ഉമ്മന്‍ ചാണ്ടിയുടെ ജനവിരുദ്ധതയെയും അഴിമതിയേയും സമുദായിക പ്രീണനയങളേയും വിവാദങ്ങളുടെ കീറിയ മറകള്‍കൊണ്ട് ഒളിപ്പിക്കാനാവില്ല ...നാരായണന്‍ വെളിയംകോട്
യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്ക് മറയിടുന്നതിനുള്ള കുറുക്കു വഴിയായാണ് എല്‍.ഡി.എഫിനെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്ന തന്ത്രം. കൂട്ടത്തില്‍ കരുത്തനെ ലക്ഷ്യം വെക്കുക എന്ന ചിരപുരാതന തന്ത്രമാണ് എല്‍.ഡി.എഫിലെ പ്രമുഖ കക്ഷിയായ സി.പി.എമ്മിനെ ലക്ഷ്യമിടുന്നത്. നെയ്യാറ്റിന്‍ കരയിലെ കൂറുമാറ്റവും കുതിരക്കച്ചവടവും വിജയമാക്കുവാനായി ടി.പി.വധക്കേസിനു വലിയ പ്രാധാന്യം നല്‍കി. വലതു പക്ഷ മാധ്യമങ്ങളില്‍ യു.ഡി.എഫ് അനുകൂലികളും അവസരവാദ രാഷ്ട്രീയ നിരീക്ഷകരും കളം നിറഞ്ഞാടി. വി.എസ് വിഷയവും അതോടൊപ്പം ചേര്‍ത്തു വച്ചു. വി.എസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സി.പി.എമ്മിന്റെ ആഭ്യന്തര കാര്യം മാത്രമാണ്. അതിനു ഇത്രമേല്‍ വാര്‍ത്താ പ്രാധ്യാന്യം കൈവരുന്നതിന്റെ പുറകിലെ താല്പര്യം മറ്റു വാര്‍ത്തകളേയും വിഷയങ്ങളേയും മുഖ്യധാരയില്‍ നിന്നും ഒഴിവാക്കുക എന്നതാണ്.
തോട്ടം മേഘലയിലെ കയ്യേറ്റങ്ങളെ സാധൂകരിക്കുകയും അവയ്ക്കു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഭൂമാഫിയക്കാര്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും വേണ്ടി ഒത്താശ ചെയ്യുകയും ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നതിനു തടയിടുവാനാണ് പല വിധത്തിലുള്ള ശ്രദ്ധതിരിക്കലുകള്‍ നടക്കുന്നത്. നെല്‍വയലുകള്‍ നികത്തുവാനുള്ള ഭൂമാഫിയകളുടെ താല്പര്യങ്ങള്‍ക്ക് ഔദ്യോഗിക ചാപ്പകുത്തി ആശീര്‍വദിക്കുവാനുള്ള തീരുമാനമാണ് ടി.പി.വധത്തിന്റെ വാര്‍ത്തകള്‍ക്കിടയിലൂടെ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചത്. നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുവാന്‍ അവസരം പ്രയോജനപ്പെടുത്തി. ഇപ്പോള്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ അറസ്റ്റും മറ്റും സൃഷ്ടിക്കുന്ന വാര്‍ത്താകോലാഹലനങള്‍ക്കിടയിലൂ
ടെ കരിമണല്‍ കൊള്ളയടിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് അനുമതി നല്‍കുമോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു.
വിലക്കയറ്റവും വൈദ്യുതി ചാര്‍ജ്ജ് വിലവര്‍ദ്ധനവും സാധാരണക്കാരന്റെ ജീവിതത്തെ ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനവികാരം ഉണരുമെന്നും അതിനു എല്‍.ഡി.എഫ് നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭയക്കുന്നു. ലീഗിന്റെ അപ്രമധിത്വത്തിനു വഴങ്ങിക്കൊണ്ട് അഞ്ചാമന്ത്രിയെ അനുവദിച്ചതിലൂടെ ഉമ്മന്‍ ചാണ്ടിയിലെ രാഷ്ടീയക്കാരന്റെ നട്ടെല്ലിന്റെ ബലം എത്രയാണെന്ന് കേരള ജനത തിരിച്ചറിഞ്ഞതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമി കൈക്കലാക്കുവാനുള്ള ശ്രമം വാര്‍ത്തയായതും ജനങ്ങള്‍ അതിനെതിരെ തിരിഞ്ഞതും ലീഗിന്റെ പദ്ധതിയെ പൊളിച്ചു കളഞ്ഞു. .35 എയ്ഡഡ് സ്കൂളുകള്‍ സ്വന്തമാക്കി അധ്യാപകരെ നിയമിക്കാന്‍ ലക്ഷങള്‍ കൈക്കൂലി വാങി കോടികള്‍ സമ്പാദിക്കാനുള്ള ലീഗിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുന്നു.
എന്നാല്‍ മുഖ്യമന്ത്രിയേയും മുന്നണിയേയും സമ്മര്‍ദ്ദത്തിലാക്കി നാടിന്റെ പൊതു സ്വത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണു ലീഗ് ഇന്നും തുടരുന്നത്. ഇതു പോലെ കൌശലക്കാരനായ മാണിയും കൂട്ടരും അവരുടെ ഹിഡന്‍ അജണ്ടയും നടപ്പാക്കാന്‍ ഈ സന്ദര്‍ഭം വിദഗ്ദമായി വിനിയോഗിക്കുന്നു. കെ എം മാണിയുടെ മകളുടെ ഭര്‍ത്താവിന്ന് സംസ്ഥാനത്ത് ഉന്നത പദവിയില്‍ അനധികൃത നിയമനം നടത്തിയിരിക്കുന്നു. സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം പി ജോസഫിനെയാണ് സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ നിയമിച്ചത്. ഐഎഎസ് ചട്ടം ലംഘിച്ച് വിദേശത്ത് ജോലി ചെയ്തതിന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ട ജോസഫിനെ വന്‍കിട പദ്ധതികള്‍ക്ക് പണം വിനിയോഗിക്കുന്നതു സംബന്ധിച്ച കണ്‍സള്‍ട്ടന്റായാണ് നിയമിച്ചത്. തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം, വാഹനം, താമസം, പേഴ്സണല്‍ സ്റ്റാഫ് എന്നിവയും അനുവദിച്ച് പൊതുഭരണവകുപ്പ് 19ന് ഉത്തരവിറക്കി. മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് പ്രോജക്ട്് ഫിനാന്‍സ് കണ്‍സള്‍ട്ടന്റ് എന്നാണ് തസ്തികയുടെ പേര്.
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അരിയില്‍ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ വധിക്കപ്പെടുമെന്നറിഞ്ഞിട്ടും തടഞ്ഞില്ല എന്നുള്ളതാണു പോലീസ് ജയരാജനെതിരായി ആരോപിക്കുന്നത്...ഈ കേസ്സില്‍ മുപ്പത്തിയെട്ടാം പ്രതിയായിട്ടാണു ജയരാജനെ ഉള്‍പ്പെടിത്തിയിരിക്കുന്നത്...
.എന്നാല്‍ ഇതിനോടോപ്പം കൂട്ടിവായിക്കേണ്ടതാണു . മുസ്ലിം ലീഗ് എം എല്‍ എ , പി കെ ബഷീര്‍ പാണക്കാട് ഹൈദരാലി ഷിഹാബ് തങളുടെ മുന്നില്‍ വെച്ചുകൊണ്ടാണു കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പുവിനേയും സഹോദരന്‍ ആസാദിനേയും കൊല്ലുമന്ന് പ്രഖ്യാപിച്ചത്..അടുത്ത ദിവസം തന്നെ ലീഗ് ഗുണ്ടകള്‍ അവരെ വെട്ടിക്കൊന്നു...എം എല്‍ എ ബഷീറിനെ ഏഴാം പ്രതിയാക്കി പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു.....കൊലയാളിയേയും കൊല ചെയ്യുമെന്ന് അറിഞ്ഞിട്ടും അത് പ്രതിരോധിക്കാതിരുന്ന പാണക്കാട്ട് തങളെയും ഇന്നും അറസ്റ്റ് ചെയ്തിട്ടില്ല..ഇതാണു സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം...
കള്ളക്കേസുകള്‍കൊണ്ടും വ്യാപകമായ കള്ള പ്രചരണങള്‍ കൊണ്ടും സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പി ജയരാജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്..സ്വഭാവികമാ
യും മുതിര്‍ന്ന നേതാക്കളെ രാഷ്ട്രിയ ദുഷ്ടലാക്കോടെ അറസ്റ്റ് ചെയ്ത് ജയിലടച്ചാല്‍ അണികളില്‍ നിന്ന് ശക്തമായ പ്രതിഷേധങളും പ്രതികരണങളും ഉണ്ടാകുക സാധരണമാണു... സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിയെ ഉള്‍പ്പെടെ പ്രമുഖരെ അറസ്റ്റു ചെയ്തപ്പോള്‍ രജ്യത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉണ്ടായി.അത്തരം പ്രതിഷേധങ്ങളെ അടക്കം ഉപയോഗപ്പെടുത്തിക്കൊണ്ട് വലതു പക്ഷ മാധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു വേണ്ട ഒത്താശയും ചെയ്തു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഒഴിവക്കിക്കൊണ്ട് സി.പി.എമ്മുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളെ പോലും ഊതിപ്പെരുപ്പിച്ചും ഊഹിച്ചെടുത്തും അവതരിപ്പിക്കുന്നു. കൃത്യമായ സംഘടനാ തത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികളില്‍ ചര്‍ച്ചകള്‍ നടക്കും. അല്ലാതെ നേതൃയോഗം വിളിക്കുന്നതിനോ സംഘടനാ പുനസ്സംഘടന നടത്തുന്നതിനോ ഭയപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ അവസ്ഥ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കില്ല. സ്വാഭാവികമായും പാര്‍ട്ടി യോഗങ്ങളിലും ചര്‍ച്ചകളിലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. അതിനെ വളച്ചൊടിച്ച് പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് ജനങ്ങളെതെറ്റിദ്ധരിപ്പിക്കുവാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഇതു മൂലം വാര്‍ത്തകാണുവാന്‍ ടി.വി. ഓണ്‍ ചെയ്യുന്നവര്‍ക്ക് മറ്റൊരു കാര്യവും വേണ്ട വിധം അറിയുവാന്‍ സാധിക്കാതെ വരുന്നു. ഒപ്പം തന്നെ ഒന്നിലധികം മാധ്യമങ്ങള്‍ ഒരേ സംഭവം തന്നെ പറയുമ്പോള്‍ അത് സ്വാഭാവികമായും അവരില്‍ ചെറിയ തോതിലെങ്കിലും സ്വാധീനം ചെലുത്തും. യു.ഡി.ഫ് നടത്തുന്ന ജനവിരുദ്ധ ഭരണമാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എന്നിരിക്കെ അതിനെ ബോധപൂര്‍വ്വം മറച്ച് സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി ചര്‍ച്ചകളെ ആണ് ഊതിപെരുപ്പിച്ച് വാര്‍ത്തയാക്കുന്നത്. ഈ അപകടത്തെ നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
കേരളത്തിലെ മുഖ്യധാരാ കക്ഷികളായ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളെ പറ്റിയോ ബി.ജെ.പി/ലീഗ് എന്നിവയിലെ പ്രശ്നങ്ങളെ പറ്റിയോ എന്തുകൊണ്ട് മാധ്യമങ്ങള്‍ ചര്‍ച്ചക്ക് വെക്കുന്നില്ല എന്നതും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ അസംതൃപ്തരുടെ എണ്ണവും വ്യാപ്തിയും വര്‍ദ്ധിച്ചു കൊണ്ടിര്‍ക്കുകയാണ്. വി.എം.സുധീരനെ പോലുള്ളവര്‍ സഹികെട്ട് കാര്യങ്ങള്‍ പരസ്യമായി തന്നെ പറയാന്‍ തുടങ്ങിയിരിക്കുന്നു. സര്‍ക്കാരില്‍ കഴിവുകെട്ട മന്ത്രിമാര്‍ ഉണ്ടെന്നത് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരനും മുന്‍ മന്ത്രിയുമായ സുധീരന്‍ പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമെന്ന് കരുതി ഗൗരവത്തില്‍ എടുക്കാതിരിക്കരുത്.ഇത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം ജനറല്‍ അഡ്മിനിസ്ട്രഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മന്ത്രിമാരുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താന്‍ നടത്തിയ പഠനത്തിലാണു ഈ സര്‍ക്കാറില്‍ ഒന്നിനും കൊള്ളാത്ത ആറു മന്ത്രിമാരുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് ..സി എന്‍ ബാലകൃഷ്ണന്‍ ,അടൂര്‍ പ്രകാശ്,വി എസ് ശിവകുമാര്‍,പി കെ അബ്ദുള്‍റബ്ബ്,പി ജെ ജോസഫ് ,പി കെ ജയലക്ഷ്മി എന്നിവരാണു സര്‍ക്കാറിന്റെ( ജനങളുടെ നികുതി പണം ) കാറും വീടും നിരവധി പേഴ്സണല്‍ സ്റ്റാഫും കോടികള്‍ ശമ്പളവും പറ്റി ഒന്നിനും കൊള്ളാത്തവരായി ജനങള്‍ക്ക് മുന്നില്‍ ഞെളിഞ്ഞ് നടക്കുന്നത്.ഒന്നിനും കൊള്ളാത്ത മന്ത്രിമാരുടെ ജി എ ഡിയുടെ റിപ്പോര്‍ട്ട് കൈവശം വെച്ചിട്ടാണൂ തന്റേത് മികച്ച ടീമാണെന്ന് കാപട്യത്തിന്റെ അവതാരമായ മുഖ്യമന്ത്രി പ്രതികരിച്ചത്.
ജനങളുടെ നികുതിപ്പണം കൈപറ്റിക്കൊണ്ട് മുസ്ലിം ലീഗിലെ മന്ത്രിമാരും മറ്റ് ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവരും ലീഗിലെ സമ്പന്ന വിഭാഗത്തിന്നു വേണ്ടിമാത്രമേ പ്രവര്‍ത്തിക്കുവെന്നത് മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അടക്കമുള്ള കേരളത്തിലെ സാധാരണക്കാരായിട്ടുള്ള ജനവിഭാഗങളോട് ചെയ്യുന്ന മഹാ അപരാധമാണു ..ഒരു ജനാധിപത്യ രാജ്യത്ത് ഇത് വെച്ച്പൊറുപ്പിക്കാന്‍ സാധ്യമല്ല.. ഇതു തുറന്നുകാട്ടേണ്ട ഉത്തരവാദിത്വമുള്ള മാധ്യമങ്ങളാണ് കാസര്‍കോട്ട് വി.എസിനു അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സു വെച്ചു എന്ന വാര്‍ത്തയെ എക്സ്യൂസീവാക്കാന്‍ ഓടി നടക്കുന്നത്.പ്രതിപക്ഷ നേതാവെന്ന നിലയിലും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കും. എന്നാല്‍ വാര്‍ത്തകളെ വി.എസില്‍ ഒതുക്കുക എന്നത് സൌകര്യപ്രദമായ ഒരു കൌശലമാണ്. മറ്റൊന്നാണ് തോട്ടം തൊഴിലാളി നേതാവായ മണിയുടെ പ്രസ്താവനയും അതിന്റെ തുടര്‍ച്ചയും. കെ.സുധാകരനെ തിരെ ഗൌരവമുള്ള വെളിപ്പെടുത്തലാണ് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറില്‍ നിന്നും അടുത്തിടെ വന്നത്. ജഡ്ജി കൈക്കൂലി വാങ്ങുന്നതിനു താന്‍ ദൃക്‌സാക്ഷിയാണെന്ന് സുധാരകന്‍ നേരത്തെ നടത്തിയതും അതീവ ഗൌരവമുള്ള കാര്യമാണ്. എന്നാല്‍ ഇതെല്ലാം മാധ്യമങ്ങള്‍ സൌകര്യപൂര്‍വ്വം ഒഴിവാക്കുകയും മറ്റൊരു വിവാദ പ്രസ്താവന നടത്തിയ എം.എം മണിയിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
വിവാദങ്ങളുടെ കീറിയ മറകൊണ്ടൊന്നും ജനവിരുദ്ധതയെയും അഴിമതിയേയും സമുദായ പക്ഷപാതിത്വത്തേയും ഒളിപ്പിക്കുവാന്‍ ആകില്ല എന്ന സത്യം യു.ഡി.എഫും അവര്‍ക്ക് കുഴലൂതുന്ന മാധ്യമ സംഘവും ഓര്‍ത്താല്‍ നന്ന്. Narayanan veliancode
050 6579581
No comments:
Post a Comment