ജയരാജനെ അറസ്റ്റ് ചെയ്തതില്‍ എന്തിനു പ്രതിഷേധം എന്ന് ചോദിക്കുന്നവരുണ്ട്...അവരോടു ചില കാര്യങ്ങള്‍ പറയട്ടെ....
1 . പണ്ട് വാളകത്ത് ഒരു അദ്ധ്യാപകന്‍ അതി ക്രൂരമായി ആക്രമിക്കപ്പെട്ടു. ആക്രമിക്കപെട്ട അദ്ധ്യാപകന്‍ തന്നെ പോലിസിനോടും പിന്നീടു നാട്ടുകാരോടും പറഞ്ഞു തന്നെ ആക്രമിച്ചത് ബാലകൃഷ്ണപ്പിള്ള ആണെന്ന് !!..ഇരതന്നെ വേട്ടക്കാരന്‍ ഇയാളാണ് എന്ന് പറഞ്ഞു ചൂണ്ടിക്കാണിക്കുമ്പോള്‍ എന്തുകൊണ്ട് നീതിമാനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി എടുത്തില്ല ??
2 . ഇനി കൊലപാതകമാണ് വിഷയമെങ്കില്‍, കണ്ണൂരിലെ കൊണ്ഗ്രെസ്സ് എം പിയും ഗുണ്ടാ നേതാവുമായ കെ സുധാകരന്‍ ചെയ്ത ഒട്ടനവധി കൊലപാതകങ്ങളുടെ പട്ടിക നിരത്തി സുധാകരനാണ് ഇതെല്ലാം ചെയ്യിച്ചത് എന്ന് വ്യക്തമായ തെളിവ് സഹിതം ഈ കൊലയിലെല്ലാം പങ്കുള്ള സുധാകരന്റെ സഹായി തന്നെ പറഞ്ഞപ്പോള്‍, എന്തുകൊണ്ട് നീതിമാനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി എടുത്തില്ല ??
3 . പി കെ ബഷീര്‍ എന്ന ഒരു ലീഗ് എമ്മെല്ലേ, ലീഗിന്റെ പരമോന്നത നേതാവിന്റെ സാന്നിധ്യത്തില്‍ രണ്ടു പേരെ കൊല്ലുമെന്ന് പ്രഖ്യാപിച്ചു, അവരെ കൊന്നു. അതിന്റെ വീഡിയോ കേരളത്തിലെ ജനം മുഴുവന്‍ കണ്ടതാണ്. ആ എമ്മെല്ലെയെ ആറാം പ്രതിയാക്കി പോലീസു കേസെടുത്തു. എന്നിട്ട് എന്തുകൊണ്ട് നീതിമാനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മുപ്പത്തി എട്ടാം പ്രതിയായ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി, ആറാം പ്രതിക്കെതിരെ എടുത്തില്ല ??
4 .അന്ന് വേദിയിലുണ്ടായിരുന്ന പാണക്കാട് തങ്ങള്‍ക്കു ഈ കൊലയെക്കുരിച്ചു ബഷീറിന്റെ പ്രസംഗത്തില്‍ നിന്നും അറിവ് കിട്ടി.എന്നിട്ടും അയാള്‍ ആ കൊല തടയാന്‍ ശ്രമിച്ചില്ല ( ജയരാജനെതിരെ ചാര്‍ത്തിയിരിക്കുന്ന അതെ കുറ്റം - ഐ പി സി 118 ) എന്നിട്ട് എന്തുകൊണ്ട് നീതിമാനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ഇപ്പോള്‍ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി എടുത്തില്ല ??
5 .കെ എ റൌഫ് എന്ന കുഞ്ഞാലിക്കുട്ടിയുടെ കയ്യാള്‍, താനും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു ചെയ്ത, പെണ്‍വാണിഭവും അഴിമതിയുമടക്കമുള്ള എല്ലാ വൃത്തികേടുകളും വിളിച്ചു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നീതിമാനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി എടുത്തില്ല ??
6 .അതിന്റെ പിറ്റേദിവസം കുഞ്ഞാലിക്കുട്ടി, കേരളത്തിലെ ജങ്ങളുടെയും പത്രങ്ങളുടെയും മുന്‍പില്‍ വച്ച്, രൌഫിനു താന്‍ മന്ത്രി ആയിരുന്നപ്പോള്‍, തന്റെ സ്വാധീനം ഉപയോഗിച്ച് വഴിവിട്ടു ഒട്ടനവധി സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്ന് കുമ്പസാരിച്ചു, എന്തുകൊണ്ട് നീതിമാനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി എടുത്തില്ല ??
7. റെജീന എന്ന ഒരു സ്ത്രീ , കുഞ്ഞിനേയും ഒക്കത്ത് വച്ചുകൊണ്ട് ചാനലുകള്‍ കയറി ഇറങ്ങി പല വെളിപ്പെടുത്തലുകളും നടത്തി. ഒരു മനുഷ്യന്‍ ചെയ്യനരയ്ക്കുന്ന, കൊലപാതകത്തെക്കള്‍ മ്ലേച്ചമായ പല കാര്യങ്ങളും കുഞ്ഞാലിക്കുട്ടിക്കെതിരെ അവള്‍ പറഞ്ഞു. എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ ജയരാജനെതിരെ എടുത്തതുപോലെയുള്ള നടപടി എടുത്തില്ല ??( ഇതില്‍ ചിലകാര്യങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നടന്നത് എന്ന ന്യായം പറഞ്ഞേക്കാം. പക്ഷെ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ അനുസരിച്ച്, ഒരു സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന കാര്യങ്ങള്‍ക്കു അടുത്ത സര്‍ക്കാരിന്റെ കാലത്ത് കേസേടുക്കുന്നതിനും, അന്വേഷിക്കുനതിനും നിയമ തടസം ഒന്നുമില്ലെന്ന് അറിയുക )
8 അഴിമതി കേസില്‍ ഇന്ത്യയിലെ ഉന്നത നീതിപീഠം ശിക്ഷവിധിച്ചു ജയിലിലടച്ച ബാലകൃഷണപ്പിള്ളയെ, ആദ്യം ലോകത്തില്ലാത്ത അസുഖങ്ങളുടെ പേരില്‍ സ്വകാര്യ ആശുപത്രിയിലാക്കിയതും, പിന്നെ ശിക്ഷ ഇളവു ചെയ്തു ജയിലില്‍ നിന്നും വിട്ടയച്ചതിന്റെയും ന്യായം എന്ത് ??
ഏറ്റവും കുറഞ്ഞത് ഇത്രയും കാര്യങ്ങള്‍ക്ക് എങ്കിലും ഏതെങ്കിലും ഒരു കൊണ്ഗ്രെസുകാരന് ഉത്തരമുന്ടെകില്‍, ഇപ്പോള്‍ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും അന്യായമാനെന്നും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും നല്ല സര്‍ക്കാരാണെന്നും സമ്മതിക്കാം.കാരണം ഞാന്‍ ഒരു പാര്ട്ടിക്കാരനുമല്ല, എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വവുമില്ല .... . ഇതിനൊന്നും മറുപടിയില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ ജനങ്ങള്‍ പറയുന്നത് ; അടിയന്തിരാവസ്ഥാക്കാലത്ത് പോലും ഇത്രയും ഹീനവും പക്ഷപാതപരവുമായ ഒരു ഭരണം കേരളം കണ്ടിട്ടില്ല എന്ന്.
കടപ്പാട്...ഉത്തരം കിട്ടേണ്ട ചോദ്യങല്‍
No comments:
Post a Comment