല്‍ നടത്തിപ്പുകാര്‍ മാത്രമല്ല ആണവവസ്തുക്കള്‍ വിതരണം ചെയ്യുന്ന വിദേശകമ്പനികളെയും ബാധ്യത ഏറ്റെടുക്കാന്‍ നിയമപരമായി ബാധ്യസ്ഥമാക്കണമെന്നതാണ് ഇടതുപക്ഷം പ്രധാനമായും ആവശ്യപ്പെട്ടതെന്ന് യെച്ചൂരി പറഞ്ഞു . നടത്തിപ്പുകാര്‍ക്ക് നിശ്ചയിച്ച ബാധ്യതയുടെ പരിധി 500 കോടിയാണ്. ഇത് അപര്യാപ്തമായതിനാല്‍ പരിധി എടുത്തുകളയണം. നിലവില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ മാത്രമേ ആണവോര്‍ജ നിയന്ത്രണ സമിതിയുടെ (എഇആര്‍ബി) നിയമപരിധിയില്‍ വരുന്നുള്ളൂ. ആണവ അപകടം നഷ്ടപരിഹാരം നല്‍കേണ്ടതാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത് എഇആര്‍ബിയാണ്. ബാധ്യതാബില്‍ പാസാകുന്നതോടെ സ്വകാര്യമേഖലയ്ക്കും ആണവനിലയങ്ങളില്‍ പങ്കാളിത്തം വരുന്നതിനാല്‍ എഇആര്‍ബിയുടെ നിയമപരിധിയില്‍ അവയും ഉള്‍പ്പെടുത്തണം. ആണവബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങളില്‍ ഇന്ത്യ ചേരേണ്ടതില്ലെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കവന്‍ഷന്‍ ഓഫ് സപ്ളിമെന്ററി കോംപന്‍സേഷനില്‍ ഇന്ത്യ അംഗമാകാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇത് വേണ്ടതില്ലെന്നു മാത്രമല്ല വിയന്ന പോലുള്ള കരാറിലും ധൃതിപിടിച്ച് ഇന്ത്യ അംഗമാകേണ്ടതില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യമെന്ന് യെച്ചൂരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങളോടുള്ള സമീപനം എന്താണെന്ന് അടുത്താഴ്ച അറിയിക്കുമെന്ന് പ്രണബ് പറഞ്ഞതായി ഡി രാജ അറിയിച്ചു. തിങ്കളാഴ്ച ഇടതുപക്ഷവുമായി വീണ്ടും പ്രണബ് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചയാണ് ആണവബാധ്യതാ ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അന്തിമയോഗം ചേരുന്നത്. തൊട്ടടുത്ത ദിവസം തന്നെ എതാനും ഭേദഗതികളോടെ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനം 31 വരെ നീട്ടാനും സര്‍ക്കാരിന് ആലോചനയുണ്ട്. നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വരുംമുമ്പ് ബില്‍ നിര്‍ബന്ധമായും പാസാക്കണമെന്ന വാശിയിലാണ് പ്രധാനമന്ത്രി. സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ബിഎസ്പി കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ബില്‍ പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബിജെപിയുടെ പിന്തുണയ്ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നതിനാലാണ് ഈ കക്ഷികളെ കൂടെനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വര്‍ധിച്ച പിന്തുണയുമായി മുന്നോട്ട്-6

വര്‍ധിച്ച പിന്തുണയുമായി മുന്നോട്ട്..
പിണറായി വിജയന്‍..
കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തുകളയുന്ന തരത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കിയത്. ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവച്ചു. കുത്തഴിഞ്ഞ ധനകാര്യ മാനേജ്മെന്റും അഴിമതി നിറഞ്ഞ ഭരണവും കേരളത്തിന്റെ സാമ്പത്തികരംഗം അടിമുടി തകര്‍ത്തു. യുഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മൊത്തം കടം 23,918 കോടി രൂപയായിരുന്നു. അധികാരമൊഴിയുമ്പോള്‍ 50,000 കോടിയിലേറെയായി. മാത്രമല്ല, നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണംപോലും അട്ടിമറിക്കപ്പെട്ടു. ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെട്ടു. പെന്‍ഷന്‍ പദ്ധതികള്‍ കുടിശ്ശികയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാവശ്യമായ ക്രിയാത്മകമായ പദ്ധതികള്‍ ഭാവനാപൂര്‍ണമായി നടപ്പാക്കി. അടിസ്ഥാനമേഖലയില്‍ ഇടപെടുമ്പോള്‍ത്തന്നെ സാമൂഹ്യ സുരക്ഷിതത്വത്തിലും പ്രാധാന്യം നല്‍കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയത്തിനൊപ്പം ധനകാര്യ മാനേജ്മെന്റും ക്രിയാത്മകമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്. ഈ ഭരണ കാലയളവില്‍ ട്രഷറി പൂട്ടേണ്ടി വന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വച്ച ബദല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ റവന്യൂകമ്മി 3.3 ശതമാനത്തില്‍നിന്ന് 2009-10 ആകുമ്പോഴേക്കും 1.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വാണിജ്യനികുതിയുടെ കാര്യത്തില്‍ 14 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 ശതമാനത്തിന്റെ ശരാശരി നികുതി വളര്‍ച്ചയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. 2005-06ല്‍ 6983 കോടി രൂപ ഉണ്ടായിരുന്ന വാണിജ്യനികുതി 2009-10ല്‍ 13,194 കോടിയായി ഉയര്‍ന്നു. മൂല്യവര്‍ധിത നികുതിയിലാവട്ടെ നാലുവര്‍ഷംകൊണ്ട് 109 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 3321.9 കോടിയില്‍നിന്ന് 6945.41 കോടി രൂപയായി അത് ഉയര്‍ന്നു. ഇതിന്റെ ഭാഗമാണ് അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ ഖനനം ചെയ്തു വില്‍ക്കുന്നതിനുള്ള ഇടപെടല്‍. ധനകമ്മി 2004-05 ല്‍ 4.04 ശതമാനമായിരുന്നത് 2010-11 ലെ ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നതുപോലെ 3.49 ശതമാനമായി കുറയും. 2004-05 ല്‍ 682 കോടി രൂപയുണ്ടായിരുന്ന മൂലധനച്ചെലവ് 2010-11 ആകുമ്പോഴേക്കും 4145 കോടി രൂപയായി ഉയരും. ഇത് ഒരു സര്‍വകാല റെക്കോഡ് ആയിരിക്കും. ഇവയ്ക്കു പുറമെ പുതിയ വരുമാനം കണ്ടെത്തുന്നതിനുള്ള പരിപാടികളും നടപ്പാക്കുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ മുന്നേറ്റമാണ് അധികാര വികേന്ദ്രീകരണത്തിന്റേത്. ജനകീയാസൂത്രണം കേരളത്തിന്റെ വികസന ചരിത്രത്തില്‍ കുതിപ്പ് തന്നെയായിരുന്നു. വികസനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ സമ്പ്രദായത്തെ തകര്‍ത്തുകളയാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഒന്നിനു പുറകെ ഒന്നായി അവര്‍ വെട്ടിക്കുറച്ചു. പട്ടികവര്‍ഗ വികസന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തു. ഗ്രാമസഭകളെ കേവലം ഗുണഭോക്തൃ ലിസ്റ് അംഗീകരിക്കുന്നതിനുള്ള വേദികളായി മാറ്റുകയാണ് ചെയ്തത്. കുടുംബശ്രീയെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചു. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പണവും അധികാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായി. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കോച്ച് ഫാക്ടറി തുടങ്ങിയ നിരവധി സംരംഭങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍കൊണ്ടാണ്. സാമൂഹ്യ വനവല്‍ക്കരണത്തിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനി അവാര്‍ഡ് ലഭിച്ചു. വനനയം ആവിഷ്കരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വനമേഖലയില്‍ പണിയെടുക്കുന്ന ആദിവാസികള്‍ അടക്കമുള്ളവരുടെ വേതനത്തില്‍ 30 ശതമാനം വര്‍ധന വരുത്തി. ശബരിമലയുടെ വികസനത്തിന് വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തര്‍ക്കം പരിഹരിച്ചു. കള്ള് വ്യവസായത്തില്‍ബനിന്ന് ബിനാമികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 107 വര്‍ഷം പഴക്കമുള്ള അബ്കാരി നിയമപരിഷ്കരണത്തിന് സമിതിയുണ്ടാക്കി. സഹകരണമേഖലയില്‍ നിക്ഷേപം നാലുവര്‍ഷം കൊണ്ട് മൂന്നിരട്ടിയായി. വര്‍ഷം തോറും 5000 കോടി രൂപ വായ്പ നല്‍കാന്‍ കഴിയുന്ന വിധം സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. 46,000 വിപണന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിലക്കയറ്റം തടയുന്നതിനുള്ള ഇടപെടല്‍ നടത്തി. സ്ഥിരനിയമനങ്ങള്‍ പിഎസ്സി മുഖേന മാത്രമാക്കി. സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് 51 പട്ടയമേള നടത്തി. ഇതിലൂടെ 1,20,300 പേരെ ഭൂമിയുടെ നേരവകാശികളാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് അവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറായത്. ഭൂമിയുടെ വിതരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ലാന്‍ഡ് ബാങ്ക് ഏര്‍പ്പെടുത്തി. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തുതീര്‍ക്കുന്നതിനും സാധ്യമായി. പാലങ്ങളില്ലാത്ത കടവുകളില്‍ നദിക്കു കുറുകെ 495 നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വിശ്വാസികളുടെ കാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. ശബരിമലയുടെ സമഗ്രവികസനത്തിന് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടുകൊണ്ട് ഈ മേഖലയിലെ ഉദ്യോഗ നിയമനങ്ങള്‍ സുതാര്യമാക്കി. കരിപ്പൂരില്‍ ഹജ്ജ് ഹൌസിന്റെ നിര്‍മാണം നടന്നതും ഈ സര്‍ക്കാരിന്റെ കാലത്താണ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഈ കാലയളവില്‍ ഏറെ ഫലപ്രദമായിരുന്നു. അതിനെ നവീകരിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 4962 പുതിയ ഷെഡ്യൂളുകള്‍ ആരംഭിച്ചു. 45 ശതമാനത്തോളം ഇന്ധനക്ഷമത നേടുന്നതിനായി പ്രകൃതിവാതകം ഉപയോഗിക്കുന്ന നിലയുണ്ടാക്കി. ഇവിടെ പത്തൊമ്പതിനായിരത്തില്‍പ്പരം സ്ഥിരം നിയമനങ്ങള്‍ നടത്തി. പര്‍ച്ചേസിങ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓപ്പ ടെന്‍ഡറിലൂടെ ഷാസികള്‍ വാങ്ങിയ വകയില്‍ ബസൊന്നിന് മുന്‍ വിലകളേക്കാള്‍ ഒന്നരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ബസുകളുടെ ബോഡിനിര്‍മാണം കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളില്‍ തന്നെ നടത്തിയതിന്റെ ഭാഗമായി ബസ് ഒന്നിന് ഒരുലക്ഷം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഗതാഗതരംഗത്ത് 13 ശതമാനമായിരുന്ന കെഎസ്ആര്‍ടിസി സാന്നിധ്യം 27 ശതമാനമായി. ഇന്ത്യയിലാദ്യമായി കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സ്പോര്‍ട്സ് ക്വോട്ട നിയമനം 20ല്‍ നിന്ന് 50 ആക്കി ഉയര്‍ത്തി. യുവാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ യൂത്ത് കമീഷന്‍ നടപ്പാക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. വികസനത്തിനായി തുറമുഖങ്ങളെ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചു. തുറമുഖ നയം തന്നെ ഈ കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി. കരാറുകാരുടെ 2009 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നു. തിരുവനന്തപുരം നഗരവികസന പദ്ധതി നല്ല നിലയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കേരളത്തിന്റെ റോഡ് ഗതാഗതത്തെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ ചെയ്ത നടപടികള്‍ എക്കാലവും ഓര്‍മിപ്പിക്കപ്പെടും. നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക എന്ന കാഴ്ചപ്പാടോടെയാണ് രജിസ്ട്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടത്. കള്ളപ്രമാണവും വ്യാജരജിസ്ട്രേഷനും തടയാന്‍ നിയമം കൊണ്ടുവന്നു. ആധാരത്തില്‍ ഫോട്ടോയും വിരലടയാളവും നിര്‍ബന്ധമാക്കുന്നതിലൂടെ തെറ്റായ രീതിയില്‍ ഭൂമി കൈമാറ്റത്തിനുള്ള സാധ്യതകളെ തടയുകയുംചെയ്തു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാത്ത ഒരു സാധാരണ പൌരനും കേരളത്തില്‍ ഉണ്ടാവില്ല എന്നത് വസ്തുതയാണ്. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും തകര്‍ത്തെറിയുന്ന യുഡിഎഫ് നയത്തില്‍നിന്ന് സംസഥാനത്തെ രക്ഷിച്ചെടുത്തത് ഈ സര്‍ക്കാരാണ്. യുഡിഎഫിന്റെ ഭരണം തുടര്‍ന്നിരുന്നുവെങ്കില്‍ ദുരിതത്തിന്റെ ആഴക്കടലിലേക്ക് കേരളജനത നിലംപതിക്കുമായിരുന്നു. ആ അവസ്ഥയെ മാറ്റി പുരോഗതിയിലേക്കു നയിച്ച സര്‍ക്കാരെന്ന് ചരിത്രത്തില്‍ ഈ സര്‍ക്കാരിന് സ്ഥാനമുണ്ടാകും. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ക്രിയാത്മകമായ ബദല്‍ പരിമിതികള്‍ക്കകത്തുനിന്ന് മുന്നോട്ടുവച്ചു എന്ന നിലയില്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഈ സര്‍ക്കാര്‍ പഠനവിഷയമായിത്തീരും എന്നതിലും തര്‍ക്കമില്ല. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന അധ്യായം കുറിച്ചുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം മുന്നോട്ടുനയിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ രീതിയില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജാതി-മത വികാരം ഉയര്‍ത്തിവിട്ട് അതിന് സാധിക്കുമോ എന്ന പരിശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ഇതിനെ പല മാധ്യമങ്ങളും പിന്തുണയ്ക്കുന്നുണ്ട് എന്നതും നാം കാണാതിരിക്കരുത്. യഥാര്‍ഥ വിപ്ളവകാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തുവരുന്നവരും ഈ പിന്തിരിപ്പന്മാരുടെ മുന്നണിയിലുണ്ട്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നതിന് പ്രബുദ്ധരായ കേരളത്തിലെ ജനതയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതസൌഹാര്‍ദത്തിന്റെ ഉന്നതമായ സന്ദേശം ലോകത്തെ പഠിപ്പിച്ച പ്രദേശങ്ങളിലൊന്നാണ് നമ്മുടെ കേരളം. സംഘപരിവാര്‍ ശക്തികള്‍ക്ക് കടന്നുവരാന്‍ അവസരം ലഭിക്കാത്ത അപൂര്‍വ നിയമസഭകളിലൊന്നാണ് കേരളത്തിന്റേത്. അതുപോലെതന്നെ വികസനത്തിന്റെ ചരിത്രത്തില്‍ കേരളാ മോഡല്‍ എന്ന അഭിമാനകരമായ നേട്ടത്തിനും നേതൃത്വം നല്‍കിയ സംസ്ഥാനമാണ് ഇത്. വികസനത്തിന്റെയും സംസ്കാരത്തിന്റെയും ഉന്നത മാതൃക തീര്‍ത്ത ഈ സംസ്ഥാനം ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് ഉറച്ച പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. (അവസാനിച്ചു)

Friday, August 13, 2010

റോഡരികില്‍ യോഗം പാടില്ലെന്ന് വീണ്ടും

റോഡരികില്‍ യോഗം പാടില്ലെന്ന് വീണ്ടും
കൊച്ചി: പൊതുനിരത്തുകള്‍ക്കു സമീപം പൊതുയോഗങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി കോടതി തള്ളി. റിവ്യു ഹര്‍ജി ജനങ്ങളുടെയോ സംസ്ഥാനത്തിന്റെയോ താല്‍പ്പര്യത്തിനുവേണ്ടിയുള്ളതല്ലെന്നും സര്‍ക്കാര്‍സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. റിവ്യു ഹര്‍ജിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ മുതിരുന്നില്ലെന്നും കോടതി പറഞ്ഞു. പൊതുകാര്യത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നവരെ ന്യായീകരിക്കാമെങ്കിലും ഇതു മറ്റുള്ളവരുടെ മൌലികാവകാശങ്ങളും സഞ്ചാരസ്വാതന്ത്യ്രവും ഹനിക്കാന്‍ ഇടയാകരുതെന്നാണ് വിധിയിലെ വാദം. ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് പൊതുയോഗങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. എങ്കിലും കാല്‍നടക്കാരുടെയും ജനങ്ങളുടെയും സഞ്ചാരസ്വാതന്ത്യ്രത്തേക്കാള്‍ വലുതല്ല പൊതുയോഗങ്ങള്‍ നടത്താനുള്ള അവകാശമെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശം നടത്തി. ഉത്തരവ് സാമാന്യനീതിയുടെ നിഷേധമാണെന്ന സര്‍ക്കാര്‍ വാദവും കോടതി സ്വീകരിച്ചില്ല. സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്നതല്ല നിരോധ ഉത്തരവെന്നതിനാല്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് സ്വാഭാവികനീതിയുടെ ലംഘനമല്ലെന്നാണ് വിധിയില്‍ പറയുന്നത്. റിവ്യു ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ ഒഴിവാകണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി രഹസ്യ അജന്‍ഡയുടെ ഭാഗമാണെന്ന ആരോപണവും വിധിയിലുണ്ട്. മുതിര്‍ന്ന ന്യായാധിപനെ അവഹേളിക്കാനും കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിക്കാനുമുള്ള സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരമായിരുന്നെന്ന് ഡിവിഷന്‍ ബെഞ്ച് പറയുന്നു. ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന ഉത്തരവിനുവേണ്ടി കോടതിയെ സമീപിച്ചതിനു സര്‍ക്കാരിന് കനത്ത കോടതിച്ചെലവ് ചുമത്തേണ്ടതാണ്. എങ്കിലും ഇത് പൊതുതാല്‍പ്പര്യത്തിനു വിരുദ്ധവും പൊതുജനങ്ങളുടെ പണംതന്നെ കോടതിച്ചെലവിനു നല്‍കേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കുമെന്നതിനാലും അതിനു മുതിരുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

മാവോയിസ്റ്റ് റാലി: മമതയോട് കേന്ദ്രം വിശദീകരണം തേടി

മാവോയിസ്റ്റ് റാലി: മമതയോട് കേന്ദ്രം വിശദീകരണം തേടി

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ലാല്‍ഗഡില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം റാലി നടത്തിയ റെയില്‍മന്ത്രിയും തൃണമൂല്‍ കോഗ്രസ് നേതാവുമായ മമത ബാനര്‍ജിയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാന്‍ മമതയോട് ആവശ്യപ്പെട്ടത്. ലാല്‍ഗഡില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി മമത പ്രസംഗിച്ചത് പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് നടപടി. ലാല്‍ഗഡില്‍ എന്താണ് പ്രസംഗിച്ചതെന്നും അതിന് ഇടയാക്കിയ സാഹചര്യമെന്തെന്നും വിശദമായി എഴുതിനല്‍കാനാണ് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് കൊടിയ ഭീഷണി ഉയര്‍ത്തുന്നവരെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച മാവോയിസ്റ്റുകള്‍ക്കൊപ്പം മന്ത്രിസഭാംഗം റാലി നടത്തിയത് സര്‍ക്കാരിന് കനത്ത ആഘാതമായിട്ടുണ്ട്. ഒരു വശത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ സേനാനീക്കം നടക്കുമ്പോള്‍ മറുവശത്ത് സര്‍ക്കാരിലെ തന്നെ പ്രതിനിധികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നുെവെന്ന ആരോപണത്തെ ശരിവയ്ക്കുന്നതായി മമതയുടെ നടപടി. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് നേതാവ് ആസാദ് മരിച്ചതിനെ ആസൂത്രിതമായ കൊലപാതകമെന്നാണ് മമത വിശേഷിപ്പിച്ചത്. മമതയുടെ നിലപാടു തന്നെയാണോ മാവോയിസ്റ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മുന്നില്‍ കോഗ്രസിന് ഉത്തരംമുട്ടി. മമതയോട് വിവരം തിരക്കിയശേഷം ഇക്കാര്യത്തില്‍ വ്യക്തമായ പ്രതികരണം നടത്താമെന്നാണ് പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ നിലപാടിന് കടകവിരുദ്ധമായ നിലപാടുമായി മമത മുന്നോട്ടുപോകുന്നതില്‍ കോഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. മമതയുടെ താന്‍പ്രമാണിത്തം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് മുമ്പ് പല പ്രശ്നങ്ങളിലും കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ഇതിന് തടസ്സം നിന്നത്

ജനകീയവല്‍ക്കരിക്കപ്പെടുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖല-5

ജനകീയവല്‍ക്കരിക്കപ്പെടുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖല-5

പിണറായി വിജയന്

‍കേരളത്തിലെ വിശ്വപ്രസിദ്ധിയാര്‍ജിച്ച രണ്ട് മേഖലയാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഈ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്നതായിരുന്നു യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഏതുതലംവരെയും പഠിച്ച് വളരാന്‍ പറ്റുന്നവിധത്തിലായിരുന്ന വിദ്യാഭ്യാസമേഖല യുഡിഎഫ് അധികാരത്തില്‍ വന്നതോടെ പാവപ്പെട്ടവര്‍ക്ക് അന്യമാകുന്ന സ്ഥിതിയായി. പൊതുമേഖലാ വിദ്യാലയങ്ങളെ ആദായകരമല്ലെന്ന് മുദ്രകുത്തി പൂട്ടാനുള്ള നടപടി യുഡിഎഫ് സ്വീകരിച്ചു. പതിറ്റാണ്ടുകളായി നല്ലനിലയില്‍ നടത്തിയിരുന്ന എസ്എസ്എല്‍സി പരീക്ഷപോലും തകിടംമറിഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. നിബന്ധനകളില്ലാതെ ഇഷ്ടംപോലെ കോളേജുകള്‍ അനുവദിച്ചതിന്റെ ഭാഗമായി വിദ്യാഭ്യാസക്കച്ചവടക്കാര്‍ മെറിറ്റിനെമാത്രമല്ല സാമൂഹ്യനീതിയെവരെ അട്ടിമറിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിച്ചില്ല. എയ്ഡഡ് കോളേജുകളില്‍പ്പോലും അ എയ്ഡഡ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിച്ചു. സര്‍വകലാശാലകളുടെ ജനാധിപത്യ അവകാശങ്ങള്‍പോലും നഷ്ടമായി. ഈ ജനവിരുദ്ധനയങ്ങള്‍ക്ക് മാറ്റംവന്നത് എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷമാണ്. വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കാനുള്ള നിരവധി പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. 4000 കോടി മുതല്‍മുടക്കുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിച്ചു. 2002ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മോഡറേഷന്‍ ഇല്ലാതെ ജയിച്ചവര്‍ 42.89 ശതമാനമായിരുന്നെങ്കില്‍ 2010ല്‍ 90.72 ശതമാനമായി. പിന്നോക്കപ്രദേശങ്ങളില്‍ 10 അപ്ളൈഡ് സയന്‍സ് കോളേജ് സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി ബജറ്റുവിഹിതം 50 ശതമാനം വര്‍ധിപ്പിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ 35 ലക്ഷം കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൌജന്യമായി വിതരണംചെയ്തു. മാതൃഭാഷാപഠനം നിര്‍ബന്ധമാക്കി. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലകസംവിധാനം ഏര്‍പ്പെടുത്തി. മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പ്ളസ്ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥകൊണ്ട് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാതിരിക്കാന്‍ സ്കോളര്‍ഷിപ് നിധി ഏര്‍പ്പെടുത്തി. സ്കൂളുകളിലെ ഉച്ചഭക്ഷണസംവിധാനം വ്യാപിപ്പിച്ചു. 5000 സ്കൂളില്‍ ഐടിസി പദ്ധതി ആരംഭിച്ചു. ക്രിയാത്മകമായ പ്രവര്‍ത്തനഫലമായി സര്‍ക്കാര്‍സ്കൂളുകളിലെ അധ്യയനം ഉന്നതനിലവാരത്തിലേക്ക് ഉയര്‍ന്നു. പൊതു ആരോഗ്യമേഖലയെ തകര്‍ക്കുന്നവിധത്തിലായിരുന്നു യുഡിഎഫിന്റെ ഇടപെടല്‍. മെഡിക്കല്‍ കോളേജുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് ശ്രമിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ ഡോക്ടര്‍മാരെയോ നല്‍കാന്‍ തയ്യാറായില്ല. സ്ഥലംമാറ്റത്തില്‍ വലിയ അഴിമതി അരങ്ങേറി. ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസില്‍ ആകര്‍ഷിക്കുന്നവിധം സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. പരിശോധനാനിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആരോഗ്യമേഖല സംരക്ഷിക്കുക എന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ കോളേജുകളുടെ സൌകര്യം വര്‍ധിപ്പിച്ചു. പുതുതായി 150 എംബിബിഎസ് സീറ്റ് സര്‍ക്കാര്‍മേഖലയില്‍ ആരംഭിച്ചു. മരുന്നുവിതരണത്തിനായി പുതിയ കോര്‍പറേഷന്‍ തുടങ്ങി. അര്‍ബുദം, വാതം തുടങ്ങിയ രോഗം ബാധിച്ച 18 വയസ്സിനുതാഴെയുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ പൂര്‍ണമായും സൌജന്യമാക്കി. ജനനീസുരക്ഷാ യോജനയുടെ ഭാഗമായി അഞ്ചുലക്ഷം സ്ത്രീകളുടെ പരിരക്ഷയ്ക്ക് 40 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 120 കോടി രൂപയുടെ നവീകരണമാണ് പൂര്‍ത്തീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനുവേണ്ടി വണ്ടാനത്ത് പുതിയ കെട്ടിടസമുച്ചയം പണിതു. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റ് തുടങ്ങി. ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു. പാലിയേറ്റീവ് പരിചരണനയം പ്രഖ്യാപിച്ചു. കിടപ്പായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്നതിന് ഹോംകെയര്‍ സംവിധാനമേര്‍പ്പെടുത്തി. ശാരീരിക-മാനസിക വൈകല്യം ബാധിച്ചവരെ സഹായിക്കാന്‍ ആശാകിരണം പദ്ധതി നടപ്പാക്കി. ഇതിലൂടെ പ്രതിമാസം 250 രൂപ സഹായധനം നല്‍കുന്നുണ്ട്. അവിവാഹിതരായ അമ്മമാര്‍ക്ക് 250 രൂപ പ്രതിമാസ ധനസഹായവും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 25 കിലോ അരിയും നല്‍കുന്ന പദ്ധതിയും വിധവകളുടെ പുനര്‍വിവാഹത്തിന് 25,000 രൂപ നല്‍കുന്ന പദ്ധതിയും ആരംഭിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനവും ആനുകൂല്യവും വര്‍ധിപ്പിക്കുകയും തീരദേശങ്ങളിലെ അങ്കണവാടികള്‍ക്ക് കെട്ടിടം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇത്തരത്തില്‍ ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹ്യ സുരക്ഷാ മേഖലകളെ ശക്തിപ്പെടുത്തി കേരള മോഡലിന്റെ വിശ്വപ്രസിദ്ധമായ മുഖത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും സര്‍ക്കാരിന് സാധിച്ചു. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി ജീവനക്കാരുടെ എല്ലാവിധ ആനുകൂല്യവും വെട്ടിക്കുറയ്ക്കുക എന്നതായിരുന്നു യുഡിഎഫ് നയം. അത് കേരളത്തിലെ സേവന-വേതന വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്നതായിരുന്നു. 15 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു യുഡിഎഫിന്റെ അന്നത്തെ വാഗ്ദാനം. എന്നാല്‍, നിയമനനിരോധനം നടപ്പാക്കുകയും ഉള്ള തസ്തികകള്‍ ഇല്ലാതാക്കുകയുമാണ് അവര്‍ ചെയ്തത്. ഇത്തരം ജനദ്രോഹനയങ്ങള്‍ക്ക് മാറ്റംവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ് പുനഃസ്ഥാപിച്ചു. ഡിഎ കൃത്യസമയത്ത് വിതരണംചെയ്യുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി 135 ദിവസത്തില്‍നിന്ന് 180 ആക്കി. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നവര്‍ക്ക് 45 ദിവസം അവധി നല്‍കി. നിയമനനിരോധനം ഒഴിവാക്കി. ശമ്പളക്കമീഷനെ നിയോഗിച്ചു. 24,000 പുതിയ തസ്തിക കൊണ്ടുവന്നു. പിഎസ്സി മുഖാന്തരം ഏപ്രില്‍ 30 വരെ 1,23,691 പേരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. യുഡിഎഫിന്റെ കാലത്ത് ജീവനക്കാരുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്റെ കുറവാണുണ്ടായത് എന്നോര്‍ക്കണം. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, വൈദ്യുതി തുടങ്ങിയവയ്ക്കായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇ എം എസ് ഭവനനിര്‍മാണപദ്ധതി ആരംഭിച്ചു. ഭവനരഹിതരായ അഞ്ചുലക്ഷം കുടുംബത്തിന് വീട് നല്‍കുന്നതിനുള്ള കര്‍മപദ്ധതിയാണ് നടപ്പാക്കുന്നത്. എം എന്‍ ലക്ഷംവീട് പുനരധിവാസപദ്ധതിയിലൂടെ ലക്ഷംവീടുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാനത്ത് വിവിധ മേഖലയിലായി 47 വന്‍കിടപദ്ധതിയും 190 ചെറുകിടപദ്ധതിയും പൂര്‍ത്തിയാക്കി. ഇതിലൂടെമാത്രം 10 ലക്ഷംപേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിക്കും. 823 ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയും 57 സുനാമി പദ്ധതിയും പൂര്‍ത്തിയാക്കി. നബാര്‍ഡിന്റെ സഹായത്തോടെ 670 കോടി രൂപ ചെലവില്‍ 36 പദ്ധതി ആരംഭിച്ചു. മുടങ്ങിക്കിടന്ന 37 നഗര ശുദ്ധജലവിതരണ പദ്ധതിക്ക് 139 കോടി രൂപ നല്‍കി നിര്‍മാണം പുനരാരംഭിച്ചു. ഗ്രാമീണമേഖലയില്‍ ശുദ്ധജലവിതരണത്തിനായി വിവിധ പദ്ധതിക്ക് 300 കോടി രൂപ അനുവദിച്ചു. അപേക്ഷ നല്‍കി ഏഴുദിവസത്തിനകം കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയും തുടങ്ങി. ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 'ഇന്ത്യാ ടുഡേ ഭാരത് നിര്‍മാ അവാര്‍ഡ്' സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി. പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള വരുമാനം നല്‍കുന്നതിന് ഉതകുംവിധം തൊഴിലുറപ്പുപദ്ധതിയും കാര്യക്ഷമമായി മുന്നോട്ടുപോവുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതി ഏറ്റവും നല്ലനിലയില്‍ നടത്തുന്ന സംസ്ഥാനം കേരളമാണ്. ഇതിന്റെ ഭാഗമായി 529.8 ലക്ഷം തൊഴില്‍ദിനം ലഭിച്ചു. 802.8 കോടി രൂപ നാലുവര്‍ഷംകൊണ്ട് വിതരണം ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി കേരള മോഡല്‍ വികസനസമീപനം തകര്‍ക്കപ്പെടുമെന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. കേരള മോഡലിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തിയും കോട്ടങ്ങള്‍ പരിഹരിച്ചും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നോട്ടുപോവുകയാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തിലും പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. ഇന്ത്യക്കെന്നല്ല, ലോകത്തിനുതന്നെ മാതൃകയായി ഇത് ഉയര്‍ത്തിക്കാട്ടപ്പെടും എന്നതില്‍ തര്‍ക്കമില്ല.

മമതയുടെ അപകടകരമായ കളി

മമതയുടെ അപകടകരമായ കളി

പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭിന്നാഭിപ്രായമുള്ള എല്ലാവരെയും അണിനിരത്താനും കിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കാനുമുള്ള വ്യഗ്രതയില്‍ തൃണമൂല്‍ കോഗ്രസ് മേധാവിയും റെയില്‍വേ മന്ത്രിയുമായ മമത ബാനര്‍ജി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന അപകടകരമായ കളിയില്‍ മുഴുകിയിരിക്കുകയാണ്. ഒന്നാമതായി, ഇക്കഴിഞ്ഞ തിങ്കളാഴ്ച ലാല്‍ഗഢില്‍ നടന്ന മമതയുടെ റാലി തൃണമൂല്‍-മാവോയിസ്റ് സംയുക്തസംരംഭമായിരുന്നു, ആളുകളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് മാവോയിസ്റുകളുമായിരുന്നു. മാവോയിസ്റുകളുമായി ചര്‍ച്ച പുനരാരംഭിക്കണമെന്ന് മാത്രമല്ല, ജംഗല്‍മഹല്‍ മേഖലയില്‍ സുരക്ഷാസേനയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുകൂടി മമത ആവശ്യപ്പെട്ടു (ഇക്കുറി മമത ഒരു ഉപാധി വച്ചെങ്കിലും: തീവ്രവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന്). പശ്ചിമബംഗാളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കഷ്ടനഷ്ടങ്ങള്‍ സഹിച്ച് മാവോയിസ്റ് സായുധഭീഷണി നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോടുള്ള പ്രത്യക്ഷമായ എതിര്‍പ്പാണിത്. മമത ചുമതല വഹിക്കുന്ന റെയില്‍വേ തുടര്‍ച്ചയായി മാവോയിസ്റുകളുടെ ആക്രമണം നേരിടുകയാണെങ്കിലും തൃണമൂല്‍ കോഗ്രസ് മേധാവി മാവോയിസ്റ് മുന്നണിക്കുവേണ്ടി സംസാരിച്ചു; 'പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയസമിതിക്കുവേണ്ടി'; ഈ സംഘടനയുടെ അംഗങ്ങള്‍ നിയമം കൈയിലെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരാണ്. രാഷ്ട്രീയദൌത്യം നിറഞ്ഞ ഈ സംരംഭത്തിന് 'സാമൂഹ്യപ്രവര്‍ത്തകരായ' സ്വാമി അഗ്നിവേശ്, മേധ പട്കര്‍ എന്നിവരുടെ പിന്തുണ നേടാനും മമതയ്ക്ക് കഴിഞ്ഞു. ആദിവാസികളുടെ അവകാശം സംരക്ഷിക്കാനെന്ന പേരില്‍ ഇരുവരും തൃണമൂല്‍ കോഗ്രസിനും മാവോയിസ്റുകള്‍ക്കും വാചാലമായ പിന്തുണ നല്‍കുന്നു-പുറമേയ്ക്ക് ഇടതുപക്ഷ തീവ്രവാദികളോട് അക്രമം അവസാനിപ്പിച്ച് ജനാധിപത്യ മാര്‍ഗത്തിലേക്ക് വരാന്‍ അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും. ഈ സാഹചര്യത്തില്‍ സായുധരായ മാവോയിസ്റുകള്‍ തൃണമൂല്‍ കോഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് മേഖലയിലെ സാധാരണജീവിതത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണ്. മമതയ്ക്ക് നിയമമെന്നത് അവരോളം മാത്രമാണെന്നും അവരുടെ രാഷ്ട്രീയം നിരുത്തരവാദപരമാണെന്നും രാഷ്ട്രീയ ഇന്ത്യക്ക് അറിയാം. എന്നാല്‍, രാഷ്ട്രീയ എതിരാളികള്‍ക്കും സാധാരണക്കാര്‍ക്കും എതിരായി നിഷ്ഠൂരമായ ആക്രമണങ്ങള്‍ നടത്തുന്ന സായുധ കലാപകാരികളെ പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു പ്രമുഖഘടകകക്ഷിയെയും അതിന്റെ നേതാവായ മുതിര്‍ന്ന മന്ത്രിയെയും യുപിഎ സര്‍ക്കാര്‍ അനുവദിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. യുപിഎ നയിക്കുന്ന കോഗ്രസും ഈ പ്രധാന പ്രശ്നത്തില്‍ വൈരുധ്യങ്ങളില്‍പെട്ട് ഉഴലുകയാണ്. നക്സലൈറ്റുകളെ 'രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരസുരക്ഷാ ഭീഷണിയായി' പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പാര്‍ടി റാലിക്ക് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു. ഘടകകക്ഷികളില്‍ ഒന്ന് നക്സലൈറ്റ് ഗ്രൂപ്പുകളുമായി ആഴമുള്ള ബന്ധത്തില്‍ മുഴുകിയിരിക്കെ നക്സലൈറ്റ് ഭീഷണി നേരിടുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയെ ബിജെപിയും ഇടതുപക്ഷകക്ഷികളും പാര്‍ലമെന്റില്‍ ചോദ്യംചെയ്തതിനെതുടര്‍ന്ന് സഭ പ്രക്ഷുബ്ധമായതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് നല്‍കേണ്ട പരിഗണന പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുവര്‍ഷംമാത്രം ശേഷിക്കവെ രാഷ്ട്രീയ അവസരവാദത്തിന് വഴിമാറിയിരിക്കുന്നു. അധികാരത്തില്‍ തുടരാന്‍ മമത ബാനര്‍ജിയുടെ ദുരാഗ്രഹത്തിന് കൂട്ടുനില്‍ക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും.

Wednesday, August 11, 2010

ശക്തിപ്പെടുന്ന അടിസ്ഥാനമേഖലകള്‍.3

ശക്തിപ്പെടുന്ന അടിസ്ഥാനമേഖലകള്‍.3
പിണറായി വിജയന്
‍കേരളവികസനത്തിന്റെ പ്രധാന പ്രശ്നമായി പൊതുവില്‍ അംഗീകരിക്കപ്പെട്ടത് കാര്‍ഷിക- വ്യാവസായിക മേഖലയിലെ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലുമുണ്ടായ ദൌര്‍ബല്യമാണ്. ഈ പ്രശ്നം മനസ്സിലാക്കി ഇടപെടുന്നതിനല്ല യുഡിഎഫ് തയ്യാറായത്. മറിച്ച്, ആഗോളവല്‍ക്കരണശക്തികള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷികമേഖല തീറെഴുതി നല്‍കുന്നതിനാണ്. കാര്‍ഷികമേഖലയിലെ നിക്ഷേപംതന്നെ കുറയ്ക്കുകയാണ് ആദ്യംചെയ്തത്. ഒമ്പതാംപദ്ധതിക്കാലത്ത് സംസ്ഥാന പദ്ധതി അടങ്കലിന്റെ 7.2 ശതമാനം തുക കാര്‍ഷികമേഖലയ്ക്കായി നീക്കിവച്ചിരുന്നു. എന്നാല്‍, യുഡിഎഫിന്റെ പത്താംപദ്ധതിക്കാലത്ത് അത് 4.5 ശതമാനമായി കുറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതാണ്ട് 1300 കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നിലയുണ്ടായി. തോട്ടംമേഖല അടഞ്ഞുകിടന്നു. സംഭരണമേഖല തകര്‍ത്തുകളഞ്ഞു. കേരളവികസനത്തെ ശക്തിപ്പെടുത്താനുതകുംവിധം കാര്‍ഷികമേഖലയില്‍ ഇടപെട്ടത് ഈ സര്‍ക്കാരാണ്. അഖിലേന്ത്യാതലത്തില്‍ കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വലിയ പുരോഗതിയുണ്ടായി. കര്‍ഷക ആത്മഹത്യ ഇല്ലാതായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപവീതം സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കി. കര്‍ഷക ആത്മഹത്യ തകര്‍ത്താടിയ വയനാട്ടില്‍ 25,000 രൂപയ്ക്കുതാഴെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിച്ചു. 42,111 കര്‍ഷകര്‍ക്ക് നേട്ടമുണ്ടായി. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. നെല്‍ക്കൃഷിക്കായി നടത്തിയ പദ്ധതിയിലൂടെമാത്രം ഏതാണ്ട് 15,000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമായി. നെല്‍ക്കൃഷിക്ക് പലിശരഹിതവായ്പ ഏര്‍പ്പെടുത്തി. കിലോയ്ക്ക് 12 രൂപ നിരക്കില്‍ നെല്‍സംഭരണം ആരംഭിച്ചു. യുഡിഎഫിന്റെ കാലത്ത് ഇത് ഏഴു രൂപയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നതാകട്ടെ 10 രൂപയ്ക്കും. നെല്‍ക്കൃഷിക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കി. പ്രീമിയംതുക 250ല്‍നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരത്തുക 5000 രൂപയില്‍നിന്ന് 12,500 രൂപയുമാക്കി. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് എത്തിച്ചേരുക എന്ന നയം സ്വീകരിച്ചു. ഭക്ഷ്യവിളകളായ നെല്ല്, പച്ചക്കറി എന്നിവയുടെ ഉല്‍പ്പാദനവും ഇതിന്റെ ഫലമായി വര്‍ധിപ്പിച്ചു. ഇതിനായിമാത്രം 36 കോടി രൂപയാണ് 2009-10ല്‍ നീക്കിവച്ചത്. കൊയ്യാതെ കിളിര്‍ത്തുകിടന്ന നെല്ല് സപ്ളൈകോവഴി കിലോയ്ക്ക് 10 രൂപ നിരക്കില്‍ സംഭരിച്ചു. തൊണ്ടുകളഞ്ഞ 450 ഗ്രാമില്‍ കുറയാത്ത പച്ചത്തേങ്ങ 4.40 രൂപ നിരക്കിലും വെള്ളംകളഞ്ഞ ഒരുകിലോ നാളികേരം 11 രൂപ നിരക്കിലും സംഭരിക്കുന്നതിന് നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ജീവനക്കാര്‍ക്കൊപ്പം ഫാം തൊഴിലാളികള്‍ക്കും ശമ്പളം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക എന്ന ചരിത്രപരമായ കടമയും ഈ കാലഘട്ടത്തില്‍ നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചാല്‍മാത്രമേ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയൂ എന്നതായിരുന്നു യുഡിഎഫ് നയം. പൊതുമേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ചൌധരി കമീഷന്റെ റിപ്പോര്‍ട്ട് പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കണമെന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 25 പൊതുമേഖലാ സ്ഥാപനം ആ കാലഘട്ടത്തില്‍ അടച്ചുപൂട്ടി. ശക്തമായ എതിര്‍പ്പുകൊണ്ടുമാത്രമാണ് അത് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കഴിയാതെ പോയത്. വ്യാവസായികമേഖലയിലാണെങ്കില്‍ യുഡിഎഫിന്റെ കാലത്ത് ഉല്‍പ്പാദനം കുറഞ്ഞു. 3.9 ശതമാനം നിരക്കിലുള്ള ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഫാക്ടറികളുടെ എണ്ണത്തിലും തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായി. 2000-01ല്‍ 18,544 ഫാക്ടറിയിലായി 4,40,085 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 2004-05ല്‍ 17,876 ഫാക്ടറിയായി ചുരുങ്ങി. തൊഴിലാളികളുടെ എണ്ണം 4,01,534ഉം ആയി. യുഡിഎഫ് കാലത്ത് കേരളത്തില്‍ 64.08 ശതമാനം ഫാക്ടറിയും രോഗഗ്രസ്തമായിരുന്നു. യുഡിഎഫിന്റെ അവസാനവര്‍ഷം പൊതുമേഖലയുടെ മൊത്തം നഷ്ടം 69.49 കോടി രൂപയായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ നിലയ്ക്ക് മാറ്റംവന്നു. 32 പൊതുമേഖലാ സ്ഥാപനം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ആദ്യവര്‍ഷം 91.94 കോടി രൂപയാണ് പൊതുമേഖല ലാഭമുണ്ടാക്കിയത്. 2008-09ല്‍ 169.45 കോടി രൂപയും ഈ വര്‍ഷം 239.75 കോടി രൂപയും ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണനയത്തിന് ബദല്‍ ഉയര്‍ത്തി ഏഴ് വ്യവസായസ്ഥാപനം പൊതുമേഖലയില്‍ ആരംഭിച്ചു. മുന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നിങ് മില്ലും ലിക്വിഡേഷനിലായിരുന്ന ബാലരാമപുരം സ്പിന്നിങ് മില്ലും പുനരുദ്ധരിച്ചു. കോഴിക്കോട്ടെ സോപ്സ് ആന്‍ഡ് ഓയില്‍സ് 'കേരള സോപ്സ്' എന്ന പേരില്‍ പുതിയ കമ്പനിയാക്കി ഉല്‍പ്പാദനം ആരംഭിച്ചു. കെല്‍ട്രോ കൌണ്ടേഴ്സില്‍ അവശേഷിച്ച തൊഴിലാളികളെ കെല്‍ട്രോണില്‍ നിയമിച്ച് സംരക്ഷിച്ചു. പ്രവര്‍ത്തനരഹിതമായിരുന്ന ആലപ്പുഴയിലെ കെഎസ്ഡിപി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര പൊതുമേഖലയുമായി യോജിച്ച് സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ നവീകരണത്തിന് പദ്ധതി തുടങ്ങി. ടെല്‍ക്, എന്‍ടിപിസി, സെയില്‍ എന്നിവയില്‍ ഉള്‍പ്പെടെ ഈ സംവിധാനം കൊണ്ടുവന്നു. പൊതുമേഖലാ കമ്പനികളായ ടെക്സ്റൈല്‍ കോര്‍പറേഷന്‍, എസ്ഐഎഫ്എല്‍, കെല്‍, കെല്‍ട്രോ, കേരള സിറാമിക്സ്, മലബാര്‍ സിമന്റ്സ്, കെഎംഎംഎല്‍ എന്നീ കമ്പനികളില്‍ വിപുലീകരണ- നവീകരണ പദ്ധതികള്‍ നടപ്പാക്കി. ഓട്ടോകാസ്റ്-റെയില്‍വേ സംയുക്തസംരംഭം ആരംഭിക്കുന്നതിന് റെയില്‍വേയുമായി കരാര്‍ ഒപ്പിട്ടു. കാസര്‍കോട്ട് സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ സ്ട്രാറ്റജിക് ഇലക്ട്രോണിക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. പാലക്കാട്ട് ഭെല്ലിന്റെ നിര്‍മാണപ്പാര്‍ക്കിന് തുടക്കംകുറിച്ചു. പൊതുസേവന മേഖലകളായ കേരള വാട്ടര്‍ അതോറിറ്റിയെയും കെഎസ്ആര്‍ടിസിയെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് ഏവരാലും ശ്ളാഘിക്കപ്പെടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയ വായ്പയുടെ പലിശയിനത്തിലുള്ള 1006 കോടി രൂപ എഴുതിത്തള്ളി. വായ്പയുടെ മുതല്‍സംഖ്യയായ 840 കോടി രൂപ പലിശരഹിതഫണ്ടായി മാറ്റി. കെഎസ്ആര്‍ടിസിയുടെ നികുതികുടിശ്ശികയായ 700 കോടിയോളം രൂപ എഴുതിത്തള്ളി. 153 കോടി രൂപയുടെ പലിശയും പിഴപ്പലിശയും സര്‍ക്കാര്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ ഓഹരി മൂലധനമാക്കി മാറ്റാനും എടുത്ത തീരുമാനം പൊതുമേഖലാ സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം എത്രത്തോളം മാതൃകാപരമാണ് എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. പതിനായിരം കോടി രൂപയുടെ സ്വകാര്യനിക്ഷേപം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുനീങ്ങുകയാണ്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്നനിലയില്‍ പദ്ധതികള്‍ ആരംഭിച്ചു. നാലുവര്‍ഷംകൊണ്ട് ഈ മേഖലയില്‍ 17,140 ചെറുകിട വ്യവസായസ്ഥാപനം ആരംഭിച്ചു. അതിലൂടെ 1,13,293 പേര്‍ക്ക് ജോലി ലഭിച്ചു. അടിസ്ഥാനസൌകര്യം ശക്തിപ്പെടുത്തുക എന്നത് വ്യാവസായികവികസനത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് ഇന്‍കെല്‍ പദ്ധതി നടപ്പാക്കി. പുത്തന്‍ വികസനമേഖലകളായ ഐടി, ടൂറിസം തുടങ്ങിയവ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ജില്ലതോറും ഐടി പാര്‍ക്ക് സ്ഥാപിച്ചു. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പുതിയ കമ്പനികള്‍ ആരംഭിച്ചു. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തിനാണ് ലഭിച്ചത്. കെടിഡിസിയാകട്ടെ തുടര്‍ച്ചയായി ലാഭത്തിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. വ്യവസായവികസനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വൈദ്യുതി. വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു കേന്ദ്രനയം. ഇതിനെ എതിര്‍ത്ത് വൈദ്യുതിമേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. പവര്‍കട്ടും ലോഡ് ഷെഡിങ്ങും അവസാനിപ്പിക്കുന്നതിനുള്ള നടപടിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വൈദ്യുതിയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടി മുന്നോട്ടുനീക്കുന്നതില്‍ ഗുരുതരമായ പോരായ്മയാണ് യുഡിഎഫിന്റെ കാലത്തുണ്ടായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ യുഡിഎഫില്‍നിന്ന് വ്യത്യസ്തമായ സമീപനത്തിലേക്ക് ഈ മേഖല വികസിക്കുകയാണ്. 500 മെഗാവാട്ട് വൈദ്യുതി അഞ്ചുവര്‍ഷംകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കംകുറിച്ചു. പത്തുവര്‍ഷത്തിനുള്ളില്‍ 3000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയും ആരംഭിച്ചു. പ്രസരണശേഷി മെച്ചപ്പെടുത്താന്‍ 1800 കോടി രൂപയുടെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കി. ഊര്‍ജസംരക്ഷണത്തിന് ഒന്നരക്കോടി സിഎഫ്എല്‍ നല്‍കി. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെയും ഉപയോഗിക്കുന്നതിന്റെ ഭാഗമായി കാറ്റില്‍നിന്ന് 33 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഒരുകോടി രൂപയും നല്‍കി. കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. 23 നിയമസഭാ മണ്ഡലത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തിയായി. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ അടിസ്ഥാനമേഖലകളായ കൃഷിയും വ്യവസായവും ശക്തിപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലാണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അടിസ്ഥാന സൌകര്യമേഖല എന്നനിലയില്‍ ഊര്‍ജമേഖലയെയും വികസിപ്പിക്കുന്നതിന് ക്രിയാത്മകപദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്ന അടിസ്ഥാനമേഖല എന്ന എല്‍ഡിഎഫിന്റെ കേരളവികസനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് പ്രായോഗികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനം ഏറെക്കുറെ ഈ കാലയളവില്‍തന്നെ പൂര്‍ത്തീകരിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്. (അവസാനിക്കുന്നില്ല)

Monday, August 9, 2010

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക

പശ്ചിമബംഗാളും കേരളവും ത്രിപുരയ്ക്കൊപ്പം രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യപ്രസ്ഥാനത്തിന്റെ നെടുംതൂണുകളാണ്. കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സ്വാതന്ത്യ്രസമരകാലം മുതല്‍ നടക്കുന്ന സുദീര്‍ഘമായ രാഷ്ട്രീയപോരാട്ടങ്ങളും ജനാധിപത്യമുന്നേറ്റങ്ങളുമാണ് ഈ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്-ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഏകീകരണത്തിനും ശക്തമായ അടിത്തറ പാകിയത്. സ്വാതന്ത്യ്രസമരപ്രസ്ഥാനകാലത്തുതന്നെ കേരളത്തിലെയും പശ്ചിമബംഗാളിലെയും ആന്ധ്രപ്രദേശിലെയും മറ്റും ശക്തമായ കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളായ ഭൂപരിഷ്കരണം, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുനഃസംഘടന, സമൂഹിക അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പരിഷ്കരണങ്ങള്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ പൌരസ്വാതന്ത്യ്രം എന്നിവ ഉയര്‍ത്തിയും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. കേരള നിയമസഭയിലേക്ക് 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടി ഭൂരിപക്ഷം നേടിയത് ഇത്തരം ശക്തമായ മുന്നേറ്റങ്ങളുടെ കരുത്തിലാണ്. ബൂര്‍ഷ്വാ പാര്‍ലമെന്ററി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ നയിക്കാന്‍ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ് പാര്‍ടിക്ക് അവകാശം ലഭിച്ചത് ലോകത്തുതന്നെ ആദ്യമായി അന്ന് കേരളത്തിലായിരുന്നു. ഭൂപരിഷ്കരണം, മിനിമം കൂലി, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനാധിപത്യവല്‍ക്കരണം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളില്‍ ആ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ സ്വാഭാവികമായും ഭരണവര്‍ഗത്തിന് ദഹിക്കുന്നതായിരുന്നില്ല, അത് ഭരണഘടനയുടെ 356-ാം വകുപ്പ്് പ്രകാരം സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാനും കാരണമായി. വീണ്ടും, 1967ല്‍ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ചു, ഈ സര്‍ക്കാരിനെ 1969ല്‍ അട്ടിമറിച്ചു. പശ്ചിമബംഗാളില്‍ ശക്തമായ ജനകീയപ്രസ്ഥാനങ്ങള്‍ 1967ലും 1969ലും ഐക്യമുന്നണി സര്‍ക്കാരുകളുടെ രൂപീകരണത്തിലേക്ക് നയിച്ചു. രണ്ട് തവണയും സഖ്യത്തിലെ മുഖ്യപങ്കാളി സിപിഐ എം ആയിരുന്നെങ്കിലും ഐക്യമുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനായി മറ്റു കക്ഷികളെ സര്‍ക്കാരിനെ നയിക്കാന്‍ അനുവദിച്ചു. ജനാധിപത്യമുന്നേറ്റങ്ങള്‍ക്കും ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും ഈ സര്‍ക്കാരുകള്‍ നല്‍കിയ പ്രോത്സാഹനവും ഭരണവര്‍ഗത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല, ഇവയും 356-ാം വകുപ്പുപ്രകാരമുള്ള പിരിച്ചുവിടലിന് വിധേയമായി. വന്‍തോതില്‍ ക്രമക്കേട് നടന്ന 1972ലെ തെരഞ്ഞെടുപ്പിനുശേഷം, സംസ്ഥാനത്തുനിന്ന് കമ്യൂണിസ്റുകാരുടെ നേതൃത്വത്തിലുള്ള ജനകീയപ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ പാര്‍ടിക്കെതിരെ അഴിച്ചുവിട്ട അര്‍ധ ഫാസിസ്റ് ഭീകരത 1977ല്‍ അടിയന്തരാവസ്ഥ പൂര്‍ണമായി പരാജയപ്പെടുന്നതുവരെ തുടര്‍ന്നു. അര്‍ധഫാസിസ്റ് ഭീകരതയ്ക്ക് എതിരായ വിജയകരമായ ചെറുത്തുനില്‍പ്പില്‍ 1400ല്‍പരം സഖാക്കള്‍ രക്തസാക്ഷികളാകുകയും ഇരുപത്തിരണ്ടായിരത്തോളം പാര്‍ടികുടുംബങ്ങള്‍ക്ക് കിടപ്പാടം ഉള്‍പ്പെടെ സര്‍വതും നഷ്ടമാകുകയും ചെയ്തു. ഭരണവര്‍ഗത്തിന്റെ പ്രതീക്ഷകളും ഗൂഢാലോചനകളും തകര്‍ത്ത് 1977ലെ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിയില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചു, രാജ്യത്തുതന്നെ അഭൂതപൂര്‍വമായ വിധത്തില്‍ ഈ വിശ്വാസപ്രകടനം പലതവണ ആവര്‍ത്തിക്കുകയും ചെയ്തു, ഇന്നുവരെ തുടര്‍ച്ചയായി ഏഴുതവണയാണ് ഇത്തരത്തില്‍ വിശ്വാസം അര്‍പ്പിച്ചത്. ഇടതുമുന്നണി സര്‍ക്കാര്‍ സമാനതകളില്ലാത്ത വിധത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. ഭൂപരിഷ്കരണ നടപടികളാണ് ഇതില്‍ ഏറ്റവും പ്രധാന നടപടി. അനധികൃതമായി കൈവശം വച്ചിരുന്ന 13 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 30 ലക്ഷം ഭൂരഹിത-നാമമാത്ര കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൂട്ടുകൃഷി സംവിധാനപ്രകാരം രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം കര്‍ഷകര്‍ ഒത്തുചേര്‍ന്ന് 11 ലക്ഷം ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി. 2007ലെ കണക്കുപ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ എട്ടുശതമാനം ജനസംഖ്യയും മൊത്തം കൃഷിഭൂമിയുടെ 3.5 ശതമാനം മാത്രം കൃഷിഭൂമിയുമുള്ള പശ്ചിമബംഗാള്‍ മിച്ചഭൂമിയുടെ 22 ശതമാനത്തോളം വിതരണം ചെയ്തിരിക്കുന്നു. കര്‍ഷകര്‍ക്ക് എതിരാണ് സിപിഐ എം എന്ന വിദ്വേഷപൂര്‍ണമായ പ്രചാരണത്തിന് വിരുദ്ധമായി 2007നും 2010നും മധ്യേ വീണ്ടും 16,700 ഏക്കര്‍ഭൂമികൂടി ഭൂരഹിതകുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും വിളവും ഗണ്യമായി ഉയര്‍ന്നു. അരിക്ഷാമം നേരിട്ടിരുന്ന ബംഗാള്‍ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ്. 2.64 കോടി വരുന്ന ദരിദ്രജനങ്ങള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നു. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെയും തേയില തോട്ടങ്ങളിലെയും തൊഴിലാളികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിവന്ന ധനസഹായം 1,500 രൂപയായി വര്‍ധിപ്പിച്ചു. അതുപോലെ, വിധവകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും കൈത്തറിത്തൊഴിലാളികള്‍ക്കും കൈവേലക്കാര്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കുന്ന പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തി. അസംഘടിതമേഖലയില്‍ 17 ലക്ഷം തൊഴിലാളികള്‍ പിഎഫ് പദ്ധതിയില്‍ അംഗങ്ങളായി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അതിസൂക്ഷ്മതല, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് പശ്ചിമബംഗാള്‍ പ്രോത്സാഹനം നല്‍കുന്നു. രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ ഏറ്റവും കൂടുതല്‍ ചെറുകിടസംരംഭങ്ങളും (27 ലക്ഷം) ഏറ്റവും കൂടുതല്‍ തൊഴിലവസരവും (58 ലക്ഷം) നിലനില്‍ക്കുന്നത് പശ്ചിമബംഗാളിലാണ്. ഭരണഘടനാപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ, പശ്ചിമബംഗാളിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ദാരിദ്യ്രം കുറച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും പുതിയ ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സൃഷ്ടിച്ച റെക്കോഡ് രാജ്യത്ത് ഏറ്റവും മികച്ചതാണെന്ന് ലോകബാങ്ക് പോലും സമ്മതിച്ചിട്ടുണ്ട്. ശിശുമരണനിരക്ക് ബംഗാളില്‍ ആയിരത്തിന് 38ഉം കേരളത്തില്‍ 15ഉം ആണ്, ഇത് ഇന്ത്യയില്‍ത്തന്നെ ഏറ്റവും മികച്ച നിരക്കാണ്. ദേശീയനിരക്ക് 57 ആണ്. പ്രതീക്ഷിത ജീവിതദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ബംഗാള്‍ വളരെയേറെ മുന്നേറി, പുരുഷന്മാരുടേത് 64.5 വര്‍ഷവും സ്ത്രീകളുടേത് 67.2ഉം ആണ്. കേരളത്തില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടേത് 70.7ഉം സ്ത്രീകളുടേത് 75ഉം ആണ്. ദേശീയ ശരാശരി ഇവ യഥാക്രമം 61ഉം 62.5ഉം ആണ്. സാക്ഷരതാനിരക്ക് ദേശീയതലത്തില്‍ 63.4 ആയിരിക്കെ കേരളത്തില്‍ 90.90 ശതമാനവും ബംഗാളില്‍ 72 ശതമാനവുമാണ്. ബംഗാളില്‍ ആറാംവയസ്സില്‍ എത്തുന്ന നൂറുശതമാനത്തോളം ആകുട്ടികളും പെകുട്ടികളും ഒന്നാംക്ളാസില്‍ പ്രവേശനം നേടുന്നു, കേരളത്തില്‍ 98 ശതമാനം കുട്ടികളും പത്താംക്ളാസ് വരെ എത്തുന്നു, കൊഴിഞ്ഞുപോക്കിന്റെ നിരക്ക് തീരെ കുറവ്. ഭരണവര്‍ഗത്തിന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ വലിയൊരുഭാഗം മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ സാഹചര്യത്തിലാണ് ഇരുസംസ്ഥാനങ്ങളും ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ പാരമ്പര്യം പിന്തുടരുകയും രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനമായി മാറുകയും ചെയ്തിരിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ 100 രൂപയില്‍നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചു. അംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികള്‍ക്ക് നാലുമാസത്തെ പ്രസവാവധി അനുവദിച്ചു. രണ്ടുരൂപയ്ക്ക് ഒരുകിലോഗ്രാം അരിപദ്ധതിയുടെ പ്രയോജനം ജനസംഖ്യയില്‍ പകുതിയോളംപേര്‍ക്ക് ലഭ്യമാകുന്നു, മാരകരോഗങ്ങള്‍ക്ക് ഉള്‍പ്പടെ സൌജന്യചികിത്സ പരിരക്ഷ ഉറപ്പാക്കി. പൊതുവിതരണസമ്പ്രദായത്തിന് പുറമെ, ന്യായവില ചന്തകളുടെ വിപുലമായ ശൃംഖല സ്ഥാപിച്ചു, 13 ഇനം അവശ്യവസ്തുക്കള്‍ നാലുവര്‍ഷമായി വില വര്‍ധിപ്പിക്കാതെ ഇവിടെ നല്‍കുന്നു. ഇ എം എസ് ഭവനപദ്ധതിപ്രകാരമുള്ള അഞ്ചുലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ വീടില്ലാത്ത ഒരു കുടുംബവും കാണില്ല. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ കടന്നാക്രമണത്തിന് വിരുദ്ധമായി രോഗാതുരമായ പൊതുമേഖലാസ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ 2005-06ലെ 96 കോടി നഷ്ടം എന്ന നിലയില്‍നിന്ന് 2009-10ല്‍ 240 കോടി വാര്‍ഷികലാഭം എന്ന സ്ഥിതിയിലേക്ക് എത്തിച്ചു. ലാഭം കിട്ടിയ തുക നിലവിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ വികസനത്തിനും പുതിയ എട്ട് സ്ഥാപനം കെട്ടിപ്പടുക്കാനുമായി പുനര്‍നിക്ഷേപിച്ചിരിക്കുകയാണ്. കാര്‍ഷികമേഖലയില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍വഴി കര്‍ഷകആത്മഹത്യകള്‍ക്ക് അറുതിവരുത്താന്‍ കഴിഞ്ഞു. അധികാരവികേന്ദ്രീകരണരംഗത്ത് ഇരുസംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍വഴി അടിത്തട്ടില്‍ ജനാധിപത്യപ്രക്രിയ ശക്തമാക്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ത്രിതല പഞ്ചായത്ത് സംവിധാനം രാജ്യത്തുതന്നെ അഭൂതപൂര്‍വമായ തരത്തില്‍ വിജയകരമായി. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പഞ്ചായത്ത്രാജ് സംവിധാനം നടപ്പാക്കി നീണ്ട 17 വര്‍ഷത്തിനുശേഷമാണ് രാജ്യം ഇതിനായി 73,74 ഭരണഘടനഭേദഗതികള്‍ കൊണ്ടുവന്നത്. കേരളത്തില്‍ 1957ലെ സര്‍ക്കാര്‍ ആവിഷ്കരിച്ച അധികാരവികേന്ദ്രീകരണസംവിധാനം പിന്നീട് ജനകീയാസൂത്രണപ്രസ്ഥാനമായി വികസിക്കുകയും ജനങ്ങള്‍ക്ക് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. കേരളവും പശ്ചിമബംഗാളും സ്ത്രീകള്‍ക്ക് ഭരണസമിതികളില്‍ 50 ശതമാനം സംവരണംനല്‍കാനുള്ള പ്രക്രിയയിലാണ്. ബംഗാള്‍, കേരള സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കുകൂടി ബാധകമാക്കി, കേന്ദ്രം ഇതിന് വിസമ്മതിക്കുകയാണ്. കേരളം, ബംഗാള്‍ സര്‍ക്കാരുകളുടെ ഏറ്റവും പ്രധാന മുഖമുദ്ര മതനിരപേക്ഷതയും മതസൌഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതില്‍ കൈവരിച്ച നേട്ടമാണ്. ഭൂരിപക്ഷഹിതപ്രകാരം ഭരണം നടക്കുന്ന ജനാധിപത്യസംവിധാനത്തിന്റെ മേന്മയുടെ ഉരകല്ല് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണെന്ന് പൊതുവെ കരുതിവരുന്നു. ഒബിസി വിഭാഗത്തില്‍പെട്ട മുസ്ളിങ്ങള്‍ക്ക് ജോലികളില്‍ 10 ശതമാനം സംവരണം നല്‍കാന്‍ ശുപാര്‍ശചെയ്യുന്ന രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചു. ശക്തമായ കമ്യൂണിസ്റ്-ജനകീയപ്രസ്ഥാനം കെട്ടിപ്പടുക്കാനാണു ഇടതുപക്ഷമുന്നണി ശ്രമിക്കുന്ന്ത്

ലാല്‍ഗഢ് റാലി പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍..

ലാല്‍ഗഢ് റാലി പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍..

ന്യൂഡല്‍ഹി: മാവോയിസ്റുകളുമായി സഹകരിച്ച് കേന്ദ്രമന്ത്രി റാലി നടത്തുന്നതിനോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും റെയില്‍മന്ത്രി മമത ബാനര്‍ജിയുടെ മാവോയിസ്റ് ബന്ധം ചര്‍ച്ചയായി. എന്നാല്‍, മമതയെ സംരക്ഷിക്കുന്ന നിലപാടാണ് കോഗ്രസ് സ്വീകരിച്ചത്. രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ത്തന്നെ സിപിഐ എം അംഗങ്ങള്‍ വിഷയം ഉന്നയിച്ചു. ശൂന്യവേളയില്‍ ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ മീരാകുമാര്‍ ഉറപ്പുനല്‍കി. ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ വിളിക്കാതിരുന്നതിനെതുടര്‍ന്ന് സിപിഐ എം അംഗങ്ങളായ ബന്‍സ്ഗോപാല്‍ ചൌധരി, എ സമ്പത്ത്, എം ബി രാജേഷ് തുടങ്ങിയവര്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന്, വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായാണ് പ്രധാനമന്ത്രിതന്നെ മാവോയിസ്റുകളെ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് സമ്പത്ത് പറഞ്ഞു. എന്നാല്‍, ഒരു കേന്ദ്രമന്ത്രിതന്നെ അവരുമായി കൂട്ടുചേരുന്നു. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മാവോയിസ്റുകളുമായി യോജിച്ച് റാലി നടത്തുന്നത്്- സമ്പത്ത് പറഞ്ഞു. രാജ്യസഭയില്‍ ശൂന്യവേളയില്‍ സിപിഐ എം അംഗം പ്രശാന്ത ചാറ്റര്‍ജി വിഷയം ഉന്നയിച്ചു. സര്‍ക്കാരിനെ നയിക്കുന്നവര്‍തന്നെ മാവോയിസ്റുകളുമായി കൂട്ടുകൂടുന്നത് നിര്‍ഭാഗ്യകരമാണെന്നും കേന്ദ്രം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ചാറ്റര്‍ജി പറഞ്ഞു. മറ്റു പ്രതിപക്ഷപാര്‍ടി അംഗങ്ങളും സര്‍ക്കാര്‍ പ്രതികരിക്കണമെന്ന ആവശ്യത്തെ പിന്തുണച്ചു. വിഷയത്തിന്റെ ഗൌരവം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നും ശ്രദ്ധയില്‍ എടുത്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അംബികാസോണി പറഞ്ഞു. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ലാല്‍ഗഢ് റാലിയെ കോഗ്രസ് ന്യായീകരിച്ചു. ബുദ്ധിജീവികളും കലാകാരന്മാരും പങ്കെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് റാലിയെ എതിര്‍ക്കേണ്ടതായി തോന്നുന്നില്ലെന്നും കോഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

മാവോയിസ്റുകളെ പിന്തുണച്ച് മമത

മാവോയിസ്റുകളെ പിന്തുണച്ച് മമത .
‍കൊല്‍ക്കത്ത: തീവ്രവാദത്തിനെതിരായ റാലിയില്‍ മാവോയിസ്റുകളെ ന്യായീകരിച്ച് തൃണമൂല്‍ കോഗ്രസ് നേതാവ് മമത ബാനര്‍ജി. പശ്ചിമബംഗാളിലെ സര്‍ക്കാരാണ് തീവ്രവാദികളെന്ന് ആക്ഷേപിച്ച മന്ത്രി മമത തീവ്രവാദത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കാനും തയ്യാറായില്ല. സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ വിശാലവേദിക്കും ആഹ്വാനം ചെയ്തു. മാവോയിസ്റുകള്‍ക്കെതിരെ മമത ഒരക്ഷരം ഉരിയാടിയില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനുള്ള റിഹേഴ്സലായിരുന്നു ലാല്‍ഗഢില്‍ മമതയും കോഗ്രസും മാവോയിസ്റുകളും ചേര്‍ന്ന് സംഘടിപ്പിച്ച റാലി. മാവോയിസ്റ് പ്രവര്‍ത്തകരായിരുന്നു മുഖ്യ സംഘാടകര്‍. വലിയ ജനപങ്കാളിത്തമില്ലാതിരുന്ന റാലി മാവോയിസ്റ് ഭീകരതയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കലായി. മാവോയിസ്റ് നേതാക്കളായ ആസാദ്, സിദ്ധു സോറന്‍ എന്നിവരെ കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച മമതയും സ്വാമി അഗ്നിവേശും മേധാ പട്കറും മാവോയിസ്റ് ഭീകരതയില്‍ മരിച്ച ജ്ഞാനേശ്വരി എക്സ്പ്രസ് യാത്രക്കാര്‍, സിആര്‍പിഎഫുകാര്‍, സിപിഐ എം പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ച് തന്ത്രപരമായ ദുഃഖപ്രകടനം മാത്രം നടത്തി. മേധാ പട്കര്‍, മഹാശ്വേതാദേവി, നിയമസഭയിലെ പ്രതിപക്ഷനേതാവ് പാര്‍ഥ ചാറ്റര്‍ജി, കേന്ദ്ര സഹമന്ത്രിമാരായ ശിശിര്‍ അധികാരി, മുകുള്‍ റോയ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
വി ജയിന്

സംഘപരിവാറിന്റെ മുഖം തന്നെയോ

സംഘപരിവാറിന്റെ മുഖം തന്നെയോ
പി ജയരാജന്‍.
പതിവുപോലെ മുസ്ളിംലീഗ് ദേശീയ നിര്‍വാഹകസമിതിയോഗം ആഗസ്ത് ഒന്നിന് യോഗംചേര്‍ന്ന് കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു. തീവ്രവാദത്തിന്റെ മറപിടിച്ച് മുസ്ളിംസമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോഗ്രസ് നയിക്കുന്ന സംസ്ഥാന ഗവമെന്റുകളെക്കുറിച്ച് ഒരു വിമര്‍ശവും പ്രമേയത്തിലില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മത തീവ്രവാദ ശക്തികളെക്കുറിച്ചും പരാമര്‍ശമില്ല. മുഖ്യമന്ത്രി വി എസ് ജൂലൈ 25ന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ പ്രസ്താവനയെ ചൂണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നടത്തുന്ന പ്രചാരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മുഖ്യമന്ത്രിയും സിപിഐ എമ്മും മുസ്ളിം ന്യൂനപക്ഷത്തിനെതിരാണ് എന്ന പ്രചാരണമാണ് സംഘടിതമായി ലീഗ് നേതാക്കള്‍ നടത്തുന്നത്. തന്റെ പ്രസ്താവനയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് 26ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചതാണ്. പ്രസ്താവന മുസ്ളിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ദുരുപദിഷ്ടിതമാണ്; എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ പേരുകളിലറിയപ്പെടുന്ന വിധ്വംസകപ്രസ്ഥാനങ്ങള്‍ നടത്തുന്ന ക്ളാസുകളെയും പ്രചാരണങ്ങളെയുംകുറിച്ച് ലഭ്യമായ വിവരങ്ങളാണ് സൂചിപ്പിച്ചത്- നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെയാണ് വ്യക്തമാക്കിയത്. അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ജനാധിപത്യസംവിധാനത്തിനു വിരുദ്ധവും ആ സംവിധാനത്തെ നിരാകരിക്കുന്നതുമായ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനാധിപത്യവും ഇസ്ളാമും രണ്ടു വിരുദ്ധ ആദര്‍ശങ്ങളാണ്; ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ളിങ്ങളാണെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്നും പോപ്പുലര്‍ ഫ്രണ്ട് അതിന്റെ ലഘുലേഖകളിലും സിഡികളിലും വ്യക്തമാക്കുകയാണ്. അതുകൊണ്ട് മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യക്കകത്ത് ഇസ്ളാമിക ഗവമെന്റിനെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ പ്രചാരണസാമഗ്രികളിലെ പ്രതിപാദ്യം. അതിനുവേണ്ടി ഇസ്ളാമികമേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത് എന്ന നിലയ്ക്ക് മുസ്ളിം ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും പ്രചരിപ്പിക്കുന്നത്. ലഘുലേഖയില്‍ ഇതുമാത്രമല്ല, മുസ്ളിം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികളെക്കുറിച്ചും പോപ്പുലര്‍ഫ്രണ്ട് പ്രതിപാദിക്കുന്നുണ്ട്. ഇത് സംഘപരിവാറിന് സഹായകരമാക്കിത്തീര്‍ത്ത പ്രചാരവേലയാണ്. എന്തുകൊണ്ടെന്നാല്‍, ഇത്തരമൊരു പ്രചാരവേല ആദ്യം ജനങ്ങള്‍ക്കിടയില്‍ നടത്തിയത് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ്. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷം നാളെ ഭൂരിപക്ഷം ആകുമെന്ന ഭീതി പരത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അധികാരം പിടിച്ചെടുക്കാനുള്ള അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിച്ച നുണകളിലൊന്നാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന പ്രചാരണം. അത് ഹിന്ദുക്കളില്‍ അന്യമതവിരോധം പരത്താനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്. ഇതേ പ്രചാരണം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തതിന്റെ ഭാഗമായി മുസ്ളിം സമുദായത്തെത്തന്നെ പൊതുസമൂഹം സംശയത്തോടുകൂടി വീക്ഷിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ സംസാരിച്ചത്. മുസ്ളിം സമുദായത്തോട് സിപിഐ എം കൈക്കൊള്ളുന്ന സമീപനത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പരിശ്രമമാണ് ഈ പ്രസ്താവനയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗിലെ നേതാക്കളാണ് മതതീവ്രവാദശക്തികളുടെ സംരക്ഷകര്‍ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞ വേളയിലാണ് ശ്രദ്ധ മറ്റൊരു വിധത്തില്‍ തിരിച്ചുവിടാമോ എന്ന പരിശ്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലയാള മുഖപത്രം പിറ്റേദിവസം പ്രതിഷേധ പ്രസ്താവനകളുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെയും ചിത്രംവച്ച് ഒന്നാംപേജില്‍ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഇവരുടെയൊക്കെ ചിത്രം വച്ച് വി എസിന്റെ പ്രസ്താവനയ്ക്ക് ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്തുവരികയാണ് ആ പത്രം ചെയ്തത്. മുസ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍. ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നു എന്നത് ഒന്നാന്തരം നുണയാണെന്ന് യെച്ചൂരി വിശദീകരിക്കുന്നു. 1961ലെയും 1981ലെയും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനസംഖ്യയുടെ വര്‍ധനയില്‍ കുറവുണ്ടായി എന്നാണ്. മുസ്ളിം ജനസംഖ്യയുടെ വര്‍ധന 1961നും 81നും ഇടയില്‍ 0.7 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കാവിക്കുപ്പായക്കാരുടെ പ്രചാരണം ജുഗുപ്സാവഹമാണ് എന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. മുസ്ളിങ്ങള്‍ക്ക് നാലു ഭാര്യമാരുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നുമാത്രമാണുള്ളതെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയ്ക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യാ രാജ്യത്ത് 25 ലക്ഷം മുസ്ളിംസ്ത്രീകള്‍ ഭര്‍തൃരഹിതരാണ്. 1961ലെ സെന്‍സസ് അനുസരിച്ച് ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളിലാണ്. 15-25 ശതമാനം. 1975 ലെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 1941നും 1951നും ഇടയില്‍ മുസ്ളിം ബഹുഭാര്യാവിവാഹങ്ങള്‍ ഹിന്ദുക്കളേക്കാള്‍ 0.09 ശതമാനം കുറവാണെന്നാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം പിന്നീടുള്ള കാലയളവുകളിലും ബഹുഭാര്യത്വം ഹിന്ദുക്കളേക്കാള്‍ മുസ്ളിങ്ങളില്‍ കുറവാണെന്നാണ്. കുടുംബാസൂത്രണവും മുസ്ളിങ്ങള്‍ തള്ളിക്കളയുന്നു എന്ന് സംഘപരിവാറിന്റെ സംഘടനകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള അഖിലേന്ത്യാ സര്‍വേയില്‍ ഇതു വസ്തുതയല്ലെന്ന് ബോധ്യപ്പെടുകയുണ്ടായി. മുസ്ളിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പരിപാടികള്‍ വര്‍ധിച്ചുവരുന്നതായാണ് ആ കണക്ക് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഘപരിവാറിന്റെ നുണക്കഥകളെ പൊളിക്കുന്നതിനുവേണ്ടി തുടക്കംമുതലേ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനു നേരെയാണ് മുസ്ളിംലീഗ് ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുള്ളത്. ഇന്ത്യയിലെ ഭാഷ-മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഇടതുപക്ഷം പിന്തുണ കൊടുത്ത യുപിഎ ഗവമെന്റ് 2004ല്‍ ജസ്റിസ് രംഗനാഥ് മിശ്ര കമീഷനെ നിയോഗിച്ചത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ യഥാര്‍ഥ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനുമാണ് ആ കമീഷനെ നിയോഗിച്ചത്. ആ കമീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രഗവമെന്റിനു ലഭ്യമായിട്ട് മാസങ്ങളായി. പക്ഷേ, അതിനൊത്ത നടപടികള്‍ പല സംസ്ഥാന ഗവമെന്റുകളും കൈക്കൊണ്ടിട്ടില്ല. 2001ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നിഗമനത്തിലെത്തിയത്. മുസ്ളിങ്ങള്‍ സാക്ഷരത, വിദ്യാഭ്യാസം, വ്യാവസായികമായ അഭിവൃദ്ധി, സാമ്പത്തികമായ പുരോഗതി എന്നിവ നേടുന്നതില്‍ വളരെയധികം പിന്നോക്കമാണെന്ന് കമീഷന്‍ വിലയിരുത്തി. അതിനു കാരണം, തക്കതായ സാങ്കേതികമികവോ വിദ്യാഭ്യാസമോ അവര്‍ക്കു ലഭിക്കാത്തതാണ്. മുസ്ളിം കേന്ദ്രീകൃതപ്രദേശങ്ങളില്‍ സംരംഭ പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കപ്പെടുന്നില്ല. മുസ്ളിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കള്‍ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമായി അതുവഴിയുള്ള നേട്ടങ്ങളും മുസ്ളിം സമുദായത്തിന് ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലടക്കമുള്ള കുടില്‍വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏറ്റവും പിന്നോക്കനിരയിലുള്ള സാങ്കേതികവിദ്യ കാരണം അയല്‍രാജ്യങ്ങളിലെ കൈത്തൊഴിലുകാര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയുന്നില്ല. ഇങ്ങനെ കമീഷന്‍ ഇന്ത്യയിലെ മുസ്ളിം മതന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ജോലികളിലും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും മുസ്ളിം തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. അത്തരം ശുപാര്‍ശകളെ പല സംസ്ഥാനങ്ങളും പൂഴ്ത്തിവച്ചു. സിപിഐ എം നയിക്കുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവമെന്റാണ് ചരിത്രത്തിലാദ്യമായി മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ മുസ്ളിം സമുദായത്തില്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു. ആ പിന്നോക്കാവസ്ഥയെ കൃത്യമായി കണ്ടെത്തുന്നതിനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. രജീന്ദ്ര സച്ചാര്‍ കമീഷന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി മുസ്ളിം സാമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തു. കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റ് ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. അതിന്റെ ഭാഗമായി മുസ്ളിം കേന്ദ്രീകൃത പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹജ്ജ് ഹൌസ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാനുള്ള കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു. മദ്രസ അധ്യാപകര്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും കൊണ്ടുവന്നു. മുസ്ളിം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ന്യൂനപക്ഷവകുപ്പുതന്നെ കേരളത്തില്‍ രൂപീകരിച്ചതും ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. സെക്രട്ടറിയറ്റില്‍ മാത്രമല്ല കലക്ടറേറ്റുകളിലും ന്യൂനപക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇന്നുണ്ട്. ഇങ്ങനെയെല്ലാം ഇന്ത്യയിലെ മതനിരപേക്ഷതയുടെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്പ്രസ്ഥാനത്തിനെ