അപക്വതയുടെ കുട്ടിപ്പതിപ്പുകള്‍.
കെ ശ്രീകണ്ഠന്.
കണ്ണുംകാതും പൊത്തി ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടിലിരിക്കുന്ന കുട്ടിതേവാങ്കിനെ കുട്ടിസ്രാങ്ക് എന്നും വിളിക്കാറുണ്ട്. പ്രതിപക്ഷത്തിന്റെ രൂപഭാവങ്ങള്‍ കണ്ട ടി പി കുഞ്ഞുണ്ണി കുട്ടിതേവാങ്കിനെ ഓര്ത്തതില് തെറ്റുപറയാനാകില്ല. സ്വന്തം മണ്ഡലത്തില്‍ മാത്രമല്ല നാട്ടിലാകെ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടും ഒന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് പ്രതിപക്ഷം എന്നാണ് കുഞ്ഞുണ്ണിയുടെ പക്ഷം. അബ്ദുള്ളക്കുട്ടിയുടെ 'ഗാന്ധിമുത്തച്ഛന്' വിളി കേട്ട് കോള്‍മയിര്‍കൊണ്ട കോഗ്രസുകാരോട് കുഞ്ഞുണ്ണിയുടെ മുന്നറിയിപ്പ് ഇങ്ങനെ: നാളെ സീറ്റ് നിഷേധിച്ചാല്‍ 'ഗുരു ഗോള്‍വാള്‍ക്കര്‍ജീ'എന്ന് വിളിച്ച് സാഷ്ടാംഗം പ്രണമിക്കും, സൂക്ഷിച്ചോ. നസ്രേത്തില്‍നിന്ന് നന്മപ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോയെന്നാണ് പി പി അബ്ദുള്ളക്കുട്ടിയുടെ ചോദ്യം. സിപിഐ എം വിട്ടപ്പോഴാണ് ശ്വാസം നേരെ വീണതെന്നു പറഞ്ഞ എ പി അബ്ദുള്ളക്കുട്ടിക്ക് ആസ്ത്മാ രോഗത്തിന് അടിയന്തര ചികിത്സ നല്‍കണമെന്നായിരുന്നു ചെയറിനോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന. പെറ്റമ്മയുടെ ചോരയും നീരും ഊറ്റിയശേഷം തിരിഞ്ഞുകൊത്തുന്ന ചില കാളക്കൂറ്റന്മാരെ പി പി അബ്ദുള്ളക്കുട്ടിക്ക് അറിയാം. എന്തായാലും 45 വര്‍ഷമായിട്ടും തനിക്ക് ഇതുവരെ ശ്വാസംമുട്ടല്‍ വന്നില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ്. അലിഗഢ് സര്‍വകലാശാലാ ക്യാമ്പസിന്റെ പേരില്‍ വിവാദമുയര്‍ത്തിയ മുസ്ളിംലീഗുകാര്‍ ഇപ്പോള്‍ സൂരിനമ്പൂതിരിപ്പാടിനെപ്പോലെ തോഴിയെ ചോദിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഗാന്ധിജിയുടെ പ്രപൌത്രനെന്ന് അവകാശപ്പെട്ട അബ്ദുള്ളക്കുട്ടി പണ്ട് പാര്‍ലമെന്റില്‍ പോയപ്പോള്‍ ഗാന്ധി ചിത്രത്തില്‍ ഒന്നു വണങ്ങുകയെങ്കിലും ചെയ്തോയെന്ന് കെ രാജു. ഗാന്ധിജയന്തി എന്നാണെന്ന് അറിയാത്ത കോഗ്രസുകാരുള്ളപ്പോള് ഇത്തരം പേരക്കുട്ടികള്‍ മുജ്ജന്മസുകൃതം അല്ലാതെ മറ്റൊന്നുമല്ലത്രേ. നാടന്‍ പാട്ടും കവിതയുമൊക്കെ മേമ്പൊടിയാക്കിയ എ എം യൂസഫായിരുന്നു ഉപധനാഭ്യര്‍ഥന ചര്‍ച്ചയിലെ താരം. കമ്യൂണിസം എന്ന് കേള്‍ക്കുമ്പോള്‍ വിറകൊള്ളുന്ന ടി എന്‍ പ്രതാപന് കയറിക്കിടക്കാന്‍ ഇടം കിട്ടിയത് ഇ എം എസ് സര്‍ക്കാര്‍ ഭൂരിപരിഷ്കരണം നടപ്പാക്കിയതുമൂലമാണെന്ന് യൂസഫ് ഓര്‍മിപ്പിച്ചു. ഭൂസമരം, ഗുരുവായൂര്‍ സത്യഗ്രഹം, പി കൃഷ്ണപിള്ള, കാസ്ട്രോ, മഹാബലി.... യൂസഫ് നാടന്‍ ശൈലയില്‍ കത്തിക്കയറി. ഒടുവില്‍ നടി കോഴിക്കോട് ശാന്താദേവി മുഖ്യമന്ത്രി വി എസിന്റെ കൈ മുത്തിയതിനെക്കുറിച്ചായി. ഇന്ത്യയില്‍ ഏതെങ്കിലും മുഖ്യമന്ത്രിക്ക് ഈ ആദരവ് കിട്ടിയിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തിരുവല്ലയില്‍ റബര്‍മരം വെട്ടിവീഴ്ത്തിയത് രണ്ടില ചിഹ്നത്തില്‍ മത്സരിച്ച കേരള കോഗ്രസുകാരനാണെന്ന് ബാബു എം പാലിശേരി വെളിപ്പെടുത്തി. ജോസഫ് എം പുതുശേരിയല്ല സാക്ഷാല്‍ കെ എം മാണിതന്നെ പോയാലും ഇനി കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പാലിശേരി ചൂണ്ടിക്കാട്ടി. വനിതാബില്‍ പാസാകുമെന്നു കണ്ട് കുഞ്ഞുമോന് കുഞ്ഞുമോള്‍ ആയി മാറിയെന്ന് ഡൊമനിക് പ്രസന്റേഷന്. ആറു കേന്ദ്രമന്ത്രിമാരുണ്ടായപ്പോഴത്തെ പുകില് എം കെ പുരുഷോത്തമന്റെ മനസ്സില്‍നിന്നു മായുന്നില്ല. റെയില്‍വേ കോച്ച് ഫാക്ടറി 'കൊച്ചു' ഫാക്ടറിയെന്നു പറഞ്ഞ കോഗ്രസുകാര്‍ വാഗ ഫാക്ടറിക്ക് 'വാ..ഫാക്ടറി' എന്നു പറയുമോയെന്നാണ് അദ്ദേഹത്തിന്റെ ഭയം. ബജറ്റിലെ ജനക്ഷേമകരമായ നിര്‍ദേശങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെ കുഞ്ഞമ്മത് മാസ്റര്‍. വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബി ഡി ദേവസി. കളരി അക്കാദമി കടലാസ്സില്‍ ഒതുങ്ങിയതില്‍ കെ പി മോഹനന് ഒരിക്കല്‍കൂടി കണ്ണീര് പൊഴിച്ചു. ബിയറിനും വീര്യം കുറഞ്ഞ മദ്യത്തിനും നികുതി കുറയ്ക്കാന്‍ പാടില്ലെന്നാണ് കെ ടി ജലീലിന്റെ നിലപാട്. ബജറ്റ് വെറും മോക്കറിയാണെന്ന് എം മുരളി കുറ്റപ്പെടുത്തി.
കടപ്പാട്. ദേശാഭിമാനി
1 comment:
അപക്വതയുടെ കുട്ടിപ്പതിപ്പുകള്‍..
കെ ശ്രീകണ്ഠന്,.

Post a Comment