Monday, August 6, 2012

700 കോടിയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടിക്ക് ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും വില്‍ക്കുന്നു


700 കോടിയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടിക്ക് ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും സ്വന്തക്കാര്‍ക്കും   ബന്ധക്കാര്‍ക്കും വില്‍ക്കുന്നു


700 കോടിയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടിക്ക് ഉമ്മന്‍ ചാണ്ടിയുടെയും  കുഞ്ഞാലിക്കുട്ടിയുടെയും ബന്ധക്കാര്‍ക്കും  സ്വന്തക്കാര്‍ക്കും വില്‍ക്കുന്നു 



കിനാലൂര്‍ എസ്റ്റേറ്റ് വന്‍കിടക്കാരായ ചിലര്‍ക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ പലതവണ മധ്യസ്ഥനായി ഇടപെട്ടിരുന്നു. ഈ ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം


മുഖ്യമന്ത്രി നേരിട്ട് എസ്റ്റേറ്റ് വില്‍പനക്ക് നടപടികള്‍ ആരംഭിച്ചതോടെ കൃഷിക്കാരില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവ് തുടങ്ങി. വന്‍കിട തോട്ടമുടമയും മുസ്ലിംലീഗുകാരനായ ജനപ്രതിനിധിയുമാണ് പിരിവിന് നേതൃത്വം നല്‍കുന്നത്.



കോഴിക്കോട്: കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റെടുത്ത 2400 ഏക്കറുള്ള കിനാലൂര്‍ എസ്റ്റേറ്റ് തുച്ഛമായ വിലയ്ക്ക് വന്‍കിട ഭൂവുടമകള്‍ക്ക് വില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ ഭൂവുടമകളുടെ യോഗം ചേര്‍ന്നാണ് കൈമാറ്റം തീരുമാനിച്ചത്. 700 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി 40 കോടി രൂപക്ക് കൈമാറാനാണ് ധാരണ. കിനാലൂര്‍ റബ്ബര്‍ എസ്റ്റേറ്റ് കൈയേറിയതായി ആരോപണം നേരിടുന്ന കൃഷിക്കാര്‍ക്കാണ് ഭൂമി കൈമാറുന്നത്. ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് എസ്റ്റേറ്റ് മുറിച്ചുവില്‍ക്കാനും അനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യത്തിലാണ് തീരുമാനം. ഇതിനു പിന്നില്‍ വന്‍അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവും ആരംഭിച്ചു. ഭൂമിവിലയില്‍ കുറവ് വരുത്തുന്നതിന് പുറമെ വില്‍പനയ്ക്ക് നികുതിയിളവ്, ആദായനികുതിയിളവ് എന്നിവ അനുവദിക്കാനും ധാരണയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-ല്‍ തൊഴിലാളികളുടെയടക്കം താല്‍പര്യം സംരക്ഷിച്ചാണ് കിനാലൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയും ലഭ്യമാക്കിയായിരുന്നു ഏറ്റെടുക്കലിന് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്കായി ഇപ്പോള്‍ നിയമവിരുദ്ധമായ തീരുമാനമെടുത്തത്. കിനാലൂരിലെ 987.27 ഹെക്ടറിന്റെ ഉടമസ്ഥര്‍ ദി കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ (ലിമിറ്റഡ് ) കമ്പനിയാണ്. ഇവര്‍ എസ്റ്റേറ്റിന്റെ വില്‍പനക്കുണ്ടാക്കിയ കരാര്‍ റദ്ദാക്കി പത്രപരസ്യം നല്‍കിയതാണ്. ഇത് അവഗണിച്ചാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്്. നിയമസഭാസമ്മേളനത്തിനിടെ ജൂലൈയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കൈമാറ്റം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. തൊഴിലാളി സംഘടനാപ്രതിനിധികളെ ഒഴിവാക്കി തോട്ടമുടമകളുടെ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഈ വര്‍ഷം മാര്‍ച്ച് 20-നാണ് കിനാലൂര്‍ എസ്റ്റേറ്റ് കൈമാറാന്‍ സര്‍ക്കാര്‍ ആദ്യം യോഗം വിളിച്ചത്. മുമ്പ് കൃഷിക്കാര്‍ കമ്പനിക്ക് നല്‍കിയ 16 കോടിക്ക് പുറമെ 24 കോടി രൂപയും 2009 മുതല്‍ ഏഴ് ശതമാനം പലിശയും നല്‍കിയാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് കൈമാറാനായിരുന്നു യോഗതീരുമാനം. കൂടാതെ ഭൂമി വിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസത്തിന് രജിസ്ട്രേഷന്‍ നികുതി ഒഴിവാക്കും. നികുതിയിളവുകളിലൂടെ പൊതുഖജനാവിന് കോടികള്‍ നഷ്ടമാക്കുന്ന തീരുമാനമാണ് എടുത്തത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയുടെ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്താനാണ് എസ്റ്റേറ്റ് വില്‍പനക്ക് തീരുമാനമെന്നാണ് അന്നത്തെ യോഗതീരുമാനമായി രേഖപ്പെടുത്തിയത്. 

No comments: